അത് കേട്ടപ്പോൾ തന്നെ പാതി ആശ്വാസം തോന്നി. കാരണം കോളേജിൽ ഉള്ളവർ നടന്നത് വല്ലതും അറിഞ്ഞാൽ പിന്നെ എനിക്ക് അങ്ങോട്ടേക്ക് പോകാൻ കൂടി കഴിയില്ല എന്നൊരു പേടി ഉണ്ടായിരുന്നു എനിക്ക് … കോളേജ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എന്ന നിലയിലും അത്യാവശ്യം ഒരു കുഞ്ഞി ഗായകൻ എന്ന നിലയിലും തരക്കേടില്ലാത്ത ഒരു ഇമേജ് ഞാൻ നില നിർത്തി പോന്നിരുന്നു .. പെട്ടന്നതൊക്കെ പോകുന്നു എന്ന് ഓർത്തപ്പോ ഒരു പേടി അതുകൊണ്ട് തന്നെയാണ് ഇന്ന് ഞാൻ കോളേജിൽ പോകാതെ ഇരുന്നതും. ഇനി ഇപ്പൊ ഏതായാലും നാളെ കോളേജിൽ പോണം.
നേരം കുറെ വൈകി ആണ് ഞാൻ വീട്ടിൽ ചെന്ന് കേറിയത്.
” ആഹ് നീ വന്നോ ? എന്ന വേഗം പോയി കുളിച്ചിട്ട് വാ. ഭക്ഷണം കഴിക്കാം. ഇന്ന് നിന്റെ ഭാര്യയുടെ സ്പെഷ്യൽ ഐറ്റംസ് ആ. കൂടെ നിന്റെ ഫേവ്റിറ്റ് മീൻ കറിയും ഉണ്ട്. ഉള്ളത് പറയാലോ എന്താ ടേസ്റ്റു. നോക്കി നിക്കാതെ പോയി കുളിച്ചിട്ട് വാടാ.. “
” എനിക്ക് വിശക്കുന്നില്ല ഏടത്തി നിങ്ങൾ കഴിച്ചിട്ട് കിടന്നോ “
” പിന്നെ ഞാൻ നാളെ കോളേജി പോകും “
റൂമിലേക്കു പോകാൻ നേരം ഞാൻ പറഞ്ഞു.
പാതി ഉറക്കത്തിനിടയിൽ ആണ് കട്ടിലിന് ഒരനക്കം തോന്നി ഞാൻ കണ്ണ് തുറന്നു നോക്കുമ്പോ ബെഡിനടുത് നിൽക്കുന്ന അവളെ ആണ് കണ്ടത് .
“എന്താ ? “
” ഏടത്തി പറഞ്ഞു ഇവിടെ കിടക്കാൻ.. “
” അതിന് എന്റെ കട്ടിലിൽ കിടക്കണോ നിനക്കു ?
അആഹ് താഴേ എവിടെ എങ്കിലും കിടക്കു. “
പറഞ്ഞു തീരുന്നതിന് മുന്നേ അവൾ തറയിലേക് ഇരുന്നിരുന്നു. നോക്കുമ്പോ കിടക്കാൻ ഉള്ള എല്ലാ സാധനങ്ങളും റെഡി ആക്കി വെച്ചിട്ടുണ്ടായിരുന്നു എന്ന് മനസിലായത്. ഇവൾ ഇത് എന്ത് ഭവിച്ചാണാവോ ?
രാത്രി ഇടക്കെപ്പോളോ കണ്ണ് തുറന്നു നോക്കുമ്പോ ഒരു ഏങ്ങലടി ശബ്ദം മാത്രം മുഴങ്ങി കേട്ടത് രാവിലെയും ഞാൻ ഓർത്തു.. രാവിലെ തന്നെ എഴുന്നേറ്റു ആർക്കും വലിയ മുഖം കൊടുക്കാതെ വേഗം റെഡി ആയി കോളജിലേക്ക് പോന്നു. കോളേജിലെ അവസ്ഥ മോശം ഒന്നും അല്ലായിരുന്നു. കല്യാണം കഴിഞ്ഞതറിഞ്ഞ പലരുടെയും കാര്യന്ന്വേക്ഷണത്തിൽ നിന്നും വേറെ ചിലരുടെ ട്രീറ്റ് ചോദിക്കലിൽ നിന്നും വേറെ തെണ്ടികളുടെ കളിയാക്കലുകളിൽ നിന്നും ഒക്കെ ഞാൻ മനപ്പൂർവം ഒഴിഞ്ഞു മാറി…
” കോളേജ് ജീവിതം ഒറ്റ ദിവസം കൊണ്ട് മടുത്തു ഞാൻ. പിന്നെ വീട്ടിൽ ഇരിക്കുന്നതിനേക്കാൾ കൂടുതൽ സമാധാനം എനിക്ക് ഇവിടെ ഉണ്ട്.. “
“:അതിന് വീട്ടിലെന്താടാ നിനക്കിത്ര സമാധാനക്കേട്.. “
” ആ പെണ്ണിന്റെ ശബ്ധം കേൾക്കുന്നതെ എനിക്ക് കാലിയാ ഇപ്പോ. കൂടെ അമ്മേനേം ഏടത്തിനേം ഒക്കെ കറക്കി കുപ്പിയിലാക്കിയിരിക്കുകയാ അവൾ. എങ്ങനെ എങ്കിലും അതിനെ എന്റെ തലയിൽ നിന്നും ഒഴിവാക്കണം എന്ന് വിചാരിക്കുമ്പോളാ അവളുടെ ഒരു കോപ്പിലെ ഭാര്യാ കളി. ഇതിപ്പോ നാട്ടുകാരും വീട്ടുകാരും എല്ലാം അറിഞ്ഞുപോയില്ലേ. പെട്ടന്ന് അവളെ പറഞ്ഞു വിട്ടാൽ എല്ലാരുടെ ഭാഗത്തു നിന്നും ചോദ്യമുണ്ടാകും. അതുകൊണ്ടാ ഇല്ലേ പണ്ടാരത്തിനെ പണ്ടേ ചവിട്ടി പുറത്താക്കിയേനെ.. എത്ര കിട്ടിയാലും ഒരു നാണവും ഇല്ലാത്ത ഒരെണ്ണം ആണളിയാ അത്. എത്ര തെറി പറഞ്ഞു ഒഴിവാക്കിയാലും രത്രി കിടക്കാനാണ് എന്നും പറഞ്ഞു റൂമിലേക്കു കേറി വരും ശവം…. “
എനിക്ക് അവളോട് ഉള്ള വെറുപ്പ് മുഴുവൻ ഹരിയോട് ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞു തീർത്തു..
” അപ്പോ നിങ്ങൾ രണ്ടും ഒരേ റൂമിലാനോ കിടക്കുന്നെ “
” പന്ന പട്ടി നിനക്കു അതാണോ ഇപ്പൊ അറിയേണ്ടേ”
” അതല്ലെടാ. നിങ്ങൾ പ്രേമിച്ചു കല്യാണം കഴിച്ചു എന്ന് തന്നല്ലേ നിന്റെ അമ്മയും ഏടത്തിയും ഇപ്പോളും വിചാരിച്ചിരിക്കുന്നെ. അപ്പൊ പിന്നെ ആ പെണ്ണ് എങ്ങനെ ആട നിന്റെ മുറീന്ന് ഇറങ്ങി പുറത്തു പോയി കിടക്കുന്നെ. മണ്ടാ.. അവൾക്കും അവിടെ നിൽക്കാൻ ഉള്ള ആകെയുള്ള പിടിവള്ളി നീയാ. “
” അതും ശരിയാ. നീ എങ്ങനെ എങ്കിലും അവളെ ഒഴിവാക്കാൻ ഒന്ന് സഹായിക്കെട ഹരി.. “
” മ്മ്.. നോക്കാം നീ ഇപ്പോ ഏതായാലും ഒന്ന് ക്ഷമിക്കു. നമുക് വഴി കണ്ടെത്താം. “
