ദിവ്യാനുരാഗം – 7 Like

” അപ്പൊ താങ്ക്സ്… ”

ഞാൻ വണ്ടീന്ന് ഇറങ്ങിയതും അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു…

” താങ്ക്സ് ഞാനല്ലേ പറയേണ്ടത്… എന്തിനാ ആ ഡ്രൈവറോട്…. ”

അത്രയും നേരം യാത്രയിൽ സംസാരിക്കാതെ ഇരുന്നവൾ എൻ്റെ വാക്കുകൾ കേട്ട് പറയാൻ വന്നത് പൂർത്തിയാക്കാതെ എന്നെ നോക്കി ചോദിച്ചു…

” അതിന്നലെ ഓരോന്ന് പറഞ്ഞ് മനുഷ്യനെ ഇമോഷണൽ ആക്കുമ്പൊ ആലോചിക്കണം… ”

ഞാൻ അവളുടെ ചോദ്യം കേട്ട് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു… അതോടെ അവളൊരു ചമ്മിയ മുഖഭാവത്തോടെ എന്നെ നോക്കി…

” ഡോ… പിന്നെ ഇന്നലെ ഞാൻ അറിയാതെ തല്ലി പോയതാ…സോറി… ”

പെട്ടെന്ന് ഇന്നലത്തെ കാര്യം ഓർത്ത ഞാൻ ഒന്നൂടെ അവളോട് ക്ഷമ ചോദിച്ചു…എന്ത് പറഞ്ഞാലും ഇന്നലെ ഞാൻ ചെയ്യ്തത് തെറ്റല്ലേ…

” ഹേയ് അതൊന്നു സരോല്ല്യ…ഞാൻ ഇന്നലേ പറഞ്ഞില്ലേ അതൊക്കെ ഞാൻ അപ്പോഴേ വിട്ടു… ”

അവളെന്റെ വാക്കുകൾ കേട്ട് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു…

” എന്തോ അത് ഓർത്തപ്പോൾ പറയാൻ തോന്നി…തൻ്റെ മുഖത്ത് സാധരണ ഉണ്ടാവുന്ന ആ ചിരിയും കളിയുമൊക്കെ ഇല്ലാതായപോലെ തോന്നി… ഒന്നാലോചിച്ചാ തന്നെ കൊല്ലാനുള്ള ദേഷ്യവുകൊണ്ട് നടന്നവനാ ഞാൻ…പക്ഷെ ഇന്നലെ നടന്ന സംഭവങ്ങളും താൻ പറഞ്ഞ കാര്യവും ഓർത്തപ്പോൾ മനസ്സിനൊരു നീറ്റലുണ്ടായി…അതാ ഇന്ന് തന്നെ മറ്റവനിട്ട് ഒരെണ്ണം കൊടുക്കാൻ തീരുമാനിച്ചേ… എന്റെ ഒരു പ്രായശ്ചിത്തമായി കൂട്ടിക്കോ…. ”

ഞാൻ അവളെ നോക്കി ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു…അതിന് അവൾ സങ്കടമോ സന്തോഷമോ എന്ന് മനസ്സിലാക്കാത്ത മുഖഭാവത്തോടെ എന്നെ തന്നെ നോക്കി നിന്നു…

” അപ്പൊ ശരി…താൻ വിട്ടോ… വണ്ടി നേരെ നോക്കി ഓടിക്കണം കേട്ടോ… ”

അവളുടെ നേരത്തെ ഉള്ള ഡ്രൈവിംഗ് ഓർത്ത് ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു…അതിനവൾ തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചു…ആതോടെ ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങി…

” ഡോ പിന്നെ രാത്രി വരുമ്പൊ ആ പഴയ ദിവ്യയെ പോലെ വന്നാ മതി…ഈ പാവത്താൻ സ്വഭാവം ഒന്നും തനിക്ക് ചേരുന്നില്ല…എനിക്കാ ദേഷ്യക്കാരി ദിവ്യയെ ആണിഷ്ടം…അതാവുമ്പോഴെ തന്നോട് പഴയപോലെ അടിക്കൂടാൻ ഒക്കെ പറ്റൂ…. ”

കുറച്ചു മുന്നോട്ടു എത്തിയതും ഞാൻ അവളെ തിരിഞ്ഞു നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു… എന്നിട്ട് മറുപടിക്ക് നിൽക്കാതെ വീണ്ടും തിരിഞ്ഞു നടന്നു…

” അജ്ജൂ…. ”

പക്ഷെ പെട്ടന്നുള്ള അവളുടെ വിളി കേട്ട് ഞാൻ ഞെട്ടി…ഞെട്ടലിന് കാരണം എനിക്ക് മനസ്സിലായില്ല… ഒരുപക്ഷെ അവളൂടെ വായീന്ന് ആ വിളി കേട്ടത് കൊണ്ടാണോ…?? അതോടെ സ്വിച്ച് ഇട്ട പോലെ നിന്നെ ഞാൻ തിരിഞ്ഞു
നോക്കി…

അപ്പോഴേക്കും വണ്ടിയും സൻ്റാൻ്റിലിട്ട് ശരവേഗത്തിൽ ദിവ്യ എന്നെ വാരിപ്പുണർന്നിരൂന്നു…. എന്താണ് സംഭവിച്ചത് എന്ന് പോലും പെട്ടെന്ന് മനസ്സിലായില്ല… നെഞ്ചിലിരുന്ന് അവള് വിതുമ്പുന്നത് എൻ്റെ ഹൃദയം അറിയുന്നുണ്ടായിരുന്നു… പക്ഷെ ഞാൻ ഒന്ന് പ്രതികരിക്കാൻ പറ്റാതെ ശില പോലെ നിൽക്കുകയായിരുന്നു…. ഓം ശാന്തി ഓശാനയിൽ നസ്രിയയുടെ അടിവയറ്റിൽ മഞ്ഞാണ് പെയ്തതെങ്കിൽ എനിക്ക് നേരെ മറിച്ച് തലമണ്ടയിലേക്ക് ഇടിമിന്നലേറ്റത് പോലെയായിരുന്നു….ആകെ ഞാൻ കേൾക്കുന്നത് കോളേജിൽ നിന്നുള്ള പാട്ടിന്റെ വരികളാ….നമ്മുടെ ബീട്ടെക്ക് മൂവിയീലെ പാട്ട്….അത് മാത്രം….

” ഒരേ… നിലാ……
ഒരേ… വെയിൽ…..
ഒന്നായിതാ ഉൾമൊഴി….
ഒന്നായിതാ കൺവഴി…. ”

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *