ചാരുലത ടീച്ചർ – 8 19അടിപൊളി  

 

“അതേ നിനക്ക് ഹിന്ദി അറിയാമല്ലോല്ലേ…?

 

ആകെക്കൂടെ സംശയം തോന്നിയ ഞാനൊന്ന് വീണ്ടും ചോതിച്ചു നോക്കി…

 

“അറിയാം…നല്ല പച്ച വെള്ളം പോലെ പറയാൻ അറിയില്ലേലും അത്യാവശ്യ പിടിച്ചു നിൽക്കാനുള്ളതൊക്കെ കയ്യിലുണ്ട്…പിന്നെ നീയെന്തിനാ പേടിക്കുന്നെ അവിടെ ഉള്ളവർക്കൊക്കെ മലയാളം അറിയാം…”

 

“അഹ് അതാ എന്റെ പേടി….. ബീഹാറികളുടെ വായിൽ നിന്ന് കൂടെയേ ഊക്ക് കിട്ടാനുള്ളൂ…ഇതിപ്പോ ട്രെയിൻ പിടിച്ചു ചെന്ന് വാങ്ങിക്കേണ്ട അവസ്ഥയായില്ലേ…”

 

ഒരു തരം നിർവികാരിതയോടെ ഞാൻ പറഞ്ഞു…. പറഞ്ഞതൊക്കെ സത്യം തന്നെയല്ലേ….. എനിക്കെന്റെയീ സ്വഭാവം ഒന്ന് മാറ്റിയാൽ കൊള്ളാമെന്നുണ്ട്…കിട്ടുന്ന ഊക്കിനെ ഡബിളായി തിരിച്ചു കൊടുക്കാനുള്ള എന്റെ മണ്മറഞ്ഞു പോയ കഴിവിനെ വീണ്ടും പൊടി തട്ടി എടുക്കണം….. എന്നൊക്കെയാണ് എന്റെ ചിന്തകൾ പക്ഷെ ഇതിലും വലിയ ഊക്ക് പ്രസ്ഥാനങ്ങളുടെ ഇടയിലേക്ക് ആണ് ഞാൻ കയറി ചെല്ലാൻ പോണതെന്ന് എനിക്കപ്പൊ മനസിലായിരുന്നില്ല.. അത് വഴിയേ പറഞ്ഞു തരാം…തല്ക്കാലം ഞാനൊരു ചായ കിട്ടുമോന്ന് നോക്കട്ടെ…

 

“ഞാനിപ്പോ വരാവേ…!

 

സീറ്റിൽ നിന്ന് ഞാനെണീക്കുന്നത് കണ്ട ചാരു എന്താണെന്ന ഭാവത്തിലെന്നെ നോക്കി…

 

“ഇപ്പൊ വരാം…””

 

അതും പറഞ്ഞവളുടെ പഞ്ഞിപോലുള്ള ചുവന്ന കവിളിൽ പിടിച്ചൊന്ന് ഞെക്കി വിട്ട ശേഷം ഞാൻ സീറ്റിൽ നിന്നെണീറ്റു…

 

ഇടംവലമൊന്നു നോക്കിയ ശേഷം അടുത്ത തന്നെയുള്ള ഡോറിനരികിലേക്ക് നടന്നു…സ്ലീപ്പർ കോച്ചിന്റെ സൈഡിലൂടെ ആണ് അധികവും ചായ വിൽക്കുന്നവരെ കണ്ടിട്ടുള്ളത് ഏതായാലും അവിടെവരെയൊന്ന് പോയി നോക്കാമെന്ന് കരുതി….

 

അധികമൊന്നും അലഞ്ഞു തിരിയേണ്ടി വന്നില്ല ആദ്യത്തെ ബോഗിയിൽ നിന്നൊന്ന് വട്ടം തിരിഞ്ഞപ്പോ തന്നെ കണ്ടു ഒരു പയ്യൻ കോഫീ കോഫീന്ന് വിളിച്ചു പറഞ്ഞു വരുന്നത്…. ഡോറിനരികിൽ വച്ചു തന്നെ ഞാനവനെ പിടിച്ചു നിർത്തി

 

“കോഫി മാത്രേ ഉള്ളോ…?

 

“ഫിൽറ്റർ കോഫി ഒണ്ട്…. “”

 

പയ്യനാ കയ്യിൽ പിടിച്ചിരുന്ന പാത്രം അടുത്തുള്ള സീറ്റിലേക്ക് വച്ചുകൊണ്ട് പറഞ്ഞു..

 

“എന്നാ ഒരു രണ്ടെണ്ണം എടുത്തോ…എത്രയാ…?

 

പോക്കറ്റിൽ കയ്യിട്ടോണ്ട് ഞാൻ ചോദിച്ചു…

 

“നാല്പത് രൂപ…”

 

ഓഹ് ഇതിന് ഒന്നിന് ഇരുപത് ആണല്ലോല്ലേ….. കയ്യിൽ തടഞ്ഞൊരു അമ്പതിന്റെ നോട്ടെടുത്തു അവന് കൊടുത്തു ബാക്കിയും വാങ്ങി രണ്ട് കോഫിയുമായി ഞാനെന്റെ സീറ്റിലേക്ക് നടന്നു…

 

ഡോർ തുറന്നകത്തേക്ക് കയറിയതേ കണ്ടു സൈഡിലായുള്ള കമ്പിയിൽ ചാരി എന്റെ വരവും കാത്തിരിക്കുന്ന ചാരുവിനെ…

 

“നീയെന്താ പേടിച്ചു പോയോ ഞാനെങ്ങാനും മുങ്ങിയെന്ന് വിചാരിച്ചു..””

 

എന്നുമുള്ള അതേ ചിരിയോടെ ഞാനവളോട് ചോദിച്ചു പിന്നേ കയ്യിലിരുന്ന ഒരു കപ്പ് കോഫിയും കൊടുത്തു..

 

“അങ്ങനെ ഇട്ടേച്ചു പോവതൊന്നുമില്ലെന്ന് അറിയാം…. എന്നാലും നിന്റെയാ ഗോതമ്പു തേടിയുള്ള കോഴിയെപോലുള്ള പോക്ക് കണ്ടപ്പോ നോക്കി ഇരുന്നതാ…”

 

പതിവ് പോലെ എന്നെയും കളിയാക്കി ഞാൻ കൊടുത്ത കോഫിയും കുടിച്ചോണ്ട് ചാരുവെന്നേ നോക്കി ചിരിച്ചു…ചിരിയെന്ന് പറഞ്ഞാ നല്ലസ്സല് കളിയാക്കിച്ചിരി

 

“വോ…നമ്മള് അല്ലേലും കോഴി…സമ്മതിച്ചു…”

 

അതും പറഞ്ഞു ഞാനെന്റെ സീറ്റിലേക്ക് ഇരുന്നു…മുകളിലത്തെ സീറ്റിലേക്കുള്ള ആളുകളൊന്നും ഇതുവരെ വന്നിട്ടില്ല.. ആഹ് ചെലപ്പോ അടുത്ത സ്റ്റേഷനിൽ നിന്ന് കേറുമായിരിക്കും…

 

പിന്നോരോന്ന് ഞങ്ങൾ മിണ്ടിയും പറഞ്ഞും അങ്ങനെയേ ഇരുന്നു ഒരു മൂന്നാല് മണിക്കൂർ.. ഒടുക്കം ഇരുന്നിരുന്നു നടുവീന്നൊരു കൊളുത്തുപ്പിടിക്കൽ കൂടെ വന്നതോടെ ഞാൻ എണീറ്റ് ഡോറിനൊരരികും പറ്റി നിന്നു…

 

നമ്മളീ സന്ധ്യമയങ്ങിയെന്ന് പറയാറില്ലേ.. ഏതാണ്ട് അതുപോലൊരു കാലാവസ്ഥയാണ് പുറത്തേക്ക്…തെളിഞ്ഞയാകാശമാണെങ്കിലും അസ്തമയ സൂര്യന്റെ കരവിരുത് കൊണ്ടാവണം നല്ല സിന്തൂരനിറം വാരിയെറിഞ്ഞത് പോലെ ആകാശം ചുവന്നു തുടങ്ങി…….. കാറ്റും കൊണ്ടു ഞാനാ ഇരുമ്പുപടിയിലിരുന്നു…..

1 Comment

Add a Comment
  1. Bro ee story വായിച്ചപ്പോൾ ഏകദേശം എൻ്റെ ലൈഫും ആയി സാമ്യം തോനി, കരണം ഞാനും എൻ്റെ ടീച്ചറിനെ പ്രേമിച്ച് വളച്ചതാണ് 😁😅
    എന്നെക്കാൾ 5 വയസു കൂടുതൽ ആണ് , ഇപ്പോളും അത് തുടരുന്നുമൊണ്ട് …..♥️
    ബാക്കി പാർട്ടിനായി കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *