ദേവനന്ദ – 2 6

” എഡീ ഇനീ ഈ നാറിനെ കൊണ്ട് നീ ഈ പടി കയറിയ ഈ ജാനകി ആരാന്നു അറിയും. “

പോകാൻ ഇറങ്ങിയ ഞങ്ങളോട് ആ തള്ള പറഞ്ഞത് എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല.

പിന്നീട് അവിടം ഒരു വലിയ വാക്കു തർക്കത്തിലേക് വഴി മാറി. സഹികെട്ടു തള്ളയെ തല്ലാൻ കൈ ഓങ്ങിയ എന്നെ ആ പെണ്ണാണ് പിടിച്ചു വലിച്ചു കാറിൽ കയറ്റിയത്.

എന്ത് ചെയ്തിട്ടും എനിക്ക് കലി അടക്കാൻ കഴിഞ്ഞില്ല . അവൾക് കരച്ചിലും…

” ആ തള്ള ശെരിക്കും നിന്റെ അമ്മ തന്നാണോ?

എടീ നിന്നോടാ ചോദിച്ചത് നിന്റെ അമ്മ തന്നാണോ ആ സാധനം എന്ന്.. “

” അല്ല “

എന്നവൾ മറുപടി തന്നു

” പിന്നെ നിന്റെ ആരാ ആ തള്ള ?

എടീ കോപ്പേ വായ തുറന്നു എന്തേലും പറ… “

“അതെന്റെ ആരും അല്ല.. എനിക്ക് ആരും ഇല്ല.. ആരും….”
സങ്കടത്തിനിടയിൽ അവൾ പറഞ്ഞൊപ്പിച്ചു അലറി കരയാൻ തുടങ്ങി.

പെട്ടന്നവൾ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ വല്ലാതെ ആയി.. പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല.. കാറിനുള്ളിൽ അവളുടെ ഏങ്ങലടി മുഴങ്ങി കേട്ടുകൊണ്ടിരുന്നു .

വെറുപ് എന്നതിൽ നിന്നും ആദ്യമായി എനിക്ക് അവളോട് സഹതാപം തോന്നി..

ഏറെ ദൂരം മടങ്ങി എത്തി എങ്കിലും അവളുടെ കരച്ചിലിന് ഒരു കുറവും ഉണ്ടായിരുന്നില്ല. ആശ്വസിപ്പിക്കാൻ മനസ് പലവട്ടം പറഞ്ഞത് ആണ് . പക്ഷേ എന്തോ എനിക്ക് കഴിഞ്ഞില്ല.

ആ വീട് അവൾക്ക് ഒരു നരകം ആയിരുന്നു എന്നെനിക് മനസിലായി. ആ തള്ള അത് ഇവളുടെ അമ്മ അല്ലെങ്കിൽ പിന്നെ ആരാണ്. എന്താണ് ഇവൾ എന്നറിയാൻ ഒരു ആഗ്രഹം തോന്നി എനിക്ക് .. ഇനി എന്ത് വന്നാലും എന്റെ ജീവിതത്തിൽ നിന്ന് പറിച്ചു മാറ്റുമ്പോൾ അവളെ ആ നരകത്തിലേക് തിരിച്ചയക്കില്ല എന്ന് ഞാൻ ഉറപ്പിച്ചു. വണ്ടി വീട്ടുവളയിലേക്ക് കയറുമ്പോഴും അവളുടെ കണ്ണുനീരിന് യാതൊരു കുറവും ഉണ്ടായിരുന്നില്ല. വണ്ടി നിന്നതേ അവൾ ചാടി ഇറങ്ങിയതും ഓടി അകത്തെക്ക് പോയതും എല്ലാം ഒരു മിന്നായം പോലെ ഞാൻ നോക്കി നിന്നു.

വണ്ടി ഒതുക്കി അവളുടെ ബാഗും എടുത്ത് ഞാൻ വീടിനകത്തേക്ക് നടന്നു.. അവളുടെ ഭാവം കണ്ടു ഭയന്ന പോയ ഏടത്തിയും അമ്മയും കാര്യം തിരക്കിയപ്പോൾ ഞാൻ ഉണ്ടായതെല്ലാം പറഞ്ഞു നേരെ റൂമിലേക്കു കയറി .അവളെ ഞാൻ റൂമിൽ എങ്ങും കണ്ടില്ല വല്ല ബാത്റൂമിലും ആയിരിക്കണം. ബാഗ് എടുത്ത് ടേബിളിനു മുകളിൽ വച്ചതും അലഷ്യമായി കുത്തി തിരുകി വച്ചിരുന്ന സിബ് പോയ ആ ബാഗിനുള്ളിലെ പല സാധനങ്ങളും പുറത്തേക്കു ചാടി.

” കോപ്പ് “

രണ്ടു ചീത്തയും വിളിച്ചു ചിതറി പോയ അവളുടെ ബുക്കുകൾ എടുക്കുന്നതിനിടയിൽ ആണ് മനോഹരമായി വർണങ്ങൾ ചാലിച്ചു വരച്ച കൃഷ്ണ രൂപം ഉള്ള ഒരു ഡയറി എന്റെ കണ്ണിൽ പെട്ടത്‌. ഞാൻ അതെടുത്തു ആദ്യ പേജ് മറിച്ചു നോക്കി..
” പ്രണയമാണ് കണ്ണാ നിന്നോട്.

പ്രതിഷ്ഠിച്ചു പോയി ഞാൻ എൻ ഉള്ളിൽ.

പറിച്ചെറിയാനാവാത്ത വിധം.

പറയുവാൻ കഴിയില്ലെനിക്ക്

പ്രാണനാണ് നീ എനിക്ക് എന്ന്. “

അർദ്ധം മനസിലായില്ലെങ്കിലും ആദ്യ പേജിലെ വരികൾ എന്നെ വല്ലാതെ ആകർഷിച്ചു…

പിന്നീട് കണ്ണ് തിരഞ്ഞത് വളരെ മനോഹരം ആയി വരച്ചിരിക്കുന്ന ആ മയില്പീലിയിലേക്കും അതിനു താഴെ ഉള്ള അവളുടെ പേരിലേക്കും ആണ്.

“ദേവനന്ദ”

എന്റെ ചുണ്ടുകൾ പതിയെ ആ പേരു വായിച്ചു…

ഇത്ര നാളായിട്ടും ഇന്നാണ് ഞാൻ അവളുടെ പേരു അറിയുന്നത് എന്ന സത്യം അപ്പോൾ ആണ് ഞാൻ ഓർത്തത്.

” ദേവനന്ദ ദേവനന്ദ “

എന്ന് പലവട്ടം മനസിലാ പേരു ഉരുവിട്ട് കൊണ്ട് അടുത്ത പേജ് മറിച്ചതും എവിടെ നിന്നോ ഓടി എത്തിയ അവൾ എന്റെ കയ്യിൽ നിന്നും ആ ഡയറി തട്ടി പറിച്ചു..

അനുവാദം കൂടാതെ ഡയറി തുറന്നതിന് ഒരു സോറിയും പറഞ്ഞു ഞാൻ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി…

…………………….
അന്ന് മുഴുവൻ അവളുടെ വീട്ടിൽ പോയപ്പോൾ നടന്ന സംഭവം ആയിരുന്നു മനസ് മുഴുവൻ. അന്ന് മുഴുവൻ ഞാൻ റൂമിൽ തന്നെ ആയിരുന്നു. ഫുഡ് കഴിക്കാൻ അല്ലാതെ പുറത്തേക്ക് കൂടി ഇറങ്ങി ഇല്ല .. ഞാൻ റൂമിൽ ഉണ്ടായിരുന്നത് കൊണ്ട് അവൾ ഇന്ന് അങ്ങോട് വന്നതേ ഇല്ല. ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോളും ഒരുമിച്ച് കഴിക്കാൻ ഏടത്തി പറഞ്ഞെങ്കിലും എന്തൊക്കെയോ പറഞ്ഞു അവൾ ഒഴിഞ്ഞു മാറി.. എന്നെ പേടിച്ചിട്ടാവാം.

Leave a Reply

Your email address will not be published. Required fields are marked *