ദേവനന്ദ – 2 6

പിറ്റേന്നു രാവിലെ ഞാൻ വളരെ ശാന്തൻ ആയിരുന്നു. പതിവു ബസ്റ്റോപ്പിന് മുന്നിൽ ബൈക്ക് നിർത്തി അവൾ ഇറങ്ങുന്നതും കാത്തു നിന്നിട്ട് ഏറെ നേരം ആയും അവൾ ഇറങ്ങാതെ ഇരുന്നപ്പോൾ ഞാൻ കാര്യം തിരക്കി

” ഇറങ്ങുന്നില്ലേ ? “

” ഇല്ല “

” പിന്നെ? “

” നന്ദുവേട്ടന് എന്താ എന്നെ കുറിച്ചറിയേണ്ടത്? “

” എനിക്ക്…. എനിക്ക് ഒന്നും അറിയേണ്ടാ…. “

” പിന്നെ എന്തിനാ ഇന്നലെ മുതൽ എന്നെ ഫോള്ളോ ചെയ്യുന്നേ? “

അതിന് എനിക്ക് ഉത്തരം ഇല്ലായിരുന്നു.

” ചേട്ടൻ വണ്ടി എടുക്കു.. നന്ദുവേട്ടന്റെ സംശയങ്ങൾക്ക് ഉള്ള ഉത്തരം എനിക്ക് മാത്രമേ തരാൻ കഴിയു….. “

പിന്നെ ഒന്നും നോക്കിയില്ല ബൈക്ക് മുന്നോട്ട് പാഞ്ഞു. അവൾ നിർത്തു എന്ന് പറയുന്നത് വരെ.

പാർക്കിന്റെ ആളൊഴിഞ്ഞ ഭാഗത്തായി ഞങ്ങൾ ചെന്നിരുന്നു. ഒരു ബെഞ്ചിന്റെ ഇരു വശങ്ങളിൽ ഒരു അപരിചിതരെ പോലെ..

ഏറെ നേരത്തെ നിശ്ശബ്ദതക്ക് ശേഷം അവൾ അവൾ പറഞ്ഞു തുടങ്ങി.

” അമ്മ മരിക്കുമ്പോൾ എനിക്ക് ഏഴു വയസ് ആണ്. ഒരു രണ്ടാം ക്ലാസ്സുകാരിയെ എങ്ങനെ നോക്കും എന്ന് അറിയാത്ത കൊണ്ടാകാം അധികം വൈകാതെ അച്ഛൻ വേറെ വിവാഹം കഴിച്ചത്. അച്ഛനെ പോലെ തന്നെ ചെറിയമ്മക്കും എന്നെ ജീവനായിരുന്നു. ഇന്നലെ കണ്ടില്ലേ? ചെറിയമ്മയുടെ അകന്ന ബന്ധുവായ രാഘവൻ.. അയ്യാൾ വരുന്ന വരെ? അയാൾ വന്നതോടെ അമ്മ ശെരിക്കും മാറി പോയി..
അച്ഛനില്ലാത്ത പല സമയങ്ങളിലും അയാളൊരു സ്ഥിരം സന്ദർശകൻ ആയി.. ഒരു ദിവസം അതിനെ കുറിച്ച് ചോദിച്ച അവരെന്നെ തല്ലി… ഒരുപാടു….

ആരോടെങ്കിലും പറഞ്ഞാൽ കൊന്നു കളയും എന്ന് ഭീഷണിപ്പെടുത്തി. “

അത് പറയുമ്പോൾ അവളുടെ ശംബ്ദം ഇടറുന്നുണ്ടായിരുന്നു. ഞാൻ ഒരു കേൾവികാരൻ എന്ന നിലയിൽ മാത്രം അവളെ നോക്കി കണ്ടു .

” അച്ഛൻ ഇതൊന്നും അറിയുന്നില്ല എന്ന വേദന എന്നെ വല്ലാതെ അലട്ടി. പിന്നീട് അവിടെ മറ്റുപലരും വന്നു പോകാൻ തുടങ്ങി പകലെന്നോ രാത്രി എന്നോ ഇല്ലാതെ. അതൊരു വേശ്യാലയം ആണ് . എന്റെ മുന്നിൽ വച്ച് ഒരു മറയും ഇല്ലാതെ ആ സ്‌ത്രീ മറ്റൊരാളുടെ കൂടെ…ഛീ.. . “

അവൾക്കത് പറയാൻ അറപ്പുള്ളത് പോലെ.

” പിന്നെ എനിക്ക് മനസിലായി അച്ഛൻ ഇതറിഞ്ഞിട്ടും അറിയാത്ത പോലെ അഭിനയിക്കുക ആണെന്ന്. അയാൾ ആ രാഘവൻ എന്ന ചെകുത്താൻ അച്ഛനെയും ഭീഷണിപ്പെടുത്തി ഇരിക്കയാണെന്നു എനിക്ക് മനസിലായി. എല്ലാം മനസിലൊതുക്കി എന്റെ അച്ഛൻ.ഒന്നു പ്രതികരിക്കാൻ കൂടി ആകാതെ .. “

അവളുടെ കണ്ണുനീർ എന്നെ വല്ലാതാക്കി…

” പക്ഷെ അച്ഛനിപ്പോ എവിടെ ആണെന്നറിയില്ല… പലയിടത്തും അന്ന്വേഷിച്ചു. കണ്ടില്ല. എവിടെ ആണെന്നോ എന്തിനു പോയെന്നോ ഒന്നും അറിയില്ല. Vഅച്ഛൻ ഇല്ലാതെ എനിക്ക് പറ്റില്ല. ചിലപ്പോ ഇതൊന്നും കാണാനോ കേൾക്കാനോ കഴിയാതേ ഈ പൊട്ടി പെണ്ണിനെ ഉപേക്ഷിച്ചു എവിടേക്കെങ്കിലും പോയതാവാം. ഒന്നും അറിയില്ല.. എനിക്ക് പേടിയാ എല്ലാവരോടും….”

” എനിക്കറിയാം നന്ദുവേട്ടൻ ഈ ലോകത്തേറ്റവും വെറുക്കുന്നത് ഈ എന്നെ ആണെന്ന്.. പക്ഷേ എനിക്ക് വേറെ വഴിയില്ല. സഹായിക്കാൻ വേറെ ആരുമില്ല .. വീട്ടിലേക്കു പോകാൻ എനിക്ക് പേടിയാ. ചിലപ്പോൾ അവരെന്നെ ..???… “

അത് മുഴുവിപ്പിക്കാൻ അവൾക് കഴിയുമായിരുന്നില്ല. പെട്ടന്ന് അവളെന്റെ കാല്കീഴില് ഇരുന്നെന്റെ കാലിൽ മുറുകെ പിടിച്ചു…

” നന്ദുവേട്ടൻ എന്നെ സഹായിക്കണം … സഹായം ചോദിച്ചു ചെല്ലാൻ എനിക്കീ ലോകത്ത് വേറെ ആരും ഇല്ല. എന്റെ അച്ഛനെ കണ്ടു പിടിക്കാൻ എന്നെ സഹായിക്കണം .. അല്ല കണ്ടു പിടിച്ചു തരണം . അച്ഛൻ വരുന്ന വരെ എങ്കിലും എന്നെ വീട്ടിൽ താമസിപ്പിക്കാൻ അനുവതിക്കണം. അച്ഛൻ വന്നൽ പിന്നെ ഞാൻ നന്ദുവേട്ടനെ ശല്യം ചെയ്യൂല. നന്ദുവേട്ടന്റെ കണ്മുന്നിൽ പോലും പെടാതെ ഞാൻ എന്റെ അച്ഛനും എങ്ങോട്ടെങ്കിലും പോയിക്കോളാം… കൈ വിടല്ലേ നന്ദുവേട്ട. പ്ലീസ്…….. “

അവളുടെ കണ്ണുനീരെന്റെ കാല് നനച്ചു.. എന്ത് പറയണം എന്നറിയാതെ ഞാൻ കുഴങ്ങി.. ഇത്രയും വിഷമം മനസിലൊതുക്കിയ ആ പെണ്ണിനെ എങ്ങനെ ഞാൻ കൈ വിടും ?

Leave a Reply

Your email address will not be published. Required fields are marked *