എന്നത്തേയും പോലെ പരമാവധി താമസിച്ചാണ് വീട്ടിൽ ചെന്നു കേറിയത്.
“:മോളേ ദേ അവൻ വന്നു അവന് കഴിക്കാൻ എടുത്ത് കൊടുക്ക് . “
അമ്മ എന്നെ കണ്ടത്തെ അതും പറഞ്ഞു അമ്മയുടെ മുറിയിലേക്കു കയറി പോയി.
‘അമ്മ ന്റെ മുഖത്തേക്കു പോലും നോക്കാതെ തിരിഞ്ഞു നടന്നതിൽ എനിക്ക് വിഷമം തോന്നി.
അമ്മ പോയതേ റൂമിൽ നിന്നും അവൾ ഇറങ്ങി വന്നു. എന്റെ മുഖത്തേക്ക് പോലും നോക്കാതെ അവൾ എനിക്ക് ഭക്ഷണം വിളമ്പാൻ തുടങ്ങി…
” എനിക്ക് ഒന്നും വേണ്ട. “
ഞാൻ എങ്ങോട്ടെന്നില്ലാതെ നോക്കി കൊണ്ട് പറഞ്ഞു. അവളൊരു ചോദ്യഭാവത്തിൽ എന്നെ ഒന്ന് നോക്കി
” അല്ല എനിക്ക് അറിയാൻ പാടില്ലാത്തതു കൊണ്ട് ചോദിക്കാ എന്താ നിന്റെ ഉദ്ദേശ്യം? അമ്മേനേം ഏടത്തിനേം കയ്യിൽ എടുത്ത് എന്റെ ഭാര്യ ആയിട്ട് ഇവിടെ കഴിയാം എന്നാണ് നിന്റെ ഉദ്ദേശ്യം എങ്കിൽ പൊന്നു മോളെ അതങ്ങു മറന്നേക്കൂ… എന്റെ അവസ്ഥ ഇതായിപോയത് കൊണ്ടാ. പക്ഷേ നല്ലൊരു സമയം വരുമ്പോ നിനക്കു ഇവിടുന്നു ഇറങ്ങേണ്ടി വരും. ഓർത്തോ ! നിനക്കൊരിക്കലും ഈ വീട്ടിൽ സ്ഥാനം ഉണ്ടാകില്ല.. “
.
പറഞ്ഞു തീർന്നതേ കരഞ്ഞു കൊണ്ട് അടുക്കളയിലേക്ക് ഒരൊറ്റ ഓട്ടം ആയിരുന്നു അവൾ.
…..
” നീ ഇതെങ്ങോട്ടാ ഈ രാവിലെ? “
പുറത്തേക് ഇറങ്ങാൻ തുടങ്ങിയ എന്നോട് അമ്മയാണ് ചോദിച്ചത്. ഇന്ന് ശനി ആയത് കൊണ്ട് കോളേജിലെക്കു എന്ന് പറയാൻ പറ്റിയില്ല.
” അമ്മേ ഞാൻ വെറുതെ പുറത്തു വരെ. “
” കല്യാണം കഴിഞ്ഞതിൽ പിന്നെ വീട്ടിൽ ഇരിക്കാൻ സമയം ഇല്ലാതെ ആയല്ലോ നിനക്കു. പ്രേമിച്ച പെണ്ണിനെ കാണാൻ വയ്യാത്ത കൊണ്ട് ആണോ. അതോ ഞങ്ങളുടെ ഒക്കെ മുഖത്തു നോക്കാൻ ഉള്ള പ്രയാസം കൊണ്ടാണോ.. “
ഞാൻ മറുപടി ഒന്നും കൊടുക്കാതെ തല താഴ്ത്തി നിന്നതേ ഒള്ളു.
” ആ പെണ്ണിനെ ഇങ്ങനെ വീട്ടിൽ അടച്ചിടാനാണോ നിന്റെ തീരുമാനം. ആ കൊച്ചും നിന്റെ കൂടെ ആ കോളേജിൽ തന്നല്ലേ പഠിക്കുന്നത്. അതിനെ പഠിക്കാൻ വിടണ്ടാ എന്നാണോ നിന്റെ തീരുമാനം. “
” അമ്മേ ഞാൻ അതിനെക്കുറിച്ചൊന്നും തീരുമാനിച്ചിട്ടില്ല… “
” എന്നാ ഞാൻ തീരുമാനിച്ചു. അടുത്ത ദിവസം മുതൽ അവളും വരും നിന്റെ ഒപ്പം കോളേജിൽ. “
” അമ്മേ അത്……. “
” നീ വേറെ ഒന്നും പറയണ്ടാ.. നിന്റെ കൂടെ ഇറങ്ങി വന്നു അവൾ കാണിച്ച ആ മണ്ടത്തരം അവളുടെ പ്രായത്തിന്റെ പക്വത ഇല്ലായിമ ആണെന്ന് കരുതാം. പക്ഷെ പിന്നെ ഒരിക്കൽ അവളുടെ ജീവിതം നശിപ്പിച്ചത് നീ ആന്നെന്നോ അവളുടെ ഭാവി ഇല്ലാതാക്കിയത് എന്റെ മോൻ ആണെന്നോ കേൾക്കാൻ നീ ഇടവരുത്തരുത്. അത് കൊണ്ട് നാളെ മുതൽ അവൾ നിന്റെ കൂടെ കോളേജിൽ വരും. “:
അമ്മ തനി ടീച്ചർ ആവുക ആയിരുന്നു അപ്പോൾ. എനിക്ക് ഒന്നും പറയാൻ കഴിയാതെ എല്ലാം തല കുലുക്കി സമ്മതിച്ചു.
” എടാ നീ ഇവളെയും കൂട്ടി ഇവളുടെ വീട് വരെ ഒന്ന് പോകണം.. “
അമ്മ അകത്തേക്കു പോയതേ ഏടത്തി ഓടി വന്നു പറഞ്ഞു.
” എന്തിന് ? “
” അത് കൊള്ളം. അടുത്ത ദിവസം മുതൽ അവൾക് കോളേജിൽ പോകണ്ടേ? “
” അതിന് പൊക്കോട്ടെ… “
” എടാ ചെക്കാ കളിക്കല്ലേ. അവളുടെ ബുക്കും പിന്നെ അവളുടെ കുറെ ഡ്രെസ്സും ഒക്കെ അവിടെയാ. ഒന്നും ഇല്ലാതെ അല്ലെ ഇങ്ങോട് ആ കൊച്ചു കേറി വന്നേ. അതൊക്കെ പോയി എടുത്തിട്ട് വരണം.. “
” എന്നെ കൊണ്ട് വയ്യാ. ഏടത്തി അങ്ങു പോയാ മതി.. “
” ദേ നന്ദുട്ടാ നീ എന്റെ കയ്യിൽ നിന്ന് വാങ്ങിക്കൂട്ടോ. ഈ കൊച്ചിനെ കൊണ്ട് നിനക്ക് അതിന്റെ വീട്ടിൽ വരെ പോയാൽ എന്താ കുഴപ്പം? “
“:അതൊന്നും ശരിയാവില്ല ഏടത്തി “
” അതെന്താ ശെരി ആവാത്തെ? “
അമ്മയുടെ ആ ചോദ്യം കേട്ടതേ ഒന്നും മിണ്ടാതെ നാളെ പോകാം എന്ന് ഞാൻ വാക്കു കൊടുത്തു.
ഇന്നും രാത്രി അവൾ തറയിലും ഞാൻ കട്ടിലിലും ആണ് കിടന്നത്. പതിവ് കരച്ചിൽ കോറസ് അന്നും രാത്രി റൂമിൽ അലയടിക്കുണ്ടായിരുന്നു…
രാവിലെ എഴുന്നേറ്റു കുളിയും കഴിഞ്ഞു വന്നു നോക്കുമ്പോൾ ആ പെണ്ണെന്റെ ഷർട്ട് അയൺ ചെയ്യുക ആയിരുന്നു.. ഈ പെണ്ണിന് ഒരു നാണവും ഇല്ലേ എന്ന് മനസ്സിൽ ചോദിച്ചു റൂമിലേക്കു കടന്നതേ. എനിക്ക് മുഖം തരാതെ അവൾ ആ ഷർട്ട് കട്ടിലിലേക് ഇട്ടിട്ട് റൂമിന് വെളിയിലേക്കു പോയി..
