“നീയോ ചിരിക്കില്ല…പുള്ളീടെ ആയുസ്സെങ്കിലും കൂടട്ടെ…”
വേറാരും കേൾക്കാതെ ഞാനവളെ നോക്കി പറഞ്ഞു…ഓഹ് വലിയൊരു പുച്ഛത്തോടെ ഒരൊറ്റ തിരിയാ തല…..
“എടി മെല്ലെ തിരി…ഊരിപ്പോരുമത്…”
കിട്ടിയ അവസരത്തിൽ മിസ്സിനെയൊന്ന് പുച്ഛിക്കാനും ഞാൻ മറന്നില്ല…
“ചേട്ടന്റെ പേരെന്താ…?
പരിജയം കൂട്ടാനായി ഞാനയാളോട് ചോദിച്ചു…
“ജയശങ്കർ…. ഇത് വൈഫും മോളും…”
അയാൾ കൂടെയിരുന്നവരെ ചൂണ്ടികാട്ടി പറഞ്ഞു…പരിചയപ്പെടുത്തൽ ആണെന്ന് അറിഞ്ഞതെ ആ പീക്കിരിപ്പെണ്ണൊന്ന് സീറ്റിൽ നിവർന്നിരുന്നെന്നെ നോക്കി ചിരിച്ചു കാണിച്ചു….
“എന്റെ പേര് ആദി…ഇതെന്റെ വൈഫ് ചാരുലത…”
മുഖം വീർപ്പിച്ചിരിക്കുന്ന മിസ്സൊന്ന് കേട്ടോട്ടെയെന്ന് കരുതി തന്നെയാണ് ഞാനങ്ങനെ പറഞ്ഞത്.. അതും ഒരല്പം ഉച്ചത്തിൽ തന്നെ….
“നിങ്ങളുടെ വിവാഹം കഴിഞ്ഞതായിരുന്നോ…. കണ്ടാൽ പറയും…”
പുള്ളിക്കാരന്റെ ഭാര്യയെന്നെയും ചാരുവിനെയും നോക്കി പറഞ്ഞു…പക്ഷേ ആ പറച്ചിലിൽ എവിടെയോ എന്തോ ഒരു പ്രശ്നം പോലെ…
എന്റെയാ സംശയം നിറഞ്ഞ നോട്ടം കാരണമാണോ എന്തോ പുള്ളിക്കാരനൊരു സൗമ്യമായ ചിരിയിൽ ഉത്തരവും തന്നു
“ഇവള് നോർത്ത്ഇന്ത്യക്കാര്യാ…പണ്ട് ജോലി തപ്പി നടന്നപ്പോ കണ്ടിഷ്ടപ്പെട്ട് കൂടെ കൂട്ടിയതാ…മലയാളം പഠിപ്പിക്കാൻ ഞാൻ കൊറേ കഷ്ടപ്പെട്ടു എന്നാലും വർഷമിത്ര കഴിഞ്ഞിട്ടും ഇവളുടെ മലയാളം മാത്രം ശെരിയാവുന്നില്ല…പിന്നെ പിന്നെ ഞാനുമത് വിട്ടു…ഇവള് പറയുന്നത് എനിക്കും ഞാൻ പറയുന്നത് അവൾക്കും മനസ്സിലാവുന്നുണ്ട് അത് പോരെ…. “
ആളൊരു ഫീൽ ഗുഡ് പടത്തിനു റിവ്യൂ എഴുതി ഇട്ടത് പോലങ് പറഞ്ഞു നിർത്തി…എന്നതായാലും പുള്ളി പറഞ്ഞതും ശെരിയാണ്……ഒന്നുവല്ലേലും പരാതിയും കുറ്റം പറച്ചിലും കൊറഞ്ഞു കിട്ടുമല്ലോ…
“ഹൗ……!!!!!
പെട്ടെന്നാണ് ഇടുപ്പിലൂടെയൊരു മിന്നൽപിണർ പാഞ്ഞു പോയത് പോലെനിക്ക് തോന്നിയത്…ഉഫ് മൈര് മിന്നലല്ലേ…… കൈ വിരല് രണ്ടും തിരുമ്മിക്കൊണ്ടിരിക്കുന്ന ചാരുവിനെ അപ്പോളാണ് കണ്ടത്….
“എന്നാടി വെറുതെ ഇരുന്നിട്ട് നിനക്ക് കടിക്കുന്നോ…?
മെല്ലെ മറ്റാരും കേൾക്കാതെ ശബ്ദം താഴ്ത്തി ഞാൻ ചോദിച്ചു…ചോദിച്ചതെന്ന് പറഞ്ഞാൽ പല്ലെല്ലാം കൂട്ടിപ്പിടിച്ചു പിറുപിറുക്കില്ലേ… ആ ടൈപ്പൊരു സംസാരം…പെണ്ണിനാണേൽ ആ സംസാരം കേൾക്കുന്നതേ ഒരു ഇഷ്ടമില്ലായിക പോലെയാണ്…കാരണം ചോദിച്ചാലോ…
“”“ആ എനിക്കറിയാൻ പാടില്ല…ചെലപ്പോ നീ ദേഷ്യപ്പെടുന്നതാണെന്ന് തോന്നും…”””
എന്നൊരു പറച്ചിലും… അങ്ങനെ ആണെങ്കിൽ എനിക്കൊന്ന് ദേഷ്യപ്പെടാനുള്ള സ്വാതന്ത്ര്യവുമില്ലേ ഈ രാജ്യത്ത് ഏഹ്….
“എന്താടാ…പല്ല് വേദനിക്കുന്നോ നിനക്ക്..?
എന്നും ചോദിച്ചു വീണ്ടുമെന്നേ പിച്ചിപ്പറിക്കാനായി നീണ്ടുവന്ന വിരലുകളെ പിടിച്ചു തിരിച്ചു കഴിഞ്ഞിരുന്നു ഞാനപ്പോഴേക്കും….
“നിന്റെ സെറിബ്രം ചിന്തിച്ചു തൊടങ്ങുമ്പോഴേക്കും ഈ ആദി ഒണ്ടല്ലോ.. അതീ ട്രെയിനിന്റെ റൂഫിൽ കാണും…കേട്ടല്ലോ…അതോണ്ടെന്റെ പൊന്നുമോളിനിയീ യെക്ഷിനഖവുമായെന്റെ തൊലിയുടെ പെയിന്റ് കളയാനിറങ്ങുമ്പോ ഒന്നൂടെ ആലോചിക്കുന്നത് നല്ലതാ…,!!
“””വിടടാ തെണ്ടി…”””
പിടിച്ചു തിരിച്ച വിരലിന്റെ സുഖത്തിൽ പുളകം കൊണ്ടുതുടങ്ങിയ ചാരുവെന്നേ നോക്കി പല്ല് കടിക്കാൻ തുടങ്ങി… മാസ്സ് ഡയലോഗ് എന്നും പറഞ്ഞു രണ്ട് കൊണയടിച്ചെങ്കിലും കൈ വിടുന്നതാ ബുദ്ധി.. അല്ലെങ്കി ചിലപ്പോളാ ഞെരിഞ്ഞമരുന്ന ധന്തനിരകൾക്കിടയിലെന്റെ ശരീരഭാഗങ്ങളും പെട്ട് പോയെന്നിരിക്കും…പേടിക്കണമിവളെ ഇക്കാര്യത്തിൽ
“ഹ്മ്മ്…. തല്ക്കാലം…തല്ക്കാലത്തേക്ക് മാത്രം വിട്ടിരിക്കുന്നു…”
മുൻപിൽ തലകുനിച്ചു നിൽക്കുന്ന കുറ്റവാളിക്ക് താക്കീത് നൽകിയ ഏതോ വല്യ യോദ്ധാവിന്റെ ഭാവത്തിൽ ഞാനവളെയൊന്ന് നോക്കി…. ഹല്ലപിന്നെ…ഒന്ന് സൂക്ഷിച്ചു നോക്കിയാ ചിലപ്പോളെന്റെ തലക്ക് പിറകിൽ മറ്റേ സാധനവും കാണാൻ പറ്റിയെന്നിരിക്കും…

Bro ee story വായിച്ചപ്പോൾ ഏകദേശം എൻ്റെ ലൈഫും ആയി സാമ്യം തോനി, കരണം ഞാനും എൻ്റെ ടീച്ചറിനെ പ്രേമിച്ച് വളച്ചതാണ് 😁😅
എന്നെക്കാൾ 5 വയസു കൂടുതൽ ആണ് , ഇപ്പോളും അത് തുടരുന്നുമൊണ്ട് …..♥️
ബാക്കി പാർട്ടിനായി കാത്തിരിക്കുന്നു