ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് – 4 9അടിപൊളി 

ഞാൻ എന്തോ പറയാൻ വന്നെങ്കിലും ചേച്ചി പറയാൻ സമ്മതിച്ചില്ല. ചേച്ചി വീണ്ടും തുടർന്നു.

മേഴ്സി – നീ ഇടയ്ക്ക് കയറല്ലേ. ഞാൻ പറയട്ടെ. ഇന്നലെ തൊട്ട് നിന്നോടു പറയാൻ ശ്രമിക്കുവാണ്. എനിക്കറിയാം ഇത് നമ്മൾക്കു രണ്ടു പേർക്കും ഭയങ്കര ബുദ്ധിമുട്ടാണ്. വല്ലാത്ത വീർപ്പ്മുട്ടലാണ്. നമ്മൾ രണ്ടു പേരും പഴയ പോലാവൻ കുറച്ചു സമയം എടുക്കും. അത് കൊണ്ട് നീ ഇന്ന് വൈകീട്ട് സെലിന്റെ അടുത്തേക്ക് പൊക്കോ. ഒരു രണ്ടാഴ്ച കഴിഞ്ഞു വന്നാൽ മതി. ഞാൻ ഒന്നും മിണ്ടിയില്ല. ഞാൻ സെലിനോട് എന്തെങ്കിലും ഒരു കാരണം പറഞ്ഞോളാം. നീയായിട്ട് അവളോടു ഒന്നും പറയാൻ നിക്കണ്ട.

ഞാൻ ഒന്നും മിണ്ടാതെ എഴുന്നേറ്റു മുകളിലേക്ക് പോയി. എന്റെ മനസ്സ് കലുഷിതമായിരുന്നു. പിന്നെ ആലോചിച്ചപ്പോൾ അത് നന്നായെന്ന് തോന്നി. അല്ലെങ്കിൽ അങ്കിൾ വന്നു കഴിയുമ്പോൾ അടയും ചക്കരയും പോലെ ഇരുന്നവർക് ഇതെന്തു പറ്റി എന്ന് തോന്നും. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു നടന്നത്. സന്ധ്യക്ക് അങ്കിൾ വരുന്നു ഞാനും ചേച്ചിയും റയിൽവേ സ്റ്റേഷനിൽ പോയി അങ്ങേരെ കൂട്ടുന്നു. നേരെ സെലിൻ ചേച്ചിയുടെ വീട്ടിലേക്കു. എന്നെ അവിടെ എടുത്തെറിയുന്നു. അവർ തിരിച്ചു പോകുന്നു. എല്ലാം വളരെ പെട്ടെന്ന് തന്നെ കഴിഞ്ഞു. ആദ്യത്തെ 2-3 ദിവസം സാധാരണ പോലെ തന്നെ പോയി. പിന്നെ പിന്നെ സെലിൻ ചേച്ചിയുടെ സീൻ പിടിത്തം തുടങ്ങി. മേഴ്സി സെലിനോട് വല്ലതും പറഞ്ഞു കാണുമോ എന്നും എനിക്കു നല്ല ഡൌട്ട് ഉണ്ടായിരുന്നു.

കോളേജ് ജീവിതം സാധാരണ പോലെ പോയി. ഇടയ്ക്കിടയ്ക്ക് ശ്രീജയേ കാണും. അവളും രാജീവിനെ പരിചയപ്പെട്ടു. ശ്രീജയുടെ കുറച്ചു ഫ്രണ്ട്സ് നേ ഞാനും പരിചയപ്പെട്ടു. വ്യാഴാഴ്ച രാവിലെ ക്ലാസ്സിൽ ചെന്നപ്പോൾ രാജീവില്ല. അത് കൊണ്ട് തന്നെ ഉച്ചയ്ക്ക് ശേഷം ക്ലാസ്സിലും കയറിയില്ല. കൂടെയുള്ള ബുജി തെണ്ടികളൊന്നും കൂടെ കൂടിയതുമില്ല. അല്ലെങ്കിലും ക്ലാസ്സിൽ ഞാനും രാജീവും മാത്രമേ കമ്പനിയുള്ളൂ. ബാക്കിയെല്ലാം കണക്കാ. ഉച്ചയൂണും കഴിഞ്ഞു പുറത്തേക്കിറങ്ങിയ ഞാൻ പിന്നിൽ നിന്നും ഒരു വിളി കേട്ടു തിരിഞ്ഞു നോക്കി. ദേ വരുന്നു ശ്രീജ. അവളുടെ തോളത്തും ബാഗുണ്ട്. അവളുടെ ഫ്രണ്ട്സ് നേ പറഞ്ഞു വിട്ടു അവൾ എന്റെ കൂടെ നടന്നു തുടങ്ങി. അവൾക്കു ഉച്ച കഴിഞ്ഞു ഫ്രീ ആണെന്ന് പറഞ്ഞു തുടങ്ങി അന്നത്തെ മുഴുവന് ചരിത്രവും പറഞ്ഞു തീർത്ത്. രാജീവില്ലാത്ത കൊണ്ട് ഞാനും ഇറങ്ങിയ കാര്യം പറഞ്ഞു. കുറച്ചു കഴിഞ്ഞാണ് ഞങ്ങൾ ഒരു വഴിക്കല്ലല്ലോ രണ്ടു വഴിക്കാണല്ലോ എന്ന് ഞാനോർത്തതും പറഞ്ഞതും. അവൾ എന്നെ തെറിയല്ലാത്തതെല്ലാം വിളിച്ചു. അവസാനം ഞാൻ അവളെ വീട്ടിൽ കൊണ്ട് പോയി വിടാം എന്നുള്ള ഉറപ്പിൻമേൽ അവളൊന്നാടങ്ങി.

അവളോടു അവളുടെ വീട്ടിലെ വിശേഷവും കടയിലെ വിശേഷവും ഒക്കെ ചോദിച്ചും പറഞ്ഞും വന്നപ്പോഴാണ് അവളുടെ അച്ഛന്റെ വെള്ളമടിയും അതിന്റെ കൂടെ വന്ന അസുഖങ്ങളും പിന്നെ സജീവന്റെ കൂടെയുള്ള പ്രേമവും ഒക്കെ പറഞ്ഞത്. സജീവന് അവളെ ജീവനാണ്. അവൾക്കും അതേ. പക്ഷേ സജീവൻ ഒരു പഴഞ്ചൻ ആണെന്ന് അവൾ പറഞ്ഞു. കല്യാണം കഴിഞ്ഞു വേണം അവനെ ഒന്നു നേരെയാക്കാൻ എന്നാണ് അവളുടെ പക്ഷം.

ഡേവി – എന്നതാടി സജീവൻ ചേട്ടന് ഒരു കുഴപ്പം. അടുത്ത 5 വർഷത്തെക്കുള്ള പ്ലാൻ അങ്ങേരുടെ മനസിലുണ്ട്. അത്യാവശ്യം പഠിപ്പുണ്ട്. ഒരു പണിയും അറിയാം. നന്നായിട്ട് ജീവിക്കുന്നുമുണ്ട്. നിനക്കു ഇനിയെന്താ വേണ്ടത്.

ശ്രീജ – ഇത്രയൊക്കെ നീയെങ്ങനെ അറിഞ്ഞു. ആകെ ഒരു പ്രാവശ്യമല്ലേ കണ്ടുള്ളൂ.

ഞാൻ അവളോടെു ഞങ്ങൾ പള്ളിയുടെ താഴെ വച്ച് കണ്ടതും ഒരു പാട് സംസാരിച്ച കഥയും ഒക്കെ പറഞ്ഞു.

ശ്രീജ – ഈ മനുഷ്യൻ ബാക്കിയുള്ളവരെ നാണം കേടുത്തിയേ അടങ്ങൂ. എന്തൊക്കെയാ പറഞ്ഞത്.

ഡേവി – അതെന്താ നീ അങ്ങനെ പറഞ്ഞത്. നാണം കെടുത്തുന്ന എന്തു കാര്യം.

ശ്രീജ – അപ്പോ സജീവേട്ടൻ ഒന്നും പറഞ്ഞില്ല അല്ലേ. നീയത് വിട്ടേക്കു.

ഡേവി – വിട്ടേക്കാനോ, അത് നടക്കില്ല. ഇനി നീ അത് പറഞ്ഞേ ഒക്കൂ. പറയാതെ പറ്റില്ല. നീ പറഞ്ഞില്ലെങ്കിൽ ഞാൻ നേരെ സജീവൻ ചേട്ടനോട് ചോദിക്കും.

Leave a Reply

Your email address will not be published. Required fields are marked *