ജീവിതമാകുന്ന നൗക – 10

പിറ്റേ ദിവസം രാവിലെ ജീവ ഫ്ലൈറ്റിൽ ഹൈദരബാദിലേക്ക് പുറപ്പെട്ടു. ഹൈദരബാദ് ലാൻഡ് ചെയ്‌ത് ഉടനെ ജീവക്ക് വിശ്വനാഥൻ്റെ കാൾ എത്തി.

“ജീവ നീ ഇപ്പോൾ തന്നെ ബാംഗ്ലൂർക്ക് തിരിക്കണം. അവിടെ സഞ്ജയ് കൊലപ്പെട്ടിരിക്കുന്നു. പിന്നെ ഒരാൾ കൂടി മരണപ്പെട്ടിട്ടുണ്ട്. maybe his attacker ഇന്നലെ രാത്രിയാണ് സംഭവം. രാവിലെ പത്രം ഇടാൻ ചെന്നവരാണ് കണ്ടത്. ലോക്കൽ പോലീസ് സ്ഥലത്തു എത്തിയിട്ടുണ്ട്. നമ്മുടെ ആളാണ് എന്ന് ഇതുവരെ അറിയിച്ചിട്ടില്ല. ഐ.ബി.യിൽ നിന്നുള്ള ആർബാസ് സ്ഥലത്തു എത്തിയിട്ട് റിപ്പോർട്ട് ചെയ്യും. ലോക്കൽ പോലീസുമായി ആൾ കോർഡിനേറ്റ് ചെയ്തോളും. തത്ക്കാലം ത്രിശൂൽ exposed ആകേണ്ട. “

“നമ്മൾ നിതിൻ്റെ ഫോൺ ഉപയോഗിച്ചു ട്രാപ് സെറ്റ് ചെയ്‌തിരുന്നു. പെട്ടന്ന് കൊച്ചിയിലേക്ക് ആളുകളെ മാറ്റിയപ്പോൾ ട്രാപ്പ് വീക്കായി പോയി. ഞാൻ കമ്പ്ലീറ്റ് ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. “

“അതൊക്കെ പിന്നെ റിവ്യൂ ചെയ്യാം. നീ അരുണിൻ്റെയും ദീപക്ക് പിന്നെ സ്റ്റാൻലി മൂന്നു പേരെയും അറിയിച്ചേരെ അവർ ഒരു ടീം ആയി വർക്ക് ചെയ്‌തല്ലേ. ഞാൻ ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് പകരം ആളെ വിടാം. പിന്നെ പുതിയ കോബ്ര സ്ട്രൈക്ക് ടീമിനെ ബാംഗ്ലൂർക്കും. lets hunt down those bastards. “

“ശരി സാർ. “

ജീവ നീ അവിടെ ചെന്നിട്ട് മതി അരുണിനെ അറിയിക്കുന്നത്. “

കുറച്ചു ദിവസങ്ങൾ മുൻപ് ബാംഗ്ലൂർ കോക്സ് ടൗൺ:

നേരത്തെ നിശ്ചയിച്ച പ്രകാരം ആദീൽ സലീമിനെയും ജാഫറിനെയും കണ്ടു മുട്ടി. ആദീൽ എത്തിയപ്പോഴേക്കും സലീമും ജാഫറും കൂടി ഒരു വീട്‌ തന്നെ വാടകക്ക് എടുത്തു. അതും നല്ല സൗകര്യങ്ങൾ ഉള്ള ഒരു വീട്. പിന്നെ റെഡി ക്യാഷ് കൊടുത്തു രണ്ടു സെക്കൻഡ് ഹാൻഡ് ബൈക്ക് വാങ്ങി. രാജയുടെ വീട്ടിൽ നിന്ന് എടുത്ത പണം കൈയിലുള്ളത് കൊണ്ട് കാശിനു യാതൊരു ബുദ്ധിമുട്ടില്ല.

കൂടാതെ പുതിയ മൊബൈൽ ഫോണുകളും സിം കാർഡുകളും വാങ്ങി. അടുത്ത പരിപാടി ചിദംബരൻ ഹാക്ക് ചെയ്തെ അഡ്രസ്സ് നിരീക്ഷിക്കുക എന്നതാണ്. ശിവയുടെ കൂട്ടുകാരൻ നിതിൻ്റെ സോഷ്യൽ മീഡിയ ഫോട്ടോ ഉള്ളത് കൊണ്ട് ആളു തന്നയാണോ അവിടെ താമസസിക്കുന്നത് എന്നറിയാൻ ബുദ്ധിമുട്ടില്ല.
നിരീക്ഷണം നടത്തേണ്ട അഡ്രസ്സ് ഗൂഗിൾ മാപ്പ് നോക്കിയപ്പോൾ തന്നെ സലീമിന് അത് ഒരു ട്രാപ് ആണെന്ന് മനസ്സിലായി. കാരണം ആ വീട് ഒരു വഴിയുടെ (റോസ് സ്ട്രീറ്റ് ) അവസാനമായാണ് സ്ഥിതി ചെയുന്നത്. signal triangulation വഴി ഇടതു വശത്തെ അവസാന വീടായിരിക്കണം എന്നാണ് ചിദംബരത്തിൻ്റെ അടുത്തു നിന്ന് മനസ്സിലാക്കിയത്. മെയിൻ റോഡിൽ നിന്ന് 300 മീറ്റർ മാത്രം ഉള്ള ചെറിയ വഴി. ഒരു ഡെഡ് എൻഡ്. എങ്കിലും സലീം നേരിട്ട് പരിശോധിക്കാൻ തീരുമാനിച്ചു. പക്ഷേ അത് ചിലപ്പോൾ മാറി എന്ന് വരാം.

രാവിലെ നടക്കാൻ പോകുന്ന എന്ന വ്യാജനെ സലീം ആ വഴി ലക്ഷ്യമാക്കി നീങ്ങി. അന്നേരമാണ് സലീം ഒരു കാര്യം ശ്രദ്ധിച്ചത് അതു കൊണ്ട് അവൻ ആ വഴിയിൽ കയറാതെ തിരികെ വന്നു. എന്നിട്ട് ആദിലിനെയും ജാഫറിനെയും വിളിച്ചിട്ടു ഒരു പേപ്പർ എടുത്തു ഒരു മാപ് വരച്ചു.

“ഇത് ശരിക്കും ഒരു കെണിയാണ്. റോസ് സ്ട്രീറ്റ് തുടങ്ങുന്നിടത്ത് ഈ ഭാഗത്തു ബാങ്ക് ഉണ്ട്. ഒപ്പം ബാങ്കിനോട് ചേർന്ന് ATM മെഷീൻ. എൻ്റെ അനുമാനം ശരിയാണെങ്കിൽ ഈ വഴിയിലൂടെ പോകുന്നവരെ നിരീക്ഷിക്കാൻ ഇവിടെ ഒരു ക്യാമറ ഉണ്ടാകും. അതു കൊണ്ട് നീ ATM ൽ കയറി പൈസ എടുക്കാനെന്ന വ്യാജേനെ പരിശോധിക്കണം. ഇപ്പോൾ വേണ്ട പീക്ക് ടൈം നോക്കി പോയാൽ മതി.

ഈ വഴിയിൽ ഇടതു വശത്തെ അവസാനത്തെ വീടാണ് നമ്മുടെ ലക്‌ഷ്യം. നമ്മൾ ഇന്ന് രാത്രി ഈ വീട്ടിൽ പോകുന്നു റോഡിലൂടെ അല്ല. അതിനു മുൻപ് ജാഫർ ഇവിടെ കെ.ർ പുരം മാർക്കറ്റ് ഭാഗത്തു പോയി ഈ ലിസ്റ്റിൽ ഉള്ള സാധനങ്ങൾ വാങ്ങണം. “

“ശരി ഭായി.”

പത്തു മണിയോടെ ആദീൽ ATM കൗണ്ടറിൽ പണം എടുക്കാനെന്നുള്ള വ്യാജേനെ കയറി. സലീം പ്രവചിച്ച പോലെ തന്നെ പുറത്തേക്ക് ഒരു ക്യാമറ വെച്ചിട്ടുണ്ട് അതും പുതിയത്. ഒറ്റ നോട്ടത്തിൽ ATM സെക്യൂരിറ്റി ക്യാമറ ആണെന്നെ തോന്നു എന്നാൽ ഇത് വെച്ചിരിക്കുന്ന ആംഗിൾ വീട് ഇരിക്കുന്ന ഇട വഴിയിലേക്കു കടക്കുന്ന ആളുകളെയും വാഹനങ്ങളെയും നിരീക്ഷിക്കാൻ പാകത്തിലാണ്. ആദീലിൻ്റെ കൈയിൽ ATM കാർഡ് ഒന്നുമില്ലെങ്കിലും പൈസ എടുക്കാനെന്ന വ്യാജേനെ atm ന് അരികിൽ ചുറ്റി പറ്റി നിന്നിട്ട് അവിടന്ന് ഇറങ്ങി.
ഉച്ചയോടെ ജാഫർ സലീം കൊടുത്ത ലിസ്റ്റ് പ്രകാരമായുള്ള സാധനങ്ങളൊക്കെ കൊണ്ടു വന്നു. കുറച്ചു ഇലക്ട്രോണിക് സാധങ്ങൾ ബാറ്ററി ഓപ്പറേറ്റഡ് ഇലക്ട്രിക് ഡ്രില്ല് തുടങ്ങിയ ഐറ്റംസ്. സലീം പണി തുടങ്ങി ഒരു റേഡിയോ frequency ജാമർ ഉണ്ടാക്കണം. ജാഫർ കൊണ്ട് വന്നതിൽ പല ഐറ്റംസും ഇല്ല അതിനാൽ അതിൻ്റെ പണി മുഴുവനായി പൂർത്തിയാക്കാനായില്ല. സലീമിന് ദേഷ്യം വന്നെങ്കിലും അത് പുറത്തു കാണിച്ചില്ല. നാളെ വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് കൊടുത്തു.

രാത്രി ആയതും അദീലും സലീമും കൂടി ഇരുണ്ട വസ്ത്രങ്ങൾ ഒക്കെ ധരിച്ചു ലക്ഷ്യ സ്ഥാനത്തിന് പാരലൽ ആയിട്ടുള്ള ഉള്ള വഴി നടന്നു. കോക്സ് ടൗൺ ഏരിയ ആയതു കൊണ്ട് പാതിരാത്രി ആയിട്ടും മെയിൻ റോഡിൽ അത്യാവശ്യം ആളൊക്കെയുണ്ട്. അത് കൊണ്ട് വലിയ റിസ്കാണ്. എങ്കിലും റിസ്‌ക് എടുത്തേ പറ്റു. ഏകദേശം ലക്ഷ്യ സ്ഥാനത്തിന് പാരലൽ ആയ സ്ഥലത്തു എത്തി. ഒരു നാലു നില കെട്ടിടമാണ്. വാടക്ക് കൊടുക്കുന്ന ടൈപ്പ് ഫ്ലാറ്റ്. താഴെ മുഴുവൻ പാർക്കിംഗ് ആണ് കുറച്ചു കാറും ബൈകക്കുമൊക്കെ ഇരിക്കുന്നുണ്ട്. പിൻഭാഗത്തെ മതിൽ ചാടിയാൽ അപ്പുറത്തെ റോഡിലേക്ക് ഫേസ് ചെയുന്ന വീടുകളിലേക്ക് എത്തും . അതിൽ അവസാനത്തെ വീടാണ് ലക്‌ഷ്യം. അവർ അങ്ങോട്ട് നീങ്ങാൻ പോയപ്പോൾ മുകളിലെ നിലയിൽ നിന്ന് മൂന്ന് പേർ വന്നു. ഏതോ ബിപിഒ എംപ്ലോയീസ് രാത്രി ഷിഫ്റ്റിന് പോകാൻ ഇറങ്ങിയതാണ്. പെട്ടന്ന് അവരെ ശ്രദ്ധിക്കുന്നു എന്ന് കണ്ടപ്പോൾ ആദീൽ ഒന്ന് പരുങ്ങി എന്നാൽ സലീം മനഃസാന്നിദ്യം വിടാതെ അവരോട് ചോദിച്ചു

“ഹലോ! ഇതാണോ റോസ് സ്ട്രീറ്റ് ?(ഹിന്ദി )”

“അല്ല ഇതല്ല ഈ ഫ്ളാറ്റിൻ്റെ ബാക്കിലെ വഴിയാണ്. മെയിൻ റോഡിൽ നിന്ന് അടുത്ത ലെഫ്റ്. “

“താങ്ക് യു സർ”

കൂടുതൽ സംസാരിക്കാതെ സലീം അദീലിനെ കൂട്ടി അവിടന്ന് ഇറങ്ങി. തിരിച്ചു താമസിക്കുന്നിടത്തേക്കാണ് പോയത്.

വെളുപ്പിനെ ഒരു പ്രാവിശ്യം കൂടി പോകാം. എപ്പോൾ വരുമെന്ന് പറയാൻ സാധിക്കില്ല. ഞാൻ ഒറ്റക്കാണ് പോകുന്നത്. പിന്നെ കുറച്ചു സാധനങ്ങൾ ഒരു ചെറിയ ബാഗിലായി എടുത്തു.
വെളുപ്പിനെ മൂന്നു മണി ആയപ്പോൾ സലീം നേരത്തെ പോയ അപാർട്മെൻ്റെ കോംപ്ലക്സ് ലക്ഷ്യമാക്കി നീങ്ങി. ഈ തവണ ആ ഇടവഴിയിലും അപാർട്മെൻ്റെ താഴെയും ആരെയും കണ്ടില്ല നേരെ മതിലിൽ കയറിയ ശേഷം ഒന്ന് നോക്കി അപ്പുറത്തെ വഴിയിലെ രണ്ട് വീടുണ്ട്. തൻ്റെ ലക്ഷ്യമായ അവസാനത്തെ വീടിൻ്റെ കുറച്ചു ഭാഗം ഈ അപാർട്മെൻ്റെ മതിലിനോട് ചേർന്നാണ് നിൽക്കുന്നത്. സലീം വേഗം തന്നെ ആ വീടിൻ്റെ ഒന്നാം നിലയുടെ സൺഷെഡിലേക്കും അവിടന്ന് ചെറിയ ടെറസിലേക്കും കയറി. സലീം തിരിഞ്ഞു നോക്കി ടെറസിൽ അധികനേരം നിൽക്കാൻ പറ്റില്ല. മതിൽ ചാടി വന്ന അപ്പാർട്മെന്റിലെ പിൻവശത്തെ കുറെ ജനലുകൾ ഇങ്ങോട്ട് ഫേസ് ചെയ്തിട്ടാണ് ഉള്ളത്. അതിൽ ഏതു ജനലിൽ നിന്ന് നോക്കിയാലും താൻ നിൽക്കുന്ന വീടിൻ്റെ ടെറസ് മുഴുവനായി കാണാം. എങ്കിലും ഒറ്റ റൂമിലും ലൈറ്റില്ല.

Leave a Reply

Your email address will not be published. Required fields are marked *