ജീവിതമാകുന്ന നൗക – 10 Like

ക്ലാസ്സിലെ ചിലരൊക്ക എൻ്റെ മുഖഭാവമെന്തെന്ന് അറിയാനായി നോക്കുന്നുണ്ട്.

അർജ്ജു വേർഷൻ:

അടുത്ത ബ്രേക്കായതും ഞാൻ നേരെ ലൈബ്രെറിയിലേക്ക് പോയി. രാഹുലിൻ്റെ അടുത്ത് മാത്രമാണ് പറഞ്ഞത്. വിശാലമായ ലൈബ്രറിയാണ്. ഐഐഎം പഠിക്കുമ്പോൾ എല്ലാവരും ലൈബ്രറിയിലാണ് സംസാരവും വർക്കും എല്ലാം. ഇവിടെ ശ്‌മശാന മൂകതയാണ്. ബെല്ലടിച്ചതും ലൈബ്രറിയൻ എന്നെ പറഞ്ഞു വിടാൻ വന്നു. എന്നെ തിരിച്ചറിഞ്ഞതോടെ അങ്ങേര് ഒരു മൂളി പാട്ടും പാടി പോയി. അതികം താമസിക്കാതെ ഞാൻ അവിടെ ഇരുന്നു സുഖമായി കുറെ നേരം ഉറങ്ങി. രാഹുൽ വന്ന് തട്ടി വിളിച്ചപ്പോളാണ് ആണ് ഞാൻ എഴുന്നേറ്റത്. ഉച്ചക്ക് ബ്രേക്കിൻ്റെ സമയം കഴിയാറായിരിക്കുന്നു. നല്ല പോലെ വിശക്കുന്നുണ്ട്. പുറത്തു പോയി കഴിക്കാനുള്ള ടൈം ഇല്ല. ക്യാന്റീനിലേക്ക് വെച്ച് പിടിച്ചു.
“അർജ്ജു ക്യാന്റീനിൽ പോണോ?”

“ഡാ വിശന്നിട്ട് വയ്യ. നീ കഴിച്ചോ. കഴിച്ചെങ്കിലും ഒരു കമ്പനിക്ക് വാ.”

“അതല്ല അവിടെ ചെറിയ ഒരു വിഷയമുണ്ട്. ആ അന്ന ആ എരപ്പാളി അരുണിനിട്ട് രണ്ട് പൊട്ടിച്ചു. ഇപ്പോൾ നീ പോയാൽ അവന്മാരിൽ ആരെങ്കിലും ഡയലോഗ് ഇറക്കും. നീയും കൂടി അടി പൊട്ടിച്ചാൽ പിന്നെ…”

അവൻ പറച്ചിൽ നിർത്തി.

ഞാൻ അൽപ്പ നേരമൊന്നു ആലോചിച്ചു നിന്നു. രാഹുൽ പറഞ്ഞത് ശരിയാണ്. അങ്ങോട്ട് പോയാൽ ശരിയാകില്ല.

“ഡാ നീ പോയി ലാപ്ടോപ്പും ബാഗെടുത്തിട്ട് വാ നമുക്ക് വീട്ടിൽ പോകാം. രാഹുൽ തർക്കിക്കാൻ നിന്നില്ല.”

കാറിനടുത്തു എത്തിയതും ഞാൻ ദീപക്കിനെ ഫോൺ വിളിച്ചു. പത്തു മിനിറ്റ് കൊണ്ട് എത്താം എന്ന് പുള്ളി അറിയിച്ചു. ഞാൻ കാറിൽ കയറി ഇരുന്നു. എന്തിനായിരിക്കും അന്ന ആ ഇരപ്പാളിയെ പിടിച്ചു ഇടിച്ചത്. ഇനി എന്നെയും അവളെയും ചേർത്ത് വല്ലതും പറഞ്ഞു കാണുമോ?

ബാഗെടുക്കാൻ പോയവനെ കാണുന്നില്ല ജെന്നിയുടെ അടുത്തു ആയിരിക്കണം. തെറി പറയാൻ ഫോൺ എടുത്തതും മച്ചാൻ ഇളിച്ചോണ്ട് എത്തി.

ഗേറ്റ് കടന്നപ്പോൾ തന്നെ ദീപക്ക് റോഡ് സൈഡിൽ നിന്ന് കൈകാണിച്ചു. ഇന്നോവയും കാത്തു കെട്ടി കിടക്കുന്നുണ്ട്. ഞാൻ സാരഥി സ്ഥാനം കൈമാറിയിട്ടു ബാക്കിൽ കയറിയിരുന്നു.

“ഇന്ന് എന്താണ് നേരത്തെ ഇറങ്ങിയത് ?”

ദീപക്കാണ് ചോദിച്ചത്.

“ഏയ് പ്രത്യകിച്ചൊന്നുമില്ല അർജ്ജുവിന് ചെറിയ തലവേദന”

എന്തു പറയണം എന്നാലോചിച്ചപ്പോളേക്കും രാഹുൽ ചാടി കയറി മറുപടി പറഞ്ഞു.

“ആ കൊച്ചു ക്ലാസ്സിൽ വന്നു തുടങ്ങി അല്ലേ? (ഹിന്ദിയിൽ )”

ഇതെങ്ങെനെ പുള്ളി അറിഞ്ഞു? ഇനി തലവേദന എന്ന് പറഞ്ഞതുകൊണ്ടാണോ ഈ ഭായി ഇങ്ങനെ ചോദിച്ചത്.

“അരുൺ സാർ പറഞ്ഞായിരുന്നു. “

പിന്നെ ആ വിഷയത്തിൽ കൂടുതൽ സംസാരമുണ്ടായില്ല. രാഹുലും ദീപക്കും എന്തോ സംസാരിക്കുന്നുണ്ട്. എനിക്കാണെങ്കിൽ അന്ന എന്തിനാണ് തല്ലിയത് എന്നറിയാനുള്ള ആകാംക്ഷ വർദ്ധിച്ചു വന്നു. whatsapp തുറന്നു നോക്കിയപ്പോൾ ക്ലാസ്സ് ഗ്രൂപ്പിൽ ചർച്ച ആരംഭിച്ചിട്ടുണ്ട്. ഒപ്പം അവനെയും ഡയറക്ടർ സസ്‌പെൻഡ് ചെയ്‌തു എന്നൊക്കെയുണ്ട്. അപ്പോൾ സംഭവം സീരിയസ് ആണ്. അടി വാങ്ങിയവനെ സസ്‌പെൻഡ് ചെയ്യണമെങ്കിൽ അത് പോലെയുള്ള തൊട്ടിത്തരം കാണിച്ചിട്ടുണ്ടാകും അരുണും ഗാങ്ങുമ്മല്ലേ അതിശയമില്ല.
ഫ്ലാറ്റിൽ എത്തിയപ്പോൾ രാഹുൽ നടന്ന കാര്യങ്ങൾ മുഴുവൻ പറഞ്ഞു. അവളെ കുറ്റം പറയാൻ പറ്റില്ല ആ തെണ്ടി അരുൺ ഇരന്നു വാങ്ങിയതാണ്.

സിറ്റി പോലീസ് കമ്മീഷണറുടെ കാര്യാലയം:

മാഡം, പാലാരിവട്ടം സ്റ്റേഷനിൽ നിന്ന് ഭദ്രൻ സാർ വന്നിട്ടുണ്ട്.

“കഫ്റ്റീരിയിലേക്ക് ഇരിക്കാൻ പറ. ഞാൻ ഇപ്പോൾ വരാം “

ഭദ്രൻ ലെന IPS ന് വളരെ വിശ്വാസമുള്ള ഒരു ഉദ്യോഗസ്ഥനാണ്. അയാളെ ആണ് അർജ്ജുവിൻ്റെ ബാങ്ക് അക്കൗണ്ടുകളെ കുറിച്ചു രഹസ്യമായി അന്വേഷിക്കാൻ ഏൽപ്പിച്ചത്. ലെന ചെന്നതും ഭദ്രൻ എഴുന്നേറ്റു നിന്നു

“ഭദ്രൻ ഇരിക്കൂ.”

“മാഡം പറഞ്ഞ പോലെ അൺഒഫീഷ്യലായി അന്വേഷിച്ചു. മൂന്ന് അക്കൗണ്ട് അർജുൻ ദേവ് എന്ന പേരിലാണ്. രണ്ടെണ്ണം HDFC ബാങ്കിലും ഒരെണ്ണം SBI ളും നാലാമത്തെ അക്കൗണ്ട് രാഹുൽ കൃഷണ അതും HDFC ബാങ്ക് . അർജ്ജുൻ ദേവിൻ്റെ മൂന്നു അക്കൗണ്ടുകളിലും കൂടി രണ്ടു കോടി അറുപത്തി നാലു ലക്ഷം രൂപയോളം ഉണ്ട്. രാഹുൽ കൃഷണ എന്ന അക്കൗണ്ടിൽ പതിനെട്ട് ലക്ഷം രൂപ. അക്കൗണ്ടുകളെല്ലാം ഒരേ സമയത്താണ് ഓപ്പൺ ആക്കിയത്. ഇതാ സ്റ്റേറ്റ്മെൻ്റെ. “

Leave a Reply

Your email address will not be published. Required fields are marked *