ഞാൻ അലക്സ് – 2 Likeഅടിപൊളി  

(അലക്സ് വീണ്ടും മദ്യമെടുത്ത് വെള്ളംപോലും ഒഴിക്കാതെ വായിലേക്ക് കമിഴ്ത്തി …… )

എമിലി ……. ഞങ്ങൾ ഒന്ന് സംസാരിച്ചു നോക്കട്ടെ ?

അലക്സ് …… അങ്ങനെ കേൾക്കാൻ അവൾ ഇഷ്ടപ്പെടില്ല ……

ആയിഷ ……. എത്രെയെന്ന് വച്ചാ ഇങ്ങനെ കുടിച്ചു ടെൻഷൻ മാറ്റുന്നത് ……..

അവർ റൂമിലേക്ക് പോയി അവിടെ ചെന്ന് അന്നയെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു …….

ആയിഷ …… അന്ന  കുഞ്ഞ് അലെക്സിന്റേതാണോ ?

അന്ന ….. അല്ല …….

ആയിഷ ……..ആ കുഞ്ഞ് അവന്റേതല്ലെങ്കിലും അവൻ നിന്നെ സ്വീകരിക്കാൻ തയ്യാറാണ് ……..

അന്ന  ….. എന്തിന് ? വല്ലവന്റെയും ഭാര്യയെ അലക്സ് ചുമക്കണം ?

ആയിഷ ……. ഇവിടിപ്പോ അലക്സ് കുടിച്ചു ചത്തുകൊണ്ടിരിക്കുകയാണ് …….. പ്ലീസ് എന്തെങ്കിലും ഒന്ന് ചെയ്യ് ……. കണ്ടിട്ട് തന്നെ ഞങ്ങൾക്ക് വിഷമം തോന്നുന്നു ……. പ്ലീസ് …. പറയുന്നതൊന്ന് കേൾക്ക് …….  എന്തെങ്കിലും ചെയ്തില്ലെങ്കിൽ അലക്സ് അതിനകത്ത് കിടന്ന് ചത്താൽ പോലും ആരും അറിയില്ല ……  കള്ളിന്റെ പുറത്ത് വല്ല കടുംകൈയും കാണിച്ചാൽ ///????  ഇപ്പോൾ ഞങ്ങളുടെ റൂമിലേക്കൊന്നും വരാറില്ല …… ഇക്കയുമായി ഇപ്പോൾ കമ്പനിയുമില്ല ……. ഓഫീസിൽ നിന്നും വന്നാൽ നേരെ റൂമിൽ കേറി കുടി തുടങ്ങും …… കുടിയെന്ന് വച്ചാൽ വെള്ളം പോലും ഒഴിക്കാതെയുള്ള കുടി ……. അത്രയ്ക്ക് വിഷമം കാണും അലക്സിന് ……..  പിന്നെ ഞാൻ ഒരു കാര്യം പറയാം അന്ന വന്നതിനു ശേഷമാണ് അലക്സിന് ഇങ്ങനെയൊക്കെ പ്രേശ്നങ്ങൾ ഉണ്ടാകുന്നത് …….. അയാളുടെ ജീവിതം എങ്ങനെയോ ആയിരുന്നുകൊള്ളട്ടെ ……. ഇതുപോലൊരു ദുരന്തം ഞങ്ങൾക്ക് കാണേണ്ടി വരില്ലായിരുന്നു …….  അന്ന വന്നില്ലായിരുന്നെങ്കിൽ അലക്സ് ഇപ്പോഴും സന്തോഷത്തോടെ ജീവിച്ചേനേ ? എന്തിനു വേണ്ടിയായിരുന്നു ഇതെല്ലം …… സന്തോഷത്തോടെ ജീവിച്ചിരുന്ന ഒര് മനുഷ്യനെ ഈ കോലത്തിൽ ആക്കിയപ്പോൾ നിനക്ക് എന്ത് കിട്ടി ? ……. നീ വന്നു കയറി അന്ന് തുടങ്ങിയതാ ആ മനുഷ്യന്റെ കഷ്ടകാലം …… നിനക്ക് തൃപ്തി ആയല്ലോ ….. നീ എവിടെ ആയാലും സന്തോഷമായിരിക്ക് ……… ഞങ്ങൾക്ക് ഉറപ്പുണ്ട് ആ കുഞ്ഞ് അലെക്സിന്റേതാണെന്ന് …… കാരണം നീ  ഇവിടെ വന്നതിനു ശേഷം അലക്സിന് ഒപ്പമല്ലാതെ പുറത്തു പോയിട്ടില്ല ……. ഞാനും ഉറപ്പിച്ചു പറയുന്നു ഈ കുഞ്ഞ് അലക്സിന്റേതാണെന്ന് …….

ആയിഷ ഫോൺ കട്ട് ചെയ്തു …….

പിറ്റേന്ന് രാവിലെ ഓഫീസിൽ അലക്സ് താമസിച്ചാണ് വന്നത് …… കാണുമ്പൊൾ തന്നെ അറിയാം കള്ളുകുടിച്ചു മുഖമെല്ലാം വീങ്ങി …… അകെ അവശനിലയിൽ ആയിരുന്നു ……. വന്നയുടനെ അന്നയെയും കൊണ്ട് നേരെ സൈറ്റിലേക്ക് പോയി …….

അവർ ഒന്നും സംസാരിച്ചില്ല ….. അവർ ഓഫിസിൽ തിരിച്ചെത്തി …… അന്നയുടെ ക്യാൻസലേഷൻ പേപ്പർ അലക്സ് സൈൻ ചെയ്തു അന്നയെ ഏൽപ്പിച്ചു ……… അവളത് കീറിക്കളഞ്ഞു …….

അന്ന …….. ഞാൻ പോകുന്നില്ല …….

അലക്സ് അവളുടെ മുഖത്തേക്ക് നോക്കി ……… ഞാൻ ഹാഫ് ഡേ ലീവ് ആണ് ഒരു സ്ഥലം വരെ പോകണം ….

അലക്സ് …… മും …… എന്തെങ്കിലും വല്ലഴ്ക ………

അന്ന അലക്സിന്റെ മുഖത്ത് നോക്കി ചിരിച്ചിട്ട് പുറത്തേക്ക് പോയി ……..

ഉച്ചയോടെ അന്ന ഓഫീസിൽ നിന്നും ഇറങ്ങി …… അലക്സ് കാറിനടുത്ത് അവളെ കാത്ത് നിൽക്കുകയായിരുന്നു …… അന്ന ഡോർ തുറന്ന് കാറിനുള്ളിൽ കയറി ………  അലെക്സും …….

അന്ന ….. ആയിഷയുടെ ഹോസ്പിറ്റൽ ……..

അലക്സ് ആയിഷയുടെ ഹോസ്പിറ്റലിൽ എത്തി ……. ചെക്കപ്പിനായി കയറി ……. അലക്സ് പുറത്ത് വെയിറ്റ് ചെയ്തു ………അപ്പോയെക്കും ആയിഷ അന്നയുടെ അടുത്തെത്തി ……..

ആയിഷ ……. അന്ന എന്ത് പറ്റി …….

അന്ന ചെറിയൊരു തലകറക്കം ………

അന്ന അവളെ ചെക്ക് ചെയ്ത് ……. വിഷമത്തോടെ അലക്സിന്റെ അടുത്തേക്ക് നടന്നു ……..

പ്രഷർ വളരെ കൂടുതൽ ആണ് …… അഡ്മിറ്റ് ചെയ്യേണ്ടി വരും ……

അലക്സ് ……. എന്നോടുള്ള ദേഷ്യമായിരിക്കും ……. അലക്സും അയിഷയും അന്നയുടെ അടുത്തേക്ക് പോയി ……

അലക്സ് ……. എന്തുപറ്റി …….

അന്ന ….. ഒന്നുമില്ല ……. കുറച്ചു ദിവസംകൊണ്ട് എന്തോപോലെ …….. എനിക്ക് അറിയില്ല ……

Leave a Reply

Your email address will not be published. Required fields are marked *