താഴ് വാരത്തിലെ പനിനീർപൂവ് – 12 1

ഞാൻ വന്ന അതെ ടാക്സി കാറിൽ
ഞാൻ താമസിച്ചിരുന്ന ലോഡ്ജിലേക്ക് പോയി. പിന്നെ ആ റൂം ഒക്കെ വെക്കെറ്റ് ചെയ്തു. തിരിച്ചു നാട്ടിലേക്ക് ഫ്ലൈറ്റിൽ ടിക്കറ്റ് ആവേലബിൾ കണ്ടത് കൊണ്ട് ഞാൻ ഫ്‌ളൈറ്റിൽ ടിക്കറ്റ് ബുക്ക്‌ ചെയ്തു. അതു കഴിഞ്ഞു ഞാൻ തിരിച്ചു അപ്പച്ചന്റെ കോർട്ടേഴ്സിൽ എത്തി. പിന്നിട് ഞാൻ അവരെ എല്ലാവരെയും കൊണ്ട് ടൗണിൽ ഒക്കെ കറങ്ങി എല്ലാവർക്കും ഡ്രെസും ഒക്കെ എടുത്തു കൊടുത്തു ജെസ്സിയും ജിനിയും എന്നോട് നല്ല കൂട്ടായി അങ്ങനെ ഞങ്ങൾ ഷോപ്പിംഗ് ഓക്കേ കഴിഞ്ഞു രാത്രി ആയി കോർട്ടേസിൽ എത്തിയപ്പോൾ . പിറ്റേന്ന് വെളുപ്പിന് ആയിരുന്നു ഫ്ലൈറ്റ്.
അങ്ങനെ വെളുപ്പിന് എല്ലാവരും കൂടി എയർപോർട്ടിലേക്ക് യാത്ര തിരിച്ചു അവിടെ അടുത്ത് തന്നെ ആയിരുന്നു എയർപോർട്ട് അതുകൊണ്ട് അവിടെ വേഗത്തിൽ എത്തി ചേർന്നു.

ജിനിയും ജെസി യോടും ലെച്ചു യാത്ര പറഞ്ഞപ്പോൾ അവരുടെ കണ്ണിൽ നിന്നും കണ്ണീർ ഇറ്റു വീഴുന്നുണ്ടായിരുന്നു. ഇത്രയും നാളും ചേച്ചിയും അനിയത്തി യും ആയി ഒരുമിച്ചു കഴിഞ്ഞതല്ലേ പെട്ടന്ന് പിരിയുമ്പോൾ ഉള്ള വിഷമം അവരുടെ മുഖങ്ങളിൽ കാണാം ആയിരുന്നു.

“അപ്പച്ച, ജിനി ജെസ്സി,എന്നാൽ ഞങ്ങൾ അങ്ങോട്ട്‌ “

എയർപോർട്ടിന്റെ എൻട്രി ഗേറ്റിനു മുന്നിൽ നിന്നു കൊണ്ട് ഞാൻ അവരോടു യാത്ര പറഞ്ഞു.

“പോയിട്ട് വാ മക്കളെ “

എന്ന് പറഞ്ഞു കൊണ്ട് അപ്പച്ചൻ ഞങ്ങളെ യാത്ര ആക്കി.

അങ്ങനെ അവർ ഉള്ളിലെ വിഷമം പുറത്തു കാണിക്കാതെ ഞങ്ങളെ യാത്ര ആക്കി…

കഴിഞ്ഞു പോയ കാലത്തിലെ മധുരിക്കുന്ന ഓർമകളും നൊമ്പരങ്ങളും നിറഞ്ഞ മിഴികളും. ഉടഞ്ഞ ഹൃദയവും, കൊഴിഞ്ഞു വീണ പകൽ കിനാക്കളും മോഹങ്ങളും എല്ലാം മറന്നു കൊണ്ട്
ഞാൻ എന്റെ താഴ് വാരത്തിലെ പനിനീർപൂവിനെ ചേർത്തു പിടിച്ചു കൊണ്ട് എയർപോർട്ടിന്റെ അകത്തേക്ക് നടന്നു പുതിയ ഒരു ജീവിതയാത്രക്കായി………

—————ശുഭം————–

Leave a Reply

Your email address will not be published. Required fields are marked *