ചാരുലത ടീച്ചർ – 8 14അടിപൊളി  

 

“ഏയ്യ് ഞാനൊന്നും കരുതീല…മിസ്സ്‌ പറ എന്താ പറയാനുണ്ടെന്ന് പറഞ്ഞെ…”

 

“അഹ് ഇതാണ് പറയാനുള്ളെ…കേരളാ ബോർഡറ് കഴിയുന്ന വരെ മാത്രം മതി നിന്റെ മിസ്സ്‌ വിളി…!!

 

പെട്ടെന്ന് നിവർന്നിരുന്നുകൊണ്ട് ചാരു പറഞ്ഞു…

 

“ഏഹ്…അതെന്താ അങ്ങനെ…?

 

പറഞ്ഞതിന്റെ ഇരുപ്പുവശം മനസിലാവാതെ ഞാൻ ചോദിച്ചു….

 

“അതങ്ങനാ….ഞാൻ എന്റെ ഫ്രഡ്‌നോട് പറഞ്ഞേക്കുന്നെ ഹസ്ബൻഡിന്റെ കൂടെയാ വരുന്നതെന്ന…”

 

“ഹസ്ബൻഡോ….അപ്പൊ നിന്റെ കല്യാണം കഴിഞ്ഞതാണോ….???

 

പെട്ടെന്നുള്ള ഞെട്ടലിൽ ഞാനുറക്കെ വിളിച്ചു ചോദിച്ചു…. ശബ്ദം പതിവിലതികം പൊങ്ങിയത് കൊണ്ടാണെന്നു തോന്നുന്നു മിസ്സപ്പൊ തന്നെ എന്റെ വാ പൊത്തി പിടിച്ചു…

 

“അടങ്ങി ഇരിക്ക് കുട്ടാ നീ…. ഞാൻ ഉദ്ദേശിച്ചത് നിന്നെയാ…. “

 

“ഞാനോ…എപ്പോ…നീ തെളിച്ചു പറ ചാരു.. എനിക്കൊന്നും മനസിലാവുന്നില്ല…”

 

വാ പൊത്തി പിടിച്ചുരുന്ന കൈയിൽ പിടിച്ചു മാറ്റികൊണ്ട് ഞാൻ ചോദിച്ചു…ശെടാ ഇതിപ്പോ എനിക്കാണോ ബോധം പോയത് ഇവൾക്കാണോ…

 

“എന്റെ ബുദൂസെ…ഞാൻ പറയുന്നത് മുഴുവൻ നീയൊന്ന് കേൾക്കാദ്യം…ഞാൻ ഫ്രഡ്‌നോട് പറഞ്ഞേക്കുന്നത് എന്റെ കല്യാണം ഈ അടുത്തു കഴിഞ്ഞു സൊ അവിടേക്ക് വരുമ്പോ കെട്ടിയോനെയും കൂടെ കൂട്ടുമെന്ന.. അപ്പൊ ഉറപ്പായും അവളുടെ ഫാമിലിക്കും ഇക്കാര്യം അറിവുണ്ടാവും…അങ്ങനെയൊക്കെ കാര്യങ്ങൾ കിടക്കുമ്പോ നീയെന്നെ അവിടെവന്ന് മിസ്സേ മിസ്സേന്ന് വിളിച്ചു പിറകെ നടന്നാൽ ഞാൻ കള്ളം പറഞ്ഞതാണെന്ന് വിചാരിക്കൂലേ…”

 

വളരെ നിഷ്കു ഭാവത്തോടെ ചാരു പറഞ്ഞു നിർത്തി…എന്തൊരു വിനയം…കുലീനത…കരുണ എന്ന് വേണ്ട സകലമാന ഭാവങ്ങളും സെക്കണ്ടുകൾ കൊണ്ടവളുടെ മുഖത്താകെ മിന്നി മാഞ്ഞു….

 

“പിന്നേ ഉറപ്പായും വിചാരിക്കും…മിസ്സൊരു കള്ളിയാണെന്ന്…. “

 

ഞാനത് പറഞ്ഞതെ ഓർമ്മയുള്ളു കാലമാടത്തിയെന്റെ വിരൽ പിടിതിരിച്ചു കളഞ്ഞു അപ്പൊ തന്നെ….

 

“””അആഹ്ഹ…വിട് വിട്…ഇതിപ്പോ എന്തിനാ….!!!!!

 

“നീ പറഞ്ഞത് പറഞ്ഞു…അതിനെന്തിനാ ആവശ്യമില്ലാത്തൊരു ചിരി…. ഏഹ്…കളിയാക്കിയത് അല്ലേടാ നീയെന്നെ….””””

 

“എടി ഭൂതമേ കൈ വിട്…എനിക്കിനിയും ആവശ്യമുള്ളത…. “”

 

വേദനകൊണ്ട് ചുവന്നു പോയ ചൂണ്ടു വിരല് നോക്കി ഞാൻ പറഞ്ഞു.. അല്ല പിന്നെ…ഒന്നുവല്ലേലും ഭാവിയിൽ അവൾക്ക് കൂടെ ആവശ്യമുള്ള വിരലാ…അതിപ്പോഴേ ഒടിച്ചു തിരിച്ചു വച്ചാലെങ്ങനാ…

 

“ഞാൻ പറഞ്ഞതൊന്നും നിന്റെ തലയിൽ കേറിയില്ലേ കുട്ടാ…എന്റെ പൊന്ന് മോനല്ലേ അപ്പോളത്തെ ഒരു ഇതിൽ ഞാനവളോട് പറഞ്ഞു പോകുവേം ചെയ്തു…അതോണ്ട് പ്ലീസ്‌ പ്ലീസ്‌ അവിടെ വന്നു മണ്ടത്തരമൊന്നും കാണിച്ചേക്കല്ലേ…”

 

എന്റെ സ്വഭാവം നന്നായി മനസിലാക്കിയിട്ടുള്ളത് കൊണ്ടാണ് ചാരുവിങ്ങനെ കെഞ്ചി പറയുന്നേ…

 

“ഹ്മ്മ്.. ശെരി ശെരി…ഞാനായിട്ട് നിന്റെ ഇമേജിന് പ്രശ്നമൊന്നും ഉണ്ടാക്കില്ല പോരെ…. “

 

ഇതേ സമയം കൊണ്ടു തന്നെ ട്രെയിൻ അതിന്റെ പരമാവധി വേഗതയിൽ എത്തിയിരുന്നു…………ജനാലകളൊന്നും തുറന്നിട്ടില്ലെങ്കിലും കോച്ചിനകത്തേക്ക് അടിച്ചു കയറുന്ന നേരിയ തണുപ്പിലും എനിക്കൊന്നു കുളിരുകോരിപ്പോയി….

 

ഇന്നെന്തോ മഴ കുറവുള്ളൊരു കാലാവസ്ഥയാണ്…. കൊറച്ചു നേരം വെളിയിലെ കാഴ്ചകളൊക്കെ കണ്ടങ്ങനെ ഞാനിരുന്നു…ഇടക്ക് ചാരുവിനെ നോക്കാനും മറന്നില്ലട്ടോ.. പുള്ളിക്കാരിയാണേൽ ഫോണിലും നോക്കി എന്റെ ഷോൾഡറിൽ ചാരിയിരിപ്പുണ്ട്….

 

ഏതോ വെബ്സീരിസ് കാണുവാണ് ഫോണിൽ…ഏതാണെന്നറിയാൻ വേണ്ടി ഞാനൊന്ന് എത്തി നോകിയെങ്കിലും കാര്യമായൊന്നും മനസിലായില്ല…അല്ലേലും എങ്ങനെ മനസിലാവനാ വല്ല ഇംഗ്ളീഷോ ജാപനീസോ ആണെങ്കിൽ പോട്ടെന്നു വെക്കാം.. ഇതിപ്പോ ഏത് ഭാഷ…. മംഗോളിയൻ വല്ലോം ആവും മിസ്സിന്റെ സ്വഭാവം വെച്ചു

 

“അതേ നിനക്ക് ഹിന്ദി അറിയാമല്ലോല്ലേ…?

 

ആകെക്കൂടെ സംശയം തോന്നിയ ഞാനൊന്ന് വീണ്ടും ചോതിച്ചു നോക്കി…

 

“അറിയാം…നല്ല പച്ച വെള്ളം പോലെ പറയാൻ അറിയില്ലേലും അത്യാവശ്യ പിടിച്ചു നിൽക്കാനുള്ളതൊക്കെ കയ്യിലുണ്ട്…പിന്നെ നീയെന്തിനാ പേടിക്കുന്നെ അവിടെ ഉള്ളവർക്കൊക്കെ മലയാളം അറിയാം…”

 

“അഹ് അതാ എന്റെ പേടി….. ബീഹാറികളുടെ വായിൽ നിന്ന് കൂടെയേ ഊക്ക് കിട്ടാനുള്ളൂ…ഇതിപ്പോ ട്രെയിൻ പിടിച്ചു ചെന്ന് വാങ്ങിക്കേണ്ട അവസ്ഥയായില്ലേ…”

 

ഒരു തരം നിർവികാരിതയോടെ ഞാൻ പറഞ്ഞു…. പറഞ്ഞതൊക്കെ സത്യം തന്നെയല്ലേ….. എനിക്കെന്റെയീ സ്വഭാവം ഒന്ന് മാറ്റിയാൽ കൊള്ളാമെന്നുണ്ട്…കിട്ടുന്ന ഊക്കിനെ ഡബിളായി തിരിച്ചു കൊടുക്കാനുള്ള എന്റെ മണ്മറഞ്ഞു പോയ കഴിവിനെ വീണ്ടും പൊടി തട്ടി എടുക്കണം….. എന്നൊക്കെയാണ് എന്റെ ചിന്തകൾ പക്ഷെ ഇതിലും വലിയ ഊക്ക് പ്രസ്ഥാനങ്ങളുടെ ഇടയിലേക്ക് ആണ് ഞാൻ കയറി ചെല്ലാൻ പോണതെന്ന് എനിക്കപ്പൊ മനസിലായിരുന്നില്ല.. അത് വഴിയേ പറഞ്ഞു തരാം…തല്ക്കാലം ഞാനൊരു ചായ കിട്ടുമോന്ന് നോക്കട്ടെ…

 

“ഞാനിപ്പോ വരാവേ…!

 

സീറ്റിൽ നിന്ന് ഞാനെണീക്കുന്നത് കണ്ട ചാരു എന്താണെന്ന ഭാവത്തിലെന്നെ നോക്കി…

 

“ഇപ്പൊ വരാം…””

 

അതും പറഞ്ഞവളുടെ പഞ്ഞിപോലുള്ള ചുവന്ന കവിളിൽ പിടിച്ചൊന്ന് ഞെക്കി വിട്ട ശേഷം ഞാൻ സീറ്റിൽ നിന്നെണീറ്റു…

 

ഇടംവലമൊന്നു നോക്കിയ ശേഷം അടുത്ത തന്നെയുള്ള ഡോറിനരികിലേക്ക് നടന്നു…സ്ലീപ്പർ കോച്ചിന്റെ സൈഡിലൂടെ ആണ് അധികവും ചായ വിൽക്കുന്നവരെ കണ്ടിട്ടുള്ളത് ഏതായാലും അവിടെവരെയൊന്ന് പോയി നോക്കാമെന്ന് കരുതി….

 

അധികമൊന്നും അലഞ്ഞു തിരിയേണ്ടി വന്നില്ല ആദ്യത്തെ ബോഗിയിൽ നിന്നൊന്ന് വട്ടം തിരിഞ്ഞപ്പോ തന്നെ കണ്ടു ഒരു പയ്യൻ കോഫീ കോഫീന്ന് വിളിച്ചു പറഞ്ഞു വരുന്നത്…. ഡോറിനരികിൽ വച്ചു തന്നെ ഞാനവനെ പിടിച്ചു നിർത്തി

 

“കോഫി മാത്രേ ഉള്ളോ…?

 

“ഫിൽറ്റർ കോഫി ഒണ്ട്…. “”

 

പയ്യനാ കയ്യിൽ പിടിച്ചിരുന്ന പാത്രം അടുത്തുള്ള സീറ്റിലേക്ക് വച്ചുകൊണ്ട് പറഞ്ഞു..

 

“എന്നാ ഒരു രണ്ടെണ്ണം എടുത്തോ…എത്രയാ…?

 

പോക്കറ്റിൽ കയ്യിട്ടോണ്ട് ഞാൻ ചോദിച്ചു…

 

“നാല്പത് രൂപ…”

 

ഓഹ് ഇതിന് ഒന്നിന് ഇരുപത് ആണല്ലോല്ലേ….. കയ്യിൽ തടഞ്ഞൊരു അമ്പതിന്റെ നോട്ടെടുത്തു അവന് കൊടുത്തു ബാക്കിയും വാങ്ങി രണ്ട് കോഫിയുമായി ഞാനെന്റെ സീറ്റിലേക്ക് നടന്നു…

 

ഡോർ തുറന്നകത്തേക്ക് കയറിയതേ കണ്ടു സൈഡിലായുള്ള കമ്പിയിൽ ചാരി എന്റെ വരവും കാത്തിരിക്കുന്ന ചാരുവിനെ…

 

“നീയെന്താ പേടിച്ചു പോയോ ഞാനെങ്ങാനും മുങ്ങിയെന്ന് വിചാരിച്ചു..””

 

എന്നുമുള്ള അതേ ചിരിയോടെ ഞാനവളോട് ചോദിച്ചു പിന്നേ കയ്യിലിരുന്ന ഒരു കപ്പ് കോഫിയും കൊടുത്തു..

Leave a Reply

Your email address will not be published. Required fields are marked *