എന്റെ തോളിൽ തട്ടി അജിത് പറഞ്ഞു.
” ഒന്നു പോയെടാ. അത്രക് മുട്ടി നിക്കയാണെങ്കിൽ തന്നെ അങ്ങ് പോയി പരിചയപ്പെട്ടോ..? “
” ഏത് ആ ബ്ലൂ ചുരിദാർ ആണോ ഇവന്റെ..? “
ഇടയിലേക്ക് കയറി വന്ന അരുൺ ചോദിച്ചതിന് അജിത് അതെ എന്ന് മറുപടി കൊടുത്തു
” ഇവളല്ലേ എല്ലാ ദിവസവും മാച്ച് ഉള്ളപ്പോ ദേ ആ ഗാലറിയിൽ വന്നിരിക്കാറുള്ളത്. ഞാൻ കരുതി വല്ല പഠിക്കാൻ വന്നിരിക്കുന്നത് ആകും എന്ന്. ഇപ്പോഴല്ലേ മനസിലായത് എന്തായിരുന്നു പഠനമെന്നു . “
” നിനക്കു ഒക്കെ എന്തിന്റെ കഴപ്പാ? “
പ്രാക്ടീസ് മതിയാക്കി ഞാൻ ഒന്നും മിണ്ടാതെ ക്ലാസ്സിലേക് പൊന്നു..
അജിതിനേം അരുണിനെയും പോലെ തന്നെ ആയിരുന്നു എല്ലാവരും. എല്ലാവര്ക്കും അവളെ കുറിച്ചാണ് അറിയേണ്ടത്.. മനസമാധാനം നഷപെട്ട അവസ്ഥ ..
വൈകിട്ട് ബസ്റ്റോപ്പിൽ നിന്നും അവളെയും കൂട്ടി നേരെ വീട്ടിലേക്കു ചെന്നു. കോളേജിൽ ഇവൾ മൂലം ഞാനനുഭവിക്കുന്ന അപമാനങ്ങൾ ഓർത്തപ്പോ കൊള്ളാൻ ഉള്ള കലി വന്നു എനിക്ക്..
എന്നത്തേയും പോലെ തന്നെ അന്നത്തെ രാത്രിയും തള്ളി നീക്കി. രാവിലെ ഓടി വന്നു ബൈക്കിൽ കയറാൻ തുടങ്ങുമ്പോൾ ആണ് ഏടത്തി ആ കാര്യം ശ്രദ്ധിച്ചത്.
“:അല്ല ദേവു നീ സിന്ദൂരം തൊടാറില്ലേ.. “
പരിഭ്രമത്തോടെ ഞാനും അവളും മുഖത്തോട് മുഖം നോക്കി
“:നീ അവനെ ന്തിനാ നോക്കുന്നേ. അവനോ വെളിവില്ല അതുപോലെ ആണോ നിയ്യ്…. കല്യാണം കഴിഞ്ഞ കുട്ടികൾ സിന്ദൂരം വച്ചു നടക്കുന്നതാ അതിന്റെ ഐശ്വര്യം… പോ അകത്തു പോയി സിന്ദൂരം വച്ചിട്ട് വാ.. “
“:ചേച്ചി അത്…
എന്റെ കയ്യിൽ സിന്ദൂരം ഇല്ല. “
“:ദേ ഒരൊറ്റ വീക്ക് വച്ചു തന്നാൽ ഉണ്ടല്ലോ. സിന്ദുരം ഇല്ലാ പോലും. ഈ താലി കഴുത്തിൽ ഇട്ടുകൊണ്ട് നടക്കാൻ അറിയാമല്ലോ.. ഈ പൊട്ടനോ വെളിവില്ല. രണ്ടും കണക്കാണല്ലോ ഈശ്വര.. “
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി ഇരുന്നു.
“:ഇനി അതിന് കൂടി കരയണ്ടാ… വാ.. “
ചേച്ചി അകത്തേക്കു അവളെയും കൂട്ടികൊണ്ട് പോയി. തിരിച്ചു വരുമ്പോൾ അവളുടെ നെറുകയിൽ സിന്ദൂരം ഉണ്ടായിരുന്നു.
” ഇനി എപ്പോളും സിന്ദൂരം തൊട്ട് നടന്നോണം ഇല്ലേ എന്റെ സ്വഭാവം മാറും. “
വണ്ടിയിൽ കയറാൻ നേരം ഏടത്തിയുടെ അന്തിമ ശാസനം വന്നു.
അന്ന് ബസ് കാശിന്റെ കൂടെ സിന്ദൂരം വാങ്ങാൻ ഉള്ള കാശുകൂടി കൊടുത്തിട്ട് ആണ് ഞാൻ പോയത്. ഇനി ഏടത്തി അതിന്റെ പേരിൽ എന്റെ നെഞ്ചത്തേക്ക് കരരുതല്ലോ എന്ന് കരുതി …….
……………………
ഏട്ടൻ എത്തിയിട്ടുണ്ട് എന്നറിഞ്ഞാണ് ഓടി പിടിച്ചു വീട്ടിലേക്കു എത്തിയത്. ഞാൻ പ്രതീക്ഷിച്ച പോലെ അല്ല. എല്ലാവരെ പോലെയും ഏട്ടനേയും അവൾ കയ്യിലെടുത്തിരുന്നു.. ” നല്ല കുട്ടി ആടാ ” എന്ന ഒരു അഭിപ്രായം മാത്രമേ ഏട്ടനിൽ നിന്നുണ്ടായുള്ളു….
……………………….
അന്ന് വൈകിട്ട് ബസിൽ നിന്നിറങ്ങി ഓടി എന്റെ അടുത്തേക്ക് വരുമ്പോൾ ആണ് മോളെ എന്നൊരു വിളിയുമായി ഒരാൾ ഞങ്ങളുടെ അടുത്തേക്ക് വന്നത്..
അയാളെ കണ്ടത്തെ ഭയന്ന അവൾ എന്റെ പിന്നിലേക്കു കയറി ഒളിച്ചു നിന്നു.
“:അയ്യോ മോളെന്തിനാ പേടിക്കുന്നെ. ഇത് ഞാനാ രാഘവൻ അമ്മാവൻ “
ഒരു വലിച്ച ചിരിയോടെ അയാൾ പറഞ്ഞു.
സംഭവം എന്തെന്ന് മനസിലാകാതെ നിന്ന എന്നെ നോക്കി അയാൾ പറഞ്ഞു..
“:മോനെന്നെ മനസിലായില്ലേ. ഞാൻ ഇവളുടെ അമ്മാവനാ . ഇവളുടെ അമ്മ ഇല്ലേ ജാനകി അവരുടെ ബന്ധുവാ…. “
ഓഹ് ആ തള്ളയുടെ ബന്ധു ആണല്ലേ വെറുതെ അല്ല ഇവൾ പേടിച്ചത്…
“: മോനെന്നെ ഓർമ ഇല്ലേ ? അന്ന് ഹോട്ടലിൽ വച്ച്… . അന്ന് ഞാനും ഉണ്ടായിരുന്നു. . “
അപ്പോളാണ് എനിക്ക് അയാളെ ശെരിക്കും മനസിലായത്…
അന്ന് അവൾ റൂമിലേക്കു കയറി വന്നതിന് പുറകെ കയറി വന്ന ആൾ. കാര്യം അറിയാതെ എന്നെ തല്ലിയ ആ മഹാൻ..
” നിങ്ങൾ എന്താ വീട്ടിലേക്കു ഒന്നും വരാതെ ഇരുന്നേ? ഒരു ദിവസം മോനേം കൂട്ടി വീട്ടിലേക്കു വരണം കേട്ടോ മോളെ … നീ അങ്ങോട്ട് തിരിഞ്ഞു നോക്കുന്നില്ല എന്ന് ജാനകി എന്നും പരാതി പറയും . അല്ലെങ്കിൽ വേണ്ടാ അടുത്ത ദിവസം ഞങ്ങൾ അങ്ങോട്ട് വരാം മോന്റെ വീട്ടിലേക്കു എന്താ ?? “
