ചാരുലത ടീച്ചർ – 8 19അടിപൊളി  

 

“നീ ഉറങ്ങിയില്ലേ…?

 

മയക്കം വിട്ടു മാറാത്ത ശബ്ദത്തിൽ പെണ്ണിന്റെ ചോദ്യം….

 

“ഇല്ല.. എന്തോ ഒറക്കം വരുന്നില്ല…കൊറച്ചു നേരം പുറത്തു പോയി നിന്നായിരുന്നു പിന്നെ തണുപ്പ് കൂടിയപ്പോ കേറിപ്പോന്നതാ…”

 

വെളിയിൽ നിന്നിടക്ക് ഇടറി വീഴുന്ന പ്രകാശത്തിലവളുടെ മുഖം നോക്കി ഞാൻ പറഞ്ഞു….. ഒരു ചെറുചിരിയോടെ കേട്ടു കിടക്കുവാണ് പുള്ളിക്കാരിയെന്റെ സംസാരം….

 

“എന്നാടി ചിരിക്കുന്നെ…!!

 

പഞ്ഞി പോലുള്ള കവിളിലൊന്നു തഴുകികൊണ്ട് ഞാൻ ചോദിച്ചു….. സാധാരണ അവളുടെയീ ചിരി കണ്ടാലെനിക്ക് പൊതുവേ നാണമാണ് തോന്നാർ.. പക്ഷേ ഇന്നെന്തോ അതൊന്നും തോന്നുന്നില്ല…

 

“വാ….ഉറങ്ങാം…!!!!

 

എന്റെ നാണത്തിനു പകരം ചെറു ചിരിയോടെ ചാരുവെനിക്ക് നേരെ രണ്ടു കയ്യും നീട്ടി….

 

“ഇവിടെയോ…?

 

പെട്ടെന്നുള്ള സംശയത്തിൽ ഞാൻ ചോദിച്ചു…

 

പകരം മറുപടിയൊന്നുമില്ല…മുഖത്തു വിരിഞ്ഞയതേ ചിരിയോടെ അതേയെന്നെ ഭാവത്തിലവൾ തലകുലുക്കി…

 

“നിന്റെ കൂടെ കിടക്കാനാണോ…?

 

വിശ്വാസം വരാതെ വീണ്ടും ഞാനൊന്ന് ചോദിച്ചു……മിസ്സിനിത് എന്ത് പറ്റിയോ ആവോ

 

“ചാരുവേ…ഇവിടെ സ്ഥലം കുറവല്ലേടി…ഞാനും കൂടെ കേറികിടന്നാൽ എന്റെ കൊച്ചിന്റെ ഉറക്കം കൂടി പോവത്തെയുള്ളൂ…”

 

എപ്പോഴും ഇല്ലെങ്കിലും വല്ലപ്പോഴും മാത്രം വരുന്ന സ്വബോധത്തിൽ ഞാൻ പറഞ്ഞു…വെറുതെയെന്തിനാ അവളുടെ ഉറക്കം കൂടി കളയുന്നെ….

 

“കേറി കിടക്കട…!!!!!!!!!

 

അതുവരെ ചിരിയോടെ നിന്നിരുന്ന പെണ്ണിന്റെ മട്ടും ഭാവവും മാറിയതും ഞാനോടിയവളുടെ പുതപ്പിനുള്ളിലേക്ക് വലിഞ്ഞു കയറി…

 

രണ്ട് പേർക്ക് കഷ്ടിച്ച് കയറി കിടക്കാം അതും ചെരിഞ്ഞു കിടന്നാൽ അതായിരുന്നു സീറ്റിന്റെ അവസ്ഥ…തലയണ ആദ്യമേ തന്നെ മിസ്സിന്റെ കൈപ്പിടിയിൽ ആയത് കൊണ്ടു തന്നെ ഞാൻ അതികം മുകളിലേക്ക് കയറാതെ അവളുടെ കഴുത്തിനൊപ്പം തലചേർത്ത് കിടന്നു…. അപ്പോളേക്കും പുതപ്പുകൊണ്ടെന്നെയും കഴുത്തോളം മിസ്സ്‌ പുതപ്പിച്ചിരുന്നു…..

 

ഹ്മ്മ്…. ഇനി വേണേൽ ഞാനൊന്ന് വിശദീകരിച്ചു തരാം ഇപ്പോളത്തെ അവസ്ഥയെക്കുറിച്ച്……. ഒരൊറ്റ പുതപ്പിനുള്ളിലാണ് ഞാനും ചാരുവുമിപ്പോ കിടക്കുന്നെ…അതിനെന്താ ഇത്ര പ്രത്യേകത എന്ന് ചോദിച്ചാൽ.. ഒന്നൂഹിച്ചു നോക്കിയാൽ മനസിലാവുന്നതേയുള്ളെടാ പിള്ളേരെ…

 

പക്ഷേ ഞാൻ പറയാൻ വന്നതിതൊന്നുമല്ല…എന്റെ ചാരുവിന് മാത്രമുള്ളൊരു മണമുണ്ട്…. ഒരല്പം വിയർപ്പിന്റെയും വിലകൂടിയയേതോ പെർഫ്യൂമിന്റെയും ഒക്കെക്കൂടിച്ചേർന്നൊരു സുഖമുള്ള ഗന്ധം…. പുതപ്പിനുള്ളിലാ മണമിങ്ങനെ തങ്ങിനിൽക്കുവാണ്…. ഇടക്കെപ്പോഴോ രണ്ടു കൈകളെന്നെ വന്നു ചുറ്റുന്നതും ഞാനറിഞ്ഞു…..പതിവിലും സമാധാനത്തോടെയൊരു പ്രത്യേക താളത്തിൽ പുറത്തേക്ക് വരുന്ന ചാരുവിന്റെ ഹൃദയമിടിപ്പ് പതിയെ പതിയെ എന്നിലേക്കും പടർന്നു പിടിക്കാൻ തുടങ്ങി…പ്രാണന്റെ മറുപാതിയുടെ താളത്തിനൊപ്പമിടിക്കാൻ എന്റെ ഹൃദയവും ശ്രമിച്ചു കൊണ്ടിരുന്നു……ഇടക്കെപ്പോഴോ ചാരുവിൻറെ കൈകളുടെ മുറുക്കമൊന്ന് കൂടിയതും എന്റെ മുഖമവളുടെ കഴുത്തിനിടയിലേക്ക് അല്പം കൂടി ഞാൻ ചേർത്തു വച്ചു…….

 

“ചാരു…നിന്റെ കഴുത്തിനെന്താ ഇത്രയും സുഖമുള്ള മണം….?

 

മറ്റാർക്കും കേൾക്കാൻ പറ്റാത്ത വിധമെന്റെ ശബ്ദം അവളുടെ ചെവിയിൽ മുഴങ്ങി……..

 

“അത് ബോഡി ലോഷൻന്റെയാ…. “

 

മറുപടി തന്നതും കൊച്ചു പിള്ളേരെ മാറോടണക്കി കിടത്തി പുറത്തു തട്ടിയുറക്കും പോലെ എന്റെ പുറത്തും മെല്ലെ തട്ടികൊണ്ടിരുന്നു……

 

“നീ ഉറങ്ങാൻ പോവാണോ…?

 

വീണ്ടും സംശയം തോന്നിയ ഞാൻ ചോദിച്ചു….

 

“ഹ്മ്മ്…. നീയും ഉറങ്ങിക്കോട്ടോ…!!!!

 

പറഞ്ഞു തീർത്തതും എന്റെ നെറ്റിയിലൊരുമ്മ തന്നതും സെക്കൻഡുകൾ കൊണ്ടു നടന്നിരുന്നു

 

പതിയെ പതിയെ എന്റെ കണ്ണുകളിലും ഉറക്കം വന്നു നിറയുന്നത് ഞാനറിഞ്ഞിരുന്നു…പിന്നീടെപ്പോളോ ഞാനും ഉറങ്ങിപ്പോയി….

1 Comment

Add a Comment
  1. Bro ee story വായിച്ചപ്പോൾ ഏകദേശം എൻ്റെ ലൈഫും ആയി സാമ്യം തോനി, കരണം ഞാനും എൻ്റെ ടീച്ചറിനെ പ്രേമിച്ച് വളച്ചതാണ് 😁😅
    എന്നെക്കാൾ 5 വയസു കൂടുതൽ ആണ് , ഇപ്പോളും അത് തുടരുന്നുമൊണ്ട് …..♥️
    ബാക്കി പാർട്ടിനായി കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *