അപ്പച്ചൻ പറഞ്ഞു.
“അപ്പൊ അവൾക്കു ഉറപ്പുണ്ടായിരുന്നു ഞാൻ അവളെ തേടി എത്തും എന്നു,”
ഞാൻ മനസ്സിൽ ആലോചിച്ചു.
“മോനെ.. മോൻ പോയി അവളോട് സംസാരിക്കു അവൾ അകത്തു ഉണ്ട്, കുറെ നാൾക്കു ശേഷം നിന്നെ കണ്ടപ്പോൾ ഉണ്ടായാ ഷോക്കിൽ ആയിരിക്കും അവൾ നിന്നെ തള്ളി മാറ്റി ഓടിയത്., മോൻ ചെല്ല് അവളുടെ അടുത്ത് ,അവൾ മോനെ കാത്ത് ഇരിക്കുക ആയിരിക്കും “
അപ്പച്ചൻ പറഞ്ഞു, അതുകേട്ടു ഞാൻ ആ കസേരയിൽ നിന്നും എഴുന്നേറ്റു ആ റൂമിലേക്ക് നടന്നു.
ഞാൻ ആ റൂമിൽ കടന്നു ചെന്നപ്പോൾ കാണുന്നത്. കട്ടിലിൽ തലകുനിച്ചു ഇരുന്നു കരയുന്ന എന്റെ ലെച്ചുവിനെ ആണ്.
അവളുടെ അടുത്ത് ജെസ്സി ഇരുന്നു അവളെ സമാധാനിപ്പിക്കാൻ നോക്കി കൊണ്ടിരിക്കുന്നു.
എന്നെ കണ്ടപ്പോൾ ജെസ്സി ലെച്ചുവിന്റെ ചെവിയിൽ എന്തോ പറഞ്ഞിട്ട് അവിടെ നിന്നും എഴുന്നേറ്റു എന്റെ അടുത്തേക്ക് വന്നു.
ജെസ്സി എന്നോട് ലെച്ചു അവിടെ ഉണ്ട് അവിടേക്ക് ചെന്നോളാൻ ആഗ്യം കാണിച്ചു. പിന്നെ അവൾ എന്റെ മുഖത്തു നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചിട്ട് പുറത്തേക്കു ഇറങ്ങി പോയി.
ഞാൻ ലെച്ചു വിന്റെ അടുത്ത് ചെന്നു അവൾ തല കുമ്പിട്ടു ഇരിക്കുക ആയിരുന്നു.
ഞാൻ അവളുടെ മുൻപിൽ മുട്ട് കുത്തി നിന്നു , എന്നിട്ട് കുമ്പിട്ടു ഇരിക്കുന്ന അവളുടെ മുഖം ഞാൻ രണ്ടു കൈകളാൽ കോരിയെടുത്തു,
“ലെച്ചു , നീ എന്നോട് പിണക്കം ആണോ, “
അവളുടെ കരഞ്ഞു തളർന്ന മുഖത്തു നോക്കി ഞാൻ ചോദിച്ചു.
അവൾ ഒന്നും പറഞ്ഞില്ല.
അവൾ വിങ്ങി പൊട്ടി കൊണ്ട് പറഞ്ഞു.
“നീ ഇങ്ങനെ കരയല്ലേ, നീ കരഞ്ഞാൽ ഈ ഏട്ടന് സഹിക്കില്ല, കഴിഞ്ഞ കാര്യങ്ങൾ ഒക്കെ ഒരു ദുസ്വപ്നം ആയി മറക്കാം, എനിക്ക് നിന്നെ തിരിച്ചു കിട്ടിയല്ലോ അതു മതി “
ഞാൻ പറഞ്ഞു.
എന്നിട്ട് അവളെ എന്നിൽ നിന്നും അടർത്തി മാറ്റി. അവളുടെ കവിളിൽ ഒഴുകി ഇറങ്ങിയ കണ്ണീർ ഒക്കെ ഞാൻ കൈകൊണ്ട് തുടച്ചു മാറ്റി.
“എന്റെ മോളുടെ മുഖം ഒക്കെ ഷീണിച്ചു, “
ഞാൻ അവളുടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു.
എന്റെ തലോടലിൽ അവളുടെ മുഖത്ത് ചെറുപുഞ്ചിരി വിടർന്നു.
“ഉം, ഏട്ടനും മാറി താടി ഒക്കെ വന്നു വലിയ ആളെ പോലെ ആയി “
അവൾ ചെറു ചിരിയാൽ പറഞ്ഞു.
“ഉം “
ഞാൻ ചിരിച്ചു കൊണ്ട് മൂളി.
“അല്ല , എവിടെ ആയിരുന്നു ഇത്രയും നാൾ “
അവൾ ചോദിച്ചു.
ഞാൻ അതും പറഞ്ഞു അവിടെ നിന്നും എഴുനേറ്റു ഒപ്പം അവളുടെ കൈകളിൽ പിടിച്ചു കൊണ്ട് അവളേം എഴുന്നേൽപ്പിച്ചു.
ഞാനും അവളും കൂടി കട്ടിലിൽ ഇരുന്നു അപ്പോഴും അവളുടെ ഇടതു കൈ എന്റെ വലതു കൈയിൽ ആയിരുന്നു. അപ്പോഴാണ് അവളുടെ കൈയിലെ മുറിവിന്റെ പാട് ഞാൻ കാണുന്നത്.
“,എന്തിനാ മോളെ നീ ഇത് ചെയ്തത്, “
ഞാൻ അവളുടെ കൈയിലെ പാട് കാണിച്ചു കൊണ്ട് ചോദിച്ചു.
“അതു ഏട്ടാ അന്നത്തെ വിഷമത്തിൽ പറ്റിപോയതാ, അന്ന് ഏട്ടന്റെ വീട്ടിലേക്ക് വിളിച്ചപ്പോൾ ഏട്ടൻ ഇത്രയും നാളും ആയിട്ടും വന്നിട്ടില്ല എന്നു അറിഞ്ഞപ്പോൾ എനിക്ക് സഹിച്ചില്ല ആ നിമിഷത്തിൽ അങ്ങനെ പറ്റി പോയി “
അവൾ വിഷമത്തോടെ ഒപ്പം ചെറു പേടിയോടെ പറഞ്ഞു.
“ഇനി ഇങ്ങനത്തെ തോന്നിവാസങ്ങൾ കാണിച്ചാൽ ഉണ്ടാല്ലോ”
,ഞാൻ ചെറു ദേഷ്യത്തോടെ പറഞ്ഞു.
“ഇല്ല ഏട്ടാ ഇനി ഞാൻ അങ്ങനെ ഒന്നും ചെയ്യില്ല, അന്ന് അങ്ങനെ പറ്റി പോയതാ ഏട്ടൻ എന്നോട് ക്ഷമിക്കില്ലേ “
അവൾ പറഞ്ഞു.
“നിന്നോട് അല്ലാതെ പിന്നെ ഞാൻ ആരോടാ ക്ഷമിക്കേണ്ടത്, എന്നാലും നീ എനിക്ക് വേണ്ടി.. “
ഞാൻ അതും പറഞ്ഞു അവളുടെ ആ മുറിവിന്റെ പാടിൽ എന്റെ ചുണ്ടുകൾ ചേർത്ത് കൊണ്ട് ചുംബിച്ചു.
അതു കണ്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു അതു സന്തോഷത്തിന്റെ കണ്ണീർ ആണെന്ന് അവളുടെ പുഞ്ചിരിച്ച മുഖം കണ്ടപ്പോൾ മനസ്സിൽ ആയി.
“ലെച്ചു.. “
എന്റെ മുഖത്തേക്ക് നോക്കി ഇരിക്കുന്ന അവളെ ഞാൻ പതിയെ വിളിച്ചു.
അവൾ എന്തെ എന്നു കണ്ണുകൾ കൊണ്ട് ചോദിച്ചു.
“എനിക്ക് ഒരു കാര്യം കൂടി അറിയാൻ ഉണ്ട്, ഇതെന്റെ പഴയ ലെച്ചു തന്നെ ആണെന്ന് ഉറപ്പിക്കണം എങ്കിൽ എനിക്ക് അതുകൂടി അറിയണം, “
അതുകേട്ടപ്പോൾ അതു എന്താ എന്ന ഭാവത്തോടെ എന്റെ മുഖത്തു നോക്കി.
