ജീവിതമാകുന്ന നൗക – 10

കാര്യമായ പുരോഗതിയൊന്നുമില്ല. രാവിലെ പത്രമിടാൻ പോയ ആളാണ് കണ്ടത്. അയാളുടെ പോലീസ് സ്റ്റെമെന്റ്റ് അപ്പോൾ തന്നെ പോലീസ് എത്തി. ഡോഗ്‌സ്‌ക്വാഡ് മണം പിടിച്ചു മെയിൻ റോഡ് വരെ പോയി. മരണം നടന്നത് തലേ ദിവസം നാലുമണി സമയത്താണ്. മരിച്ചതിൽ ഒരാൾ TCS എംപ്ലോയീ ആണ് എന്നാണ് പോലീസ് ആദ്യം കരുതിയത്. പക്ഷേ അന്വേഷിച്ചപ്പോൾ ഫേക്ക് id ആണ് എന്ന് പൊലീസിന് മനസ്സിലായിട്ടുണ്ട്. ഐബി ഏജെൻ്റെ ആണെന്ന് മനസ്സിലായിട്ടില്ല.

മൂന്നാമത്തെ വീഡിയോ പ്ലേ ചെയ്‌തു . പിന്നെ ഇടതു ഭാഗത്തെ വീടുകളിൽ രണ്ടു പേർ എൻസൈക്ലോപീഡിയ പോലെ ഉള്ള ബുക്ക് വിൽക്കാൻ ആ സമയം ചെന്നിരുന്നു. കൊല്ലപ്പെട്ടതിൽ ഒരാളെ രണ്ടാമത്തെ വീട്ടിലെ സ്ത്രീ തിരിച്ചറിഞ്ഞിട്ടുണ്ട്.

(അർബ്ബാസ് കരുതിയിരിക്കുന്നത് ഇത് ഒരു IB ഓപ്പറേഷൻ ആണ് എന്നാണ് കാരണം ത്രിശൂൽ ഏജൻസിയുടെ കാര്യം ജൂനിയർ IB ഉദ്യോഗസ്ഥനായ അയാൾക്ക് അറിയില്ല)
“സാർ കേസ് അന്വേഷിക്കുന്ന രൂപറാണി IPS ആണ്. മാഡം ഞാൻ ഇടപെട്ടതിന് എതിരെ ആൾറെഡി കംപ്ലൈന്റ്റ് ചെയ്തിട്ടുണ്ട്. mutilation ഒക്കെ ഉള്ളത് കൊണ്ട് മീഡിയ വാർത്ത ആയിട്ടുണ്ട്. സേഫിൽ നിന്ന് തോക്കുകൾ കണ്ടെത്തിയതിനാൽ. terror കേസ് ആയിട്ടാണ് അവർ എടുത്തിരിക്കുന്നത്. മിക്കവാറും നമ്മുടെ ആളെ തീവൃവാദിയാക്കും”

“അതൊക്കെ ഞാൻ നോക്കിക്കോളാം. ലോക്കൽ പോലീസ് അന്വേഷണം നോക്കിയിട്ട് അപ്ഡേറ്റ് ചെയ്യണം. അന്വേഷണ ടീമിൽ തന്നെ വേറെ ഒരാളെ പിടിക്ക്. “

“ശരി സാർ. “

അർബ്ബാസ് ഇറങ്ങിയതും ജീവ ടെക് ടീമിനെ റോണിയെ നോക്കി. “ആക്രമണം നടന്നത് പക്ഷേ നമ്മൾ ട്രാപ് സെറ്റ് ചെയ്‌ത വീട്ടിലല്ല. surveillance ടീം താമസിച്ചിരുന്ന വീടിൻ്റെ മുൻപിലാണ്. എങ്കിലും അക്രമികൾ ക്യാമെറയിൽ പതിഞ്ഞിട്ടുണ്ട്. മരിച്ച ആളിന് പുറമെ രണ്ടു പേർ കൂടി ഉണ്ട്. ഞാൻ പ്രസക്തമായ ഭാഗങ്ങൾ കാണിക്കാം.

റോണി വീഡിയോ പ്ലേയ് ചെയ്‌തു.

“ഇത് suspect A ആദ്യം നമ്മുടെ പ്രൈമറി ക്യാമറ ഉള്ള ATM ൽ കയറി. നമ്മുടെ surveillance ക്യാമറ അയാൾ identify ചെയ്തിട്ടുണ്ട്. “

“നമ്മൾ എന്തു കൊണ്ടാണ് ഇത് നേരത്തെ തിരിച്ചറിയാതിരുന്നത്?”

“ATM ൽ കയറുന്നവരെ അല്ല നമ്മൾ വാച്ച് ചെയ്‌തിരുന്നത് മറിച്ചു റോസ് സ്ട്രീറ്റിലേക്ക് കയറുന്നവരെയാണ് വാച്ച് ചെയ്‌തിരുന്നത്. അയാൾ ATM ൽ കയറിയിട്ട് റോസ് സ്ട്രീറ്റിൽ കയറാതെ തിരിച്ചു പോകുകയാണ് ചെയ്‌തത്‌. ഇപ്പോൾ മാത്രമാണ് ഇയാൾ ATM ൽ നിന്ന് withdrawal ഒന്നും നടത്തിയിരുന്നില്ല എന്ന് മനസ്സിലായത്. “

റോണി രണ്ടാമത്തെ ഫുറ്റേജുകൾ പ്ലേയ് ചെയ്‌തു. രണ്ടു പേർ sales man മാരുടെ വേഷത്തിൽ റോഡിലേക്ക് നടന്നു പോകുന്ന. അതും ATM cctv ഫുറ്റേജ് ആണ്. പക്ഷേ സംഭവം നടന്ന ദിവസത്തെയാണ്.

“അടുത്ത ഫുറ്റേജ് ട്രാപ് സെറ്റാക്കിയ വീട്ടിലെ concealed ക്യാമെറയിൽ നിന്നാണ്”

റോണി മൂന്നാമത്തെ വീഡിയോ പ്ലേ ചെയ്‌തു.

അതിൽ രണ്ടു പേരുടെയും മുഖം വ്യക്തമാണ്. ഇതിൽ ഇവനാണ് കൊല്ലപ്പെട്ടത്. നമ്മുടെ surveillance ടീം താമസിച്ചിരുന്ന വീട്ടിൽ cctv surveillance ഒന്നുമില്ല. അതു കൊണ്ട് നടന്ന സംഭവങ്ങൾ ഊഹിച്ചെടുക്കാനെ പറ്റുകയുള്ളു.
“ഇനി ഒരു വീഡിയോ കൂടി ഉണ്ട്. അതിലാണ് മൂന്നാമത്തെ ആൾ. പക്ഷേ മുഖം ഹെൽമെറ്റ് വെച്ച് മറച്ചിട്ടുണ്ട്. ഒന്നാമൻ അവൻ്റെ വണ്ടിയിൽ തിരിച്ചു പോകുന്നത് വ്യക്തമാണ്. ”

റോണി നാലാമത്തെ വീഡിയോ പ്ലേയ് ചെയ്‌തു.

ജീവ തൻ്റെ മുൻപിൽ ഇരിക്കുന്ന പോസ്റ്മോർട്ടം റിപ്പോർട്ട് വായിച്ചു. കഴുത്തിന് പിന്നിൽ ആഴമായ മുറിവാണ് സഞ്ജയുടെ മരണകാരണം. ഫോൺ ട്രാക്ക് ചെയ്‌താണ്‌ എത്തിയിരിക്കുന്നത് അതായത് ഹാക്കർ വഴി. അപ്പോൾ ചെന്നൈയിൽ നിന്ന് അവർ ഇവിടെക്കാണ് വന്നത്. ആന്ധ്രയിലേക്കുള്ള യാത്ര വെറും ഡിവേർഷൻ മാത്രമായിരുന്നു.

അവൻ വേഗം തന്നെ ഉദയിനെ വിളിച്ചു.

“ഉദയ് ചെന്നൈ കൊലപാതകങ്ങളുടെ പോസ്റ്മോർട്ടം റിപ്പോർട്ടുകൾ എനിക്ക് ലഭിക്കണം. ഇവിടെ ബാംഗ്ലൂർ അവർ സ്ട്രൈക്ക് ചെയ്‌തു, നമ്മുടെ ഒരാൾ മരണപെട്ടിടിക്കുന്നു.

ജീവ ഫോൺ വെച്ച ശേഷം അവരോട് കൂടി ചെന്നൈ കൊലപാതകങ്ങളെ കുറിച്ച് അവരോട് പറഞ്ഞു.

“നമ്മുടെ ട്രാപ് സെറ്റാക്കിയ വീട്?”

“ഇല്ല പോലീസ് നായ അങ്ങോട്ട് ചെന്നിരുന്നു. വീട് പൂട്ടി കിടക്കുന്നതിനാൽ അവർ ശ്രദ്ധിച്ചിട്ടില്ല. അവിടെ ആരും താമസമില്ലെന്ന് അയൽക്കാരുടെ സ്റ്റേറ്റ്മെൻ്റെ ഉണ്ടായിരിക്കണം.”

“വേറെ എന്തെങ്കിലും?

“സാർ പോലീസ് മഹസറിൽ സഞ്ജയുടെ ലാപ്ടോപ്പ് മിസ്സിംഗ് ആണ്. റിമോട്ട് ട്രാക്കിംഗ് ശ്രമിച്ചിരുന്നു പക്ഷേ നടന്നില്ല. അത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല.”

“അവർ എന്തെങ്കിലും ഉപായം കണ്ടെത്തിക്കാണും. എങ്കിലും അവർ ലാപ്ടോപ്പിൽ പരതാൻ ശ്രമിക്കും ലാപ്ടോപ്പ് ഹാക്ക് ചെയ്യാൻ ശ്രമിച്ചാൽ സ്പൈക്ക് തന്നെത്താൻ ആക്ടിവേറ്റ് ആകും. അതിനുള്ളിൽ ലൊക്കേഷൻ ട്രേസ് ചെയ്യാൻ ശ്രമിക്കണം.”

“ബാങ്കിൽ രണ്ടു cctv പോലീസ് identify ചെയ്‌തിട്ടുണ്ട്‌. ഒന്ന് നമ്മുടെ cctv ആണ്. നിയമപ്രകാരമുള്ള നോട്ടീസ് ബാങ്കിന് കൈമാറിയിട്ടുണ്ട്. നാളെ രാവിലെ തന്നെ നോട്ട് നിറക്കാനുള്ള വ്യാജേനെ ഞാനും നൗഫലും പോയി നമ്മുടെ ക്യാമറ അഴിച്ചെടുക്കാനാണ് തീരുമാനം.”

അവർ മിക്കവാറും സിറ്റി വീട്ടുകാണും. എങ്കിലും സ്റ്റാൻലി ആ CCTV യിൽ ശ്രമിച്ചു നോക്ക്. ആദ്യം ലോക്കൽ ബസ് സ്റ്റേഷൻ വഴി. നാളെയാകുമ്പോളേക്കും IB വഴി lookout നോട്ടീസ് ഇറക്കം. എങ്കിലും താഴെ തട്ടിലേക്ക് അത് എത്താൻ സമയമെടുക്കും നമുക്ക് ഇല്ലാത്തതതും അതാണ്.
ജീവ മീറ്റിംഗ് അവസാനിപ്പിച്ചു. എല്ലാവരും പോയപ്പോൾ വിശ്വനാഥൻ വെബിൽ ആക്റ്റീവ് ആയി.

സഞ്ജയുടെ വീട്ടിൽ ആരൊക്കെയുണ്ട്?

“അമ്മയും അനിയത്തിയും മാത്രമാണ് ഉള്ളത്. അച്ഛൻ നേരത്തെ മരിച്ചു പോയി.

ശരീരം വികൃതമാക്കിയിട്ടുണ്ട്. “

“ഞാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കണ്ടിരുന്നു. ഇത് നമുക്കുള്ള ഒരു മെസ്സേജ് ആണ്. രണ്ടു പേർ രക്ഷപെട്ടിരിക്കുന്ന. ഒരാളെ തിരിച്ചറിയാൻ സാധിക്കും. അതിൽ തിരിച്ചറിയാൻ കഴിയാത്തവൻ സമർത്ഥനാണ്. അവനെ നമുക്ക് കണ്ടെത്തേണ്ടിയിരിക്കുന്നു.”

“വിശ്വ, അവിടെ ഉണ്ടായിരുന്ന നമ്മുടെ weapons പോലീസ് ടീം കണ്ടെത്തിയിട്ടുണ്ട്. അത് കൊണ്ട് സഞ്ജയെ തീവ്രവാദിയായി മുദ്രകുത്താൻ ചാൻസ് ഉണ്ട്. അങ്ങനെ ഫോട്ടോ വല്ലതും മീഡിയയിൽ ലീക്കായാൽ അവൻ്റെ കുടുംബം. “

“ഇന്ന് തന്നെ ഞാൻ ഇടപെട്ട് കേസ് NIA ക്ക് കൈമാറാൻ ഏർപ്പാടാക്കാം. NIA യിൽ ഉള്ള ബിജോയുടെ ടീമിനെ സെറ്റാക്കാം. അതാകുമ്പോൾ അന്വേഷണം നമ്മുടെ കൺട്രോളിൽ നിൽക്കും.”

കുറച്ചു കാര്യങ്ങൾ കൂടി സംസാരിച്ച ശേഷം വിശ്വനാഥൻ മീറ്റിങ് അവസാനിപ്പിച്ചു. അതിനു ശേഷം satellite ഫോൺ ഉപയോഗിച്ചു ഒരു നമ്പറിലേക്ക് വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *