തുളസിദളം – 4അടിപൊളി  

Kambi Kadha- തുളസിദളം 4

Thulasidalam Part 4 | Author : Sreekkuttan

 


Related Posts


കഴിഞ്ഞ ഭാഗത്തിൽ കമ്പിയില്ല എന്ന് പരാതി കേട്ടിരുന്നു, എന്തായാലും ഈ ഭാഗത്തിൽ ചെറുതായെങ്കിലും കമ്പി ഉൾപ്പെടുത്തിയിട്ടുണ്ട്…

വായിച്ചിട്ട് ഒന്ന് ചുമപ്പിച്ചേക്കണേ ഒപ്പം അഭിപ്രായങ്ങളും…. ❤️

ഭാഗം 04

രാജേന്ദ്രൻ തന്റെ കാബിനിലിരിക്കുമ്പോഴാണ് ശില്പ അവിടേക്ക് ഒരു പുഞ്ചിരിയോടെ കയറി വന്നത്,

ശില്പയെക്കണ്ട് അയാളൊന്ന് ചിരിച്ചു,

“എന്തായി കാര്യങ്ങൾ, എനിക്ക് കളത്തിലിറങ്ങാറായോ…??”

അയാൾ ചിരിച്ചുകൊണ്ട് ചോദിച്ചു,

“മ്… ആയി… ഇന്ന് ചെലപ്പോ വിളിക്കും അവിടുന്ന്… കല്യാണലോചനേമായി…”

ശില്പ പറഞ്ഞു

അയാളുടെ കണ്ണുകൾ തിളങ്ങി

“നീയെന്റെ മോളാടി… ഇത്രേം വലിയ ഒരു സൗഭാഗ്യം കിട്ടിയാൽ അത് സ്വന്തമാക്കാൻ നിനക്കറിയാം…”

അയാൾ സന്തോഷംകൊണ്ട് പൊട്ടിച്ചിരിച്ചു

അവൾ ചിരിച്ചിട്ട് വേദനയോടെ കവിളിൽ കൈചേർത്തു

“വേദനയുണ്ടോ മോളേ… ഹോസ്പിറ്റലിൽ പോണോ…?”

അയാൾ വേവലാതിയോടെ ചോദിച്ചു

“വേണ്ടച്ഛാ… ഈ വേദന ഞാൻ സഹിച്ചോളാം… എന്നാലും എന്തടിയാ അച്ഛൻ അടിച്ചത്, തല കറങ്ങിപ്പോയി,”

അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു.

“സാരല്ല… ഒരു നല്ലകാര്യത്തിന് വേണ്ടിയല്ലേ…”

അയാൾ പറഞ്ഞു

••❀••

നന്ദൻ ഉച്ചയോടെയാണ് തിരികെയെത്തിയത്, ചെല്ലുമ്പോൾ സാബു ഊണ് കഴിക്കാൻ എത്തിയിരുന്നു, നന്ദൻ വേഷം മാറി ഡൈനിംഗ് ടേബിളിൽ എത്തി, നന്ദൻ രണ്ടുപേരെയും നോക്കി പുഞ്ചിരിച്ചു

“എന്താ… നന്ദൂട്ടാ ഒരു ചിരിയൊക്കെ…??”

സാബു ചോദിച്ചു

“അത്… അച്ഛാ… ഞാൻ…”

“ഹാ… പറഞ്ഞോ നന്ദൂട്ടാ…”

നന്ദൻ രണ്ടുപേരോടും ശില്പയുടെ കാര്യം പറഞ്ഞു,

രണ്ടുപേരും കുറച്ചുനേരം നിശബ്ദമായിരുന്നു,

“അത്, മോനേ, നിന്റമ്മ നിനക്ക് വൃന്ദയെക്കാളും ഭംഗിയുള്ള പെണ്ണിനേം തപ്പി നടക്കുവാ… അതിനിടെല് ശില്പ…”

സാബു ഇടക്ക് നിർത്തി

“അതത്ര എളുപ്പാണെന്ന് അച്ഛന് തോന്നുന്നുണ്ടോ, വൃന്ദേക്കാളും ഭംഗിയുള്ള ഒരു കുട്ടിയെ കണ്ട് പിടിച്ചു വരുമ്പോ എന്റെ മൂക്കി പല്ല് വരും… എനിക്കിപ്പോ അങ്ങനൊരു ആഗ്രഹോമില്ല…”

നന്ദൻ പറഞ്ഞു

“സാബുവേട്ടാ… ഇതിപ്പോ നമ്മടെ ഇഷ്ടമല്ലല്ലോ, അവന്റിഷ്ടമല്ലേ പ്രധാനം, അവനതാണിഷ്ടോങ്കി അത് നടക്കട്ടെ എന്നാ എനിക്ക്…”

ശ്യാമ നന്ദന്റെ പ്ലേറ്റിൽ ചോറ് വിളമ്പിക്കൊണ്ട് പറഞ്ഞു

“മ്…”

സാബു മൂളിക്കൊണ്ട് ഭക്ഷണം കഴിച്ചെഴുന്നേറ്റു

••❀••

സാബുവിന്റെ കാൾ കണ്ട് രാജേന്ദ്രൻ ഒന്ന് പുഞ്ചിരിച്ചു, അയാൾ കാൾ അറ്റൻഡ് ചെയ്തു

“ഹെലോ…”

“രാജേട്ടാ… ഞാൻ സാബുവാണ്…”

“എന്താ സാബു…??”

“അത്… രാജേട്ടാ, ദേവടോമായി ഒരാലോചന ഉണ്ടായിരുന്നല്ലോ… അത് നടന്നില്ല, പക്ഷേ ഞങ്ങൾക്ക് ദേവടോമായി ഒരു ബന്ധത്തിന് താത്പര്യമുണ്ട്,”

“സാബു എന്താ പറഞ്ഞു വരുന്നത്…???”

“അത്… ഞാൻ പറഞ്ഞു വരുന്നത് നന്ദന്റേം ശിൽപെടേം കാര്യമായിരുന്നു, നിങ്ങക്ക് ഇഷ്ടക്കുറവൊന്നുമില്ലെങ്കിൽ അതൊന്നാലോചിച്ചൂടെ…??”

സാബു മടിച്ചു മടിച്ചു ചോദിച്ചു.

“അത് സാബു… ശില്പയുടെ ഇഷ്ടം നോക്കാതെ…എങ്ങനാ…??”

“അതോർത്തു രാജേട്ടൻ പേടിക്കണ്ട… കുട്ടികൾക്ക് തമ്മിൽ ഇഷ്ടക്കൊറവൊന്നൂല്ല…”

“എനിക്കിഷ്ടക്കുറവുണ്ടായിട്ടല്ല എന്നാലും ഞാനവളോട് ചോദിച്ചിട്ട് വിളിച്ചു പറയാം, അത് പോരെ…”

“മതി… ധാരാളം… രാജേട്ടൻ വിളിച്ചു പറഞ്ഞാമതി…”

“അപ്പൊ അങ്ങനാവട്ടെ…”

രാജേന്ദ്രൻ ഫോൺ കട്ട്‌ ചെയ്ത് മുന്നിലിരിക്കുന്ന ശില്പയെ നോക്കി, എന്നിട്ട് രണ്ടുപേരും ഉറക്കെ പൊട്ടിച്ചിരിച്ചു,

“ഇപ്പൊ എങ്ങനെ… വള്ളം ഞാൻ കരയ്ക്കടുപ്പിച്ചില്ലേ…?”

ശില്പ പൊട്ടിച്ചിരിച്ചുകൊണ്ട് ചോദിച്ചു

“എന്നാലും മോളേ ഇത്രപെട്ടെന്ന്…? സമ്മതിച്ചു നിന്നേ”

“അതാണ് ശില്പ… അവന്റൊരു വൃന്ദ…”

അവളൊരു നിമിഷം നിർത്തി പല്ലുകടിച്ചു

“ആരാധനയായിരുന്നു… സ്നേഹമായിരുന്നു… പ്രേമമായിരുന്നു… എനിക്കവനോട്… പക്ഷേ അവന് പ്രേമം അവളോട്… അതറിഞ്ഞ അന്ന് തുടങ്ങിയതാ എനിക്ക് അവനോട് പക, പിന്നീട് വാശിയായിരുന്നു…”

അവൾ പല്ല് ഞെരിച്ചുകൊണ്ട് പറഞ്ഞു

“നന്ദൻ വെറും പൊട്ടനാ, ആരെന്ത് പറഞ്ഞാലും വെള്ളംതൊടാതെ വിഴുങ്ങുന്ന പാവം… അവനെ കുഴീല് വീഴ്ത്താൻ എനിക്ക് ഇത്ര സമയം മതി…”

ശില്പ ചൂണ്ടു വിരലും തള്ള വിരലും ഉയർത്തി പറഞ്ഞു.

“പിന്നെ മോളേ, കാര്യം കഴിഞ്ഞാ അച്ഛന്റെ കാര്യം മറക്കോ…??”

രാജേന്ദ്രൻ ഒരു പുഞ്ചിരിയോടെ ചോദിച്ചു,

“ഞാനച്ഛന്റെ മോളല്ലേ… ഈ കല്യാണം കഴിഞ്ഞാ ശ്രീനന്ദനം എന്റെ കാൽകീഴിൽ ഞാൻ കൊണ്ടോരും… പിന്നെ ഞാൻ റാണിയാ റാണി…”

“അച്ഛൻ സ്വപ്നം കണ്ട് പോയി ശ്രീനന്ദനം… അതിപ്പോ എന്റെ സ്വപ്നമാണ്…”

“അച്ഛന്റെ സ്വപ്നം ഈ ഞാൻ നടത്തിത്തരും, ഇത് എന്റെ വാക്കാണ്…”

ശില്പ സത്യം ചെയ്തുപറഞ്ഞു

രാജേന്ദ്രൻ സന്തോഷത്തോടെ അവളെ ചേർത്ത് പിടിച്ചു

••❀••

പിറ്റേന്ന് തന്നെ രാജേന്ദ്രൻ നന്ദനത്തു വിളിച്ചു കല്യാണത്തിന് സമ്മതമാണെന്നറിയിച്ചു, രണ്ടുപേർക്കും ഇഷ്ടമായ സ്ഥിതിക്ക് പെണ്ണുകാണൽ വേണ്ടെന്ന് വച്ചു, നന്ദന് ബാങ്ക് പോസ്റ്റിങ്ങ്‌ ഹൈദരാബാദിലായിരിക്കും എന്നത് കൊണ്ട് ഉടൻ വിവാഹനിശ്ചയം നടത്താൻ തീരുമാനമായി, കല്യാണം പ്രൊബേഷൻ കഴിഞ്ഞു മതിയെന്നും തീരുമാനിച്ചു,

വിവാഹ നിശ്ചയത്തിന്‍റെ തീയതി തീരുമാനിച്ചു അടുത്തയാഴ്ച, അത് കഴിഞ്ഞ് അടുത്തയാഴ്ച കാവിലെ ഉത്സവം തുടങ്ങും, കുടുംബത്തുള്ളവരെല്ലാം ഉത്സവത്തിനെത്തും അതുകൊണ്ടാണ് നിശ്ചയവും അതെ സമയത്ത് വച്ചത്,

വൃന്ദക്ക് പിടിപ്പത് പണിയുണ്ടായിരുന്നു വീട് മുഴുവൻ വൃത്തിയാക്കാൻ വൃന്ദയും ലതയും കൂടെ രണ്ട് പണിക്കാരും വല്ലാതെ പാടുപെട്ടു.

അതിനിടയിൽ കാവിലും കുറച്ചു പണികൾ ഉണ്ടായിരുന്നു, എല്ലാം കൊണ്ടും വൃന്ദ വല്ലാതെ തളർന്നു പോയിരുന്നു,

ദിവസങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു,

ദേവടത്ത് ബന്ധുക്കളെല്ലാം ഓരോരുത്തരായി എത്തിതുടങ്ങി,

നാരായണക്കുറുപ്പിന് സഹോദരങ്ങൾ മൂന്ന് പേരാണ്,

അവർ മക്കളും മരുമക്കളും ചെറുമക്കളുമായി വിദേശങ്ങളിൽ മറ്റുമാണ് എല്ലാ വർഷവും ഉത്സവത്തിന് അവർ എല്ലാവരും ഒത്തുകൂടും.

ഇപ്രാവശ്യം ആദ്യം തറവാട്ടിലെത്തിയത് നാരായണക്കുറുപ്പിന്റെ അനുജൻ മാധവക്കുറുപ്പിന്റെ കുടുംബമാണ്, മാധവക്കുറുപ്പിന്റെ മരണശേഷം ദേവകി മകനോപ്പം വിദേശത്തേക്ക് പോയി, മക്കൾ സഞ്ജീവ് സീത എന്നിവർ, എല്ലാവരും വിദേശത്ത് സെറ്റിൽ ആണ്, സഞ്ജീവിന്റെ മകൻ ശ്രീജേഷ് മകൾ ശ്രേയ,

സീതയുടെ മക്കൾ കവിതയും കാവ്യയും,

എല്ലാരും ദേവടത്തിന്റെ മുറ്റത്തു വന്നിറങ്ങി,

അവരെക്കണ്ടതും നളിനിയും ശില്പയും പുറത്തേക്ക് വന്നു

“ഹായ്… ശിൽപേച്ചി…”

കവിത ഉറക്കെ വിളിച്ചു കൈകാണിച്ചു, ശ്രേയയും കാവ്യായും കവിതയും കൂടി അവളെ പോയി കെട്ടിപ്പിടിച്ചു,

Leave a Reply

Your email address will not be published. Required fields are marked *