ചാരുലത ടീച്ചർ – 8 14അടിപൊളി  

 

“അതൊക്കെ വാങ്ങി തരാം…അല്ല നിന്റെ വീട്ടീന്ന് സമ്മതിക്കോ അതിന്…?

 

“മോളെ ചാരുലതേ…നിനക്കെന്റെ വീട്ടുകാരെ അറിയാഞ്ഞിട്ടാണ്…ഞാനൊന്ന് സോപ്പിട്ടു കാലുപിടിച്ചാൽ ചിലപ്പോ ടൗണിലുള്ള പമ്പ് വരെ എന്റെപേരിലെഴുതി തരും…”

 

കൊറച്ചഭിമാനത്തോടെ ഞാൻ പറഞ്ഞു…

ഹല്ല പിന്നേ…ടീച്ചർക്ക് അറിയില്ല എനിക്കീ വീട്ടിലുള്ള പിടിപാടൊന്നും..

 

“വോ അത് ചെലപ്പോ നടന്നെന്നിരിക്കും…പമ്പ് അപ്പാടെ നിന്റെ പേരിലെഴുതി തന്നാലും അവിടുത്തെ കാര്യങ്ങളൊക്കെ നോക്കുന്നത് നിന്റച്ഛനല്ലേ…പിന്നവർക്ക് എന്ത് പേടിക്കാനാ…”

 

മൈര് ഊക്ക് ആണല്ലോ……

 

“ചാരു നീയെന്നെയിങ്ങനെ കൊച്ചാക്കി കാണല്ലേ…”

 

“അച്ചോടാ ചാരൂന്റെ കൊച്ചിനു വിഷമായോ…?

 

ദേ പിന്നേം കളിയാക്കൽ…വന്നു വന്നിപ്പോ ഊക്കുന്നവരുടെ എണ്ണം കൂടുവാണല്ലോ മുത്തപ്പാ….

 

“ആഹ് നീയത് വിട്…വീട്ടിൽ പറഞ്ഞിട്ട് ഞാൻ വന്നാൽ നീയെന്നെ കൊണ്ടോവോ…?

 

ഇതിപ്പോഴേ തീരുമാനമാക്കണം ഇല്ലെങ്കിൽ ഇന്നത്തെ ദിവസം മുഴുവൻ ഊക്ക് വാങ്ങിക്കൊണ്ടിരിക്കേണ്ടി വരും…

 

“അതല്ലേ പൊട്ടാ ഞാനിത്രേം നേരം പറഞ്ഞോണ്ടിരുന്നേ…എനിക്ക് ഒറ്റക്ക് പോകാൻ മടിയാടാ…പോവാതിരിക്കാനും പറ്റുകേലാ…. “

 

“ആഹ് അങ്ങനെ പണ…. നിനക്ക് ഹിന്ദിയൊക്കെ അറിയാവോ…?

 

ഞാനൊരു സംശയത്തോടെ ചോദിച്ചു.. അല്ല എനിക്ക് അറിയാൻ പാടില്ലാ ഈ പണ്ടാരമൊന്നും…മലയാളം തന്നെ എഴുതി കൂട്ടുന്നതിന്റെ വിഷമം എനിക്കേ അറിയൂ.. ഇവൾക്ക് കൂടി ഹിന്ദിയറിയില്ലെങ്കിൽ ബീഹാറിൽ പോയിരുന്നു കടലവറുക്കാം..

 

“അതൊക്കെ അറിയാം.. പിന്നെ നീ പേടിക്കണ്ട അവരുടെ ഫാമിലിയിൽ ഉള്ളവർക്കൊക്കെ മലയാളവും അറിയാം.. പണ്ടെങ്ങോ കോഴിക്കോട്ടെങ്ങാടിയിൽ കച്ചവടം നടത്തിയിരുന്നവരാ അവൾടെ അച്ഛനും അപ്പൂപ്പനുമൊക്കെ…”

 

ഹാവൂ…അക്കാര്യത്തിൽ തീരുമാനമായി…

 

“ട്രെയിൻ എപ്പോളാ…?

 

സമയമൊക്കെ അറിയാൻ വേണ്ടി ചോദിച്ചതാ…വേറൊന്നുമല്ല…

 

“മറ്റന്നാൾ ഉച്ചക്ക് ഒരു ട്രെയിൻ ഒണ്ട്…ടിക്കറ്റൊക്കെ ഞാൻ എടുത്തോളാം സാറൊന്നാ കറക്ട് ടൈമിലവിടെയെത്തിയാ മതി…”

 

“ഇടം വലം നോക്കാതെ എത്തിയിരിക്കും…!!!

 

ആത്മവിശ്വാസം വാരിക്കോരിയൊഴിച്ചു ഞാൻ പറഞ്ഞു…ഇതിപ്പോ പോകേണ്ടത് അവളെക്കാൾ ആവശ്യം എന്റെയാണ്…ഏത്…മനസിലായില്ലേ….?

 

അല്ലെങ്കിൽ വേണ്ട ഞാൻ കൊറേ പ്ലാനുകൾ കണ്ടിട്ടുണ്ട്..അതെല്ലാം ഇപ്പോളെ വിളിച്ചു പറഞ്ഞു നടന്നിട്ട് എങ്ങാനും നടന്നില്ലെങ്കിൽ എന്റെ നെഞ്ചിൽ പൊങ്കാലയിടാൻവരും എല്ലായെണ്ണവും..

 

“ഹ്മ്മ് ശെരി ശെരി…പിന്നേയ് കൂടെ പോരുന്നതൊക്കെ കൊള്ളാം…എന്ന് കരുതി എന്തെങ്കിലും കന്നംത്തിരിവ് കാണിക്കാനാ നീയീ തുള്ളിച്ചാടി പോരുന്നതെങ്കിൽ…മോനെ ആദികുട്ടാ…നിൻറുണ്ടയൂരി ട്രെയിനിനടവെക്കും…പറഞ്ഞില്ലെന്നു വേണ്ട…”

 

ഹൌ…എങ്ങനെ സാധിക്കുന്നു ചാരു ഇതുപോലെ ഭീഷണി മുഴക്കാൻ…..

 

“ഇല്ല മിസ്സ്‌…ഞാൻ നല്ല കുട്ടിയായി ഇരുന്നോളാം…”

 

ടീച്ചറുടെ തനി സ്വഭാവം വെളിയിലെത്തിയതേ ഞാൻ അനുസരണയുള്ളയാളായി…. ഹിഹിഹി…ഇതൊക്കെയെന്റെയൊരു അടവല്ലേ…ട്രെയിനിൽ കേറുന്നത് വരെ മാന്യനായെ പറ്റു…ബാക്കിയൊക്കെ പിന്നേയ്…

 

ഏതായാലും കൊറച്ചു നേരം കൂടി ഞാനവിടെയിരുന്നു ചാരുവുമായി സംസാരിച്ചു…പ്രത്യേകിച്ച് ഒന്നുമില്ലന്നെ.. അങ്ങോട്ടും ഇങ്ങോട്ടും ഊക്ക് തന്നെ സംസാരം…. പുറത്തെ മഴയൊന്ന് കുറഞ്ഞതും ഞാൻ ഫോൺ വിളിയെല്ലാം അവസാനിപ്പിച്ചു വെളിയിലേക്കിറങ്ങി….

 

ആദ്യം അച്ഛനെ തന്നെ ചാക്കിലാക്കണം…എന്നിട്ട് വേണം അമ്മയോട് പറയാൻ..ദൂരയാത്ര ആയത് കൊണ്ട് തന്നെ അച്ഛനോട് പറയുന്നതാണ് സേഫ്…. പറയാനുള്ളതെല്ലാം കണക്ക് കൂട്ടി ഞാനച്ഛന്റെ മുൻപിലെത്തി….

 

ഉമ്മറത്ത് തന്നെയിരിപ്പുണ്ട് കക്ഷി…. എന്തോ കളഞ്ഞു പോയ ആളെക്കൂട്ടാണ് ഇരുപ്പ്…ഇനിയെങ്ങാനും ചായ ചോദിച്ചു ചെന്നതിനമ്മ കഞ്ഞിക്കലം കൊണ്ടെങ്ങാനും തല്ലിക്കാണോ…

 

“അങ്ങോട്ട് ഡിവോഴ്സ് ചെയ്യച്ച…!!

 

ഓരോന്നാലോചിച്ചു ചെന്നയെന്റെ വായിൽ നിന്നുമാധ്യം വീണതതായിരുന്നു…..

 

ങേഹ്.. ഇതെന്ത് മൈരെന്ന രീതിയിൽ അച്ഛനെന്നെയൊന്ന് നോക്കി………

 

“അല്ല അടുത്ത മഴക്കുള്ള ലക്ഷണമാണല്ലോ കാണുന്നെ…. അല്ലെ അച്ഛാ.. “

 

ഒന്നുമറിയാത്തപോലെ ഞാൻ വന്നടുത്തുള്ളയൊരു കസേരയിലിരുന്നു….ഏഹ് അച്ഛനെന്ന എന്നെയിങ്ങനെ തന്നെ നോക്കിയിരിക്കുന്നെ………..

മിക്കവാറും മൂപ്പർക്ക് കാര്യം മനസിലായി കാണും കാള വാല് പോകുന്നതേ എന്തോ കാര്യം സാധിക്കാനാവുമെന്ന്…

 

“ഈ ലീവിന് എന്റെയൊരു ഫ്രഡ്ന്റെ കല്യാണമുണ്ട്…. ഒരേ നിർബന്ധം ഞാൻ ചെല്ലണമെന്ന്……”

 

“അഹ് വിളിച്ചതാണേൽ പോണം…. “

 

അച്ഛനൊരു കൂസലുമില്ലാത്ത ഭാവത്തിൽ പറഞ്ഞു…ശ്ശെ ഇങ്ങനെയല്ല ഡയലോഗ് വരേണ്ടത്…. എവിടെയാണ് എന്ന് ചോദിക്ക് കാർന്നോരെ….രണ്ടുമൂന്നു മിനുട്ട് കഴിഞ്ഞിട്ടും പ്രതീക്ഷിച്ച ചോദ്യമൊന്നും കാണാത്തത് കൊണ്ട് ഞാൻ തന്നെ പറയാമെന്നു വച്ചു…അല്ലേൽ മൂപ്പര് കരുതും അടുത്ത് വല്ല പഞ്ചായത്തിലും ആയിരിക്കും കല്യാണപരിപാടിയെന്ന്…

 

“അതേ കല്യാണം അങ്ങ് ഡൽഹിയിൽ വെച്ചാ…”

 

മനപ്പൂർവം തന്നെ പറഞ്ഞതാണ് ഡൽഹി എന്ന്…ബീഹാർ എന്ന് വല്ലോം പറഞ്ഞാൽ ഈ വീടിന്റെ പടി കടക്കാമെന്ന് പോലും ചിന്തിക്കേണ്ടി വരില്ല…ആഹ് പറഞ്ഞിട്ടും കാര്യമില്ല അങ്ങനയുള്ള പല കാര്യങ്ങളും അവിടെ നടന്ന ചരിത്രമുണ്ടെ…പോരാഞ്ഞിട്ട് ഈ ഇന്ത്യാ മഹാരാജ്യത്തെ സകലമാനാ കാര്യങ്ങളും പരദൂഷണവും പറയാൻ വേണ്ടി അമ്മക്ക് ഏതോ അയൽക്കൂട്ടം വാട്സ്ആപ്പ് ഗ്രൂപ്പും ഒണ്ട്…എല്ലാം ദിവസവും ഉച്ചഭക്ഷണം കഴിഞ്ഞാൽ പിന്നെ അവർ അവരുടേതായ ലോകത്ത് പരദൂഷണം പറച്ചിലാണ് പരുപാടി.. അതിനിടയിൽ ബീഹാറും തിരുന്നൽ വേലിയും എന്ന് വേണ്ട സകലമാനാ കാര്യങ്ങളും ചർച്ചാ വിഷയമാവും…

 

“ഡൽഹിയിലോ…നിനക്ക് അതിനും മാത്രം പിടിപാടൊക്കെ ഉണ്ടോ…?

 

ഒരു പുച്ഛച്ചിരിയോടെ അച്ഛന്റെ ചോദ്യം…ഇതിന് മറുപടി പറഞ്ഞാൽ ഞാൻ ഉറപ്പായും എയറിൽ കേറി നാലായി വിരിയും….

 

“അംബാനീടെ കല്യാണത്തിനല്ല.. കൂട്ടുകാരിയുടെ കല്യാണത്തിനാ പോണമെന്നു പറഞ്ഞെ..…അവരുടെ ഫാമിലി ഒക്കെ അവിടെയാ.. അതാ…..”

 

“നീ ഒറ്റക്കാണോ പോണേ…?

 

“അല്ല കൂടെ പഠിച്ച കൊറച്ചു പേരുമുണ്ട്…മറ്റന്നാൾ പോകണം എന്നാലേ വിരുന്നിനു മുന്നെയങ്ങു എത്താൻ പറ്റു…”

 

“നീ തിന്നാൻ പോണതാണോ കുട്ടാ…അങ്ങനാണേൽ അവിടെവരെ പോകേണ്ട കാര്യമുണ്ടോ…നമുക്ക് അമ്മയോട് പറഞ്ഞു ഇവിടെത്തന്നെ നല്ലൊരു സദ്യ ഉണ്ടാക്കിക്കാം…. ഇനിയിപ്പോ സദ്യ പറ്റില്ലെങ്കിൽ വേറെന്തെങ്കിലും കൊറച്ചു ഹെവി ആയിട്ട് തന്നെ ഉണ്ടാക്കാം.. “

Leave a Reply

Your email address will not be published. Required fields are marked *