ജീവിതമാകുന്ന നൗക – 10

IEM സെൽ ഇങ്ങോട്ട് തേടി വരാൻ ചാൻസ് ഉണ്ട്. ഇങ്ങെനെയുള്ള അവസരമുണ്ടായാൽ ട്രാപ്പ് സെറ്റ് ആക്കാനുള്ള സ്ഥലം ഒക്കെ പണ്ട് തന്നെ തൃശൂൽ കണ്ടെത്തി വെച്ചിരുന്നു. അതാണ് റോസ് സ്ട്രീറ്റ്. റോസ് സ്ട്രീറ്റ് അവസാനം വേസ്റ്റ് വെള്ളം ഒഴുകുന്ന വലിയ കാനായാണ്. അവിടത്തെ നാറ്റം കാരണം ആരും വീട് എടുക്കില്ല. അതുകൊണ്ട് തുച്ചമായ വിലക്ക് വീട് തന്നെ വാങ്ങിയിട്ടിരുന്നു. നേരെ എതിർവശം ഉള്ള വീട് പൂട്ടി കിടക്കുകയാണ്. അതിൻ്റെ മുൻപുള്ള വീട്ടിലാണ് കോബ്ര ടീം സർവെല്ലന്സ് സെറ്റ് ചെയ്തിരിക്കുന്നത്. അത് വാടകക്ക് എടുത്തതാണ്.

നേരത്തെ അറ്റാക്ക് പരാജയപ്പെട്ടതുകൊണ്ട് അതിശക്തമായ തിരിച്ചടി ഉണ്ടാകാം. അതുകൊണ്ട് ഫോൺ വെച്ചിരിക്കുന്ന വീട്ടിൽ ആരുമില്ല. കുറച്ചു മോഷൻ സെൻസറും ബോധം കളയാൻ പാകത്തിനുള്ള ഗ്യാസ് ഡിറ്റനേറ്റർ ആണ് സെറ്റാക്കിട്ടുള്ളത്. ഇതിനു പുറമെ ഗേറ്റ് തുറന്നു അകത്താരെങ്കിലും കയറിയാൽ ആക്റ്റീവ് ആകാവുന്ന രീതിയിൽ മുൻഭാഗത്തു മോഷൻ സെൻസർ സെറ്റാക്കിയിട്ടുണ്ട്.

വീടിനകത്തു നിരീക്ഷണ ക്യാമെറകളും വെച്ചിട്ടുണ്ട്. വീടിന് പുറത്തായി ആരും കാണാത്ത രീതിയിൽ ഒരു ക്യാമറ സെറ്റ് ചെയ്‌തിരിക്കുന്നത്. അതിന് പുറമെ വഴിയുടെ തുടക്കത്തിലുള്ള ATM കൗണ്ടറിൻ്റെ അകത്താണ് ക്യാമറ സെറ്റ് ചെയ്തിരിക്കുന്നത്. എല്ലാ ക്യാമറ ഫീഡുകൾ സെൻസർ അലാറം എല്ലാം കോബ്ര സർവെല്ലാൻസ് ടീം താമസിക്കുന്ന വാടക വീട്ടിലിരുന്ന്സെറ്റ് ചെയ്തിരിക്കുന്നത്. എല്ലാം മോണിറ്റർ ചെയ്യാൻ തരത്തിൽ വലിയ tv, പിന്നെ ലാപ്ടോപ്പ്. കൂടാതെ അത്യാവശ്യ സാഹചര്യം വന്നാൽ നേരിടാനുള്ള ആയുധങ്ങളുമുണ്ട്. മൂന്നംഗ ടീം ആണ് ഇതിനായി നില കൊണ്ടിരുന്നത്. ദീപക്ക്, സഞ്ജയ്, സ്റ്റാൻലി. ആദ്യത്തെ ഒരു മാസം കഴിഞ്ഞതോടെ IEM കാർ വരുമോ എന്ന് തന്നെ സംശയമായി. അതോടെ ദീപക്ക് വേറെ അസ്‌സൈൻമെന്റിലേക്ക് കടന്നു എങ്കിലും താമസം അവിടെ തന്നയായിരുന്നു. അപ്പോഴും ജീവ സർവെല്ല്ൻസ് നിർത്താൻ സമ്മതിച്ചില്ല. ക്ഷമയോടുള്ള കാത്തിരിപ്പ് ചാര പ്രവർത്തനങ്ങൾക്ക് അനിവാര്യം എന്നായിരുന്നു ജീവിയുടെ ലൈൻ. പക്ഷേ ആക്രി പെറുക്കാൻ വരുന്നവരല്ലാതെ ആരും അടഞ്ഞു കിടന്ന് വീട്ടിലേക്ക് വന്നിരുന്നില്ല. അതുകൊണ്ട് മഹാ bore പരിപാടിയായിട്ടാണ് അവർക്ക് തോന്നിയത്. എങ്കിലും നിതിൻ്റെ ഫോൺ ചാർജ് ചെയ്യാനും മറ്റുമായി രണ്ട് ദിവസം കൂടുമ്പോൾ പോകും. അതിന് മാത്രമായി ഓപ്പറേറ്റിംഗ് procedure ഒക്കെ സെറ്റാക്കിയിട്ടുണ്ട്.
അങ്ങനെ മാസങ്ങൾ കഴിഞ്ഞപ്പോളാണ് കൊച്ചിയിലേക്ക് എന്തോ അത്യാവിശ്യത്തിനായി ദീപക്കിനും സ്റ്റാന്ലിക്കും പെട്ടന്ന് പോകേണ്ടി വന്നത്. അതോടെ സഞ്ജയ് ഒറ്റക്കായി. ഒറ്റക്കുള്ള surveillance എളുപ്പമല്ല എങ്കിലും സഞ്ജയ് മാക്സിമം ശ്രമിച്ചിരുന്നു. രാവിലെ എഴുന്നെറ്റ് ഫ്രഷ് ആയി കഴിഞ്ഞാൽ exercise ഒക്കെ കഴിഞ്ഞാൽ പിന്നെ ബുക്ക് വായനയാണ് പണി. പിന്നെ വൈകിട്ട് വീണ്ടും ദിവസത്തെ surveillance ഫുറ്റേജ് ഫാസ്റ്റ് നോക്കും പ്രത്യകിച്ചു ആ വഴിയിലേക്ക് കടന്നു വരുന്ന അജ്ജാതരെ. വീട്ടിൽ ആളെത്തിയാൽ മോഷൻ സെൻസർ ആക്ടിവേറ്റ് ആയി അലാറം അടിക്കും. അതിലാണ് വിശ്വാസം.

സഞ്ജയ് ഉച്ച ഭക്ഷണം കഴിഞ്ഞു ഉറക്കം തൂങ്ങി ഇരുന്നപ്പോളാണ് ട്രാപ്പ് സെറ്റാക്കിയ വീട്ടിലെ ഗേറ്റ് തുറന്നത് സൂചിപ്പിക്കുന്ന അലാറം റൂമിൽ അടിച്ചത്. വേഗം തന്നെ അലാറം ഓഫാക്കി cctv ലൈവ് ഫീഡിലേക്ക് നോക്കി. രണ്ടു ചെറുപ്പക്കാർ ഗേറ്റ് തുറന്നു കയറുകയാണ് ഒരാൾ ബാഗ് പിടിച്ചിട്ടുണ്ട്. രണ്ടാമൻ്റെ കൈയിൽ കട്ടിയുള്ള രണ്ട് പുസ്തകങ്ങളുണ്ട്. ഒറ്റ നോട്ടത്തിൽ salesman മാരെ പോലെയുണ്ട്. ആദ്യത്തെ ആൾ നേരെ ബെൽ അടിച്ചു. രണ്ടാമൻ ചുറ്റും നോക്കുന്നുണ്ട്. വീണ്ടും ബെല്ലടിച്ചു. ബാഗും തൂക്കി നിന്നവൻ ബാഗിൽ നിന്ന് എന്തോ എടുക്കാൻ നോക്കുന്നുണ്ട്. ഇനി വല്ല ആയുധവുമാണോ?

അല്ല ഒരു കുപ്പി വെള്ളമാണ്. അവൻ വെള്ളം കുടിച്ച ശേഷം കുടെയുള്ളവന് കുപ്പി നീട്ടി. അവനും വെള്ളം കുടിച്ചിട്ട് ആ സ്റ്റെപ്പിൽ ഇരുന്നു രണ്ട് പേരും വിശ്രമിക്കാനുള്ള ഭാവമാണ്.

സഞ്ജയ് ഇരുവരെയും സസൂക്ഷ്‌മം നിരീക്ഷിച്ചു. എന്തെങ്കിലും കാണിച്ചു വീടിനകത്തു കയറിയാൽ അവരുടെ കാര്യം തീരുമാനമാകും. പക്ഷേ അങ്ങനെ ഉണ്ടായില്ല. ഇരുവരും എഴുന്നേറ്റ് ഗേറ്റ് അടച്ച ശേഷം എതിർവശത്തെ അടഞ്ഞു കിടക്കുന്ന വീട്ടിലേക്ക് നീങ്ങി. അതികം താമസിക്കാതെ ഈ വീടിന് മുൻപിൽ എത്തും. എന്തായാലും അവരെ ഒന്ന് നേരിട്ട് കണ്ട് കളയാം. സഞ്ജയ് പെട്ടന്ന് തന്നെ ലാപ്ടോപ്പ് shutdown ചെയ്‌തു ശേഷം ആരും കാണാത്ത രീതിയിൽ ഒളിപ്പിച്ചു. ആയുധങ്ങൾ സൂക്ഷിക്കുന്ന വലിയ ലോക്കർ തുറന്ന് ഒരു കൈത്തോക്ക് എടുത്തു കൊണ്ട് ലിവിങ് റൂം ഡോർ ലക്ഷ്യമാക്കി നീങ്ങി. അപ്പോഴേക്കും കാളിംഗ് ബെൽ മുഴങ്ങിയത്. സഞ്ജയ് പിസ്റ്റൾ ബാക്കിലായി അരയിൽ തിരുകി. എന്നിട്ട് വാതിൽ തുറന്നു പുറത്തേക്കിറങ്ങി.
നേരത്തെ CCTV ഫീഡിൽ കണ്ട ചെറുപ്പക്കാർ തന്നെ. മുൻപിൽ നില്ക്കുന്നവൻ്റെ (ജാഫർ) കൈയിൽ കട്ടിയുള്ള രണ്ടു പുസ്തകമുണ്ട്. പിന്നിൽ നിൽക്കുന്നവൻ ((ആദീൽ) വലിയ ബാഗ് തോളിൽ തൂക്കിയിട്ടുണ്ട്. അലഞ്ഞു നടന്നതിൻ്റെ ലക്ഷണമുണ്ട്. പിന്നിൽ നിൽക്കുന്നവൻ്റെ നോട്ടം അത്ര ശരിയല്ല. ആളുകളെ വിലയിരുത്താനായി നോക്കുന്ന പോലെയുണ്ട്

“സാർ സ്‌കൂൾ പിള്ളേർക്ക് general knowledge എൻസൈക്ലോപീഡിയ, national geography CD കൾ വല്ലതും വേണോ.”

സഞ്ജയ് കേട്ടിട്ടുള്ളതിൽ ഏറ്റവും മോശം ഇംഗ്ലീഷ്. തമിഴ് കലർന്നിട്ടുണ്ട്. ഏതായാലും ബോർ അടിച്ചിരിക്കുകയാണ് ഒന്ന് സംസാരിച്ചു നോക്കാം.

സഞ്ജയ് ബുക്ക് വാങ്ങി മറിച്ചു നോക്കി.

“കഷ്ടപ്പെട്ട് ഇംഗ്ലീഷ് പറയണമെന്നില്ല. എനിക്ക് തമിൾ മനസ്സിലാകും ” മുൻപിൽ നിൽക്കുന്നവൻ്റെ കൈയിലെ പുസ്‌തകം നോക്കാൻ വാങുന്നതിനിടയിൽ സഞ്ജയ് ചിരിച്ചു കൊണ്ട് പറഞ്ഞു.

ഒരു നിമിഷത്തേക്ക് പിന്നിൽ നിൽക്കുന്നവൻ്റെ കണ്ണുകൾ അൽപം വിടർന്നു. എന്തോ മനസ്സിലാക്കിയ പോലെ. അത് സഞ്ജയും കണ്ടു.

“മുൻപിൽ നിൽക്കുന്നവൻ വിലയൊക്കെ പറയുന്നുണ്ട്. പക്ഷേ വിൽക്കാനുള്ള ആവേശമൊന്നുമില്ല.”

” ഇതൊന്നും വേണ്ട.” ബുക്കുകൾ തിരികെ നൽകി കൊണ്ട് സഞ്ജയ് അവനെ നിരുത്സാഹപ്പെടുത്തി.

പിന്നിൽ നിൽക്കുന്നവൻ ബാഗ് തുറക്കുന്നുണ്ട്. ഇനി ഒരു അറ്റാക്ക് വല്ലതുമാണോ? സഞ്ജയ് കൈ പിന്നിൽ തിരുകിയ പിസ്റ്റലിൻ്റെ അടുത്തേക്ക് നീക്കി.

ഇല്ല കാലി ബോട്ടിൽ ആണ്.

“സാർ കുറച്ചു ഡ്രിങ്കിങ്ങ് വാട്ടർ നിറച്ചു തരാമോ.”

സഞ്ജയ് മുൻപോട്ട് നീങ്ങി കൈ നീട്ടിയെങ്കിലും കുപ്പി വാങ്ങാൻ മടിച്ചു. കുപ്പി വാങ്ങി തിരിഞ്ഞു നടന്നാൽ ഒരു പക്ഷേ അരയിൽ പിസ്റ്റൾ ഉണ്ടെന്ന് മനസ്സിലാക്കും. ഒരു പക്ഷേ കുപ്പി എടുത്തത് തന്നെ ഒരു കോഡ് ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *