ചാരുലത ടീച്ചർ – 8 19അടിപൊളി  

 

“ചാരുവേ…ഒന്ന് മുൻപോട്ട് നോക്കിയേ…!

 

പതിഞ്ഞ സ്വരത്തിലെന്റെ വാക്ക് കേട്ടതോണ്ട് ആവും തോളിൽ മുഖവുമമർത്തിയിരുന്ന പെണ്ണ് മെല്ലെ തലയുയർത്തി നോക്കി…. കണ്ടോ കണ്ടോ അവൾക്കും ഇഷ്ടപ്പെട്ടു മുന്പിലെ കാഴ്ച…ദേ നേരിയ സൂര്യപ്രകാശമടിച്ചു തിളങ്ങിയ കണ്ണുകളിലെ കറുത്ത ഗോളങ്ങൾ വടർന്നു വരുന്നത്….

 

“കൊള്ളാലെ…”

 

പതിവ് ചിരിയോടെ ഞാൻ ചോദിച്ചു….

 

“ഹ്മ്മ്…..!!!!

 

എന്റെ ചിരി കണ്ടാണെന്ന് തോന്നുന്നു അതുവരെ തിളങ്ങി നിന്ന കണ്ണുകളിൽ മറ്റൊരു ഭാവം…ഇവിടെപ്പിടിച്ചിരുത്തിയതിന്റെ കലിപ്പാണോ ഇനിയെങ്ങാനും….

 

“എന്താ മിസ്സേ ആ മൂളലിനൊരു ജീവനില്ലാത്തെ…”

 

അതും പറഞ്ഞൊരു തമാശക്ക് ഞാനവളുടെ ഷോൾഡറിൽ എന്റെ തോള്കൊണ്ടൊന്നു തട്ടി.. ഒട്ടും വിചാരിക്കാത്തൊരു നീക്കാമായത് കൊണ്ടു തന്നെ മിസ്സൊന്ന് പേടിച്ചു പോയി…

 

“പന്നപട്ടി നീയെന്നെ തള്ളിയിട്ടു കൊല്ലോ ..!!!!!

 

പല്ലുകൾ കൂടിപ്പിടിച്ചൊരുതരം വന്യഭാവത്തോടെ ചാരുവെന്നേ നോക്കി….. വിളിക്കവനെ…ചാരുവിന്റെ ചാരവും കനലും കെട്ട് പോയെന്ന് പറഞ്ഞവനെ ഇങ്ങോട്ട് വിളി…ശെരിക്കും കാണട്ടെ കനല് കെട്ടോ ഇല്ലയോന്ന്..സൂക്ഷിച് നോക്കെടാ പരിഷകളെ ആ കണ്ണിൽ കത്തി നില്കുന്നത് എന്താണെന്ന്… ചിലപ്പോ എന്നെത്തന്നെ നോക്കി ഭസ്മമാക്കി കളയുമെന്റെ മിസ്സ്‌….

 

“അഹ് അങ്ങനെയൊന്നും കൊല്ലത്തില്ല ഞാൻ…പിന്നെ നീയെന്തിനാ പേടിക്കണേ…ഞാനില്ലേ കൂടെ…”

 

“”പ്പ്പാ……നിന്നെയൊക്കെ ഒണ്ടല്ലോ…കോഴിക്കോട് മൊതല് ബീഹാറ് വരെ ജനറലിൽ കേറ്റി വിടണം…അതാ വേണ്ടത്…എന്നാലേ പഠിക്കു…മാറങ്ങോട്ട്…!!!!

 

എന്റെ കയ്യും തട്ടി മാറ്റി ചാരു എണീറ്റ് അകത്തേക്ക് പോയി….. അല്ല ഇനിയിപ്പോ ഞാനെന്ന പറി കാണാനിരിക്കുവാ…മൂട്ടിലെ പൊടിയും തട്ടി ഞാനും വെച്ചു പിടിച്ചു ഭദ്രകാളിയുടെ പിറകെ….

 

ഓടിപ്പിടഞ്ഞു സീറ്റിലെത്തിയപ്പോ കണ്ടു കൊതി കിട്ടിയ പിള്ളേരെപ്പോലെ കൈ രണ്ടും മാറോട് കൂട്ടിപ്പിടിച്ചു ജനലും ചാരിയിരിക്കുന്ന ചാരുവിനെ….

 

“പിണക്കമാണോ…എന്നോടിണക്കമാണോ…അടുത്തു വന്നാലും പൊന്നേ മടിച്ചു നിൽക്കാതെ…”

 

ചുമ്മാതൊരു മൂളിപ്പാട്ടും പാടിഞാനൊന്നുമറിയാത്ത ഭാവത്തിൽ മിസ്സിനൊപ്പം വന്നിരുന്നു…എന്റെ മൂളിപ്പാട്ട് കേട്ടൊരു ചിരിയവിടെ പൊട്ടിയെങ്കിലും പെട്ടെന്ന് തന്നെയത് മറച്ചു പിടിക്കാൻ മിസ്സൊരു ശ്രമം നടത്തി…. പക്ഷെ ഞാൻ വിടുമോ……..

 

“ഓയ്…. ചിരി ആയുസ്സ് കൂട്ടുമെന്ന…”

 

അടുത്തുള്ള ഫാമിലിയെ ഒന്ന് നോക്കിയ ശേഷം ഞാനെന്റെ ചാരുവിന്റെ കാതിൽ പറഞ്ഞു….

 

“പക്ഷെ നിന്റെ ചിരിയെന്റെ ആയുസ്സ് കുറക്കത്തെയുള്ളൂ…””

 

അടിച്ചണ്ണാക്കിൽ തന്ന ശേഷം ചാരു ദേ വീണ്ടും ജനലും ചാരിയിരുപ്പായി….

 

അവള് പറഞ്ഞതെങ്ങാനും കേട്ടിട്ടാണോ എന്തോ അടുത്തിരുന്നു ഫാമിലിയിലെ ആ പീറപെണ്ണ് വീണ്ടുമിരുന്നു കിണിക്കുന്നു….

 

ഞാനിതെവിടെ പരുപാടി അവതരിപ്പിച്ചാലും ഒടുക്കം ഇങ്ങനാണല്ലോ ദൈവമേ……

 

“എവിടെക്കാ യാത്ര….?

 

സ്വയം പഴിചാരികൊണ്ടിരിക്കുമ്പോളാണ് ഗംഭീര്യമായൊരു ശബ്ദം കേട്ടത്…ഓ ആ മറ്റേ പൊടി പെണ്ണിന്റെ ഡാഡിയാണ്…അപ്പൊ ഇങ്ങേരു മലയാളി ആയിരുന്നോ.. കണ്ടിട്ടൊരു നോർത്തിന്ത്യൻ ലുക്ക്

 

“ബീഹാറിലേക്കാ…ഒരു മാര്യേജ് ഫങ്ക്ഷൻ ഒണ്ട്.. “

 

രണ്ടു ദിവസം കാണേണ്ട മുഖങ്ങൾ ആയതോണ്ട് ഒന്ന് പരിചയപ്പെട്ടേക്കാമെന്ന് ഞാനും കരുതി…

 

“ആണല്ലേ.. ഞങ്ങൾ ഡൽഹിയിലേക്ക..ഓണം കൂടാൻ വേണ്ടി നാട്ടിലേക്ക് വന്നതാ..”

 

“അതിന് ഓണം കഴിഞ്ഞിട്ടിപ്പോ കൊറച്ചായല്ലോ…!

 

പതിവ് തറുതല മൈൻണ്ടിൽ ഞാൻ ചോദിച്ചു…അത് കേട്ടയാളിരുന്ന് പൊട്ടിച്ചിരിക്കാൻ തുടങ്ങി…ശെടാ അതിനും മാത്രം ഞാനൊന്നും പറഞ്ഞില്ലല്ലോ…..

 

മൂപ്പരുടെ അട്ടഹാസം കേട്ടുകൊണ്ടാണ് പുറത്തേക്ക് നോക്കിയിരുന്ന ചാരു എന്നെ നോക്കിയത്.. പിന്നെ ഒരല്പം വെളിയിലേക്ക് ചാടിയ വയറും കുലുക്കി ചിരിക്കുന്ന മറ്റേ പുള്ളിയും ഒന്ന് നോക്കി…. നിനക്ക് ഇതുതന്നെ ആണോടാ പണിയെന്ന ഒരു ചോദ്യമില്ലേ അവളുടെയാ നോട്ടത്തിൽ..

1 Comment

Add a Comment
  1. Bro ee story വായിച്ചപ്പോൾ ഏകദേശം എൻ്റെ ലൈഫും ആയി സാമ്യം തോനി, കരണം ഞാനും എൻ്റെ ടീച്ചറിനെ പ്രേമിച്ച് വളച്ചതാണ് 😁😅
    എന്നെക്കാൾ 5 വയസു കൂടുതൽ ആണ് , ഇപ്പോളും അത് തുടരുന്നുമൊണ്ട് …..♥️
    ബാക്കി പാർട്ടിനായി കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *