ചാരുലത ടീച്ചർ – 8 14അടിപൊളി  

 

“അങ്ങനെ ഇട്ടേച്ചു പോവതൊന്നുമില്ലെന്ന് അറിയാം…. എന്നാലും നിന്റെയാ ഗോതമ്പു തേടിയുള്ള കോഴിയെപോലുള്ള പോക്ക് കണ്ടപ്പോ നോക്കി ഇരുന്നതാ…”

 

പതിവ് പോലെ എന്നെയും കളിയാക്കി ഞാൻ കൊടുത്ത കോഫിയും കുടിച്ചോണ്ട് ചാരുവെന്നേ നോക്കി ചിരിച്ചു…ചിരിയെന്ന് പറഞ്ഞാ നല്ലസ്സല് കളിയാക്കിച്ചിരി

 

“വോ…നമ്മള് അല്ലേലും കോഴി…സമ്മതിച്ചു…”

 

അതും പറഞ്ഞു ഞാനെന്റെ സീറ്റിലേക്ക് ഇരുന്നു…മുകളിലത്തെ സീറ്റിലേക്കുള്ള ആളുകളൊന്നും ഇതുവരെ വന്നിട്ടില്ല.. ആഹ് ചെലപ്പോ അടുത്ത സ്റ്റേഷനിൽ നിന്ന് കേറുമായിരിക്കും…

 

പിന്നോരോന്ന് ഞങ്ങൾ മിണ്ടിയും പറഞ്ഞും അങ്ങനെയേ ഇരുന്നു ഒരു മൂന്നാല് മണിക്കൂർ.. ഒടുക്കം ഇരുന്നിരുന്നു നടുവീന്നൊരു കൊളുത്തുപ്പിടിക്കൽ കൂടെ വന്നതോടെ ഞാൻ എണീറ്റ് ഡോറിനൊരരികും പറ്റി നിന്നു…

 

നമ്മളീ സന്ധ്യമയങ്ങിയെന്ന് പറയാറില്ലേ.. ഏതാണ്ട് അതുപോലൊരു കാലാവസ്ഥയാണ് പുറത്തേക്ക്…തെളിഞ്ഞയാകാശമാണെങ്കിലും അസ്തമയ സൂര്യന്റെ കരവിരുത് കൊണ്ടാവണം നല്ല സിന്തൂരനിറം വാരിയെറിഞ്ഞത് പോലെ ആകാശം ചുവന്നു തുടങ്ങി…….. കാറ്റും കൊണ്ടു ഞാനാ ഇരുമ്പുപടിയിലിരുന്നു…..

 

“കുട്ടാ നീയെന്തിനാ ഇവിടിരിക്കണേ…?

 

പുറത്തെ കാഴ്ചകളും കണ്ടിരുന്ന എന്റെ പിറകിൽ വന്നു നിന്നോണ്ടാണ് ചാരുവിന്റെ ചോദ്യം…ഇപ്പൊ വരാമെന്ന് പറഞ്ഞു പോന്നയെന്നെ കാണാഞ്ഞത് കൊണ്ടാവും പുള്ളിക്കാരി തേടിയിറങ്ങിയത്

 

“ചുമ്മാ…ഇവിടിങ്ങനെ ഇരിക്കാൻ നല്ല രസം…”

 

പുറത്തേക്ക് തന്നെ നോക്കികൊണ്ട് ഞാൻ പറഞ്ഞു…

 

“വേണ്ട വേണ്ട…ഇവിടിങ്ങനെ ഇരിക്കുവൊന്നും വേണ്ട.. വന്നേ അകത്തേക്ക് പോകാം…”

 

“എന്റെ ചാരു ഞാൻ കൊച്ചു കുട്ടിയൊന്നുമല്ല…നീയിങ്ങ് വന്നേ…”

 

അതും പറഞ്ഞെന്റെ പിറകിൽ നിന്ന മിസ്സിന്റെ കൈ പിടിച്ചു ഞാൻ മുൻപിലേക്ക് വലിച്ചു…

 

“ഏയ്യ് ഏയ്യ്…നീയെന്താ ഈ കാണിക്കണേ…”

 

ഞാൻ പിടിച്ചുവലിച്ച കൈ പിറകിലേക്ക് തന്നെ വലിച്ചോണ്ട് ചാരു പറഞ്ഞു

 

“ഞാനൊന്നും കാണിക്കാൻ പോണില്ല പെണ്ണെ…നീയാദ്യം ഒന്നിങ്ങു വായോ…ചേട്ടൻ പറയട്ടെ…”

 

മിസ്സിനെയൊന്ന് പേടിപ്പിക്കാൻ വേണ്ടി മാത്രം മുഖത്തൊരല്പം വില്ലനിസവും വരുത്തി ഞാനൊന്ന് ചിരിച്ചു

 

“ചുമ്മാ കളിക്കല്ലേ നീയ്…വന്നേ അകത്തു പോകാ…!

 

ഹൾക്ക് പിഴിതെറിഞ്ഞത് പോലെ പിറകിലേക്ക് തെറിച്ചു തെറിച്ചു പോണ മരങ്ങളും ചില്ലകളും കണ്ടൊരുതരം പേടിയോടെ ചാരു പറഞ്ഞു…അപ്പോ പെണ്ണിന് ഇതൊക്കെ പേടിയാണല്ലേ…

 

“ഒന്നൂലെന്റെ പെണ്ണെ…വാ ജസ്റ്റ്‌ ഈ അരികുപറ്റിയങ് ഇരുന്നാൽ മതി…വാ…”

 

ഞാൻ ഇരുന്നിടത്തു നിന്നെണീട്ടുകൊണ്ട് പറഞ്ഞു…എന്റെ എണീക്കൽ കണ്ടതെ മിസ്സ്‌ പേടിയോടെ പിറകിലേക്ക് നടക്കാൻ തുടങ്ങി..

 

“ഓഹോ.. എന്നാ വാ അപ്പുറത്തെ സ്റ്റെപ്പിൽ ഇരിക്കാം…”

 

അതും പറഞ്ഞവളുടെ കൈ രണ്ടും കൂടിപ്പിടിച്ചപ്പോളാണ് പുള്ളിക്കാരി പിറകിലേക്ക് ഒന്ന് പാളി നോക്കിയത്…അവിടെയാകട്ടെ മറ്റൊരു ഡോറും തുറന്നു കിടക്കുന്നു…

 

“കുട്ടാ നീ കളിക്കല്ലേ…ഞാൻ നല്ല തല്ല് വെച്ച് തരും…പറഞ്ഞില്ലെന്നു വേണ്ട.. “

 

ശെടാ…ഈ പേടിച്ചു മുള്ളിയെയൊക്കെ എങ്ങനാണോ ടീച്ചറാക്കിയത്….ഏതായാലും അവളെയും കൊണ്ടിവിടെ ഇരിക്കുമെന്ന് എനിക്കൊരു വാശിയും തോന്നിപ്പോയി…ഒടുക്കം പിടിച്ച പിടിയാലേ ചാരുവിനെയും വലിച്ചു ഞാൻ സ്റ്റെപ്പിലേക്ക് ഇരുന്നു…

 

“കണ്ണ് തൊറ…എന്നാലേ വല്ലതും കാണാൻ പറ്റു…”

 

കുഞ്ഞിപ്പിള്ളേരെപ്പോലെ കണ്ണുരണ്ടും പൂട്ടിപ്പിടിച്ചിരിക്കുന്ന ചാരുവിനെ കണ്ടെനിക്ക് ചിരി പൊട്ടി.. പക്ഷേങ്കി ഞാനതെങ്ങനെയൊക്കെയോ പിടിച്ചു നിർത്തി.. ഇല്ലേ അതും പറഞ്ഞെന്നെ ഇവിടുന്ന് പിടിച്ചു ട്രാക്കിൽ തള്ളിയെന്നിരിക്കും മിസ്സ്‌…

 

“ഓയ് മിസ്സേ…ഞാൻ പറഞ്ഞത് വല്ലോം കേട്ട…”

 

എവിടുന്ന്.. കണ്ണ് പോയിട്ട് ശ്വാസം എടുക്കുന്നുണ്ടോ എന്ന് പോലും സംശയമായി എനിക്ക്…ഇത്രക്ക് പേടിയോ…. കൈ രണ്ടും എന്റെ കയ്യിൽ ചേർത്ത് മുറുക്കെ പിടിച്ചിട്ടുമുണ്ട്…ട്രൈയിനോരോ ചാട്ടം ചാടുമ്പോളും പിടുത്തതിന്റെ മുറുക്കവും കൂടും…

 

ഒടുക്കം അതിന്റെ പേടിച്ചുള്ള ഇരുത്തം കൂടി കണ്ടപ്പോ എനിക്ക് തന്നെ പാവം തോന്നിപ്പോയി…

 

“ചാരുവേ…!!!!

 

ചുമ്മാ കാറ്റിൽ കെട്ടഴിഞ്ഞ നൂലുപോലെ പാറിക്കളിക്കണ സിൽക്ക് പോലുള്ള മുടിയെ നല്ല അനുസരണയോടെ കൈ കൊണ്ടൊതുക്കി ഞാൻ വിളിച്ചു… ആ വിളി കേട്ടോന്ന് സംശയമാണ് എന്നാലും ഇടക്കെപ്പോഴോ ഇടം കണ്ണ് മാത്രം തുറന്നെനെ നോക്കുന്നത് ഞാൻ കണ്ടിരുന്നു….

 

ഞാൻ പിന്നേ കൂടുതലൊന്നും പറയാതെ അവളെ ഒരല്പം കൂടി എന്നോട് ചേർത്തിരുത്തി…. അതിനു കാത്തെന്നവണ്ണം ചാരുവെന്റെ തോളിലേക്ക് മുഖമമർത്തിയിരുന്നു.. എന്നാലും കയ്യിലെ പിടി വിട്ടില്ലട്ടോ…. ഇങ്ങനൊരു പേടി…

 

കൊറച്ചു കൂടിയങ്ങു സമയം പോയതും ട്രെയ്നിന്റെ സ്പീടും കുറഞ്ഞു വന്നു…അടുത്തൊന്നും സ്റ്റേഷൻ ഉള്ളതായി തോന്നുന്നില്ല…ആഹ് ചിലപ്പോ വേറെയെതെങ്കിലും ട്രെയിനിനു പോകാൻ വേണ്ടി വേഗത കുറച്ചതായിരിക്കും…

 

അങ്ങനെ ഓരോന്ന് എണ്ണിപ്പെറുക്കി ഇരുന്നപ്പോളാണ് മുന്പിലെ കാഴ്ചകളിലേക്ക് ഒന്നൂടെ എന്റെ കണ്ണ് പോയത്… അലച്ചു തല്ലി പിറകിലേക്ക് പോയ മരങ്ങൾ പൂർണ്ണമായും കാഴ്ച്ചയിൽ നിന്ന് മാഞ്ഞിരുന്നു…പകരമാവട്ടെ കേരളത്തിൽ പണ്ടുണ്ടായിരുന്നതും എന്നാലിപ്പോ അപൂർവ്വമായി മാത്രം കണ്ടു വരുന്നതുമായൊരു കാഴ്ച… എന്താണെന്നല്ലേ…..കണ്ണെത്താദൂരത്തോളം നീണ്ടു നിവർന്നു കിടക്കുന്ന വിളവെത്താറായാ നേൽപ്പാടം…. ഇതിലെന്താ ഇപ്പൊ ഇത്ര കാണാനുള്ളത് എന്ന് ചിന്തിച്ചാലും കൊഴപ്പമില്ല പക്ഷെ ഈയൊരു സമയം ഉണ്ടല്ലോ…..മുൻപേ പറഞ്ഞപോലെ സിന്ദൂരചുവപ്പെത്തിയ ആകാശവും തൊട്ട് താഴെ കാറ്റും കൊണ്ടങ്ങനെ ആടിയാടി നാണത്തിൽ കുതിർന്നു നിൽക്കുന്ന നെൽപ്പാടവും….അത് കാണുമ്പോ തന്നെ വല്ലാത്തൊരു പോസിറ്റീവ് എനർജിയാണ്…

 

“ചാരുവേ…ഒന്ന് മുൻപോട്ട് നോക്കിയേ…!

 

പതിഞ്ഞ സ്വരത്തിലെന്റെ വാക്ക് കേട്ടതോണ്ട് ആവും തോളിൽ മുഖവുമമർത്തിയിരുന്ന പെണ്ണ് മെല്ലെ തലയുയർത്തി നോക്കി…. കണ്ടോ കണ്ടോ അവൾക്കും ഇഷ്ടപ്പെട്ടു മുന്പിലെ കാഴ്ച…ദേ നേരിയ സൂര്യപ്രകാശമടിച്ചു തിളങ്ങിയ കണ്ണുകളിലെ കറുത്ത ഗോളങ്ങൾ വടർന്നു വരുന്നത്….

 

“കൊള്ളാലെ…”

 

പതിവ് ചിരിയോടെ ഞാൻ ചോദിച്ചു….

 

“ഹ്മ്മ്…..!!!!

 

എന്റെ ചിരി കണ്ടാണെന്ന് തോന്നുന്നു അതുവരെ തിളങ്ങി നിന്ന കണ്ണുകളിൽ മറ്റൊരു ഭാവം…ഇവിടെപ്പിടിച്ചിരുത്തിയതിന്റെ കലിപ്പാണോ ഇനിയെങ്ങാനും….

Leave a Reply

Your email address will not be published. Required fields are marked *