ജീവിതമാകുന്ന നൗക – 10

നേരത്തെ ബുക്കും പിടിച്ചു നിന്നവൻ ഇപ്പോൾ തൻ്റെ സൈഡിലാണ്.മാത്രമല്ല ആളുടെ മുഖഭാവം മാറിയോ എന്നൊരു സംശയം. കുപ്പി വാങ്ങാൻ മുൻപോട്ട് നീങ്ങിയത് മണ്ടത്തരമായി.

“സാർ കുറച്ചു വെള്ളം”

സഞ്ജയ് കുപ്പി പിടിക്കുന്നത് പോലെ കാണിച്ചിട്ട് താഴോട്ട ഇട്ടു. സാദാരണ ആളാണെങ്കിൽ വീഴുന്ന കുപ്പിയിലേക്ക് കണ്ണ് പോകും അല്ലെങ്കിൽ അത് എടുത്തു തരാനായി കുനിയും. എന്നാൽ അതുണ്ടായില്ല പകരം തന്നെ നോക്കി നിൽക്കുകയാണ്. സഞ്ജയ് പെട്ടന്ന് തന്നെ കൈകൊണ്ട് പിസ്റ്റൾ എടുക്കാൻ ശ്രമിച്ചു. പക്ഷേ അപ്പോഴേക്കും ജാഫർ സഞ്ജയുടെ മുഖത്തിനു നേരെ പുസ്‌തകം വലിച്ചെറിയുകയും കൂടെ കാല് ഉയർത്തി ചവിട്ടുകയും ചെയ്‌തു. സഞ്ജയ് മറിഞ്ഞു വീണെങ്കിലും പെട്ടന്ന് തന്നെ എഴുന്നേറ്റു. . ജാഫർ സകല ശക്തിയുമെടുത്തു കത്തിയുമായി മുന്നോട്ട് ആഞ്ഞു. സഞ്ജയുടെ നെഞ്ചാണ് ആണ് ലക്‌ഷ്യം എന്നാൽ സഞ്ജയ് ജാഫറിനെ അത്ഭുതപ്പെടുത്തികൊണ്ട് ഒഴിഞ്ഞു മാറി എന്ന് മാത്രമല്ല അവൻ്റെ കൈയിൽ പിടിച്ചു കൊണ്ട് തന്നെ അവൻ്റെ അടിവയറിലേക്ക് കത്തി കുത്തി ഇറക്കി. ജാഫർ വിചാരിച്ചില്ല അവൻ്റെ തന്നെ ഫോഴ്‌സ് അവനെതിരെയാകും എന്ന്. സ്വയം കുത്തി മരിച്ചതുപോലെയായി.
എന്നാൽ സഞ്ജയ്‌ക്ക് സമയം കളയാനില്ല രണ്ടാമൻ എവിടെയാണ് എന്ന് നോക്കുന്നതിനൊപ്പം ഒരു കൈ പിസ്‌റ്റോളിലേക്കു നീങ്ങി. പക്ഷേ അപ്പോഴേക്കും ആദീൽ സഞ്ജയുടെ കഴുത്തിനു പിന്നിലായി കുത്തിയിറക്കിയിരുന്നു. സഞ്ജയ് താഴെക്ക് വീണു. അവസാനമായി അവൻ്റെ കണ്ണിൽ കണ്ടത് നേരെ മുൻപിൽ കിടന്നു പിടയുന്ന ജാഫറിനെ അല്ല. പക്ഷേ വീട്ടിൽ തനിക്കു വേണ്ടി കാത്തു നിൽക്കുന്ന അമ്മയെയും കുഞ്ഞി പെങ്ങളേയുമാണ്.

ആദീൽ ജാഫറിൻ്റെ അടുത്തേക്ക് നീങ്ങി. അടി വയറിലാണ് കുത്തു കിട്ടിയിരിക്കുന്നത്. നല്ല ചികിത്സാകിട്ടിയാൽ രക്ഷപെടാം. ശബ്ദം പുറത്താകാതിരിക്കാൻ ജാഫർ കൈ സ്വയം കടിച്ചു പിടിച്ചിട്ടുണ്ട്, ആദീൽ വേഗം തന്നെ കൊന്നവനെ മറച്ചു കടത്തിയ ശേഷം അരയിൽ നിന്ന് തോക്കെടുത്തു. വീട്ടിൽ നിന്ന് അനക്കമൊന്നുമില്ല. ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ താനിപ്പോൾ ജീവനോടെ ഉണ്ടാകില്ല.

ആദീൽ ചുറ്റും നോക്കി ആരും തന്നെ പുറത്തേക്ക് ഇറങ്ങിയിട്ടില്ല. എതിർവശത്തെ രണ്ടു വീടുകളും കാലിയാണ്. സൈഡിൽ നേരത്തെ കയറിയ വീടിലും ആളില്ല. ജാഫറിനെ എഴുന്നേറ്റിരിക്കാൻ സഹായിച്ചു. കത്തി അവിടെ തന്നെയുണ്ട്. നല്ല പോലെ രക്തമൊലിച്ചു ഇറങ്ങുന്നുണ്ട്. ആദീൽ

അവൻ വേഗം സലീമിനെ വിളിച്ചു ഉണ്ടായ കാര്യങ്ങൾ പറഞ്ഞു.

സമയം കളയേണ്ട വേഗം അകത്തു കയറി നോക്ക്. ലാപ്ടോപ്പ് ഹാർഡിസ്ക് പെൻഡ്രൈവ് അങ്ങനെ വല്ലതും ഉണ്ടെങ്കിൽ എടുത്തേരെ. പിന്നെ ആ കൊന്നവൻ്റെ ജനനേദ്രിയവും കണ്ണും.

ഭായി ജാഫർ.

അവനെ രക്ഷിക്കാൻ പറ്റില്ല. ജീവനോടെ പിടിക്കപ്പെടുകയും അരുത്. എന്തു ചെയ്യണം എന്ന് ഞാൻ പ്രത്യകം പറയേണ്ടല്ലോ. 10 മിനിറ്റിൽ കൂടുതൽ എടുക്കരുത്.

ആദീൽ വീടിനകത്തേക്ക് ഓടി കയറി റൂമുകൾ ഓരോന്നായി പരിശോദിച്ചു. കാര്യമായ ഒന്നുമില്ല. മരിച്ച ആളുടെ ഒരു വ്യാജ id കാർഡ് ഉണ്ട്. TCS സോഫ്റ്റ്‌വെയർ എഞ്ചിനീയർ. പിന്നെ മുൻപിൽ ഇരിക്കുന്ന ബൈക്കിൻ്റെ താക്കോൽ. താഴെ ഉള്ള ബെഡ്‌റൂമിൽ വലിയ ടീവി ഉണ്ട്. ആദീൽ അവിടെ കിടന്ന റിമോട്ട് എടുത്ത് ടീവി ഓണാക്കി. ലൈവ് ഫീഡ് ഉണ്ട് ഒന്ന് നേരത്തെ കണ്ട ATM ൽ നിന്നുള്ള ഫീഡ് . പിന്നെ തങ്ങൾ target ചെയ്‌ത വീഡിൻ്റെ ,മുൻഭാഗം. അകത്തേയും visuals ഉണ്ട്. ആദീൽവേഗം രണ്ട് ഫോട്ടോ എടുത്തു. എന്തായാലും മുഖം റെക്കോർഡ് ചെയ്യപ്പെട്ടു. ഇപ്പോളും റെക്കോർഡ് ചെയ്യ്തു കൊണ്ടിരിക്കുകയാണ്. അവൻ ഒന്നുകൂടി
തിരഞ്ഞു . പിന്നെ ഡിജിറ്റൽ ലോക്ക് ഉള്ള വലിയ ഒരു അലമാര. വായിക്കാനുള്ള ബുക്ക്സ് വേറേ പറയത്തക്ക ഒന്നുമില്ല. മുകളിൽ രണ്ടു റൂം ഉണ്ട് അവൻ വേഗം പോയി നോക്കി. അലമാരയിൽ കുറച്ചു ഡ്രെസ്സുകൾ അല്ലാതെ ഒന്നുമില്ല. തിരിച്ചു താഴെ ഒന്നുകൂടി നോക്കിയപ്പോളാണ് ഒളിച്ചു വെച്ച നിലയിൽ ലാപ്ടോപ്പ് ലഭിച്ചത്. കിച്ചണിൽ കയറി നല്ല ഒരു കത്തി കൈക്കലാക്കി. കൂടെ ഒരു പ്ലാസ്റ്റിക് കവറും. തൻ്റെ കൈയിലുള്ള ചെറിയ കത്തി വെച്ച് സലീം ആവിശ്യപ്പെട്ടത് ചെയ്യാൻ സാധിക്കില്ല. ജാഫറിൻ്റെ ബോധം പോയിട്ടുണ്ട്. എഴുന്നേറ്റിരുത്തിയത് പോലെ അല്ല. ഒരു സൈഡിലേക്ക് ചെരിഞ്ഞു വീണിരിക്കുന്നു. മുഴുവൻ ചോരമയമാണ് ജാഫറിൻ്റെയും മരിച്ചു കടക്കുന്നവൻ്റെയും രക്തം കാർപോർച്ചിൽ നിന്ന് റോഡിലേക്ക് ഒഴുകി തുടങ്ങിയിരിക്കുന്നു. ബാഗിലും രക്തമായിട്ടുണ്ട്. ആദീൽ വേഗം തന്നെ മരിച്ചു കിടക്കുന്ന ത്രിശൂൽ ഏജന്റിനെ വീണ്ടും തിരിച്ചു കിടത്തി. ആദ്യം പോക്കറ്റ് പരിശോദിച്ചു. പിന്നെ സലീം ആവിശ്യപെട്ടപോലെ കണ്ണുകൾ ചൂഴ്‌ന്നെടുത്തു. ജനേദ്രിവും എല്ലാം കൂടി പ്ലാസ്റ്റിക് കവറിലാക്കി എല്ലാം കൂടി ബാഗിലേക്ക് തിരുകി. ജാഫർ ബോധം മറഞ്ഞു കിടക്കുകയാണ്. അകത്തു പോയി ഡൈനിങ്ങ് വാഷിൽ കൈയും മുഖവും കഴുകി കണ്ണാടിയിൽ നോക്കി. ഷർട്ടിൽ നല്ല രീതിയിൽ രക്തമായിട്ടുണ്ട്. മെയിൻ റോഡിൽ ചെന്നാൽ എന്തായാലും ആളുകൾ കാണും. വാതിലും ഗേറ്ററും അടച്ച ശേഷം ആദീൽ ബാഗും എടുത്ത് പുറത്തേക്കിറങ്ങി. തൊട്ടടുത്ത വീട്ടിലേക്ക് ഒന്ന് കൂടി നോക്കി. പതിയെ മെയിൻ റോഡ് ലക്ഷ്യമാക്കി നടന്നു. അപ്പോഴേക്കും സലീം ബൈക്കുമായി എത്തി കൂളിംഗ് ഉള്ള ഫുൾ ഹെൽമെറ്റ് ആണ്. ഹാൻഡിലിൽ ഒരു കവറിൽ എന്തോ സാധനമുണ്ട് . ആദീൽ വണ്ടിയിൽ കയറി നേരെ വീട്ടിലേക്ക് അല്ല പോയത്. പകരം ആരും ഇല്ലാത്ത മറ്റൊരു ഇട വഴിയിലേക്ക് കയറി. അതിനു ശേഷം ഒന്നും മിണ്ടരുത് എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു. എന്നിട്ട് ബാഗ് തുറന്നു ലാപ്ടോപ്പ് എടുത്ത ശേഷം കവറിൽ നിന്ന് അലൂമിനിയം ഫോയിൽ പേപ്പർ എടുത്തു ലാപ്ടോപ്പ് നല്ലത് പോലെ കട്ടിയായി പൊതിഞ്ഞു തിരിച്ചു ബാഗിൽ വെച്ചു. പിന്നെ തിരിച്ചു താമസസ്ഥലത്തേക്ക്
വീട് എത്തിയതും സലീം അദീലൻ്റെ ബാഗിൽ നിന്ന് കണ്ണുകളും ജനേന്ദ്രിയവും അടങ്ങിയ കവർ പുറത്തേക്കെടുത്തു. അയാളുടെ കണ്ണുകളിൽ ഒരു തിളക്കം ആദീൽ ശ്രദ്ധിച്ചു.

അതു കണ്ടപ്പോൾ ആദീലിന് ഭയം തോന്നി. പിന്നെ നടന്ന കാര്യങ്ങളൊക്കെ വിശദമായി ചോദിച്ചു മനസ്സിലാക്കി. ഒരാൾ മാത്രമാണ് അവിടെ ഉണ്ടായിരുന്നു എന്നറിഞ്ഞപ്പോൾ സലീം ആദീൽ മൊബൈലിൽ എടുത്ത ഫോട്ടോസ് ഒക്കെ പരിശോദിച്ചു. അദീലിൻ്റെ മുഖം cctv വഴി റെക്കോർഡ് ആയി എന്നറിഞ്ഞിട്ടും വലിയ ഭാവ വ്യത്യാസമൊന്നുമില്ല. സാദാരണ ഇങ്ങനെ സംഭവം ഉണ്ടായാൽ സലീം ആ ലിങ്ക് കട്ടാക്കാൻ കൊന്ന് കളയുകയാണ് ചെയ്യാറ്. പക്ഷേ ഇപ്പോൾ ആദിലിനെ കൊണ്ട് ആവിശ്യമുണ്ട്.

ആദീൽ നീ ഈ ലാപ്ടോപ്പ് കൊണ്ട് ഇന്ന് രാത്രി തന്നെ ചെന്നൈയിലേക്ക് പോകണം. എന്നിട്ട് ചിദംബരനെ ഏൽപ്പിക്കണം. കൂടെ ഈ മെയിൽ ഐഡി കൊടുക്കണം. സലീം ഒരു പേപ്പറിൽ മെയിൽ id എഴുതി നൽകി. പിന്നെ അവിടെ കറങ്ങി നടക്കാതെ നിനക്ക് സേഫ് എന്ന് തോന്നുന്ന ഒരു സ്ഥലത്തെക്ക് മാറണം. ആറു മാസത്തിനു ശേഷം ഇതേ മെയിൽ ഐ.ഡി യിൽ എന്നെ കോൺടാക്ട് ചെയ്യുക. ആറു മാസത്തിനു ശേഷം. ഞാൻ ഹൈടെരബാദിന് പോകുകയാണ്. ഇവിടെ നിൽക്കുന്നത് അപകടമാണ്. ഫോണും സിമ്മും എല്ലാം ഉപേക്ഷിച്ചേരെ വേണ്ട പണം എടുക്കുക. പിന്നെ രൂപവും വേഷവും മാറ്റണം. ഒരിക്കലും പിടിക്കപ്പെടെരുത്.

Leave a Reply

Your email address will not be published. Required fields are marked *