രാധ – എന്തു പറയാനാ മോനേ. ഓരോരോ കാര്യങ്ങൾ ഓർത്തു സങ്കടം വരുന്നു. അത്രയേയുള്ളൂ.
ഡേവി – നമ്മൾ സങ്കടപ്പെടുമ്പോൾ അത് കാണാൻ ആളില്ലെങ്കിൽ സങ്കടപെട്ടിട്ട് ഒരു കാര്യവുമില്ല. അത് കൊണ്ട് ഇനി എന്തു കാര്യമാണെങ്കിലും സങ്കടപ്പെടണ്ട. പിന്നെ ഞാൻ ഇറങ്ങിയെക്കുവാ. ഇന്ന് വഴക്കിട്ടത് കൊണ്ട് ശ്രീജയെ പരിചയപ്പെട്ടു. അത് പോലെ ചേച്ചിയെയും പരിചയപ്പെട്ടു.
രാധ – അപ്പോ നിനക്കു അവളെ അറിയില്ലായിരുന്നോ. നിങ്ങളുടെ സംസാരം കേട്ടപ്പോൾ ഞാൻ കരുതി പരിചയക്കാരായിരിക്കുമെന്ന്.
ഡേവി – എനിക്കു എവിടെയോ കണ്ടു പരിചയം തോന്നി, എന്നല്ലാതെ ആളെ മനസിലായില്ല. അല്ലെങ്കിലും എനിക്കു പെൺപിള്ളേരുമായിട്ട് അങ്ങനെ സംസാരിച്ചു ശീലമില്ല. അവരോടു നേരെ ചൊവ്വെ സംസാരിക്കാൻ അറിയത്തുമില്ല.
രാധ – അതെനിക്ക് തോന്നി. സംസാരം തീരെയില്ല. പക്ഷേ നിന്റെ കണ്ണത്ര ശെരിയല്ല.
ഞാൻ ആകെ ചമ്മി. അവിടുന്ന് പെട്ടെന്ന് യാത്ര പറഞ്ഞിറങ്ങി. തിരിച്ചു നേരെ വീട്ടിലേക്കു വിട്ടു. സമയം ഏതാണ്ട് മൂന്നായി. ശ്രീജയുടെ അവിടെ നിന്നും കഴിച്ച കാരണം വിശപ്പില്ലായിരുന്നു. എങ്കിലും വീട്ടിലെ അവസ്ഥ ഒരു പിടിയുമില്ലായിരുന്നു. ഞാൻ നേരെ കയറി ചെന്നു കോളിങ് ബെല്ലടിച്ചു. 2 മിനിറ്റ് കഴിഞ്ഞു മേഴ്സി ചേച്ചി വന്നു വാതിൽ തുറന്നു. രാവിലെ കണ്ട അതേ വേഷം. മുഖം ദേഷ്യം കൊണ്ട് ചുവന്നിരിക്കിന്നു. ഞാൻ ഒന്നും പറയാതെ തന്നെ അകത്തേക്ക് കയറി പോയി. സ്റ്റെപ്പ് കയറാൻ തുടങ്ങിയ എന്നോടു ചേച്ചി ചോദിച്ചു.
മേഴ്സി – നീ കഴിക്കുന്നില്ലേ. ഉണ്ണാനുണ്ടാവില്ലെങ്കിൽ പറഞ്ഞിട്ട് പോണം. ഇത് സത്രമല്ല തോന്നുമ്പോ വരാനും പോവാനും.
ഞാൻ ഒന്നും മിണ്ടാതെ വന്നിരുന്നു കുറച്ചു ചോറും കറിയും കഴിച്ചു എന്നു വരുത്തി. വലിയ വിശപ്പില്ലായിരുന്നു. എങ്കിലും ചേച്ചിയുടെ വായിലിരിക്കുന്നത് കേക്കണ്ടല്ലോ എന്നോർത്ത് കഴിച്ചു തീർത്തു. കഴിച്ചു തീർത്ത ഉടനെ തന്നെ ഞാൻ മുകളിലേക്ക് വലിഞ്ഞു. ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ ഉണ്ടായ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു എന്നെനിക്കു ഉറപ്പായി. ഒരു വീട്ടിൽ വല്ലാത്തൊരു വീർപ്പുമുട്ടൽ അനുഭവിച്ചു ഇരിക്കുക എന്നത് വലിയൊരു ബുദ്ധിമുട്ടാണ്. ഞാൻ ഒന്നു കിടന്നു മയങ്ങി. എനിക്കൊരു വലിയ ദൈവാനുഗ്രഹമുണ്ട്. എന്തൊക്കെ പ്രശ്നമുണ്ടായാലും സുഖമായിട്ട് കിടന്നുറങ്ങാനുള്ള ഒരു അനുഗ്രഹം. ഒരു ഉറക്കം ഒക്കെ കഴിഞ്ഞു ഞാൻ എഴുന്നേറ്റു ചെന്നപ്പോൾ താഴെ ആരുമില്ല. സമയം ഏതാണ്ട് അഞ്ചര കഴിഞ്ഞു. ഞാൻ നൈസായിട്ട് പുറത്തു ചാടി. ഒരു കറക്കമൊക്കെ കഴിഞ്ഞു ഏഴര കഴിഞ്ഞപ്പോൾ വീടെത്തി.
നേരെ വീട്ടിൽ കയറി ബെല്ലടിച്ചു. ഉടനെ വീർപ്പിച്ച മുഖവുമായി മേഴ്സി ചേച്ചി വന്നു. വാതിൽ തുറന്നിട്ട് അങ്ങനെ പോയി സോഫയിൽ ഇരുന്നു ടിവി കാണാൻ തുടങ്ങി. ഞാൻ വെറുതെ പോയി സോഫയിൽ ഇരുന്നതും ചേച്ചി ചാടി എഴുന്നേറ്റതും ഒന്നിച്ചായിരുന്നു. ഭൂമി പിളർന്നു പോകുന്നതായിരുന്നു ഇതിലും ഭേദം. അമ്മാതിരി അവസ്ഥയിലായി പോയി ഞാൻ. ഒന്നും മിണ്ടാതെ ഞാൻ എഴുന്നേറ്റ് മുകളിലേക്ക് കയറി പോയി. ഞാൻ നേരെ മുകളിലേക്ക് നടന്നു കയറി . ഇന്നിനി വീണ്ടും ചേച്ചിയെ ഫേസ് ചെയ്യാനുള്ള മടിക്ക് ഞാൻ കഴിച്ചിട്ടാണ് വന്നതെന്നും പറഞ്ഞു.
അങ്ങനെ വളരെയധികം സന്തോഷത്തോട് കൂടി തുടങ്ങിയ ഒരു ദിവസം വളരെ ശോകമൂകമായി. അങ്ങനെ വിശന്നു കത്തിയ വയറുമായി അന്നത്തെ രാത്രി കഴിച്ചു കൂട്ടി. പിറ്റേന്ന് ഞായറാഴ്ച ഞാൻ പതിവ് പോലെ രാവിലെ തന്നെ ഒരു കട്ടനും അത്യാവശ്യത്തിന് ഒരു മുട്ടയും കഴിച്ചു കുളിച്ച് നേരെ പള്ളിയിലേക്ക് വിട്ടു. പോകുന്ന വഴിക്കു ശ്രീജയുടെ കടയിലേക്കും വീട്ടിലേക്കും നോക്കിയെങ്കിലും ആരെയും പുറത്തു കണ്ടില്ല. 6 മണിയുടെ കുർബാന കഴിഞ്ഞു നേരെ താഴെ വന്നു പുട്ടും പഴവും അടിച്ചു കയറ്റിയപ്പോഴാണ് ഒരു സമാധാനമായത്. അങ്ങനെ അതും കഴിച്ചു തിരിച്ചു നടക്കുമ്പോൾ ശ്രീജ മുറ്റമടിക്കുന്നു. ഞാൻ ചെന്നു ഒരു ഹലോ പറഞ്ഞു. പിന്നെ ഒരു പത്തു മിനിറ്റ് അവളുടെ വക കലപില കലപില ചോദ്യവും പറച്ചിലുമായിരുന്നു. ആ നിൽപ്പിലാണ് ഞാൻ അവളുടെ അനാട്ടമി സ്കാൻ ചെയ്തെടുത്തത്. ഒരു സാധാരണ പെൺകുട്ടി. ഒറ്റ നോട്ടത്തിൽ ഒന്നും ഇല്ലെന്ന് തോന്നിയാലും കണ്ടു കൊണ്ടിരിക്കുമ്പോൾ പലതും തെളിഞ്ഞു വരും എന്നത് പോലെയാണ് അവൾ. ഒരു താരതമ്യം നടത്തിയാൽ ഗോഡ്ഫാദർ സിനിമയിലെ ബീന ആന്റണിയെ പോലെ. അവളുടെ വർത്താനം കേട്ടു കൊണ്ട് അവളെ സ്കാൻ ചെയ്തു കൊണ്ടിരുന്ന എന്നെ രാധ ചേച്ചി ദൂരെ നിന്നെ കണ്ടിരുന്നു. അപ്പുറത്തെ വീട്ടിൽ നിന്നും നടന്നു വന്ന ചേച്ചി വഴിയിൽ നിന്ന എന്നെ കണ്ടു.
