ദേവനന്ദ – 2

എല്ലാം മനസ്സിൽ ഉറപ്പിച്ചു ഞാൻ മെല്ലെ ഉറക്കത്തിക്ക് വഴുതി വീണു
…….

കോളേജിൽ എത്തി ഹരിയേയും കൂട്ടി ഞാൻ ദേവുവിനെ പിന്തുടർന്നു ആ ദിവസം മുഴങ്ങുവാൻ നടന്നിട്ട് ഒരാളെ ഞങ്ങൾ കണ്ടെത്തി. എന്തിനും ഏതിനും അവളുടെ ഒപ്പം ഉള്ള ഒരുവൾ അഞ്ചു. !

” അനന്തു ചേട്ടാ എനിക്ക് അറിയില്ല അവളെ കുറിച്ച് ഒന്നും. ചോതിക്കുമ്പോളൊക്കെ എന്തെങ്കിലും ഒക്കെ പറഞ്ഞു അവൾ ഒഴിഞ്ഞു മാറും. എന്തിന് ചേട്ടനോട് ഉള്ള ഇഷ്ടം പോലും അവൾ ഞങ്ങളോട് പറഞ്ഞിട്ടില്ല.. കല്യാണത്തിനെ കുറിച്ചോ ഒന്നും… ആകെ അറിയാവുന്നത് അവളുടെ അമ്മ കുഞ്ഞിലേ മരിച്ചു പോയി എന്നും പിന്നീട് അവളുടെ അച്ഛൻ രണ്ടാമത് കല്യാണം കഴിച്ചിരുന്നു എന്നും മാത്രാ… കുറെ നാളായി അവൾ ക്ലാസ്സിൽ വരാതെ ഇരിക്കയായിരുന്നു. പിന്നെയാ കേട്ടത് കല്യാണം കഴിഞ്ഞു എന്നു…. “

അഞ്ചുവിൽ നിന്നും എനിക്ക് ആവശ്യം ഉള്ള ഒന്നും കിട്ടിയില്ല.

” നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ? “

പോകാൻ നേരം അവൾ എന്നോട് ചോദിച്ചു.

” അല്ല കല്യാണം കഴിഞ്ഞു വന്നതിൽ പിന്നെ അവൾ ഒന്നു ചിരിച്ചു പോലും ഞാൻl കണ്ടിട്ടില്ല. എപ്പോളും വിഷമിച്ചിരുന്ന പോലെ ഒരു തോന്നൽ. അല്ലേൽ എപ്പോളും ചിരിച്ചു കളിച്ചിരിക്കുന്നവളാ…… “

എന്റെ മുഖംഭാവം കണ്ടിട്ടാകണം അവൾ തന്നെ അതിന് മറുപടിയും പറഞ്ഞു..

” ഇച്ചിരി നാക്കു കൂടുതൽ ഉണ്ടെന്നേ ഒള്ളു ദേവു ഒരു പാവം ആണ് ചേട്ടാ “..

അതുകൂടി പറഞ്ഞു തീർത്തു അവൾ അവിടെ നിന്നും നടന്നകന്നു…

എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുമ്പോൾ ആണ് എനിക്ക് ദേവയുടെ ഡയറി ഓർമ വന്നത്. അതിൽ നിന്നും എന്തായാലും എന്തെങ്കിലും ഒരു വിവരം കിട്ടാതെ ഇരിക്കില്ല…

രാത്രി അവൾ ഉറങ്ങി എന്ന് ഉറപ്പു വരുത്തി ഞാൻ അവളുടെ ഡയറി എടുത്ത് തുറന്നു നോക്കി. ആദ്യം കണ്ണിൽ പെട്ടത്‌ ഒരു സ്ത്രീയുടെ ഫോട്ടോ ആണ്. അമ്മ ആയിരിക്കണം ഞാൻ ഊഹിച്ചു. ഫോട്ടോ അവിടെ തന്നെ വച്ച് ഞാൻ ഓരോ താളുകളായി മറിച്ചു നോക്കി.അതിൽ കുറേ കവിതകളും വർണനകളും മാത്രം ആയിരുന്നു ഉണ്ടായിരുന്നത്… ഒന്നും കിട്ടാതെ ഞാൻ തോൽവി സമ്മതിച്ചു ഡയറി മടക്കി യാഥാ സ്ഥാനത്ത് വച്ചു തിരിയുമ്പോൾ കണ്ടത്.. എന്നെ തന്നെ നോക്കി ഇരിക്കുന്ന ദേവികയെ ആണ്. പിടിക്കപ്പെട്ട ഒരു കള്ളന്റെ ജ്യാള്യതയോടെ ഒന്നും മിണ്ടാതെ ഞാൻ കട്ടിലിൽ പോയി കിടന്നു..

പിറ്റേന്നു രാവിലെ ഞാൻ വളരെ ശാന്തൻ ആയിരുന്നു. പതിവു ബസ്റ്റോപ്പിന് മുന്നിൽ ബൈക്ക് നിർത്തി അവൾ ഇറങ്ങുന്നതും കാത്തു നിന്നിട്ട് ഏറെ നേരം ആയും അവൾ ഇറങ്ങാതെ ഇരുന്നപ്പോൾ ഞാൻ കാര്യം തിരക്കി

” ഇറങ്ങുന്നില്ലേ ? “

” ഇല്ല “

” പിന്നെ? “

” നന്ദുവേട്ടന് എന്താ എന്നെ കുറിച്ചറിയേണ്ടത്? “

” എനിക്ക്…. എനിക്ക് ഒന്നും അറിയേണ്ടാ…. “

” പിന്നെ എന്തിനാ ഇന്നലെ മുതൽ എന്നെ ഫോള്ളോ ചെയ്യുന്നേ? “

അതിന് എനിക്ക് ഉത്തരം ഇല്ലായിരുന്നു.

” ചേട്ടൻ വണ്ടി എടുക്കു.. നന്ദുവേട്ടന്റെ സംശയങ്ങൾക്ക് ഉള്ള ഉത്തരം എനിക്ക് മാത്രമേ തരാൻ കഴിയു….. “

പിന്നെ ഒന്നും നോക്കിയില്ല ബൈക്ക് മുന്നോട്ട് പാഞ്ഞു. അവൾ നിർത്തു എന്ന് പറയുന്നത് വരെ.

പാർക്കിന്റെ ആളൊഴിഞ്ഞ ഭാഗത്തായി ഞങ്ങൾ ചെന്നിരുന്നു. ഒരു ബെഞ്ചിന്റെ ഇരു വശങ്ങളിൽ ഒരു അപരിചിതരെ പോലെ..

ഏറെ നേരത്തെ നിശ്ശബ്ദതക്ക് ശേഷം അവൾ അവൾ പറഞ്ഞു തുടങ്ങി.

” അമ്മ മരിക്കുമ്പോൾ എനിക്ക് ഏഴു വയസ് ആണ്. ഒരു രണ്ടാം ക്ലാസ്സുകാരിയെ എങ്ങനെ നോക്കും എന്ന് അറിയാത്ത കൊണ്ടാകാം അധികം വൈകാതെ അച്ഛൻ വേറെ വിവാഹം കഴിച്ചത്. അച്ഛനെ പോലെ തന്നെ ചെറിയമ്മക്കും എന്നെ ജീവനായിരുന്നു. ഇന്നലെ കണ്ടില്ലേ? ചെറിയമ്മയുടെ അകന്ന ബന്ധുവായ രാഘവൻ.. അയ്യാൾ വരുന്ന വരെ? അയാൾ വന്നതോടെ അമ്മ ശെരിക്കും മാറി പോയി..
അച്ഛനില്ലാത്ത പല സമയങ്ങളിലും അയാളൊരു സ്ഥിരം സന്ദർശകൻ ആയി.. ഒരു ദിവസം അതിനെ കുറിച്ച് ചോദിച്ച അവരെന്നെ തല്ലി… ഒരുപാടു….

ആരോടെങ്കിലും പറഞ്ഞാൽ കൊന്നു കളയും എന്ന് ഭീഷണിപ്പെടുത്തി. “

അത് പറയുമ്പോൾ അവളുടെ ശംബ്ദം ഇടറുന്നുണ്ടായിരുന്നു. ഞാൻ ഒരു കേൾവികാരൻ എന്ന നിലയിൽ മാത്രം അവളെ നോക്കി കണ്ടു .

” അച്ഛൻ ഇതൊന്നും അറിയുന്നില്ല എന്ന വേദന എന്നെ വല്ലാതെ അലട്ടി. പിന്നീട് അവിടെ മറ്റുപലരും വന്നു പോകാൻ തുടങ്ങി പകലെന്നോ രാത്രി എന്നോ ഇല്ലാതെ. അതൊരു വേശ്യാലയം ആണ് . എന്റെ മുന്നിൽ വച്ച് ഒരു മറയും ഇല്ലാതെ ആ സ്‌ത്രീ മറ്റൊരാളുടെ കൂടെ…ഛീ.. . “

അവൾക്കത് പറയാൻ അറപ്പുള്ളത് പോലെ.

” പിന്നെ എനിക്ക് മനസിലായി അച്ഛൻ ഇതറിഞ്ഞിട്ടും അറിയാത്ത പോലെ അഭിനയിക്കുക ആണെന്ന്. അയാൾ ആ രാഘവൻ എന്ന ചെകുത്താൻ അച്ഛനെയും ഭീഷണിപ്പെടുത്തി ഇരിക്കയാണെന്നു എനിക്ക് മനസിലായി. എല്ലാം മനസിലൊതുക്കി എന്റെ അച്ഛൻ.ഒന്നു പ്രതികരിക്കാൻ കൂടി ആകാതെ .. “

അവളുടെ കണ്ണുനീർ എന്നെ വല്ലാതാക്കി…

” പക്ഷെ അച്ഛനിപ്പോ എവിടെ ആണെന്നറിയില്ല… പലയിടത്തും അന്ന്വേഷിച്ചു. കണ്ടില്ല. എവിടെ ആണെന്നോ എന്തിനു പോയെന്നോ ഒന്നും അറിയില്ല. Vഅച്ഛൻ ഇല്ലാതെ എനിക്ക് പറ്റില്ല. ചിലപ്പോ ഇതൊന്നും കാണാനോ കേൾക്കാനോ കഴിയാതേ ഈ പൊട്ടി പെണ്ണിനെ ഉപേക്ഷിച്ചു എവിടേക്കെങ്കിലും പോയതാവാം. ഒന്നും അറിയില്ല.. എനിക്ക് പേടിയാ എല്ലാവരോടും….”

” എനിക്കറിയാം നന്ദുവേട്ടൻ ഈ ലോകത്തേറ്റവും വെറുക്കുന്നത് ഈ എന്നെ ആണെന്ന്.. പക്ഷേ എനിക്ക് വേറെ വഴിയില്ല. സഹായിക്കാൻ വേറെ ആരുമില്ല .. വീട്ടിലേക്കു പോകാൻ എനിക്ക് പേടിയാ. ചിലപ്പോൾ അവരെന്നെ ..???… “

അത് മുഴുവിപ്പിക്കാൻ അവൾക് കഴിയുമായിരുന്നില്ല. പെട്ടന്ന് അവളെന്റെ കാല്കീഴില് ഇരുന്നെന്റെ കാലിൽ മുറുകെ പിടിച്ചു…

” നന്ദുവേട്ടൻ എന്നെ സഹായിക്കണം … സഹായം ചോദിച്ചു ചെല്ലാൻ എനിക്കീ ലോകത്ത് വേറെ ആരും ഇല്ല. എന്റെ അച്ഛനെ കണ്ടു പിടിക്കാൻ എന്നെ സഹായിക്കണം .. അല്ല കണ്ടു പിടിച്ചു തരണം . അച്ഛൻ വരുന്ന വരെ എങ്കിലും എന്നെ വീട്ടിൽ താമസിപ്പിക്കാൻ അനുവതിക്കണം. അച്ഛൻ വന്നൽ പിന്നെ ഞാൻ നന്ദുവേട്ടനെ ശല്യം ചെയ്യൂല. നന്ദുവേട്ടന്റെ കണ്മുന്നിൽ പോലും പെടാതെ ഞാൻ എന്റെ അച്ഛനും എങ്ങോട്ടെങ്കിലും പോയിക്കോളാം… കൈ വിടല്ലേ നന്ദുവേട്ട. പ്ലീസ്…….. “

അവളുടെ കണ്ണുനീരെന്റെ കാല് നനച്ചു.. എന്ത് പറയണം എന്നറിയാതെ ഞാൻ കുഴങ്ങി.. ഇത്രയും വിഷമം മനസിലൊതുക്കിയ ആ പെണ്ണിനെ എങ്ങനെ ഞാൻ കൈ വിടും ?

ഒടുവിൽ ഞാൻ അവൾക്കു വാക്ക് കൊടുത്തു അവൾക്ക് അവളുടെ അച്ഛനെ കണ്ടെത്തി കൊടുക്കാം എന്ന്…

കണ്ണ് നീരൊഴുകിയ മുഖത്തു അവൾ അപ്പോൾ വരുത്തിയ ആ പ്രതീക്ഷയുടെ പുഞ്ചിരിക്ക് അഴക്‌ ഏറെ ആയിരുന്നു…..

തുടരട്ടെ….?

ഈ കഥ എല്ലാവര്ക്കും ഇഷ്‌ടമാകും എന്ന് ഞാൻ കരുതുന്നില്ല. ഇതെന്താ ഇങ്ങനെ എന്ന് തോന്നുന്നുണ്ട് എങ്കിൽ എനിക്ക് ഒരുത്തരമേ ഒള്ളൂ. ഈ കഥ ഇങ്ങനെ അല്ലാതെ എഴുതാൻ എനിക്ക് കഴിയില്ല.

Leave a Reply

Your email address will not be published. Required fields are marked *