താഴ് വാരത്തിലെ പനിനീർപൂവ് – 12 1

“ലെച്ചു,..”

ഞാൻ അവളെ വിളിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു.

“എന്താ ഇങ്ങനെ നോക്കുന്നെ, നിന്റെ അജിയേട്ടൻ തന്നെ ആണ്, “

എന്നെ കണ്ടിട്ട് എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കുന്ന അവളുടെ രണ്ടു കൈകളിലും പിടിച്ചു കൊണ്ട് പറഞ്ഞു.

പെട്ടന്ന് ഒരു പൊട്ടി കരച്ചിൽ ആയിരുന്നു അവളുടെ ഭാഗത്തു നിന്നും ഉണ്ടായതു എന്റെ കൈ രണ്ടും തട്ടി മാറ്റി അവൾ അകത്തേക്ക് തിരിഞ്ഞു ഓടി.

“ലെച്ചു,,, “

ഞാൻ അവളെ വിളിച്ചു. അവൾ നിന്നില്ല.

“എന്താ മോളെ “
ഞാൻ അകത്തേക്ക് കയറാൻ തുടങ്ങുമ്പോൾ അകത്തു നിന്നും അങ്ങനെ ചോദിച്ചു കൊണ്ട് ഒരാൾ എന്റെ നേരെ വന്നു.

“ജോർജ് അപ്പച്ചൻ “

ആളെ കണ്ടപ്പോൾ എന്റെ നാവു ഉരുവിട്ടു. പണ്ട് ഫോട്ടോയിൽ കണ്ട ആൾ തന്നെ.

“ആരാ ?”

അപ്പച്ചൻ വന്ന പാടെ ചോദിച്ചു.
എനിക്ക് ഒരു മലയാളി ലുക്ക്‌ കണ്ടതോണ്ട് ആയിരിക്കണം അപ്പച്ചൻ മലയാളത്തിൽ ആണ് ചോദിച്ചത്.

“ഞാൻ ആരാണെന്നു പറഞ്ഞാൽ അപ്പച്ചനു മനസ്സിലാകുമോ എന്നു അറിയില്ല, ഞാൻ ലക്ഷ്മി യെ അനേഷിച്ചു വന്നതാ എന്റെ പേര് അജിത് “

,ഞാൻ പറഞ്ഞു.

“അജി..താഴ്വാരത്തിലെ ?. “

കുറച്ചു നേരം ചിന്തിച്ചിട്ട് അപ്പച്ചൻ പറഞ്ഞു.

“അതെ അജി തന്നെ “

ഞാൻ പറഞ്ഞു.

“മോനെ വാ അകത്തേക്ക് വാ “

അപ്പച്ചൻ എന്നേ അകത്തേക്ക് ക്ഷണിച്ചു.

ഞാൻ എവിടെ ആയിരുന്നു എന്നും എങ്ങനെ ഇവിടെ എത്തിപ്പെട്ടും എന്നും അപ്പച്ചൻ എന്നോട് ചോദിച്ചു. ഞാൻ അതിനു ഇവിടെ എത്തിയത് വരെയുള്ള കാര്യങ്ങൾ ചുരുക്കി പറഞ്ഞു.

“അപ്പൊ മോൻ ഇവിടെ വന്നിട്ട് ഇപ്പോൾ ഒരു മാസം ആകാറായല്ലേ? “

“അതെ, കുറെ അനേഷണത്തിനൊടുവിൽ ആണ് എനിക്ക് ഈ അഡ്രസ്സ് കിട്ടിയത് “

ഞാൻ പറഞ്ഞു.

“ഞങ്ങൾ പഴയ അഡ്ഡ്രസിൽ നിന്നും പോന്നിട്ടു വർഷങ്ങൾ ആയി, ഇപ്പോൾ ഇവിടത്തെ കമ്പനി യിൽ ആണ് എനിക്ക് ജോലി “

അപ്പച്ചൻ പറഞ്ഞു.

“അപ്പച്ചാ, അപ്പച്ചാ, “

ഒരു കിളിനാദം എന്റെ ചെവികളിൽ മുഴുകി.
“ഈ ചേച്ചി എന്തിനാ ഇങ്ങനെ ഇരുന്നു കരയുന്നത് “

അങ്ങനെ ചോദിച്ചു കൊണ്ട് ഒരു പെൺകുട്ടി ഞങ്ങളുടെ അടുത്തേക്ക് വന്നു. അപ്രതീക്ഷിതമായി എന്നെ കണ്ടപ്പോൾ അവൾ വാതിൽ പടിയിൽ തന്നെ നിന്നു.

“മോളെ ഇങ്ങു വന്നേ “

അപ്പച്ചൻ അവളെ അടുത്തേക്ക് വിളിച്ചു.

അവൾ എന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് അപ്പച്ചൻ ഇരിക്കുന്നതിന്റെ അടുത്തേക്ക് ചെന്നു.

“ഇതെന്റെ മൂത്ത മോള് ആണ് ജെസ്സി, ഇവൾ ഡിഗ്രിക്ക് പഠിക്കുന്നു, “

അപ്പച്ചൻ അവളെ അടുത്ത് വിളിച്ചു കൊണ്ട് എന്നോട് പറഞ്ഞു.

“ഉം “

“ഇനി ഒരാളും കൂടി ഉണ്ട് ജിനി അവൾക്ലാസ്സിൽ പോയിരിക്കുക ആണ്, “

ഞാൻ അതിനു മറുപടി എന്നോണം ഒന്നു പുഞ്ചിരിച്ചു.

“മോൾക്ക്‌ മനസ്സിലായോ ഈ ചേട്ടനെ ?”

അപ്പച്ചൻ ജെസ്സി യോട് ചോദിച്ചു.

“ഉം, ലെച്ചു ചേച്ചിയുടെ…. “

,അവൾ പറഞ്ഞു.

“ഉം, അതെ “

അപ്പച്ചൻ പറഞ്ഞു.

“എന്നെ എങ്ങനെ മനസ്സിൽ ആയിന്നു “

ഭാവത്തോടെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.
“ലെച്ചു ചേച്ചിയുടെ കൈയിൽ അജിയേട്ടന്റെ ഫോട്ടോ ഉണ്ട് “

,അവൾ പറഞ്ഞു .

“എന്നാ മോള് അകത്തേക്ക് പൊക്കൊളു “

അപ്പച്ചൻ പറഞ്ഞു.

ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവൾ അകത്തേക്ക് പോയി.

“അജി ഇവരുടെ അമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് വർഷങ്ങൾ ഒരുപാട് ആയി,അതിൽ പിന്നെ ഇവർക്ക് ഞാനും എനിക്ക് അവരും മാത്രമേ ഒള്ളു, എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇവർ ആരും ഇല്ലാത്തവർ ആയി പോകും എന്ന ഭയം എന്നെ കൂടുതൽ ഭയപ്പെടുത്തി ,അങ്ങനെ ആണ് പഴയ പരിചയം പുതുക്കാം എന്ന നിലക്ക് ഞാൻ വർഷങ്ങൾക്കു ശേഷം താഴ്വാരത്തേക്ക് വന്നത്. പിള്ളേർ രണ്ടും ഒരു സ്റ്റഡി ടൂർ പോയതോണ്ട് ഞാൻ ഒറ്റക്ക് ആണ് അവിടേക്ക് വന്നത്, അവിടെ വന്നപ്പോൾ എന്റെ ആദ്യ മോളുടെ അവസ്ഥ കണ്ടു ഞാൻ ആകെ തകർന്നു. ഞാൻ ലക്ഷ്മി യുടെ അമ്മയോട് ചെയ്ത തെറ്റിന് പരിഹാരം എന്നോണം ഞാൻ അവളെ എന്റെ മോളായിട്ട് ഇങ്ങോട്ട് കൊണ്ടുവന്നു ജെസ്സിക്കും ജിനിക്കും ഒരു മൂത്ത സഹോദരി ആയിട്ടു, “

അപ്പച്ചൻ പറഞ്ഞു നിർത്തി.

“അപ്പച്ച, ലക്ഷ്മിക്ക് ഞാൻ വന്നത് ഇഷ്ടം ആയില്ലേ?. “

“അവൾ താഴ്വരാത്തത് നിന്നും പോരുമ്പോൾ ഒരു കാര്യം മാത്രേ എന്നോട് ആവിശ്യപ്പെട്ടുള്ളു, ഒരു നാൾ അവളെ തേടി നീ വരുമെന്നും വന്നാൽ ഒരു എതിർപ്പും കാണിക്കാതെ അവളെ നിന്റെ കൂടെ പറഞ്ഞു വിടണം എന്നും “

Leave a Reply

Your email address will not be published. Required fields are marked *