ഞാൻ അലക്സ് – 2അടിപൊളി  

അന്ന ….. സുൽഫിക്കാ എന്നെ ഒന്ന് മെട്രോ വരെ ട്രോപ് ചെയ്യാമോ ?

സുൽഫി ……. യെന്ത അന്ന ഈ പറയുന്നത് …….. നീ ഞങ്ങളെ കളിയാക്കുകയാണോ ? അന്ന നീ സീരിയസ് ആണോ ?

അന്ന ……. ഇല്ല സത്യമാണ് ….. ഇല്ലെങ്കിൽ ഞാൻ ഇവിടുന്ന് പോകേണ്ട കാര്യമെന്ത് ……..  ഞാൻ ഈ ഉപദ്രവിച്ചതിന്  എന്നോട് ക്ഷമിക്കണം …… ഇഷ്ടം ഉണ്ട് ഇപ്പോഴും എപ്പോയും …….. കെട്ടി സെറ്റിൽ ആകുന്നതിന് മുൻപേ മാക്സിമം എൻജോയ് ചെയ്യണം …….. എന്തായാലും എന്നെ അലക്സിന് വേണ്ടായിരുന്നല്ലോ ? …….

ഇനി എന്റെ റോൾ ഇവിടെ ആവശ്യമില്ല …… ഞാൻ വന്നതിനു ശേഷം അലക്സ് ചിരിച്ചു കണ്ടിട്ടില്ല ……..  ഇനിയുള്ള ദിവസങ്ങളിൽ ആ പഴയ പുഞ്ചിരി ഈ മുഖത്ത് എനിക്ക് കാണണം …… ഓഫീസിൽ എല്ലാവരെയും ഞാൻ വിളിച്ചു സത്യം പറഞ്ഞിട്ടുണ്ട് അതുകൊണ്ട് ഓഫീസിൽ പോകാൻ ചമ്മലൊന്നും വേണ്ട …… ഞാനും ഉണ്ടാകും അവിടെ …….. അലക്സിന്റെ ചിരിക്കുന്ന ആ മുഖം വീണ്ടും കാണാൻ …… എന്നോട് ഇനി അവിടെ ദേഷ്യം ഒന്നും ഇല്ലാതെ പെരുമാറണം കേട്ടോ ……. ഇനി ഈ വിളറിയ മുഖം ഞാൻ ഒരിക്കലും കാണരുത് …… ലില്ലിയെ ഞാൻ വിളിക്കണോ ?

അലക്സ് അന്നയുടെ മുഖത്തേക്ക് നോക്കി …… അന്ന ചിരിച്ചുകൊണ്ട് അവനെ രണ്ടു കണ്ണും അടച്ചു കാണിച്ചു …… ഇനി എന്നോട് ദേഷ്യവും വേണ്ട ……. ഇനി നല്ല കുട്ടിയായിട്ട് ഹാപ്പിയായിരിക്ക് ……..  അവന്റെ മുടിയിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു ……..

അന്ന എഴുന്നേറ്റു ……. സുൽഫിക്കാ പോകാം …… സുൽഫി അവളോടൊപ്പം ലിഫ്റ്റിലേക്ക് നടന്നു അലക്സ് അവിടെ തന്നെ ഇരുന്നു ……. പിള്ളേര് അവരോടൊപ്പം പുറത്തേക്കിറങ്ങി ……….  അന്നയുടെ കണ്ണുകൾ നിറയുന്നത് പിള്ളേരും സുല്ഫിയും നോക്കി നിന്നു …….. അലക്സ് അവിടെയിരുന്നു ബോട്ടിൽ കാലിയാക്കി …….. അവൻ ആടി ആടി റൂമിലേക്ക് പോയി

അവളെ കൊണ്ടാക്കി സുൽഫി തിരിച്ചെത്തി ……… സുൽഫി സെറ്റിയിൽ വന്നിരുന്നു ……..

ആയിഷ ……. അകെ മൂഡോഫ് ആയിപ്പോയി …….

ജന ……. അന്ന ഇവിടെ വന്നതിന് ശേഷം അലക്സിനോടൊപ്പമല്ലാതെ വേറെങ്ങും പോകുന്നത് കണ്ടിട്ടില്ലല്ലോ ? പിന്നെ എങ്ങിനെ ?

എമിലി ……. ഒരു പെണ്ണ് പറയും അവളുടെ വയറ്റിലെ കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന് ……. അതല്ലാതെ അതിനുത്തരം ആർക്കും പറയാനാവില്ല ……..  എന്ത് കൊണ്ട് അലക്സ് അപ്പോൾ മിണ്ടാതിരുന്നു ? ……

ആയിഷ …….. ഡി ഇപ്പോൾ കുറെ നാളുകൊണ്ട് രണ്ടും നല്ല ഫിറ്റായിട്ടല്ലേ റൂമിൽ പോകുന്നത് ചിലപ്പോൾ അവർക്ക് തന്നെ അറിയില്ലായിരിക്കും …….. അവളുടെ കണ്ണ് നിറഞ്ഞപ്പോൾ നെഞ്ച്‌ തകർന്നുപോയി …..  എന്തോ നമുക്കെല്ലാം നഷ്ടപെട്ടതുപോലൊരു ഫീൽ ……..  അവളിവിടെ ഉള്ളപ്പോൾ അന്ന പറയും പോലെ അലക്സിന് ഒരു സന്തോഷവും ഇല്ലായിരുന്നല്ലോ ……. ഇനി പഴയത് പോലെ ഹാപ്പിയായി നടക്കാമല്ലോ ……. ഇനി വന്നാൽ ഞാൻ മൈൻഡ് ചെയ്യത്തില്ല ……

ആയിഷ …… ഞാനും ……..

സുൽഫി ആകപ്പാടെ സങ്കടത്തോടെ റൂമിലേക്ക് പോയി ……… സ്വപ്നം വീണ്ടും തിരിച്ചു വരുന്നോ ഭഗവാനെ ?

പിറ്റേന്ന് രാവിലെ ഓഫീസിൽ …….. എല്ലാവരും അവരെ കാത്ത് ഇരിക്കുകയായിരുന്നു ……. ഒരു സുപ്രഭാതത്തിൽ കല്യാണം ഉറപ്പിച്ചെന്ന് പറയുന്നു ഇപ്പോൾ അല്ലെന്ന് പറയുന്നു ……. അന്ന ഗര്ഭിണിയാകുന്നു ….. കുഞ്ഞിന്റെ അച്ഛൻ അലക്സ് അല്ലെന്ന് പറയുന്നു ……. യെല്ലാംകൊണ്ടു ഒരു പുകമറ ……..

അലക്സ് ഓഫീസിൽ എത്തി …….. അവൻ അന്നയുടെ സീറ്റിൽ നോക്കി അവൾ എത്തിയിട്ടില്ല …….. കുറച്ചു സമയം കഴിഞ്ഞ്  അന്ന അവളുടെ സീറ്റിൽ എത്തി …….. അലക്സ് ഗ്ലാസ്സിലൂടെ അത് കാണുന്നുണ്ടായിരുന്നു ………  അവൾ അലെക്സിന്റെ ക്യാബിനിലേക്ക് കയറി ……. യെന്ത സാർ ഇന്നത്തെ പരിപാടി …….

അലക്സ് …… സൈറ്റിൽ പോകണം ……. പുതിയ പ്രോജക്ടിന്റെ എസ്റ്റിമേറ്റ് ചെക്ക് ചെയ്യണം …….. ഇന്ന് ഇത്രെയും മതി ……… അവൾ പുറത്തേക്കിറങ്ങി …… അവളുടെ മുഖത്ത് ഇപ്പോൾ എപ്പോയും ഒരു പുഞ്ചരി ഉണ്ടായിട്ടുണ്ട് …..

സൈറ്റിൽ പോകാനായി അവൾ റെഡിയായി …….. അലക്സ് അവളെ കടന്ന് പുറത്തേക്ക് പോയി ….. അവൾ പിന്നാലെയും …… അലക്സ് വരേണ്ടെന്ന് കൈകാണിച്ചു …….. അവൾ തിരികെ സീറ്റിലേക്ക് പോയി ……..

വൈകുന്നേരം എല്ലാവരും പോകാനായി പുറത്തേക്കിറങ്ങി ……. അന്ന ഒരു കൂട്ടുകാരിയോടൊപ്പം നടന്ന് പോകുന്നത് അലക്സ് കണ്ടു ………

വീണ്ടും ഒരു മാസം കൂടി കടന്നുപോയി …….

അലെക്സിന് ആ പഴയ ജീവിതത്തിലേക്ക് തിരിച്ചുവരാൻ പറ്റുന്നുണ്ടായിരുന്നില്ല …….. ആകപ്പാടെ മൂഡോഫ് … സുല്ഫിയും ഇപ്പോൾ അലെക്സിനെ കാണാൻ കൂട്ടാക്കുന്നില്ല …….  സുൽഫി ഇപ്പോൾ താമസിച്ചേ വരൂ ……. കാരണം അലെക്സിനെ ഒഴിവാക്കാൻ വേണ്ടി മാത്രം …….. നമ്മുടെ പിള്ളേർ എന്നും അന്നയെ വിളിക്കും ….ആയിഷയുടെ ഹോസ്പിറ്റലിലാണ് ചെക്കപ്പ് നടത്തുന്നത് ………

ഒരു ദിവസം രാവിലെ അന്ന വിസ ക്യാൻസലേഷനായി  അപ്ലിക്കേഷൻ നൽകി ….. അതറിഞ്ഞു അലക്സ് ഞട്ടി ……

അലക്സ് അന്നയെ ക്യാബിനിലേക്ക് വിളിച്ചു ……. ഒന്ന് സൈറ്റിൽ പോകണം …… റെഡിയായിക്കോളൂ ……..

അന്ന റെഡിയായി …… അലെക്സിനോടൊപ്പം പുറത്തേക്കിറങ്ങി ………  കാറിൽ യാത്ര ചെയ്യുമ്പോൾ

അലക്സ് …….. ഈ കുഞ്ഞ് എന്റേതല്ലേ ?

അന്ന  …… അല്ല …… എന്തെങ്കിലും സംശയം ഉണ്ടോ ?

അലക്സ് …….. ഉണ്ട് …….

അന്ന ……… അത് വേറെ വല്ലവളുമാരുടെ വയറ്റിൽ ആയിരിക്കും …….. ഇത് എന്തായാലും അലക്സിന്റേതല്ല …

വളരെ പുഞ്ചിരിച്ചുകൊണ്ടാണ് അവൾ മറുപടി പറഞ്ഞത് …….

അലക്സ് …….. ഓക്കേ …… നമ്മുടെ മത്സരം തീർന്നിട്ടില്ല ……. അതൊന്ന് റീ സ്റ്റാർട്ട് ചെയ്യണം …… യെന്ത പേടിയുണ്ടോ ?

അന്ന  ……. ആ ചിരിക്കുന്ന മുഖം കാണാനാണ് ഞാൻ അവിടെ നിന്നും ഒഴിവായി തന്നത് ……. അലക്സ് സാർ ഒന്ന് ചിരിക്ക് …….  എനിക്ക് അതിനൊന്നും താല്പര്യം ഇല്ല …… നാട്ടിൽ പോയി എന്റെ കുഞ്ഞിനെ പ്രസവിച്ച് അവനെ നോക്കി ഇനിയുള്ള കാലം കഴിച്ചു കൂട്ടണം …….  ഇവിടെ വേറെയും പെൺകുട്ടികൾ ഉണ്ടല്ലോ ആ വഴിക്ക് ഒന്ന് നോക്കിക്കൂടെ ……. അവരോടെങ്കിലും മത്സരിച്ചു ജയിക്കണം …….. ഈ മത്സരത്തിൽ ജയിച്ചത് ഞാനാണ് ……. അല്ലെ ?

അലക്സ് …… നീ ഇവിടെ പ്രസവിച്ച് എന്റെ കുഞ്ഞിനെ എനിക്ക് തരണം ………  ഞാനാണ് അതിന്റെ അവകാശി ?

അന്ന  …… നാണമില്ലേ ഇങ്ങിനെ എന്നോട് പറയാൻ ?  അവനൊരു അച്ഛൻ ഉണ്ട് ………

അലക്സ് ……  അതെനിക്ക് അറിയാം അവന്റെ അച്ഛനെ .?

അന്ന …… നമ്മൾ ഇപ്പോൾ ഓഫിസിലെ രണ്ട്‌ സ്റ്റാഫുകൾ മാത്രമാണ് …. സാർ എന്റെ സീനിയർ ഞാൻ നിങ്ങളുടെ അസിസ്റ്റന്റ് …….. എന്റെ വയറ്റിലെ കുഞ്ഞിന്റെ അച്ഛനാരെന്നുള്ള ആ ചോദ്യത്തിന് നിങ്ങളോട് ഉത്തരം പറയേണ്ട ആവശ്യം എനിക്ക് ഇല്ല …… ഇനിയും ഇങ്ങനെയുള്ള ചോദ്യങ്ങളുമായി എന്റെ അടുത്ത് വരരുത് …….. അവന് ഒരു അച്ഛൻ ഉണ്ട് …… എന്നെയും അവനെയും സ്നേഹിക്കുന്ന ഒരച്ഛൻ …….. അത് ഒരു മായികലോകത്താണെങ്കിലും …….

Leave a Reply

Your email address will not be published. Required fields are marked *