ജീവിതമാകുന്ന നൗക – 10

അതിനു ശേഷം സലീം താൻ നിൽക്കുന്ന വീട് നോക്കി രണ്ടാം നിലയിൽ രണ്ട് ബെഡ്‌റൂം കാണും പിന്നെ ഒരു ഹാളും. ടെറസിലേക്കിറങ്ങാനായി ഒരു ഡോർ ഉണ്ട്. നല്ല ഒരു ചവിട്ട് കൊടുത്താൽ ഡോർ തുറന്നു പോരും പക്ഷേ അത് നടക്കില്ല. പിന്നെ കൈയിലുള്ള ടൂൾസ് ഉപയോഗിച്ചു തുറക്കാം. പക്ഷേ തുറക്കുന്നതിൽ റിസ്‌ക് ഉണ്ട് ഏതെങ്കിലും തരത്തിൽ ഉള്ള അലാറം വെച്ചിട്ടുണ്ടെങ്കിൽ പണിയാകും. പിന്നെ ഉള്ളത് രണ്ട് റൂമുകളുടെ ടെറസിലേക്കുള്ള ജനാലകൾ. എല്ലാ ജനാലകളും അടഞ്ഞു കിടക്കുന്നു രണ്ടും ഫ്രോസ്റ്റഡ് ഗ്ലാസ്സ് ആണ് പോരാത്തതിന് ന്യൂസ് പേപ്പറും ഒട്ടിച്ചിട്ടുണ്ട്. സലീം ജനിലനരികിൽ വന്നു ചെവി കൊടുത്തു നിന്നു. യാതൊരു വിധ ശബ്ദങ്ങളുമില്ല. ഇനി ആൾതാമസം ഇല്ലാതിരിക്കുമോ?

ഗ്ലാസ്സ് കട്ടർ ഉണ്ട് പക്ഷേ റിസ്കാണ് ഏതെങ്കിലും തരത്തിലുള്ള ഉള്ള മോഷൻ ഡിക്ടക്ടർ ഉണ്ടെങ്കിൽ അതും പാളും.

ക്ഷമയാണ് ആവിശ്യം. സലീം വന്ന വഴി തന്നെ തിരിച്ചു പോന്നു.

തിരിച്ചു താമസ സ്ഥലത്തു എത്തിയപ്പോളും നേരം വെളുത്തിട്ടില്ല. അദീലും ജാഫറും ഉറക്കത്തിലാണ്.

സലീം ഉറങ്ങാൻ കടന്നു. ഇനി പുതിയ പദ്ധിതി ഉണ്ടാക്കേണ്ടിയിരിക്കുന്നു.

രാവിലെ എഴുന്നേറ്റിട്ടപ്പോൾ ജാഫർ നേരത്തെ പറഞ്ഞ സാധങ്ങൾ വാങ്ങാൻ പോകാൻ നിൽക്കുകയാണ്.
“നീ നിൽക്ക് ഞാനും വരുന്നു. “

സലീം ജാഫറിനൊപ്പം കെ.ർ പുരം മാർക്കറ്റിലേക്ക് പോയി. വേണ്ട സാധനകളൊക്കെ വാങ്ങി തിരികെ വീട്ടിലെത്തിയപ്പോഴേക്കും നാലു മണിയായി. സലീം വേഗം തന്നെ പണിയിലേക്ക് കടന്നു. ഇന്ന് രാത്രി വീണ്ടും പോകണം. അങ്ങനെ ചിന്തിച്ചിരുന്നപ്പോളാണ് കാളിംഗ് ബെൽ കേട്ടത്

ആരെയും പരിചയമില്ലാത്ത സിറ്റി ആരാണ്? അവർ എല്ലാവരും പെട്ടന്ന് അലേർട്ടായി. സലീമും ജാഫറും വേഗം പെട്ടന്നു തന്നെ കത്തി എടുത്തു റെഡിയായി. ആദീൽ പതുക്കെ വാതിൽ തുറന്നു. പുറത്തു ബാഗ് ഒക്കെ തൂക്കി ഒരു പയ്യൻ. കൈയിൽ കുറച്ചു പുസ്തകങ്ങൾ പിടിച്ചിട്ടുണ്ട്

“സാർ ഞാൻ ആദിത്യ, EDK ലേർണിംഗ് സൊസൈറ്റിയിൽ നിന്നാണ്. പഠിക്കുന്ന കുട്ടികൾക്കായിട്ടുള്ള എൻസൈക്ലോപീഡിയ ജനറൽ knowledge ബുക്ക്സ് , CD ഒക്കെയുണ്ട്. വളരെ ഉപകാരപ്പെടുന്ന പുസ്തകങ്ങളാണ്. ആകർഷണീയമായ ഓഫേഴ്സും ഉണ്ട്.” (ഇംഗ്ലീഷ്)

“ഇങ്ക ബാച്ചലേഴ്‌സ് താൻ ഇരിക്ക്.” ആദീൽ പറഞ്ഞു.

അയാൾ ഗേറ്റ് അടച്ചു പോകുന്നത് വരെ ആദീൽ നോക്കി നിന്നു. പെട്ടന്നാണ് സലീമിന് ഒരു ഐഡിയ തോന്നിയത്.

“വേഗം പോയി അവനെ വിളിക്ക്. എന്നിട്ട് ബാഗടക്കം സകല ബുക്‌സും വാങ്ങു. എല്ലാം ചോദിച്ചു പഠിക്കണം. “

ആദീൽ വേഗം പുറത്തേക്കിറങ്ങി ആ പയ്യനെ തിരിച്ചു വിളിച്ചു.

“നീയും കൂടെ പുറത്തേക്കിറങ്ങിക്കോ. എന്നിട്ട് എല്ലാം ശ്രദ്ധിച്ചു പഠിക്ക്”. സലീം ജാഫറിനോട് പറഞ്ഞു

അദീലും ജാഫറും കൂടി പുസ്തകങ്ങളെ പറ്റിയും CD യെ പറ്റിയും ഒക്കെ ചുമ്മാ ചോദിച്ചു മനസ്സിലാക്കി. എല്ലാ പുസ്തകവും CD കളും വാങ്ങാനാണ് എന്ന് പറഞ്ഞപ്പോൾ ആ പയ്യൻ്റെ കണ്ണു തള്ളി താഴെ വീണില്ലന്നെ ഉള്ളു. സംശയം തോന്നാതിരിക്കാൻ ആദീൽ വിലയൊക്കെ തർക്കിച്ചാണ് വാങ്ങിയത്. പിന്നെ നാട്ടിൽ (സേലം ) ട്യൂഷൻ സെൻറെർ നടത്തുന്നുണ്ട് എന്ന് നുണയും പറഞ്ഞു. അവൻ്റെ സംസാരത്തിൽ നിന്ന് അവൻ കൂടുതൽ കച്ചവടം കിട്ടുന്നതിനായി ബോസിനെ കൂട്ടി നാളെ തന്നെ വരുമെന്ന് മനസ്സിലായി.

അത് കൊണ്ട് ആദീൽ ഒരു നുണ പറഞ്ഞു.

“ഞാൻ ഇന്ന് രാത്രി നാട്ടിൽ പോകും ഇതൊക്കെ അവിടെ എത്തിക്കേണ്ടതുണ്ട്. അതുകൊണ്ട് ഈ ബാഗ് അടക്കം വേണം. “
ആദിത്യ ഒന്ന് മടിച്ചു.

“വെറുതെ വേണ്ട അതിൻ്റെ വില തന്നേക്കാം. പിന്നെ നാട്ടിൽ നിന്ന് വരുമ്പോൾ ഞാൻ വിളിക്കാം. എനിക്ക് കുറച്ചു കൂടി ബുക്‌സും CD യും വേണ്ടി വരും. “

കൂടുതൽ ബിസിനസ്സ് കിട്ടുമെന്ന് കണ്ടപ്പോൾ ആദിത്യ ബാഗ് അടക്കം നൽകി. പണമെല്ലാം കൊടുത്ത ആദിത്യയെ പറഞ്ഞു വിട്ടു.

ആദീൽ സലീം അവരോട് പ്ലാൻ വിവരിച്ചു.

നിങ്ങൾ രണ്ടു പേരും ഇപ്പോൾ തന്നെ തന്നെ പോയി ഇന്ന് വന്നവൻ ഇട്ടിരിക്കുന്ന പോലെ ഉള്ള ഡ്രെസ്സും ഷൂസും വാങ്ങണം. എന്നിട്ട് നാളെ ഇതൊക്കെ വിൽകാനെന്ന വ്യാജേനെ നമ്മൾ ഇന്നലെ പോയ വഴിയും അതിൻ്റെ മുൻപത്തെ വഴിയും കവർ ചെയ്യണം. ഒരു പ്രാക്ടിസിനായി. ബുക്കുകൾ അതികം വിൽക്കേണ്ട. ആളുകളുടെ അടുത്തു ഭവ്യതയിൽ പെരുമാറണം. ആർക്കും ആരും സംശയം തോന്നരുത്.”

“ഭായി ഇംഗ്ലീഷ് അറിയില്ല?”

“അറിയുന്ന പോലെ പറ ബാക്കി തമിഴും ഹിന്ദിയും ഒക്കെ പറഞ്ഞാൽ മതി. വിൽക്കാൻ അല്ല പോകുന്നത്. പിന്നെ ജാഫർ ഓരോ വീട്ടിലും എത്ര പേരുണ്ട് വയസ്സ് എല്ലാം നിരീക്ഷിച്ചു ഇവിടെ എൻ്റെ അടുത്ത് വന്ന് പറയണം. “

“ഇത് ഒരു പ്രാക്ടീസ് സെഷൻ ആണ്. നിങ്ങൾ കോൺഫിഡൻ്റെ ആയാൽ അടുത്ത ദിവസം നമ്മൾ റോസ് സ്ട്രീറ്റ്ൽ ഇത് നടപ്പിലാക്കും. “

കഴിഞ്ഞ ദിവസത്തെ പോലെ അന്ന് രാത്രി സലീം അങ്ങോട്ട് പോയില്ല. നാളെത്തെ കാര്യങ്ങൾ അറിഞ്ഞിട്ട് മുന്നോട്ട് പോകാം എന്ന് സലീം തീരുമാനിച്ചു.

പിറ്റേ ദിവസം ഏകദേശം പതിനൊന്നു മണിയോടെ അദീലും ജാഫറും കൂടി ബാഗും തൂക്കി ഇറങ്ങി. വലിയ മെച്ചമൊന്നുമുണ്ടായില്ലെങ്കിലും രണ്ടു വഴിയിലുമായി ഏകദേശം ആറു വീടുകളിൽ സംഭവം അവതരിപ്പിച്ചു. ഏകദേശം രണ്ടു മണിയോടെ തിരിച്ചു വീട്ടിൽ എത്തി. സലീം രണ്ടു പേരുടെ പ്രവർത്തി വിലയിരുത്താനായി കുറച്ചു ചോദ്യങ്ങളൊക്കെ ചോദിച്ചു. കുഴപ്പമില്ല രണ്ട് പേർക്കും കോൺഫിഡൻസ് ഒക്കെയുണ്ട്. പിന്നെ അത്യവശ്യം ആളുകളുടെ ഡീറ്റെയിൽസ് ഒക്കെ നിരീക്ഷിക്കുന്നുണ്ട്.

“ഇനി നമ്മൾ റോസ് സ്ട്രീറ്റ്ലേക്ക് പോകും. ഇടതു വശത്തെ വീടുകൾ ഓരോന്നായി കയറി ഇറങ്ങണം. ക്യാമറ ഉണ്ടോ എന്ന് ശ്രദ്ധിക്കണം. പിന്നെ ആളുകളെ വിലയിരുത്തണം. ഡ്രസ്സ് ഹെയർ സ്റ്റൈൽ ഷൂസ് എല്ലാം പ്രത്യകം ശ്രദ്ധിക്കണം. ഞാൻ അപ്പുറത്തെ വഴിയിൽ നമ്മൾ പോയ ഫ്ലാറ്റിൽ ഉണ്ടാകും.”
“സലീം ഇരുവർക്കും കൈയിൽ ഒതുങ്ങുന്ന ചെറിയ രണ്ട് കത്തി നൽകി. നമ്മുടെ ലക്‌ഷ്യം നിരീക്ഷണമാണ്. അല്ലാതെ ഒരു ആക്രമണം അല്ല.”

സലീം ഒന്നുകൂടി അവരെ ഓർമിപ്പിച്ചു. അദീലും ജാഫറും ഇറങ്ങി. അൽപ സമയം കഴിഞ്ഞപ്പോൾ സലീം ബൈക്കുമായി പാരലൽ റോഡിലെ ഫ്ലാറ്റ് ലക്ഷ്യമാക്കി നീങ്ങി. മുഖം മറക്കാനുള്ള ഹെൽമെറ്റ് ധരിച്ചിരുന്നു.

അദീലും ജാഫറും ഇടതു വശത്തുള്ള ഓരോ വീടുകളിലായി കയറി.

ഏകദേശം ആറു മാസം മുൻപാണ് ജീവയുടെ നിർദേശപ്രകാരം IEM കാർക്കായി കെണിയൊരുക്കിയത്. ശിവയെയും നിതിനെയും ആക്രമിച്ച ടീം ഇല്ലാതായതോടെ വേറെ ഒരു ടീം തേടി വരുമെന്നാണ് കരുതിയത്. കർണാടകയിൽ തന്നെയുള്ള അടുത്ത ഇഎം സെൽ.

നിതിൻ്റെ ഫോൺ പരിശോദിച്ചതിൽ നിന്ന് തന്നെ കാൾ അടക്കം എല്ലാം ട്രാക്ക് ചെയ്യാനുള്ള malware കണ്ടെത്തിയിരുന്നു. malware ഡാറ്റ ട്രാക്ക് ചെയ്യാൻ നോക്കിയെങ്കിലും അത് സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *