ദേവൂട്ടി എന്റെ സ്വന്തം ദേവയാനി – 5 3

ഇല്ല…..

അതെന്തു പറ്റി????

അമ്മയെവിടെ????

അവൾ മാർക്കറ്റിൽ പോയിരിക്കുവാ … ഇതല്ലല്ലോ ഞാൻ ചോദിച്ചതിനുള്ള മറുപടി???? നീ എന്താ ഇന്ന് ക്ലാസ്സിൽ കയറാതിരുന്നത്???? നിൻ്റെ മുഖമെന്താ വല്ലാതിരിക്കുന്നത്???

അച്ഛൻ്റെ ചോദ്യത്തിനു മുന്നിൽ നിക്കക്കള്ളിയില്ലാതെ ഞാൻ നിന്ന് കരഞ്ഞു….

മോനേ നീ എന്തിനാടാ കരയുന്നത് ഞാൻ നിന്നെ വഴക്കൊന്നും പറഞ്ഞില്ലല്ലോ എന്താ ക്ലാസ്സിൽ കയറാതിരുന്നതെന്നല്ലെ ചോദിച്ചത് ??? നീ കരച്ചില് നിർത്തിക്കെ സിന്ധു എങ്ങാനും വന്ന് കണ്ടാൽ നിന്നെ കരയിപ്പിച്ചെന്നും പറഞ്ഞ് അവളെന്നെ വഴക്കിടും……

അച്ഛാ ജിത്തുവിനെ ….

ജിത്തുവിനെ……

ജിത്തുവിനെ ആരൊക്കെയോ ചേർന്ന് കോളേജിൽ വെച്ച് തല്ലി….

എന്തിന്???

അതറിയില്ല അവൻ ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല ഞങ്ങൾ ചെല്ലുമ്പോൾ അവർ അവനെ തല്ലുവായിരുന്നു എന്നിട്ടെന്തൊക്കെയോ പറഞ്ഞിട്ട് പോയി തല്ല് കിട്ടിയ പുറകെ ജിത്തു വീട്ടിലേക്ക് പോയ് പിന്നെ ഞങ്ങൾക്ക് അവിടെ നിൽക്കാൻ തോന്നിയില്ല…..
നാണമില്ലല്ലോടാ കൂട്ടുകാരനെ തല്ലുന്നത് നോക്കി നിന്നിട്ട് ഇങ്ങനെ കിടന്ന് മോങ്ങാൻ മൂക്കിന് താഴെ പൊടിമീശയും കിളിർത്തു . ആ സമയത്ത് നീയൊന്നും ന്യായവും അന്യായവും തിരക്കാൻ നിൽക്കരുതായിരുന്നു കൂട്ടത്തിൽ ഒരുത്തനെ തൊട്ടാൽ നോക്കി നിൽക്കാതെ തിരിച്ചും കയറി തല്ലിയേക്കണം ബാക്കി വരുന്നത് വരുന്നിടത്ത് വെച്ച് നേരിടണം ജിത്തു നിങ്ങളെ പ്രശ്നത്തിൽ ചാടിക്കരുതെന്നുള്ളത് കൊണ്ടായിരിക്കാം ഒന്നും പറയാതെ പോയത്. നീയൊക്കെ കൂടി തിരിച്ചടിച്ചിരുന്നേൽ ജിത്തുവിനും ചോദിക്കാനും പറയുവാനും ആളുണ്ടെന്ന് അവന് തോന്നിയേനെ ഇത് വെറുതേ….

ഞാനൊരു കാര്യം പറയാം ”””നാളെ നിങ്ങൾ കോളേജിൽ പോയ് ജിത്തുവിനെക്കൂട്ടി അവന്മാരെ തിരിച്ചു തല്ലണം””’ . എവിടേലും മറയത്ത് വെച്ച് വേണം അടികൊടുക്കാൻ, ””’ഒന്നും നോക്കണ്ട ഒരു സംസാരവും വേണ്ട കിട്ടിയ പാടെ അടികൊടുക്കണം”” അതിന്റെ ബാക്കി എന്തുവാന്നാലും ഞാൻ ഉണ്ട് നിങ്ങളുടെ കൂടെ ഇനി പ്രശ്നമായാൽ തന്നെ ഒരു സസ്പെൻഷൻ അത്രേ ഉണ്ടാവൂ അത് ഞാൻ നോക്കിക്കോളാം നാളെ അവൻമ്മാരെ തിരിച്ചടിച്ചിരിക്കണം എന്നിട്ടേ നാളെ നീ ഇങ്ങോട്ട് വരാവൂ അല്ലാതെ ഇങ്ങോട്ട് വന്നാൽ നിന്നെ ഞാൻ തല്ലും പറഞ്ഞേക്കാം…….

””’ദൈവമേ വാസു അച്ഛൻ തന്നെയാണോ ഈ പറയുന്നത്””’ 🤔🤔…….

ടാ നീ ആദ്യം പോയ് ആ മുഖമൊന്ന് കഴുക് സിന്ധു വരാൻ സമയമായ് നീ ഇങ്ങനെ സങ്കടപ്പെട്ട് നിന്നാൽ അവൾക്ക് അത് സഹിക്കില്ല. പിന്നെ അവളോട് കോളേജിൽ സമരമാണെന്ന് പറഞ്ഞാൽ മതി ഇക്കാര്യം പറയാൻ നിൽക്കരുത് പറഞ്ഞാൽ പിന്നെ അവൾ നിന്നെ കോളേജിൽ വിടില്ല….

”””നാളെ എന്ന ദിവസം അത് നിങ്ങൾക്കുള്ളതായിരിക്കണം””’ ഇത്രയും പറഞ്ഞിട്ട് അച്ഛൻ താഴേക്ക് പോയി…….

ഞാൻ മുഖം കഴുകി താഴെയെത്തി സിന്ധൂട്ടി ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞപോലെ സമരമാണെന്ന് പറഞ്ഞു അമ്മയുടെ കയ്യിൽ നിന്നും ഭക്ഷണം വാങ്ങിക്കഴിച്ചു…..

ഒരു 3 മണിയായപ്പോൾ ഞാൻ റോണിയെ വിളിച്ചു …..

ടാ നീ വീട്ടിൽ എത്തിയോ????

ആടാ എത്തി…. എന്താടാ ….

എന്നാൽ ഞാനിപ്പോൾ അങ്ങോട്ട് വരാം ഒരു കാര്യം പറയാനുണ്ട് …..

നിങ്ങൾ ഇന്ന് ക്ലാസ്സിൽ പോയില്ലേ?????

ഇല്ലെടാ അത് പറയാം ഞാൻ വിളിക്കുമ്പോൾ നിൻ്റെ വീടിനു അപ്പുറത്തുള്ള പറമ്പിലേക്ക് വരണം….

നീ വീട്ടിലേക്കു പോരെടാ ഇവിടെ ഞാനും അമ്മയും മാത്രമേ ഉള്ളു എന്തിനാ പറമ്പിലൊക്കെ നിൽക്കുന്നത്??????

അത് വേണ്ടെടാ അൽപം സീര്യസ് മാറ്റർ ആണ് അമ്മയൊക്കെ അറിഞ്ഞാൽ ശരിയാവില്ല…

എന്നാൽ ശരിയെടാ നീ എത്തീട്ട് വിളിക്ക് …….

ഞാൻ സൈക്കിളുമെടുത്ത് റോണിയുടെ അടുത്തെത്തി നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു…. കാര്യങ്ങൾ അറിഞ്ഞതും റോണി ആകെ കലിപ്പായി….

ടാ അജിത്തേ നാളെ ജിത്തുവിനെക്കൊണ്ട് തന്നെ നമുക്കവന്മാരെ തിരിച്ച് തല്ലിക്കാമെടാ…

എങ്ങനെ????……

അതൊക്കെ നമുക്ക്‌ സെറ്റാക്കാം നമ്മുടെ ജിത്തൂട്ടനെ തൊട്ടിട്ടൊരുത്തനും ആ കോളേജിൽ ഞെളിഞ്ഞ് നടക്കില്ല എന്നാൽ നീ പൊക്കോളു നമുക്ക് നാളെ കാണാം

Leave a Reply

Your email address will not be published. Required fields are marked *