എന്റെ തറവാട്ടിലേയ്ക്ക്… എല്ലാരേം കാണാൻ, അതുകൊണ്ട് നമുക്ക് കുറച്ചുനാൾ എല്ലാം വിട്ട് നാട്ടിലേക്ക് പോയാലോ…???”
വിശ്വനാഥൻ എല്ലാരോടുംകൂടി ചോദിച്ചു,
ആർക്കും എതിരാഭിപ്രായമില്ലായിരുന്നു,
രുദ്ര് ചിന്തിച്ചു
‘എന്തായാലും ഒരു യാത്ര തനിക്കാവശ്യമാണ്, അത് നാട്ടിലേക്കാണെൽ അങ്ങനെ…’
എല്ലാർക്കും സമ്മതമായതുകൊണ്ട് ഇവിടുത്തെ കാര്യങ്ങൾ ഓരോരുത്തരെ വിളിച്ച് ഏർപ്പാടാക്കി
ഷോപ്പിങ്ങും മറ്റുമുള്ളതിനാൽ രണ്ടാഴ്ച കഴിഞ്ഞുള്ള ഒരു ദിവസമാണ് അവർ പോകാനായി തീരുമാനിച്ചത്.
ഷോപ്പിംഗ് കഴിഞ്ഞ്, രുദ്രും, ഭൈരവും സീതാലക്ഷ്മിയും കുഞ്ഞിയും ടൗണിലെ മാളിന് പുറത്തിറങ്ങുമ്പോഴാണ് ഒരു കാറിൽ നിന്നിറങ്ങി പ്രവീണും മെറിനും അവരുടെ അടുത്തേക്ക് വന്നത് മുഖത്തൊരു പരിഹാസ ചിരിയുണ്ടായിരുന്നു,
“ഹലോ… രുദ്ര്, എന്തൊക്കെയുണ്ട് വിശേഷം, സുഖമാണോ…??”
പ്രവീൺ മെറിനെ നോക്കിയിട്ട് അവനോട് ചോദിച്ചു,
രുദ്ര് ഒന്നും മിണ്ടിയില്ല, ഭൈരവ് മുഷ്ടി ചുരുട്ടിപ്പിടിച്ചു
“എന്താ രുദ്ര്… ഇപ്പോഴും പിണക്കമാണോ… എല്ലാം മറക്കടോ നമ്മള് മൂന്നുപേരും ചേർന്നുണ്ടാക്കിയ കമ്പനിയിൽ നിന്നും നീ പിണങ്ങിപോയി, അതിനിനിയും പിണങ്ങി നടക്കണോ… നിന്റെ ചെയർ ഇപ്പോഴും അവിടെ ഒഴിഞ്ഞു കിടപ്പുണ്ട് നിനക്കെപ്പോ വേണേലും ജോയിൻ ചെയ്യാം… പക്ഷേ പണ്ടത്തെപ്പോലെ മുതലാളിയായല്ല… as a well experienced employee, what did you say…?
(ശബ്‌ദം താഴ്ത്തി) അല്ലെങ്കിൽ ഒരു വഴിയുണ്ട് ഞാൻ അന്ന് കോളേജിൽ വച്ചേ പറഞ്ഞ കാര്യമാണ്, be mine… be mine forever… കമ്പനിയുടെ 50% ഷെയർ എന്റേതാണ് പിന്നീട് അത് നമ്മുടേതാവും, എന്ത് പറയുന്നു…”
മെറിൻ അവന്റെ തോളിൽ കൈവച്ചുകൊണ്ട് പറഞ്ഞു
രുദ്രിന്റെ കണ്ണുകൾ ചുവന്നു അവനവളുടെ കൈ തട്ടിമാറ്റി അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ചു മുകളിലേക്കുയർത്തി, മെറിൻ ശ്വാസം കിട്ടാതെ പിടഞ്ഞു,
സീതലക്ഷ്മിയും പ്രവീണും കൂടി അവനെ പിടിച്ചു മാറ്റാൻ നോക്കി അവന്റെ കരുത്തിന് മുന്നിൽ ആർക്കും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല, ഭൈരവ് ഒരു പുഞ്ചിരിയോടെ അത് നോക്കി നിന്നു, പിന്നേ പതിയെ അവൻ കൈഅയച്ചു മെറിൻ താഴേക്ക് വീണ് പ്രാണവായു വലിച്ചെടുത്ത് ചുമച്ചു
“ഫ… പന്ന പൊലയാടിമോളെ… നീയെന്താടി പറഞ്ഞു ഞെളിയുന്നെ,
മൂന്ന് പേരുംകൂടി ഒണ്ടാക്കിയെന്നോ, ഇന്ന് നീയൊക്കെ ഒരുളുപ്പുമില്ലാതെ ചന്തികൊണ്ട് നേരങ്ങുന്ന ആ കമ്പനിയില്ലേ… അതെന്റെമാത്രം സ്വപ്നമാടി എന്റെ മാത്രം വിയർപ്പാടി, ഞാൻ ഒറക്കമൊഴിഞ്ഞു ഓരോ കണക്കും കൂട്ടി എന്റെ മനസ്സിൽ തീർത്ത എന്റെ മാത്രം സ്വപ്നം, ഞാനൊരു മുതലാളിയായി ഇരുന്നിരുന്നേൽ നീയൊന്നും പണ്ടേക്ക് പണ്ടേ തീർന്നനെ… നീയും ഈ third rate ബസ്റ്റാർഡും കൂടി എന്നെ ചതിച്ചു ഞെളിഞ്ഞിരിക്കുന്ന ആ കമ്പനിയുടെ ആയുസ് എന്റേയീ ചൂണ്ടുവിരലിൽ ആണെടി… ഞാൻ ഈ ചൂണ്ടുവിരലോന്നമർത്തിയാൽ, ആ കമ്പനി ഭസ്മമാണ് അറിയോടി നെനക്ക്, സൃഷ്ടിച്ചത് ഞാനാണെങ്കിൽ അത് നശിപ്പിക്കാനുള്ള വഴിയും ഞാൻതന്നെയുണ്ടാക്കി വച്ചിട്ടുണ്ടടി, നെനക്ക് കാണണോ, ഇരുപതിനാല് മണിക്കൂറിനുള്ളിൽ നീയൊക്കെ അത് പൂട്ടിക്കെട്ടുന്നത്… പിന്നെ ഞാനത് ചെയ്യാത്തത് വർഷങ്ങളായുള്ള എന്റെ സ്വപ്നമായിരുന്നു അത്… അതുകൊണ്ട് മാത്രം… പിന്നീനീയൊക്കെ എന്നെക്കൊണ്ട് ചെയ്യിച്ചേ അടങ്ങൂ എന്നാണെങ്കി, അതിന് ഞാനൊരു മടീം കാണിക്കില്ല….
പിന്നെന്താ നീ പറഞ്ഞത്… നിന്നെ പ്രേമിക്കാൻ, നിനക്കെന്ത് യോഗ്യതയുണ്ടെടി ഈ രുദ്രിനെ ആശിക്കാൻ… രുദ്ര് ഒരു പെണ്ണിനേ മനസ്സറിഞ്ഞു പ്രണയിക്കുന്നുണ്ടങ്കിൽ സ്വന്തമാക്കുകയാണെങ്കിൽ അവൾ എല്ലാം തികഞ്ഞവളായിരിക്കും, അല്ലാതെ നിന്നെപ്പോലെ ഒരു തേർഡ് റേറ്റ് ഹോർ ആയിരിക്കില്ല,
(പ്രവീണിന് നേരേ തിരിഞ്ഞ് ഷർട്ടിൽ കുത്തിപ്പിടിച്ചിട്ട്) മനസ്സിലായോടാ… ബസ്റ്റാർഡ്….”
പ്രവീൺ പേടിയോടെ തലയാട്ടി
“കൂൾ… രുദ്ര്, കൂൾ…”
പ്രവീൺ വിറച്ചുകൊണ്ട് പറഞ്ഞു,
രുദ്ര് അവനെ പിന്നോട്ട് തള്ളി അവൻ തറയിലേക്ക് മലർന്നടിച്ചുവീണു, ഭൈരവ് പുച്ഛത്തോടെ അവനെ നോക്കി
