ഞാൻ അലക്സ് – 2അടിപൊളി  

അന്ന തോമസ് ……. ഒരു നല്ല ചോദ്യം പോലും എന്നോട് ചോദിച്ചട്ടില്ല …… പിന്നെ ഞാൻ വെയിറ്റ് ചെയ്യണോ …….

അലക്സ് ……. എന്നാൽ ഒരു സിമ്പിൾ ചോദ്യം …….. വാസ്‌കോഡ ഗാമ എന്നാണ് കേരളത്തിലെ കോഴിക്കോടുള്ള കാപ്പാടിൽ വന്നിറങ്ങിയത് …….

അന്ന തോമസ് ……. മെയ് 20 th 1498 ………  സാർ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ഇന്റർവ്യൂന് ഇങ്ങനെയുള്ള ചോദ്യങ്ങളാണോ ചോദിക്കുക ……….

അലക്സ് …….. എനിക്ക് എന്ത് ചോദിക്കണം ചോദിക്കണ്ട എന്ന് താൻ പറഞ്ഞു തരേണ്ട ആവശ്യം ഇല്ല ….. get out …..

അലക്സ് അവളുടെ കണ്ണുകളിലേക്ക് നോക്കി ദേഷ്യം കൊണ്ട് അവളുടെ മുഖമാകെ ചുവന്നു തുടുത്തു ……. ഓഫീസ് ബോയ് യെ വിളിച്ച് അന്ന തോമസ് നെ രുക്മിണി മാഡത്തിന്റെ ക്യാബിനിൽ കൊണ്ട് പോകാനായി പറഞ്ഞു ……… അലക്സിന്റെ മുഖത്ത്  നോക്കാതെ അവൾ ഡോർ തുറന്ന് പുറത്തേക്ക് പോയി ……..

അന്ന  തോമസിനെയും കൊണ്ട്  ഓഫീസ് ബോയ് രുക്മിണി മാഡത്തിന്റെ അടുത്തേക്ക് പോയി …….  രുക്മിണി മാഡം അലെക്സിനെ വിളിച്ചു ………  അന്നയെ പുറത്തിരുത്തി അലക്സും ആയി ചർച്ച നടത്തി ….. അലക്സ് പുറത്തേക്കിറങ്ങിയപ്പോൾ അന്ന ദഹിപ്പിക്കുന്ന ഒരു നോട്ടം അലക്സിനെ നോക്കി …… പുഞ്ചിരിച്ചുകൊണ്ട് അലക്സ് കാബിനിലേക്ക് പോയി ………  അന്നയെ രുക്മിണി ക്യാബിനിലേക്ക് വിളിച്ചു ……. സാലറി സംസാരിച്ചു ….. അന്ന എല്ലാം ഓക്കേ പറഞ്ഞു …….

രുക്മിണി …… അലക്സ് ഇവിടെത്തെ ചീഫ് ഡിസൈനർ ആണ് ……. അയാളുടെ എസ്‌സിസ്റ്റന്റ് ആയിട്ടാണ് തന്നെ എടുത്തിരിക്കുന്നത് ……. അയാളുടെ നിർദ്ദേശങ്ങൾ അനുസരിച്ച് എപ്പോയും കൂടെ ഉണ്ടാകണം …….. എല്ലാ ദിവസവും അലക്സ് നൊപ്പം സൈറ്റിൽ പോകണം ….  എനിക്ക് എല്ലാ അപ്ടെറ്സും ഡെയ്‌ലി കിട്ടണം ഓക്കേ ആണെങ്കിൽ നാളെ ജോയിന്റ് ചെയ്യാം ……. എങ്കിൽ അലെക്സിനെ കൂടി കണ്ടിട്ട് പൊയ്ക്കോളൂ …….

അന്ന അലക്സിന്റെ ക്യാബിനിലേക്ക് ചെന്നു ……… ആ നിരാശാഭാവം അപ്പോഴും അവളുടെ മുഖത്ത് ഉണ്ടായിരുന്നു …… അലക്സിന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരിയും ………  അവളോട് അലക്സ് ഇരിക്കുവാൻ പറഞ്ഞു …….. നാളെ ജോയിന്റ് ചെയ്യുകയല്ലേ ?

അന്ന  തോമസ് …….  മും ……..

അലക്സ് ……. ജോലി കിട്ടിയതിന് പാർട്ടി ചെയ്യണം ……….

അന്ന  തോമസ് ……. അതിന് എന്റെ കയ്യിൽ കാശൊന്നും ഇല്ല ………

അലക്സ് ….. അച്ഛനെ വിളിച്ച് ചോദിച്ചാൽ പോരെ ………

അന്ന  തോമസ് ……. ഒന്നിനും മറ്റുള്ളവരെ ഡിപെൻഡ് ചെയ്യില്ല ……. എന്നാൽ കഴിയുന്നപോലെ ഞാൻ അഡ്ജസ്റ്റ് ചെയ്ത ജീവിക്കും …….. പിന്നെ എന്തിനാ റെക്കമെന്റ് ചെയ്തത് …….

അലക്സ് …….. എനിക്ക് ഇഷ്ടമായതുകൊണ്ട് …….. തൻ ഇവിടെ പൊളിക്കും ……… പിന്നെ കമ്പനി നഷ്ടത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ് ….. ആരോടും ഒരു സെന്റിമെൻസും വേണ്ട ……. അന്നന്ന് ഉള്ള ജോലി എല്ലാവരും അന്നന്ന് തീർത്തിരിക്കണം ………  അതിൽ എന്റെ ഭാഗത്ത് നിന്ന് ഒരു ദയയും പ്രേതീക്ഷിക്കരുത് ………

അന്ന  തോമസ് ……. എന്നോട് പകരം വീട്ടാനാണോ …… എന്നെ എടുത്തത് …….. ??

അലക്സ് അവളുടെ മുഖത്ത് പുച്ഛത്തോടെ നോക്കി ……. പുറത്തേക്ക് പോകാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു …… മുഖം പെരുക്കി പിടിച്ചുകൊണ്ട് അവൾ പുറത്തേക്ക് പോയി …….. വൈകുന്നേരം സുൽഫിയുടെ റൂമിലെത്തി ഓഫീസിൽ അന്നുണ്ടായ കാര്യങ്ങൾ എല്ലാവരോടുമായി അലക്സ് പറഞ്ഞു ………. മൂന്ന് പെണ്പിള്ളാരുടെയും മുഖം വാടി ……. പുതിയൊരു കഥാപാത്രം അന്ന  തോമസ് …….  ഇതിൽ ആർക്കാണ് അലക്സിനോട് കൂടുതൽ ഇഷ്ടം എന്ന് സുൽഫി തിരിച്ചറിഞ്ഞു ……. ആയിഷക്ക് …….  ഇനി ഇവൾക്ക് ആയിരിക്കുമോ റുക്‌സാനയുടെ റോൾ …..  മുസ്തഫയുടെ ആവശ്യം ഇനി ഇല്ല അയാളില്ലാതെ തന്നെ അലക്സ് വെടിവച്ച് മരിക്കുന്നുണ്ട് ………  അപ്പോൾ ഇനി മുസ്തഫയില്ലേ ?……

പിറ്റേന്ന് അന്ന തോമസ് ജോയിന്റ് ചെയ്തു …….. അലക്സിന്റെ ക്യാബിനിനു പുറത്ത് തൊട്ടടുത്തായി ഒരു ടേബിളിൽ ആണ് അവളുടെ സീറ്റ് ……… കാണും പോലല്ല അവൾ ആളൊരു കാന്താരി ആണ് …… അലക്സ് മനസ്സിൽ ചിരിച്ചു …….. അവളെയും കൊണ്ട് സൈറ്റിലേക്ക് ……..  നല്ല ചൂടും പൊടിയും സൗണ്ടും …….. രണ്ടുപേരും വിയർത്ത് കുളിച്ചു …….. സൈറ്റിൽ നിന്നും അവർ ഒരു കോഫി ഷോപ്പിൽ വണ്ടി നിർത്തി ………  രണ്ടുപേരും ചെറുതായി ഭക്ഷണം കഴിച്ചു ……. അവിടെ നിന്നും നേരെ ഓഫീസിലേക്ക് ……… അലക്സ് അവളെ മൈൻഡ് ചെയ്യുന്നില്ലെന്ന് അവൾക്ക് തന്നെ തോന്നി ……. എല്ലാവരോടും അവൻ ഒരുപോലാണ് പെരുമാറുന്നത് എപ്പോയും ഒരു പുഞ്ചിരിയും തമാശയും അവന്റെ മാസ്റ്റർപീസ് ആണെന്ന് അപ്പോഴാണ് അന്നക്ക് മനസ്സിലായത് …….. എന്നോട് മാത്രമല്ല ഈ ചളിപ്പ് അടിക്കുന്നത് ……     അവൾ തിരിച്ചും അലെക്സിനെ മൈൻഡ് ചെയ്തില്ല …….. വളരെ പെട്ടെന്ന് തന്നെ എന്ന ജോലിയൊക്കെ പഠിച്ചു തുടങ്ങി …. അലക്സ് ഇല്ലാതെ തന്നെ എല്ലാം ചെയ്യാൻ അവൾ പഠിച്ചു  ……..  അലെക്സിന് അതൊരു ആശ്വാസമായി ….. അലക്സിന്റെ സ്വഭാവം  അവൾ നന്നായി പഠിച്ചിരുന്നു …….. അലക്സിന്റെ ചുറ്റികളിയെല്ലാം അവൾ മനസ്സിലാക്കി …….. ഇടക്ക് ഓരോ കുത്ത് കൊടുക്കാനും അവൾ മറന്നില്ല ……. ഒരുമിച്ച് ജോലി ചെയ്യുന്ന രണ്ട് ശത്രുക്കൾ …….  അലക്സ് ഒറ്റക്ക് ഒരു ഫ്ലറ്റിലാണ് താമസിക്കുന്നതെന്ന് അവൾ അറിഞ്ഞു …….. അവിടെയാണ് അലക്സിന്റെ അധോലോകം ഉള്ളത് ……..  പെണ്ണുങ്ങളോടുള്ള അമിതമായ താല്പര്യം അവൾ മനസ്സിലാക്കിയിരുന്നു ……… ഒരിക്കലും അലക്സ് ഓഫീസ് സ്റ്റാഫിനോടോ എന്നോടോ ഒരു നോട്ടം കൊണ്ടുപോലും അങ്ങിനെ ഒരാളാണെന്ന് പറയിച്ചില്ല ……  എന്താണ് അലക്സ് …….ഇയാൾ എങ്ങിനെ ഇങ്ങനെ ആയി ? എനിക്ക് അലെക്സിനോട് തോന്നുന്നത് എന്ത് തരം ഇഷ്ടമാണ് പ്രേമമോ ? അതോ എല്ലാവരോടും തോന്നുന്ന വെറും ഒരിഷ്ടമോ ?

അങ്ങനെ ദിവസങ്ങൾ കടന്നുപോയി ……..  രണ്ടുപേരെയും ഒരേ സമയം നാട്ടിലേക്ക് ചെല്ലാൻ വീട്ടുകാർ വിളിച്ചു പറഞ്ഞു …….. ഇത് കേട്ടപ്പോൾ നമ്മുടെ ത്രീ ഗേൾ നും സമാധാനം നഷ്ടമായി …….  അലെക്സിനെ മൂന്ന് പേരും സ്നേഹിക്കുന്നത് പരസ്പ്പരം അറിയില്ലായിരുന്നു …….. പക്ഷെ അലെക്സിന് അത് അറിയാമായിരുന്നു ……… കുറച്ച് ദിവസങ്ങൾക്ക് ശേഷം അലെക്സും അന്നയും വീട്ടിലേക്ക് പോകാനൊരുങ്ങി …..   രാത്രി 2 മണിക്കാണ് ഫ്ലൈറ്റ് ……. അന്ന അന്ന് അലക്സിന്റെ ഫ്ലാറ്റിൽ എത്തി …… രണ്ടുപേരും പരസ്‍പരം സംസാരിക്കുന്നതൊന്നും ഇല്ല ……..

അതി രാവിലെ രണ്ടുപേരും അവരവരുടെ വീടുകളിൽ എത്തി ……..  അലക്സിനൊരു കല്യാണ ആലോചന …….  ഇത് സിനിമ സ്റ്റൈൽ ഒന്നും അല്ല ……. അന്ന അവളുടെ അമ്മയോട് അലക്സിനെ കുറിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു …. അവളുടെ മനസ്സിൽ ഉള്ള ഇഷ്ടവും …….. അങ്ങിനെ അവളുടെ അപ്പൻ തോമസ് ചാണ്ടി ……. അലക്സിന്റെ പപ്പയെ അറിയാമായിരുന്നു …….. നല്ല കുടുംബം …… അതും ഒരേ സഭക്കാരും …….  അങ്ങനെ വന്ന ആലോചനയാണ് ……..

Leave a Reply

Your email address will not be published. Required fields are marked *