ഞാൻ അലക്സ് – 2 Likeഅടിപൊളി  

അന്ന ……. വേണ്ട അലക്സ് …… ഇനി ഒന്നിനും എന്നെ വലിച്ചിഴക്കരുത് ……. ഇപ്പൊ എന്റെ ഹെൽത്ത്  വളരെ മോശമാണ് …….. വയറ്റിൽ എന്റെ കുഞ്ഞും ……….

അലക്സ് ……. ഇല്ല …… ഞാൻ വിളിച്ചില്ലെങ്കിലും നീ വരും ……. ഈ കുഞ്ഞ് എനിക്ക് മാത്രം അവകാശപ്പെട്ടതാണ് ….

അവർ സൈറ്റിൽ നിന്നും നേരെ ഓഫീസിലേക്ക് പോയി …… വരുന്ന വഴി അലക്സ് കുറച്ചു സ്വീറ്റ്‌സ് വാങ്ങി …. ഓഫീസിൽ എല്ലാവർക്കും കൊടുക്കാൻ അവൻ അന്നയോട് പറഞ്ഞു …….. അന്ന അതുപോലെ യെല്ലാവർക്കും സ്വീറ്റ്‌സ് നൽകി …… എല്ലാവരും എന്തിനാണ് സ്വീറ്റ്‌സ് നൽകിയതെന്ന് ചോദിച്ചു ………  അലക്സ് ക്യാബിനിൽ നിന്നും പുറത്തേക്കിറങ്ങി എല്ലാവരോടുമായി പറഞ്ഞു ……. ഞാൻ ഒരു അച്ഛനാകാൻ പോകുന്നു …. അന്നയുടെ വയറ്റിലുള്ള കുഞ്ഞ് എന്റേതാണ് ……… ഞങ്ങൾ തമ്മിൽ ഇപ്പോൾ കുറച്ചു പ്രേശ്നങ്ങൾ ഉണ്ട് …. അത് ഞങ്ങൾ ഇന്ന് പറഞ്ഞ് അവസാനിപ്പിച്ചു ……. ഞങ്ങളെ വീണ്ടും ഒത്തുചേരുന്നതിന് നിങ്ങൾ കൂടി സഹായിക്കണം …….  അന്ന നല്ല വാശിയിലാണ് ……. രുക്മിണി മാഡം അന്നയുടെ വിസ ക്യാൻസലേഷൻ സൈൻ ചെയ്യരുത് ….. ഞാൻ ഒരിക്കലും അത് സൈൻ ചെയ്യില്ല ……..

രുക്മിണി …….. നിർത്തി കൂടെ ഈ വാശി …… അന്ന ഹാപ്പിയായി അലെക്സിനോടൊപ്പം ജീവിക്കാൻ നോക്ക് ….. ഞങ്ങൾക്കും അറിയാം …… കുഞ്ഞ് അലെക്സിന്റേതാണെന്ന് …….

അന്ന  എന്നാൽ അലക്സ് അത് ഉറപ്പിച്ചു പറയട്ടെ …….

അലക്സ് …… യെസ് ….. അത് എന്റേതാണ് …….

അന്ന  … എപ്പോ എങ്ങനെ ……. അലെക്സിന് പറയാൻ പറ്റുമോ ?

അലക്സ് കുറച്ചു സമയം പകച്ചിരുന്നുപോയി ……….

എന്റെ എന്റെ വയറ്റിൽ വളരുന്ന  കുഞ്ഞ് മറ്റൊരാളുടേതാണ് ……. എനിക്ക് ആ ആളുടെ പേര് ഇപ്പൊ വെളിപ്പെടുത്താൻ പറ്റില്ല ….. ഞാൻ ആഗ്രഹിക്കുന്ന്നുമില്ല ……… ഇയാൾക്ക് നാണമില്ലേ ? മറ്റോരാളുടെ കുഞ്ഞിന്റെ അച്ഛനാണെന്ന് പറയാൻ …….. മാഡം പ്ലീസ് എനിക്ക് ക്യാൻസലേഷൻ തരു ……. ഞാൻ ഒന്ന് ഇവിടുന്ന് പൊയ്ക്കോട്ടേ ………

രുക്മിണി …… ഞാൻ സൈൻ ചെയ്ത മേശപ്പുറത്ത് വച്ചിട്ടുണ്ട് …….. നിങ്ങളുടെ ഈ പ്രേശ്നത്തിനിടയിൽ ഇവിടുള്ള ഞങ്ങളെ ആരും വലിച്ചിഴക്കേണ്ട  ……. ഇനി ഇതിനെ കുറിച്ച് ഒരു സംസാരവും ഇവിടെ ഉണ്ടാകാൻ പാടില്ല …..  ദിസ് ഈസ് മൈ ഓഡർ ……..  ഇനിയുള്ള എല്ലാ സംസാരവും പ്രേശ്നങ്ങളും പുറത്ത് വച്ച് ……..  അത് സൈൻ ചെയ്യാനോ വേണ്ടയോ എന്ന് അലെക്സിന് തീരുമാനിക്കാം ……… രുക്മിണി ദേഷ്യത്തോടെ ക്യാബിനിലേക്ക് പോയി ………

വൈകുന്നേരം അലക്സ് പുറത്ത് അന്നയെ കാത്തു നിന്നും ……..  അലക്സിനെ മൈൻഡ് ചെയ്യാതെ അന്ന നടന്നുപോയി …… അലക്സ് അന്നയുടെ അടുത്തേക്ക് ചെന്നു …….. അവളോടൊപ്പം നടന്നു …….

അലക്സ് …… ഞാൻ നിന്റെ ജീവിതത്തിലേക്ക് ഒരിക്കലും കടന്നു വന്നിട്ടില്ല …….. നീയാണ് ഇങ്ങോട്ട് കേറി വന്നത് …… അപ്പോൾ നീ തന്നെ എല്ലാത്തിനും ഒരു തീരുമാനം ഉണ്ടാക്കണം ……… അല്ലാതെ ഞാൻ വിടില്ല …….

അന്ന …… എന്ത് തീരുമാനം …… നിന്നെപോലെയുള്ള ഒരു ആഭാസനൊപ്പം ഞാൻ മാറ്റ് പെൺപിള്ളേരെപോലെ കൂടെ കിടക്കാണോ ? ……. വൃത്തികെട്ടവനേ …… ഞാൻ നിന്നെ ഇഷ്ടപ്പെട്ടിരുന്നു …….. ഇപ്പോൾ ഒരു സ്നേഹവും നിന്നോടില്ല ……. നീ ആരെന്ന വിചാരിക്കുന്നത് …… ഇനി മേലിൽ എന്നെ ശല്യം ചെയ്തുപോകരുത് ……  ഒരു അച്ഛൻ വന്നിരിക്കുന്നു ……

അന്ന തിരിച്ചു നടന്നു അവൾ മനസ്സിൽ ചിരിക്കുന്നുണ്ടായിരുന്നു ……. അലക്സ് അകെ മൂഡോഫ് ആയി കാറിനടുത്തേക്ക് നടന്നു ……. റൂമിലെത്തി നന്നായി മദ്യപിച്ചു …….. കുറച്ചു സമയം കഴിഞ്ഞ് ആയിഷയും എമിലിയും  അലക്സിന്റെ റൂമിൽ എത്തി ……..  അലക്സ് എഴുന്നേറ്റ് മുഖം കഴുകി അവരോട് സംസാരിച്ചു ….

അലക്സ് ……..  ഞാൻ വിചാരിച്ചു നിങ്ങൾക്ക് എന്നോട് വെറുപ്പായിരിക്കുമെന്ന് …….

എമിലി …… ഞങ്ങൾ എന്തിനാണ് അലെക്സിനെ വെറുക്കുന്നത് ഇപ്പോൾ കാണുമ്പൊൾ ഒരു സഹതാപം ……

ആയിഷ ….. ആ കുഞ്ഞ് അലെക്സിന്റേതാണോ ? ഒന്ന് ഓർത്ത് നോക്കിയേ …… എപ്പോയെങ്കിലും ?

അലക്സ് ….. ഇല്ലെടോ യെനിക്ക്ക് അങ്ങിനെ ഒരു ഓർമയില്ല …… ഞാൻ ഇപ്പോഴും വിചാരിക്കുന്നു അതെന്റേതാണെന്ന് എനിക്കിപ്പോൾ മനസ്സമാധാനം ഇല്ലാ …… ഉറക്കം ഇല്ല …… ആഹാരം പോലും കഴിക്കാൻ തോന്നുന്നില്ല …….. അവളുടെ സ്വഭാവം വച്ച് അവൾ അടുക്കുന്ന കോളും കാണുന്നില്ല …….  ഇനി അത് എന്റെ അല്ലെങ്കിൽ പോലും ഞാൻ അവളെ ഭാര്യയായി സ്വീകരിക്കാൻ  തയ്യാറാണ് …….. എപ്പോഴോ അവളെ ഇഷ്ടപ്പെട്ടുപോയി ……..  അവൾ അടുത്തുണ്ടായിരുന്നപ്പോൾ അവളുടെ വിലയറിയാൻ പറ്റിയില്ല …… അവൾ ഒരിക്കലും ഇനി എന്നോടൊപ്പം ഉണ്ടാകുമെന്ന് എനിക്ക് പ്രേതീക്ഷയും ഇല്ല …….

Leave a Reply

Your email address will not be published. Required fields are marked *