ചാരുലത ടീച്ചർ – 8 19അടിപൊളി  

 

“അതാടാ പ്രശ്നം…പോക്കും വരവും കല്യാണവും എല്ലാം കൂടെ ഒരാഴ്ചയങ്ങു പോയി കിട്ടും…. എനിക്കാണേൽ അവിടെ അവളെ മാത്രേ പരിചയവുമുള്ളു…”

 

ചാരുവൊരു വിഷമത്തോടെ പറഞ്ഞു നിർത്തി…ആ വിഷമം എന്താണെന്നല്ലേ…നാല് ദിവസം ഒറ്റക്ക് ട്രെയിനിലിരിക്കണം പോരാഞ്ഞിട്ട് കൂട്ടുകാരിയുടെ കല്യാണവും…അപ്പൊ പിന്നെ ഇവളവിടെ പോയി പോസ്റ്റ്‌ ആയി നിൽക്കേണ്ടി വരികതന്നെ ചെയ്യും….

 

“എനിക്ക് ഫുഡ്‌ വാങ്ങി തരുമെന്നാണേൽ ഞാനും വരാം…!!!

 

ഒരല്പം ജാഡയിട്ട് തന്നെ ഞാൻ പറഞ്ഞു…. ഹിഹി.. ഈ അവസ്ഥയിൽ ഫുഡ്‌ എന്നല്ല ചിലപ്പോളെന്നെ എടുത്തുകൊണ്ടുവരെ ബീഹാറിൽ കൊണ്ടു ചെന്നേക്കുമെന്റെ മിസ്സ്‌…. ഹിഹിഹി….

 

“അതൊക്കെ വാങ്ങി തരാം…അല്ല നിന്റെ വീട്ടീന്ന് സമ്മതിക്കോ അതിന്…?

 

“മോളെ ചാരുലതേ…നിനക്കെന്റെ വീട്ടുകാരെ അറിയാഞ്ഞിട്ടാണ്…ഞാനൊന്ന് സോപ്പിട്ടു കാലുപിടിച്ചാൽ ചിലപ്പോ ടൗണിലുള്ള പമ്പ് വരെ എന്റെപേരിലെഴുതി തരും…”

 

കൊറച്ചഭിമാനത്തോടെ ഞാൻ പറഞ്ഞു…

ഹല്ല പിന്നേ…ടീച്ചർക്ക് അറിയില്ല എനിക്കീ വീട്ടിലുള്ള പിടിപാടൊന്നും..

 

“വോ അത് ചെലപ്പോ നടന്നെന്നിരിക്കും…പമ്പ് അപ്പാടെ നിന്റെ പേരിലെഴുതി തന്നാലും അവിടുത്തെ കാര്യങ്ങളൊക്കെ നോക്കുന്നത് നിന്റച്ഛനല്ലേ…പിന്നവർക്ക് എന്ത് പേടിക്കാനാ…”

 

മൈര് ഊക്ക് ആണല്ലോ……

 

“ചാരു നീയെന്നെയിങ്ങനെ കൊച്ചാക്കി കാണല്ലേ…”

 

“അച്ചോടാ ചാരൂന്റെ കൊച്ചിനു വിഷമായോ…?

 

ദേ പിന്നേം കളിയാക്കൽ…വന്നു വന്നിപ്പോ ഊക്കുന്നവരുടെ എണ്ണം കൂടുവാണല്ലോ മുത്തപ്പാ….

 

“ആഹ് നീയത് വിട്…വീട്ടിൽ പറഞ്ഞിട്ട് ഞാൻ വന്നാൽ നീയെന്നെ കൊണ്ടോവോ…?

 

ഇതിപ്പോഴേ തീരുമാനമാക്കണം ഇല്ലെങ്കിൽ ഇന്നത്തെ ദിവസം മുഴുവൻ ഊക്ക് വാങ്ങിക്കൊണ്ടിരിക്കേണ്ടി വരും…

 

“അതല്ലേ പൊട്ടാ ഞാനിത്രേം നേരം പറഞ്ഞോണ്ടിരുന്നേ…എനിക്ക് ഒറ്റക്ക് പോകാൻ മടിയാടാ…പോവാതിരിക്കാനും പറ്റുകേലാ…. “

 

“ആഹ് അങ്ങനെ പണ…. നിനക്ക് ഹിന്ദിയൊക്കെ അറിയാവോ…?

 

ഞാനൊരു സംശയത്തോടെ ചോദിച്ചു.. അല്ല എനിക്ക് അറിയാൻ പാടില്ലാ ഈ പണ്ടാരമൊന്നും…മലയാളം തന്നെ എഴുതി കൂട്ടുന്നതിന്റെ വിഷമം എനിക്കേ അറിയൂ.. ഇവൾക്ക് കൂടി ഹിന്ദിയറിയില്ലെങ്കിൽ ബീഹാറിൽ പോയിരുന്നു കടലവറുക്കാം..

 

“അതൊക്കെ അറിയാം.. പിന്നെ നീ പേടിക്കണ്ട അവരുടെ ഫാമിലിയിൽ ഉള്ളവർക്കൊക്കെ മലയാളവും അറിയാം.. പണ്ടെങ്ങോ കോഴിക്കോട്ടെങ്ങാടിയിൽ കച്ചവടം നടത്തിയിരുന്നവരാ അവൾടെ അച്ഛനും അപ്പൂപ്പനുമൊക്കെ…”

 

ഹാവൂ…അക്കാര്യത്തിൽ തീരുമാനമായി…

 

“ട്രെയിൻ എപ്പോളാ…?

 

സമയമൊക്കെ അറിയാൻ വേണ്ടി ചോദിച്ചതാ…വേറൊന്നുമല്ല…

 

“മറ്റന്നാൾ ഉച്ചക്ക് ഒരു ട്രെയിൻ ഒണ്ട്…ടിക്കറ്റൊക്കെ ഞാൻ എടുത്തോളാം സാറൊന്നാ കറക്ട് ടൈമിലവിടെയെത്തിയാ മതി…”

 

“ഇടം വലം നോക്കാതെ എത്തിയിരിക്കും…!!!

 

ആത്മവിശ്വാസം വാരിക്കോരിയൊഴിച്ചു ഞാൻ പറഞ്ഞു…ഇതിപ്പോ പോകേണ്ടത് അവളെക്കാൾ ആവശ്യം എന്റെയാണ്…ഏത്…മനസിലായില്ലേ….?

 

അല്ലെങ്കിൽ വേണ്ട ഞാൻ കൊറേ പ്ലാനുകൾ കണ്ടിട്ടുണ്ട്..അതെല്ലാം ഇപ്പോളെ വിളിച്ചു പറഞ്ഞു നടന്നിട്ട് എങ്ങാനും നടന്നില്ലെങ്കിൽ എന്റെ നെഞ്ചിൽ പൊങ്കാലയിടാൻവരും എല്ലായെണ്ണവും..

 

“ഹ്മ്മ് ശെരി ശെരി…പിന്നേയ് കൂടെ പോരുന്നതൊക്കെ കൊള്ളാം…എന്ന് കരുതി എന്തെങ്കിലും കന്നംത്തിരിവ് കാണിക്കാനാ നീയീ തുള്ളിച്ചാടി പോരുന്നതെങ്കിൽ…മോനെ ആദികുട്ടാ…നിൻറുണ്ടയൂരി ട്രെയിനിനടവെക്കും…പറഞ്ഞില്ലെന്നു വേണ്ട…”

 

ഹൌ…എങ്ങനെ സാധിക്കുന്നു ചാരു ഇതുപോലെ ഭീഷണി മുഴക്കാൻ…..

 

“ഇല്ല മിസ്സ്‌…ഞാൻ നല്ല കുട്ടിയായി ഇരുന്നോളാം…”

 

ടീച്ചറുടെ തനി സ്വഭാവം വെളിയിലെത്തിയതേ ഞാൻ അനുസരണയുള്ളയാളായി…. ഹിഹിഹി…ഇതൊക്കെയെന്റെയൊരു അടവല്ലേ…ട്രെയിനിൽ കേറുന്നത് വരെ മാന്യനായെ പറ്റു…ബാക്കിയൊക്കെ പിന്നേയ്…

 

ഏതായാലും കൊറച്ചു നേരം കൂടി ഞാനവിടെയിരുന്നു ചാരുവുമായി സംസാരിച്ചു…പ്രത്യേകിച്ച് ഒന്നുമില്ലന്നെ.. അങ്ങോട്ടും ഇങ്ങോട്ടും ഊക്ക് തന്നെ സംസാരം…. പുറത്തെ മഴയൊന്ന് കുറഞ്ഞതും ഞാൻ ഫോൺ വിളിയെല്ലാം അവസാനിപ്പിച്ചു വെളിയിലേക്കിറങ്ങി….

1 Comment

Add a Comment
  1. Bro ee story വായിച്ചപ്പോൾ ഏകദേശം എൻ്റെ ലൈഫും ആയി സാമ്യം തോനി, കരണം ഞാനും എൻ്റെ ടീച്ചറിനെ പ്രേമിച്ച് വളച്ചതാണ് 😁😅
    എന്നെക്കാൾ 5 വയസു കൂടുതൽ ആണ് , ഇപ്പോളും അത് തുടരുന്നുമൊണ്ട് …..♥️
    ബാക്കി പാർട്ടിനായി കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *