കേറി ചെന്നതേ ഞാൻ ചോദിച്ചു.
അവൾ എന്നെ തല ഉയർത്തി ഒന്നു നോക്കിയതേ ഒള്ളു.
” ബുക്ക് എടുത്തു വച്ചിട്ട് കിടക്ക് എനിക്ക് ലൈറ്റ് ഓഫ് ചെയ്യണം.. “
ഇത്രയും ദിവസം റൂമിലെ ലൈറ്റ് ഓഫ് ആകാതെ ആണ് ഞങ്ങൾ കിടന്നിരുന്നത് പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോ അവൾ എന്നെ സൂക്ഷിച്ചു നോക്കി.
” ന്താടീ നോക്കുന്നത് “
” എനിക്ക് ഇരുട്ട് പേടിയാ.. “
” അതിന് ഞാൻ ന്തു വേണം .. ഈ നശിച്ച ലൈറ്റ് വെട്ടം കാരണം രാത്രി മനുഷ്യന് ഉറങ്ങാനേ പറ്റുന്നില്ല. പറ്റില്ലാന്നുണ്ടേൽ ഏടത്തീടെ റൂമിൽ പോയി കിടന്നോ … “
അവൾ ഒന്നും മറുത്ത് പറയാതെ ബുക്ക് മടക്കി ടേബിളിൽ വച്ച് തനിക്കായി തയാറാക്കിയ പായയിൽ പോയി കിടന്നു.
ഇന്നും രാത്രി അവളുടെ പതിവ് കരച്ചിൽ കച്ചേരി ഉണ്ടായിരുന്നു. അത് കേട്ട് എന്റെ ഉറക്കം പോയി എന്ന് പറഞ്ഞാൽ മതി അല്ലോ.
” ഇതിന് ഒന്നും ഉറക്കം ഇല്ലേ ദൈവമേ?
നീ എന്തിനാ പെണ്ണേ ഈ കിടന്നു കാറുന്നേ. ബാക്കി ഉള്ളവന്റെ കൂടി ഉറക്കം കളയാൻ. “
” എനിക്ക് പേടി ആകുന്നു “
അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു..
” പണ്ടാരമടങ്ങാൻ… “
കലിപ്പിച്ചാണെങ്കിലും ഞാൻ എഴുന്നേറ്റു ലൈറ്റ് ഓൺ ചെയ്തു..
” ഇനി മിണ്ടാതെ കിടന്നില്ലേൽ ചവിട്ടു വാങ്ങിക്കും നീയ് . …. “
പിന്നെ അന്ന് വേറെ ശല്യം ഒന്നും ഉണ്ടായിരുന്നില്ല.
രാവിലെ റെഡി ആയി പോകാൻ ഇറങ്ങുമ്പോൾ ആണ് ഏടത്തിയുടെ പുതിയ തീരുമാനം വരുന്നത്. എന്റെ കൂടെ അവളെയും ബൈക്കിൽ കോളേജിൽ എത്തിക്കാൻ. എത്ര എതിർത്തിട്ടും ഏടത്തി അമ്പിനും വില്ലിനും അടുക്കാതെ വന്നപ്പോ വേറെ വഴി ഇല്ലാതെ ഞാൻ സമ്മതിച്ചു.
ഒരുപാട് താമസിപ്പിക്കാതെ അവൾ വന്നു വണ്ടിയിൽ കയറി. എന്റെ ഒരു പഴയ ബാഗ് ആണ് അവളുടെ കയ്യിൽ ഉണ്ടായിരുന്നത്. ഇന്നലെ ഒരുപാട് സാധനങ്ങൾ കുത്തിനിറച്ചത് കൊണ്ടാകാം അവളുടെ ബാഗ് കീരി പോയിരുന്നു.. എന്റെ ശ്രദ്ധ ബാഗിലേക്ക് ആണ് എന്ന് കണ്ട അവൾ പരിഭ്രമത്തോടെ അത് മറച്ചു പിടിക്കാൻ ശ്രെമിച്ചു.. ബൈക്ക്ൽ ഒരു സൈഡിലേക് ചരിഞ്ഞാണ് അവൾ ഇരുന്നത്. ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടു കുറച്ചു ചെന്നതേ അവൾക് ബൈക്കിൽ കയറി വലിയ പരിചയമില്ല എന്നെനിക്ക് മനസിലായി . ഒരു താങ്ങിനായി കൈ എവിടെ പിടിക്കണം എന്ന സംശയത്തിൽ ഇരുന്ന അവൾ ഓരോ വളവ് തിരിയുമ്പോളും വേച്ചു പോകുന്നുണ്ടായിരുന്നു അതുകൊണ്ട് തന്നെ ബൈക്ക് ചെറുതായി പാളുന്നുമുണ്ടായിരുന്നു… അടുത്തുള്ള ഒരു കവലയിലെ ബസ് സ്റ്റോപ്പിന് മുന്നിൽ ഞാൻ വണ്ടി നിർത്തി അവളോട് ഇറങ്ങാൻ അജ്ഞാപിച്ചു.
അവൾ ഒരു വിധം പേടിച്ചു വണ്ടിയിൽ നിന്നിറങ്ങി..
” താനിത് വരെ ബൈക്കിൽ കേറിയിട്ടില്ലേ? “
എന്റെ ചോത്യത്തിന് മറപടി പറയാതെ അവൾ തല കുമ്പിട്ട് നിന്നു..
” തന്നേം കൊണ്ട് ഈ പോക്ക് പോയാൽ കോളേജിൽ ആയിരിക്കില്ല ഞാൻ എത്തുന്നത്. അതുകൊണ്ട് റിസ്കെടുക്കാൻ ഞാൻ ഇല്ലാ. താൻ അവിടുന്ന് ബസിനു കേറി പോരെ. ആ നിക്കുന്ന കുട്ടികൾ കോളേജിലേക്കാ… “
ബസ്റ്റോപ്പിൽ നിന്ന രണ്ടു പെൺകുട്ടികളെ ചൂണ്ടി ഞാൻ പറഞ്ഞു..
വണ്ടി മുന്നോട്ടെടുക്കാൻ നേരം അവൾ എന്തോ പറയാൻ വന്നത് പോലെ തോന്നി
” ഇനി എന്താ? “
” ബസ്സിന് കൊടുക്കാൻ എന്റെ കയ്യിൽ പൈസ ഒന്നും ഇല്ല.. “
പോക്കറ്റിൽ നിന്നും കാശെടുത്ത് കൊടുത്തു വൈകിട്ട് ഇവിടെ നിന്നാൽ മതി ഞാൻ വന്നു കൂട്ടികൊണ്ട് പൊക്കോളാം എന്ന് പറഞ്ഞു ഞാൻ വണ്ടി മുന്നോട്ടു പായിച്ചു..
എന്നെ തന്നെ നോക്കി മിഴികൾ തുടക്കുന്ന അവളെ ഒരുനിമിഷം ഞാൻ മിററിലൂടെ കണ്ടു..
അപമാനിക്കാവുന്നതിന്റെ പരമാവധി ഞാൻ അവളോട് കാണിക്കുന്നുണ്ട് എങ്കിലും എന്ത് കൊണ്ടാണ് അവൾ ഇതെല്ലം സഹിച്ചു ഇനിയും ഇവിടെ നിൽക്കുന്നത് ??
അവളുടെ ആ വീട്ടിലേക്കാൾ ഭേദം ആയിരിക്കും .. ഇവിടെ എന്നെ മാത്രം സഹിച്ചാൽ മതിയാലോ …
മനസ്സിൽ ഉണ്ടായ സംശയത്തിന് ഞാൻ തന്നെ ഒരു ഉത്തരം കണ്ടെത്തി..
രാവിലെ തന്നെ ക്രിക്കറ്റ് പ്രാക്ടിസിനു ഗ്രൗണ്ടിൽ നിൽക്കുമ്പോൾ ആണ് ദേവിക ഞങ്ങളുടെ മുന്നിലൂടെ കടന്നു പോകുന്നത് .
” എടാ ഇതല്ലേ നിന്റെ പെണ്ണ്.? ഞങ്ങളെ ഒന്ന് പരിചയപ്പെടുത്തേട.. “
