ചാരുലത ടീച്ചർ – 8 14അടിപൊളി  

 

ഇതാരാണപ്പ…. ചറപറാന്ന് മെസ്സേജുകൾ വരുന്നത് കണ്ടാണ് വാട്സ്ആപ്പ് തുറന്നത്…

 

“ഈ മൈരുകൾക്കൊന്നുമൊരു പണിയുമില്ലേ…”

 

ക്ലാസ്സ്‌ ഗ്രൂപ്പിൽ കിടന്ന് വിളഞ്ഞു വാരുന്ന അജയനെയും അതിനൊപ്പം തുള്ളാൻ നിക്കുന്ന ബാക്കി പെണ്ണുങ്ങളുടെയും മെസ്സേജ് കൊണ്ട് ഗ്രൂപ്പ്‌ അങ്ങ് നിന്ന് കത്താൻ തുടങ്ങി….ഇവർക്കിടയിലേക്ക് ഇറങ്ങിയൊന്നെന്റെ കോഴി കുഞ്ഞുങ്ങളെ സ്വതന്ത്രമാക്കാമെന്ന് വെച്ചാലോ…ചാരുലത മിസ്സിന്റെ കഴുകൻ കണ്ണുകൾ എനിക്ക് ചുറ്റുമുണ്ടെന്ന ബോധമെന്നേ അതിൽ നിന്നും പിന്നോട്ട് വലിക്കും…. അവസ്ഥ നോക്കണേ…

 

ഏഹ് അകത്തോട്ടു കേറിപോയ പുള്ളിയല്ലേ നനഞ്ഞകോഴിയെപ്പോലെ ഇറങ്ങി വരുന്നേ…. ഡോറയുടെ കയ്യിൽനിന്നൂക്ക് വാങ്ങിയ കുറുനരിയെപ്പോലെ അച്ഛൻ വന്നടുത്തുള്ള സോഫയിലിരുന്നു…ഇടക്കെന്നെയൊന്ന് നോക്കി കണ്ണുരുട്ടാനും മറന്നില്ല…. ഇരുപ്പ് കണ്ടിട്ട് നല്ല ഭേഷായി കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നു…

 

പിറകെ തന്നെ വാല് പോലെയമ്മയും വന്നു മൂന്ന് ചായയുമായി…ഒന്നെനിക്കും തന്ന് ബാക്കി ഗ്ലാസുമായി അമ്മ മുൻവശത്തേക്ക് പോയി…ഏഹ് അച്ഛന് ചായയില്ലേ….

 

“അല്ലച്ച.. അമ്മയാ രണ്ട് ഗ്ലാസ്സ് ചായയും കുടിക്കോ..?

 

ചൂട് കട്ടനൊരിറുക്കു കുടിച്ചുഞ്ഞാനച്ഛനെ നോക്കി….

 

“നിനക്ക് എന്റെ ചായയിൽ തന്നെ മണ്ണിടണമല്ലേ….!

 

എന്നൊരു ഡയലോഗും പറഞ്ഞെങ്ങേര് എണീറ്റ് ഉമ്മറത്തേക്ക് നടന്നു…ചെല്ല് ചെല്ല്…കഞ്ഞി വെള്ളം മിസ്സ്‌ ആയെങ്കിലും ചൂട് കട്ടനിലിലാണെന്റെ പ്രതീക്ഷ…

 

ചായ കുടി കഴിഞ്ഞതും ഞാനോടി റൂമിൽ കേറി…വെറുതെ പ്രതേകിച്ചൊന്നുമില്ല പുറത്തു നല്ല മഴ ആർത്തലച്ചു പെയ്യുന്നുണ്ട് അതിന്റെ ശബ്ദവും ഭംഗിയുമൊക്കെ നോക്കി ഞാനാ കട്ടിലിൽ കേറി കിടന്നു…തൊട്ടടുത്തു തന്നെയാണ് ഒരു ജനലുള്ളത്…മഴക്കൊപ്പം തന്നെ നല്ല കാറ്റുമുള്ളതിനാൽ ജനാല മുഴുവനായി തുറന്നിടാനും പറ്റുകേല…

 

കൊറച്ചു നേരം അങ്ങനെയേ തന്നെയിരുന്നു മഴയൊക്കെ കണ്ടുകൊണ്ടിരുന്നപ്പോളാണ് നമ്മുടെ മിസ്സിന്റെ വിളിയെന്നെ തേടിയെത്തിയത്…

 

“ഹലോ…. “””

 

ആദ്യത്തെ ബെല്ലിൽ തന്നെ ഫോണെടുത്തു ഞാൻ ചെവിയോട് ചേർത്തു..

 

“എന്താടാ അവിടുന്ന് ഒച്ചപ്പാട് കേള്ക്കുന്നെ…?

 

തിരിച്ചൊരു ഹലോ പോലും പറയാതെ തന്നെ മിസ്സിന്റെ ചോദ്യമെത്തി…

 

“ആ അത് മഴ പെയ്യണത…ന്തേയ്‌ അങ്ങോട്ട് മഴയൊന്നുമില്ലേ…?

 

“മഴയോ…കൊറച്ചു മുന്നേയൊന്ന് തൂളിപ്പോയി…അല്ലാണ്ട് ഒന്നുമില്ല…”

 

“ഓഹ് അപ്പോ മിസ്സിന് മഴ മിസ്സായല്ലേ…ഇങ്ങോട്ട് പോരുന്നോ…നല്ലടിപൊളി മഴയും കാറ്റും കൊറച്ചു ഇടിയും മിന്നലും ആകെക്കൂടെ നമ്മുക്ക് വൈബ് ആക്കാം.. എങ്ങനെ ഒണ്ട് പ്ലാൻ…?

 

ഞാനാ ഫോണും പിടിച്ചു ബെഡിൽ കിടന്നു രണ്ടു മറച്ചിൽ മറഞ്ഞു…

 

“അങ്ങനെയിപ്പോ മോൻ മിസ്സിനെ വച്ചു വൈബ് പിടിക്കണ്ട…”

 

മറുതലക്കൽ നിന്നൊരു കുണുങ്ങി ചിരിയോടെ ചാരു പറഞ്ഞു…ആഹ് ഈ ചിരി കേൾക്കാനല്ലേ ഞാനീ പെരും മഴയത്തും ചളി വാരി എറിഞ്ഞത്…. ഹിഹി….

 

“ഓ അപ്പോ മിസ്സ്‌ തല്പരകക്ഷിയല്ല…ഹ്മ്മ്…സാരോല്ല…പിന്നേയ് ലീവൊക്കെയല്ലേ വരുന്നത്.. ന്താണ് പരുപാടി…നാട്ടിൽ പോണുണ്ടോ…?

 

ചാരുവിന്റെ അവധിക്കാല കലാപരിപാടികൾ അറിയാൻ വേണ്ടി ഞാൻ ചോദിച്ചു.. എന്തിനാണെന്നിനി പറയേണ്ട ആവശ്യമില്ലല്ലോ…

 

“ഇല്ലട.. നാട്ടിലേക്കില്ല ഇപ്രാവശ്യം.. എന്റ്റൂടെ കോളേജിൽ പഠിച്ചൊരു കൂട്ടുകാരീടെ കല്യാണമുണ്ട്.. ഞാൻ ഏതായാലും അതിന് പോകാനാ തീരുമാനിച്ചേക്കുന്നെ.. “

 

ഏഹ് കല്യാണത്തിനോ…ചോദിച്ചു നോക്കിയാലോ എന്നേം കൂടെ കൊണ്ടുപോകുവോന്ന്…അങ്ങനാണേൽ ഞാനൊരു പൊളി പൊളിക്കും…..

 

“അതേ മിസ്സേ…മിസ്സൊറ്റക്കാണോ പോണേ…അതോ കൂടെയാ നീതുവും കാണോ…”

 

ചാരുവിന്റെ പിറകെ വാലു പോലെ തൂങ്ങി നടക്കുന്നയാ പെണ്ണിന്റെയോർമ്മയിൽ ചോദിച്ചു…

 

“ഏയ്‌.. ഇല്ലെടാ…അവൾക്ക് അത്രയും ലീവൊന്നും കിട്ടുകേല…മിക്കവാറും ഞാനൊറ്റക്കാവും പോണത്.. ന്തേയ്‌ നീ വരുന്നോ…?

 

ഓർക്കപ്പുറത്തുള്ളയാ ചോദ്യത്തിൽ ഞാനൊന്ന് അത്ഭുതപ്പെട്ടുപ്പോയി…ശ്ശെടാ ഇതിപ്പോ ലാഭായല്ലോ….

 

“ചാരുവിങ്ങനെ നിർബന്ധിക്കുമ്പോ എങ്ങനാ ഞാനില്ലായെന്ന് പറയുവാ…ഏഹ്…!!!!

 

“അയ്യെടാ…ഞാനാരെയും നിർബന്ധിക്കത്തൊന്നുമില്ല…പിന്നെ അവധിയാവുമ്പോ നീയവിടെയിരുന്നു ബോറടിച്ചു ചാവണ്ടല്ലോ എന്ന് കരുതി പറഞ്ഞെയ..”

 

ഓഹ് പുച്ഛം…ultimate പുച്ഛം…

 

“ഓഹോ അങ്ങനാണോ…. എന്നാപ്പിന്നെ ചാരുമിസ്സ്‌ പോയി കൂട്ടുകാരീടെ കല്യാണമൊക്കെ കൂടി വാ.. ഞാനിവിടൊക്കെ തന്നെ കാണും…”

 

അല്ല പിന്നെ…

 

“ഹ്മ്മ്.. അതാവും നല്ലത്…അല്ലേലും ബീഹാറികല്യാണം കൂടാനുള്ള യോഗമെന്റെ കുട്ടനില്ലെന്ന് കരുതിയാ മതി…”

 

വല്ലാത്തൊരു ചിരിയോടെ അവളത് പറഞ്ഞു തീരുമ്പോളാണ് അവസാനം പറഞ്ഞ വാക്കുകൾ മനസ് തെണ്ടി ഒന്നൂടെ റിപ്പീറ്റ് അടിച്ചു തന്നത്… ബീഹാറെന്നല്ലേ മൊതലാളി കേട്ടത്……

 

“ബീ.. ബീഹാറോ…?

 

കാര്യമറിയാനുള്ളൊരു ത്വരയോടെ ഞാൻ ചോദിച്ചു നോക്കി.. ഇനി കേട്ടതെങ്ങാനും മാറിപോയതാണോ…

 

“ന്തേയ്‌ നീ ബീഹാറെന്ന് കേട്ടിട്ടില്ലേ…. അവിടെ വച്ചാ കല്യാണം…അവൾടെ ഫാമിലി മുഴുവൻ അവിടെയാ..ഞാൻ എന്തായാലും മറ്റന്നാൾ പോകും…”

 

“മറ്റന്നാളോ…അപ്പൊ എന്നാ തിരിച്ചുവരാ…”

 

ബെഡിൽ നിന്ന് ചാടി എണീറ്റോണ്ട് ഞാൻ ചോദിച്ചു…ബീഹാറെന്നൊക്കെ പറയുമ്പോ പോയി വരാൻ തന്നെ ദിവസങ്ങൾ എടുക്കും…കാലുപിടിച്ചിട്ടാണെങ്കിലും ചാരുവിന്റെ കൂടെ പോയെ പറ്റു… ഞാനാ ഫോണും ചെവിയിൽ പിടിച്ചു കണക്ക് കൂട്ടാൻ തുടങ്ങി…..എങ്ങനെ പോയാലും അവിടെയെത്താൻ രണ്ട് ദിവസം.. തിരിച്ചും രണ്ട് ദിവസം.. ആകെമൊത്തം യാത്രക്കായി തന്നെ നാലു ദിവസം.. അതും ചാരുവിന്റെ കൂടെ…ബാക്കി അവിടെയുള്ള ദിവസങ്ങൾ ബോണസ് ആയി കൂട്ടിയാലും നഷ്ടമില്ല…

 

“അതാടാ പ്രശ്നം…പോക്കും വരവും കല്യാണവും എല്ലാം കൂടെ ഒരാഴ്ചയങ്ങു പോയി കിട്ടും…. എനിക്കാണേൽ അവിടെ അവളെ മാത്രേ പരിചയവുമുള്ളു…”

 

ചാരുവൊരു വിഷമത്തോടെ പറഞ്ഞു നിർത്തി…ആ വിഷമം എന്താണെന്നല്ലേ…നാല് ദിവസം ഒറ്റക്ക് ട്രെയിനിലിരിക്കണം പോരാഞ്ഞിട്ട് കൂട്ടുകാരിയുടെ കല്യാണവും…അപ്പൊ പിന്നെ ഇവളവിടെ പോയി പോസ്റ്റ്‌ ആയി നിൽക്കേണ്ടി വരികതന്നെ ചെയ്യും….

 

“എനിക്ക് ഫുഡ്‌ വാങ്ങി തരുമെന്നാണേൽ ഞാനും വരാം…!!!

 

ഒരല്പം ജാഡയിട്ട് തന്നെ ഞാൻ പറഞ്ഞു…. ഹിഹി.. ഈ അവസ്ഥയിൽ ഫുഡ്‌ എന്നല്ല ചിലപ്പോളെന്നെ എടുത്തുകൊണ്ടുവരെ ബീഹാറിൽ കൊണ്ടു ചെന്നേക്കുമെന്റെ മിസ്സ്‌…. ഹിഹിഹി….

Leave a Reply

Your email address will not be published. Required fields are marked *