തുളസിദളം – 1

തുളസിദളം – 1

Thulasidalam | Author : Sreekkuttan

 


Related Posts


 

ഞാൻ ആദ്യമായിട്ടെഴുതുന്ന ഒരു കഥയാണ് തുളസിദളം, ആദ്യമായെഴുതുന്ന കഥ ക്ക് യിൽ തന്നെ പോസ്റ്റണമെന്ന് എനിക്ക് നിബന്ധമുണ്ടായിരുന്നു, ആദ്യത്തെ കുറച്ചു ഭാഗങ്ങളിൽ കമ്പി കാണില്ല പതിയെ അതിനുള്ള സാഹചര്യം എത്തുമ്പോൾ അതിൽ കമ്പി തീർച്ചയായും എത്തിയിരിക്കും.

ആരും അമിത പ്രതീക്ഷ വച്ചിട്ട് ഈ കഥ വായിക്കരുത്, ഇത് വെറുമൊരു ക്ലീഷേ കഥയാണ്, മാത്രമല്ല ഒരു തുടക്കക്കാരൻ എന്ന നിലയിൽ തെറ്റുകുറ്റങ്ങൾ ക്ഷമിക്കണമെന്ന് അപേക്ഷ…

അപ്പൊ തുടങ്ങാം

 

തുളസിദളം

ഭാഗം 01

തീക്കണ്ണുകളുമായി… പേടിപ്പെടുത്തുന്ന…

ചോരക്കൊണ്ട് ചുവന്ന… കൂർത്ത് മൂർച്ചയുള്ള പല്ലുകളുമായി…

പതിയെ തങ്ങളിലേക്കടുക്കുന്ന ചെന്നായകളെ വൃന്ദയും കണ്ണനും പേടിയോടെ നോക്കി

കണ്ണനെ വൃന്ദ തന്നിലേക്ക് ചേർത്തുപിടിച്ചു, അവൾ ചുറ്റിലും നോക്കി…

തന്റെ പ്രീയപ്പെട്ടവരെല്ലാം ചോരവാർന്ന് ചുറ്റിലും കിടക്കുന്നുണ്ട് പപ്പയും അമ്മയും മുത്തശ്ശനും മുത്തശ്ശിയുമെല്ലാം,

തന്റെയും കുഞ്ഞനുജന്റെയും വിധി അതായേക്കാം എന്ന് അവൾക്ക് തോന്നി, എങ്കിലും ആ ചെന്നായകളിൽ നിന്നും രക്ഷനേടാനായി വൃന്ദ കണ്ണനെയും വലിച്ചുകൊണ്ടോടി,

ഏതുനിമിഷവും അവ തങ്ങളെ കടിച്ചുകുടഞ്ഞേക്കാം എങ്കിലും അവൾ തിരിഞ്ഞുനോക്കാതെ ഓടിക്കൊണ്ടിരുന്നു,

ഒടുവിൽ തളർന്നു അവൾ മുട്ടൂന്നി കണ്ണനെ ചേർത്തുപിടിച്ചു കണ്ണടച്ചിരുന്നു, താൻ മരിച്ചാലും കുഞ്ഞനുജനെ ചെന്നായ്ക്കൾക്ക് കൊടുക്കില്ലായെന്നപോലെ,

പെട്ടെന്ന് കുരച്ചു ചാടിയ ചെന്നായ്ക്കളുടെ ആർത്താനാദം എവിടെയാകെ മുഴങ്ങി…

പിന്നീട് നിശബ്ദത…

വൃന്ദ അവളുടെ തളർന്നടഞ്ഞ കണ്ണുകൾ പ്രയാസപ്പെട്ട് തുറന്നു ചുറ്റും നോക്കി ചെന്നായകൾ തല വേർപെട്ട് അങ്ങിങ്ങായി ചത്തുകിടക്കുന്നു, തേജസിയായ ഒരു യുവാവ് കയ്യിൽ ചോരയിറ്റു വീഴുന്ന വാളുമായി അവരെ നോക്കി അടുത്തേക്ക് വരുന്നു,

കണ്ണീരും തളർച്ചയും കാരണം ഒന്നും വളരെ വ്യക്തമല്ല…

ആ യുവാവ് അവരുടെ അടുത്തെത്തി അവൾക്കുനേരെ കൈ നീട്ടി,

എന്തോ ഒരുൾപ്രേരണപോലെ അവളാ കൈപിടിച്ചെഴുന്നേറ്റു, വേച്ചു വീഴാൻ പോയ വൃന്ദ കരുത്തുറ്റ ആ നെഞ്ചിൽ ചേർന്ന്നിന്നു,

ദേഹത്തിന് നല്ല പറഞ്ഞറിയിക്കാനാവാത്ത മനംമയക്കുന്ന ഒരു സുഗന്ധം ഉണ്ടായിരുന്നു

ഇടതു നെഞ്ചിൽ പച്ചക്കുത്തിയിട്ടുണ്ട്, ആ നിലാവെളിച്ചത്തിൽ അവന്റെ നീലക്കണ്ണുകൾ രണ്ട് നക്ഷത്രങ്ങളെ പോലെ തിളങ്ങി,

അവൾ പതിയെ മുഖമുയർത്തി ആ മുഖത്തേക്ക് നോക്കി ആ നീലക്കണ്ണുകൾ മാത്രമേ അവൾക്ക് കാണാൻ സാധിച്ചുള്ളൂ അപ്പോഴേക്കും അവൾ കുഴഞ്ഞു വീണിരുന്നു…

വൃന്ദ ഞെട്ടിയുണർന്ന് കിതച്ചു, പിന്നീടവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു

‘ഇതിപ്പോ ആദ്യമായല്ല ഈ സ്വപ്നം കാണുന്നത്…’

അവൾ ചിന്തിച്ചു…

‘കിച്ചയെ വിളിച്ചുപറഞ്ഞാലോ…’

അവളാലോചിച്ചു.

അവൾ തലയിണയുടെ കീഴിൽനിന്നും ഒളുപ്പിച്ചുവച്ച ഒരു ചെറിയ മൊബൈൽ കയ്യിലെടുത്തു, കിച്ചയുടെ നമ്പർ ഡയൽ ചെയ്തു,

വൃന്ദയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ് കൃഷ്ണ എന്ന കിച്ച, വൃന്ദയുടെ പപ്പയുടെ ആത്മാർത്ഥ സുഹൃത്തിന്റെ മകൾ, അവൾക്ക് കിച്ച കൂട്ടുകാരി മാത്രമല്ല ഒരു കൂടപ്പിറപ്പിനെ പോലെ ആയിരുന്നു, കിച്ചക്കും അതെ…വൃന്ദയും കണ്ണനും അവളുടെ കൂടപ്പിറപ്പ് തന്നെയായിരുന്നു…

ഫോണിൽ ബെല്ലടിച്ചുതീരാറായപ്പോ കിച്ച അറ്റൻഡ് ചെയ്തു…

“എന്താടി വെളുപ്പങ്കാലത്തെ…. മനുഷ്യനെ ഒറങ്ങാൻ സമ്മയിക്കൂലേ…?”

കിച്ച ഉറക്കച്ചടവോടെ ചോദിച്ചു

“കിച്ചേ…ഡി.. ഞാനിന്നും ആ സ്വപ്നം കണ്ടെടി…”

വൃന്ദ ആവേശത്തോടെ പറഞ്ഞു,

“ആഹാ…ഇന്നും പൂച്ചക്കണ്ണും പച്ചകുത്തീതും മാത്രേ കണ്ടുള്ളോ അതെ അയാളുടെ മുഖോം കണ്ടോ…”

അവൾ കളിയാക്കി ചോദിച്ചു.

“മുഖം കണ്ടില്ല…”

“അപ്പൊ മുഖം കാണുമ്പോ വിളിക്ക്…ഇപ്പൊ ഫോൺ വയ്…മനുഷ്യന്റെ ഉറക്കം കളയാൻ…”

“നിന്നോട് വിളിച്ചുപറഞ്ഞ എന്നെപറഞ്ഞാ മതിയല്ലോ… നീ നോക്കിക്കോ ഒരിക്കൽ അയാൾ എന്നെത്തേടിവരും… എന്റെ സ്വപ്നത്തിലെ രാജകുമാരൻ… അന്ന് നീ വിശ്വസിച്ചാ മതി…”

“ഹാ… ഇങ്ങനെമുണ്ടോ പെൺപ്പിള്ളേര് സ്വപ്നത്തിലെ രാജകുമാരനെ പ്രേമിക്കാൻ നടക്കുന്നു… നിനെക്ക് വട്ടാ…”

കിച്ച ചിരിച്ചുകൊണ്ട് ചോദിച്ചു

“ആ… അതേ വട്ടാ… ഈ വൃന്ദയ്ക്ക് വേണ്ടി കാവിലമ്മ കൊണ്ടൊരുന്നതാ എന്റെ മാത്രം രാജകുമാരൻ… ഈ വൃന്ദക്കായി മാത്രം ജനിച്ചവൻ, കഴിഞ്ഞജന്മങ്ങളിലും വരും ജന്മങ്ങളിലും വൃന്ദക്കുവേണ്ടി മാത്രം പിറക്കുന്നവൻ… ജാതകദോഷങ്ങളെല്ലാം തോൽപ്പിച്ചു എനിക്കുള്ളതെല്ലാം സമർപ്പിച്ച് അലിഞ്ഞുചേരുവാനുള്ളവൻ…”

വൃന്ദ ഒരീണത്തോടെ പറഞ്ഞു

“പ്രാന്തുണ്ടോ പെണ്ണേ നിനക്ക്… ഇതൊക്കെ വെറും സ്വപ്നമായി കാണാതെ…”

“ആ… എനിക്ക് പ്രാന്താ… നീ നോക്കിക്കോ ഒരിക്കൽ എന്നെത്തേടിവരും….

നീ വച്ചേ സമയം പോയി…”

വൃന്ദ ദൃതിയോടെ പറഞ്ഞു.

“ആ…അത് ശരിയാ സമയം കളയണ്ട അവിടുള്ള പിശാചുകൾക്ക് കടിച്ചു കീറാൻ ചെന്ന് നിന്നുകൊട്…നീ നന്നാവുല…നിന്നോട് എത്രയായി പറയുന്നു…അവിടുന്ന് കണ്ണനേം കൂട്ടി ഇവിടെവന്നു നിൽക്കാൻ…അപ്പൊ കൊറേ സെന്റിമെൻസ്…”

വൃന്ദ അതുകേട്ട് ഒന്ന് ചിരിച്ചു..

“എനിക്കിതൊക്കെ ശീലായി…നീ വച്ചോ ഞാൻ കുളിച്ചു വെളക്ക് വയ്ക്കട്ടെ…”

കിച്ച ഒന്ന് മൂളിയിട്ട് ഫോൺ കട്ട്‌ ചെയ്തു.

വൃന്ദ തന്റെ കൈകൾ വിടർത്തി കണ്ണടച്ചു

“കരാഗ്രവസതെ ലക്ഷ്മി കരമധ്യേ സരസ്വതി കരമൂലെ സ്ഥിത ഗൗരി മംഗളം കര ദർശനം…”

അവൾ പ്രാർത്ഥിച്ചു കണ്ണ് തുറന്നു

തന്റടുത്തുകിടന്നുറങ്ങുന്ന കണ്ണനെ നോക്കി പുതപ്പ് ഒന്നൂടെ പുതപ്പിച്ചു…

“സമുദ്രവസനെ ദേവി പർവതസ്ഥന മണ്ഡലെ വിഷ്ണുപത്നി നമസ്തുഭ്യം പദസ്പർശം ക്ഷാമസ്വമേ.. വിഷ്ണുപത്നീ സമുത്ഭൂതെ… ശംഘവർണെച്ച നേദിനി… അനേകരത്ന സംഭൂതെ… ഭൂമിദേവി നമസ്തുതേ…”

വൃന്ദ നിലത്തു തൊട്ട് തൊഴുത് എഴുന്നേറ്റു

കുളിച്ചു വിളക്ക്കൊളുത്തി കെടാവിളക്കിൽ എണ്ണ പകർന്നു കണ്ണടച്ച് പ്രാർത്ഥിച്ചു, എല്ലാ ദിവസവുമുള്ള ശീലമാണ് മുത്തശ്ശിയുണ്ടായിരുന്നപ്പോ മുതലുള്ള ശീലം, പുലർച്ചെ എഴുന്നേറ്റ് കുളിച്ചു പൂജാമുറിയിൽ വിളക്ക് കൊളുത്തി ഭഗവതിയെ തൊഴുന്നത്, അതിന്ശേഷം കെടാവിളക്കിൽ എണ്ണയൊഴിച്ച ശേഷമേ മറ്റുള്ള ജോലികൾ ചെയ്യുള്ളു… വർഷങ്ങളായി കെടാതെ കത്തുന്ന വിളക്കാണ് ദേവടം തറവാട്ടിൽ എന്നാണ് പറയപ്പെടുന്നത്…

“അമ്മേ രക്ഷിക്കണേ, ഞങ്ങളുടെ കഷ്ടപ്പാടെല്ലാം മാറ്റിത്തരണേ…എന്റെ കണ്ണന് നല്ലത് വരുത്തണേ….”

വൃന്ദ കണ്ണടച്ച് പ്രാർത്ഥിച്ചു…

പ്രാർത്ഥിച്ചുകഴിഞ്ഞ് തട്ടിൽനിന്നും ഒരുന്നുള്ള് ഭസ്മം മോതിരവിരലുകൊണ്ട് നെറ്റിയിൽ തൊട്ടു, അതിന് ശേഷം സുഖമായുറങ്ങുന്ന കുഞ്ഞനുജനെ പുഞ്ചിരിയോടെ നോക്കി, അടുത്തുവന്ന് പതിയെ തലോടി, അവൻ ഒന്നനങ്ങി,

Leave a Reply

Your email address will not be published. Required fields are marked *