അങ്ങനെ ഇരിക്കെ ആണ് ഞാൻ താമസിക്കുന്ന ലോഡ്ജിന്റെ അടുത്തുള്ള ഹോട്ടലിൽ പച്ചക്കറി കയറ്റി വന്ന വാനിന്റെ ഡ്രൈവറെ ഞാൻ കാണുന്നത് അയാൾ ഒരു മലയാളി ആയിരുന്നു. അയാളും ആയി ഞാൻ പരിചയത്തിൽ ആയി. അയാൾക് അവിടെ ഒക്കെ നല്ല പരിചയം ആയിരുന്നു. അയാൾ പറഞ്ഞതിൽ പ്രകാരം ഞാൻ അവിടെ ഉള്ള മലയാളം സമാജം പ്രവർത്തകരും ആയി ബന്ധപ്പെട്ടു, അവർ അനേഷിച്ചിട്ടു വിളിക്കാം എന്ന് എനിക്ക് ഉറപ്പു തന്നു. അങ്ങനെ വീണ്ടും രണ്ടു ദിവസം കൂടി പോയി കിട്ടി.
“ഇനി എനിക്ക് അവരെ കണ്ടെത്താൻ കഴിയില്ലേ “
അങ്ങനെ ഞാൻ വിഷമിച്ചു ഇരിക്കുമ്പോൾ ആണ് മലയാളസമാജത്തിലെ സെക്രട്ടറിയുടെ കോൾ വരുന്നത്.
ഒന്ന് അവരുടെ ഓഫീസ് വരെ ചെല്ലാൻ പറഞ്ഞു കൊണ്ട്.
ഞാൻ വേഗം തന്നെ റെഡി ആയി ഇറങ്ങി. ഒരു ടാക്സി പിടിച്ചു നേരെ സമാജത്തിന്റെ ഓഫീസിലേക്ക് വിട്ടു.
അവിടെ ചെന്ന എനിക്ക് ഒരു നല്ല വാർത്ത ആണ് ലഭിച്ചത്. ജോർജ് അപ്പച്ചന്റെ പുതിയ അഡ്രസ്സ്.
ആ സ്ഥലം ഇവിടെ നിന്നും കുറച്ചു അധികം ദൂരെ ആയിരുന്നു.
ഞാൻ അവർക്ക് കുറച്ചു ക്യാഷ് സംഭാവന ആയി കൊടുത്തു ഒരായിരം നന്ദിയും പറഞ്ഞുകൊണ്ട് അവിടെ നിന്നും ഇറങ്ങി.
എന്റെ ലെച്ചുവിന്റെ അടുത്തേക്ക്.
പോകുന്ന വഴിയിൽ ഞാൻ കീർത്തിക്ക് ഈ കാര്യം വാട്സാപ്പിൽ മെസ്സേജ് അയച്ചിട്ടു. വീട്ടിലേക്ക് അവിടെ ചെന്നതിനു ശേഷം വിളിക്കാം എന്നു കരുതി. ഇനി അവർ അവിടെ ഇല്ലെങ്കിൽ വെറുതെ എന്തിനാ അവർക്കു ആശ കൊടുക്കുന്നത് എന്നു കരുതി. പിന്നെ കീർത്തിയോട് പറയാതിരിക്കാൻ കഴിഞ്ഞില്ല അവൾ എപ്പോഴും എന്നെ വിളിച്ചു അനേഷിക്കുകയും വാട്സാപ്പിൽ കോൺടാക്ട് ചെയുകയും ചെയ്യും ആയിരുന്നു.
കീർത്തി ഇപ്പോൾ ഷാർജയിൽ ആണ് ഉള്ളത്.
“ഓൾ ദി ബെസ്റ്റ് “
കുറച്ചു കഴിഞ്ഞപ്പോൾ കീർത്തിയുടെ റിപ്ലൈ വന്നു. പിന്നെ കുറച്ചു സന്തോഷത്തിന്റെ സ്മൈലിയും
അങ്ങനെ ടാക്സി ആ സ്ഥലത്തു എത്തി ചേർന്നു . അതൊരു പേരുകേട്ട ഒരു കമ്പനിയുടെ സ്റ്റാഫ് കോർട്ടെർസ് ആയിരുന്നു.
എന്നെ അവിടെ ഇറക്കിയിട്ട് ടാക്സി ഒരു തണലത്തേക്ക് ഒതുക്കി ഇട്ടു ആ ഡ്രൈവർ. അയാൾ അവിടെ കാത്ത് നിൽകാം എന്നു പറഞ്ഞു .
ഞാൻ ആ കോർട്ടെർസിന്റെ ഉള്ളിലേക്ക് കടന്ന് ചെന്നു. അധികം ആളുകളെ ഒന്നും അവിടെ കണ്ടില്ല ഉച്ച നേരം ആയതിനാൽ എല്ലാവരും ഭക്ഷണം കഴിക്കുന്ന തിരക്കിൽ ആയിരിക്കും എന്നു തോന്നുന്നു ,
ഓരോ ചെറിയ ചെറിയ വീടുകൾ ആയിരുന്നു അവിടെ, ഓരോ വീടിനും ഓരോരോ നമ്പറുകൾ. എന്റെ കൈയിൽ ഉള്ള കടലാസ്സിലേ നമ്പർ അവിടെ എവിടെ എങ്കിലും കാണുന്നുണ്ടോ എന്ന് ഞാൻ വിഷിച്ചു കൊണ്ട് മുൻപോട്ടു നടന്നു അവസാനം എന്റെ കൈയിലെ അഡ്ഡ്രസും ഒരു വീടിന്റെ അഡ്ഡ്രസും തമ്മിൽ നല്ല പൊരുത്തം തോന്നി. ഞാൻ ആ വീടിന്റെ മുൻപിലേക്ക് നടന്നു അടുത്തു. അവിടെ പുറത്ത് ആരെയും കാണാൻ സാധിച്ചില്ല.
ഞാൻ അവിടെ കണ്ട ബെൽസ്വിച്ചിൽ പതിയെ കൈകൊണ്ടു അമർത്തിയിട്ട് ഞാൻ ആ വാതിലിനു മുൻപിൽ കാത്ത് നിന്നു.
കുറച്ചു നേരം ആയിട്ടും വാതിൽ തുറക്കാതെ ആയപ്പോൾ ഞാൻ ഒന്നുകൂടി ആ ബെല്ലിൽ അമർത്തി ഞെക്കി അപ്പോഴാണ് അകത്തു നിന്നും ബെല്ലിന്റെ സൗണ്ട് കേൾക്കുന്നത്,
“അപ്പൊ ഞാൻ നേരത്തെ അമർത്തിയപ്പോ ബെൽ വർക്ക് ചെയ്തില്ലായിരുന്നോ “
ഞാൻ അങ്ങനെ ആലോചിച്ചു കൊണ്ട് അവിടെ ഉള്ള ചെടിച്ചട്ടികളിൽ കണ്ണ് പായിച്ചു, പലനിരത്തിൽ ഉള്ള പൂവുകൾ, നല്ല ഭംഗിയിൽ നിൽക്കുന്നു.
ഞാൻ അതു നോക്കി നിൽകുമ്പോൾ ആണ് വാതിൽ തുറക്കുന്ന ചെറിയ സൗണ്ട് കേൾക്കുന്നത്. ഞാൻ വാതിലിന്റെ നേരെ നോക്കി.
വാതിൽ തുറന്നു പിടിച്ച ആളെ കണ്ടു ഞാൻ ആദ്യം ഒന്ന് പകച്ചു.
“ലെച്ചു… “
എന്റെ വായിൽ നിന്നും അവളുടെ പേര് പുറത്തു വന്നു.
എന്റെ ലെച്ചു എന്റെ മുൻപിൽ എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല , ഞാൻ അവളെ തന്നെ നോക്കി നിന്നു പോയി, അവളുടെ അവസ്ഥയും അതു തന്നെ.
ആകെ ഒരു ഷീണിച്ച അവസ്ഥ ആയിരുന്നു അവളുടേത് ഒരു പഴയ ചുരിദാർ ആണ് വേഷം, മുഖത്തു ആ പഴയ ഉണർവ് കാണാനില്ല , പക്ഷേ ആ കണ്ണുകൾക്ക് ആ പഴയ തിളക്കം ഞാൻ കണ്ടു, എന്നെ കണ്ടുകൊണ്ട് പകച്ചു നിൽക്കുന്ന അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.
