ദേവനന്ദ – 2 6

ചീത്ത കേൾക്കും എന്ന പേടി കൊണ്ടാകും…

വേഗം റെഡി ആയി. കാർ സ്റ്റാർട്ട് ചെയ്ത് അവർക്കു വേണ്ടി വെയിറ്റ് ചെയ്തു നിൽക്കുമ്പോൾ ആണ് അവൾ വന്നു കാറിന്റെ ഉള്ളിൽ കയറിയത്. ഏടത്തിയുടെ ഒരു ചുരിദാർ ആണ് വേഷം. എന്റെ കൂടെ വരുന്നതിന്റെ ആണോ അതോ കാറിൽ എന്റെ കൂടെ മുന്നിൽ കയറി ഇരുന്നതിന്റെ ആണോ എന്നറിയില്ല അവളുടെ മുഖത്തു ഒരു പരിഭ്രമം ഉണ്ടാട്ടിരുന്നു…

” ഏടത്തി വരുന്നില്ലേ? “

” പിന്നെ നിങ്ങൾ പുതുമോടി കറങ്ങാൻ പോകുന്നതിനിടക്ക് എനിക്ക് എനിക്ക് എന്താ കാര്യം. നിങ്ങൾ സൂക്ഷിച്ചു പോയിട്ട് വാ. “

” ഈ ഏടത്തിയോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല.

എത്ര തവണ പറഞ്ഞു ഞാൻ. “

” മിണ്ടാണ്ട് പോയിട്ട് വാടാ നീയ്… “

വണ്ടി സാധാരണയിലും അല്പം വേഗത്തിൽ ആണ് ഞാൻ ഓടിച്ചത്. അവളോട് ഉള്ള ദേഷ്യം മുഴുവൻ ഞാൻ എന്റെ ഡ്രൈവിങ്ങിൽ കാണിക്കുന്നുണ്ട് എന്ന് മനസിലാക്കിയിട്ട് ആകണം അവൾ പേടിച്ചാണ് വണ്ടിയിൽ ഇരുന്നത്…

കുറെ ദൂരം എത്തിയപ്പോൾ ആണ് ഞാൻ ഒരു കാര്യം ഓർത്തത്.. എനിക്ക് ഇവളുടെ വീട് അറിയില്ലല്ലോ

” എടീ പെണ്ണെ നിന്റെ വീട് എവിടെയാ… ? “

വണ്ടിയുടെ വേഗത കണ്ട് പേടിച്ചു കണ്ണടച്ചിരിക്ക ആയിരുന്ന അവൾ എന്നെ കലങ്ങിയ കണ്ണുകളോടെ നോക്കി.

ഞാൻ കാറിന്റെ സ്പീഡ് അല്പം കുറച്ചു.

“‘പറ നിന്റെ വീട് എവിടെയാ? “

പതിയെ ആണെങ്കിലും അവൾ വാ തുറന്നു.

അവൾ പറഞ്ഞ വഴിയേ പോയി അവൾ പറഞ്ഞ വീടിനു മുന്നിൽ ഞാൻ വണ്ടി നിർത്തി…

ഒരു കുഞ്ഞി വീടായിരുന്നു അത്. പണി മുഴവനായും പൂർത്തി ആകാത്ത ഒരു വീട്. വലിയ മുറ്റത്ത് അഴകുള്ള കുറെ പൂച്ചെടികൾ ആയിരുന്നു ആ വീടിന്റെ ആകർഷണം.. റോഡിന് അടുത്ത് തന്നെ ആയിരുന്നു അവളുടെ വീട് എങ്കിലും വണ്ടി മുറ്റത്തേക്കു പോകാൻ ഉള്ള വീതി ആ വഴിക്കു ഇല്ലായിരുന്നു..

” ഞാൻ വേഗം വരാം. “

കാറിൽ നിന്നും ഇറങ്ങാൻ നേരം അവൾ പറഞ്ഞു.

” വേണ്ട ഞാനും വരാം “

വെറുതെ അവളുടെ വീടും പരിസരവും കാണാൻ ഒരു കൗതുകം തോന്നിയത് കൊണ്ട് അവളുടെ പിന്നാലെ ഞാനും ആ വീട്ടിലേക്കു നടന്നു..

” നിൽക്കെടീ അവിടേ “

ഒരു അലർച്ച കേട്ട് ഞാനും അവളും ഒരേ സമയം ഞെട്ടി തരിച്ചു നിന്നു.

” ‘അമ്മ “

അവളുടെ വാക്കിൽ ഭയം നിഴലിച്ചത് ഞാൻ തിരിച്ചറിഞ്ഞു.. .

” എന്ത് ധൈര്യത്തിൽ ആടി കഴുകേറീടെ മോളെ നീ ഈ നാറിയെയും കൂട്ടി ഈ വീട്ടിലേക്കു വന്നത്. കണ്ട അരുവാണിച്ചികൾക്ക് ഒന്നും കയറി ഇറങ്ങാൻ ഇത് സത്രം ഒന്നും അല്ല എന്റെ വീടാ..

വീടിനുള്ളിൽ നിന്നും ഇറങ്ങി വന്ന ആ സ്ത്രീയുടെ വാക്കുകൾ എനിക്ക് അരോചകം ആയി തോന്നി.

” അമ്മേ ഞാൻ എന്റെ ബുക്കും സാധനങ്ങളും എടുക്കാൻ വന്നതാ. അതെടുത്തിട്ട് ഞാൻ പൊയ്ക്കോളാം. “

” ആരാടീ നിന്റെ അമ്മ ? കണ്ടവന്മാരുടെ കൂടെ കണ്ട ഹോട്ടലും ലോഡ്‌ജും നിരങ്ങി നടക്കുന്ന നിന്നെ ഒന്നും ഈ വീടിനകത്തു ഞാൻ കേട്ടില്ല. എന്നിട്ടും അവൾ അവന്റെ കൂടെ ഞളിഞ്ഞു നടക്കുന്നു..
ഈ അലവലാതി ചെക്കനേയും കൊണ്ട് ഇപ്പോ ഇറങ്ങണം എന്റെ വീട്ടിൽ നിന്ന് നീ…. “

എന്റെ മുന്നിൽ നിന്നു കരയുക ആയിരുന്ന അവളുടെ ഉള്ളുരുകുന്നത് ഞാൻ അറിഞ്ഞു. എനിക്ക് എന്തോ അത് കേട്ടുനിൽക്കാൻ തോന്നിയില്ല..

” ദേ തള്ളെ. അതികം ഒച്ചവെക്കണ്ടാ. അല്ലേലും ഞങ്ങൾ ഈ വീട്ടിൽ കയറി പൊറുക്കാൻ വന്നതൊന്നും അല്ല. അവൾക് ആവശ്യമുള്ള സാധനങ്ങൾ എടുത്തിട്ട് ഞങ്ങൾ അങ്ങു പൊക്കോളാം.. “

” ഈ പിഴച്ചവളുടെ ഒരു സാധനവും ഈ വീട്ടിൽ ഇല്ല “.

എനിക്ക് ശെരിക്കും കലി ഇളകി..

” അത് നിങ്ങൾ ആണോ തീരുമാനിക്കുന്നത്.. അങ്ങ് മാറു തള്ളേ . … “

വാതിലിൽ ചാരി നിന്നിരുന്ന അവരെ തള്ളി മാറ്റി ഞാൻ ആദ്യം അകത്തേക്ക് കടന്നു.

“, നീ ഇതെന്നാ മിഴിച്ചു നിൽക്കുവാ. അകത്തു പോയി ന്താ വേണ്ടെന്നു വച്ചാ പോയി എടുത്തിട്ട് വാ…. “

കലങ്ങിയ കണ്ണുകളോടെ എന്നെ തന്നെ നോക്കി നിന്ന അവളോട് ഞാൻ അത് പറഞ്ഞതും പെണ്ണ് ചാടി അകത്തു കയറി ഒരു മുറിയിലേക്കു കയറി…
ഒരു അഞ്ചു മിനിറ്റിനുള്ളിൽ എല്ലാം ഒരു ബാഗിൽ ആക്കി അവൾ ഇറങ്ങി വന്നു.. അപ്പോളും ആ തള്ളയുടെ വായ അടഞ്ഞിട്ട് ഇല്ലായിരുന്നു.. ഒരെണ്ണം വച്ചു കൊടുത്താലോ എന്ന് പലതവണ തോന്നിയതാണ്.

Leave a Reply

Your email address will not be published. Required fields are marked *