ദേവൂട്ടി എന്റെ സ്വന്തം ദേവയാനി – 6

‘റോണി നിങ്ങൾക്ക് എന്നും ഒരു അസറ്റായിരിക്കും’.
പിന്നെ അവൻ്റെ അപ്പനെപ്പോലെ അവനും ‘എടുത്തു ചാട്ടക്കാരനാണ്’ പക്ഷെ അത് നിങ്ങൾക്ക് ഗുണമായ്ത്തീരുകയേ ഉള്ളു …
നിങ്ങൾ നോക്കിക്കോളൂ എത്ര വലിയ പ്രശ്നം നിങ്ങൾക്ക് വന്നാലും സ്വന്തം ജീവൻപോലും നോക്കാതെ റോണി മുന്നിലുണ്ടാവും….
റോണിയായിട്ട് ആർക്കും ഒരു കുഴപ്പവും ഉണ്ടാക്കില്ല നിങ്ങൾക്ക് വേണ്ടി ആദ്യം ഇറങ്ങുന്നത് അവനായിരിക്കും….
അവൻ്റെ അപ്പൻ്റെ അതേ ”ചങ്കുറപ്പാണ് അവന് കിട്ടിയിരിക്കുന്നത്”….
ഇനി ആ കോളേജിലെ ഒരുത്തനും നിങ്ങളുടെ അടുത്ത് പ്രശ്നമുണ്ടാക്കാൻ വരില്ല , വന്നാൽ “വറീദ് എല്ലാത്തിനെയും വെട്ടി ബീഫിൻ്റെ കൂടെ തൂക്കി വിൽക്കും അതാണ്”

“”കാലൻ വറീദ്””….

എന്താണച്ഛാ റോണിയുടെ പപ്പയെ ‘കാലൻ വറീദെന്ന് വിളിക്കുന്നത്’….

അതോ …. അത് നീ റോണിയോട് തന്നെ ചോദിക്ക്…. അവൻ പറഞ്ഞു തരും കാര്യം…
‘റോണി കാരണമാണ് വറീദിന് ആ പേര് കിട്ടിയത്’….

എന്താ അച്ഛനും മകനും കൂടി ഒരു ഗൂഢാലോചന കയ്യിൽ ഒരു കപ്പ് ചായയുമായ് കടന്നു വന്ന് സിന്ധൂട്ടി ചോദിച്ചു….
എയ് ഒന്നുമില്ല ഞാൻ വെറുതേ ഇവനോട് കോളേജിലെ കാര്യങ്ങൾ തിരക്കുകയായിരുന്നു…
എന്നാൽ ഞാൻ ഷോപ്പിലേക്ക് ചെല്ലട്ടെ ക്ലോസിംഗ് ടൈം അവാറായില്ലേ കണ്ണനും വരുന്നുണ്ടെന്ന് പറഞ്ഞ് അച്ഛൻ പുറത്തേക്ക് ഇറങ്ങി….

അമ്മൂസ് വന്നില്ലേ സിന്ധമ്മേ..????

ഇതുവരെ വന്നിട്ടില്ല … പെണ്ണിപ്പോൾ ചവിട്ടിത്തുള്ളി കയറി വരും ഞാൻ കഴിക്കാനാണേൽ ഒന്നും ഉണ്ടാക്കിയിട്ടില്ല ….
മോനെന്നാൽ ചായ കുടിക്ക് പെണ്ണിന് സ്കൂളിൽ നിന്നും വരുമ്പോൾ കഴിക്കാനൊന്നും കൊടുത്തില്ലേൽ വീട് തകർക്കുമവൾ ….
സിന്ധമ്മ മുറിയിൽ നിന്നും പോയ് …

ഞാൻ ചായ കുടിച്ച് ഇട്ടിരുന്ന ഡ്രസ് ഊരി അലക്കാനുള്ള കുട്ടത്തിലിട്ട് കുളിച്ച് റെഡിയായ് താഴെ എത്തി.
അന്നേരം കാണുന്നത് അമ്മു ദോശയുമായ്
‘അങ്കം വെട്ടുന്നതാണ്’ അവളുമായ് പിണങ്ങിയും ഇണങ്ങിയും സമയം കളഞ്ഞു…
———————————————-

അടുത്ത ദിവസം നേരത്തേ എഴുന്നേറ്റ് റെഡിയായ് പതിവുപോലെ ഞാൻ കോളേജിൽ എത്തിച്ചേർന്നു…

ഫസ്റ്റവർ ലക്ഷ്മി മിസ്സിൻ്റെ ക്ലാസ്സായിരുന്നു .
”പ്രധാന വില്ലൻമ്മാരായ ഞങ്ങളെ നാലു പേരെയും പരമപുച്ചത്തോടെ നോക്കി മിസ്സ് പഠിപ്പിക്കൽ തുടർന്നു”…

ബെല്ല് മുഴങ്ങിയപ്പോൾ ക്ലാസ്സ് നിർത്തി ലക്ഷ്മി മിസ്സ് പോയി , സോണിയ മിസ്സിനായ് എല്ലാരും വെയ്റ്റ് ചെയ്തിരുന്നു ….
എന്നാൽ എല്ലാരെയും ഞെട്ടിച്ച്കൊണ്ട് ”’വിശ്വൻ ക്ലാസ്സിലേക്ക് രംഗ പ്രവേശനം ചെയ്തു”’…
വന്നപാടെ ഞങ്ങളെ നോക്കി കലിപ്പിച്ചിട്ട് ബുക്ക് ടേബിളിൻ്റെ പുറത്ത് വെച്ചു എന്നിട്ട് “എല്ലാരുടെയും നെഞ്ച് നോക്കിത്തന്നെ വിശ്വൻ വെടിയുതിർത്തു”…

”’Dear students …..
ഇന്ന് മുതൽ സോണിയമിസ്സിന് പകരം ഞാനാണ് 2 വർഷവും നിങ്ങൾക്ക് കെമിസ്ടി എടുക്കുന്നത്””….

വിശ്വൻ്റെ വായിൽ നിന്നും വീണ വാക്കുകൾ കേട്ട് കുട്ടികളെല്ലാരും ഒരു നിമിഷം നിശ്ചലമായി… എല്ലാരും ദയനീയമായ് ഞങ്ങളെ നോക്കി….

‘നല്ല കമ്പനിയായ സോണിയ മിസ്സ് മാറിയതിലും പകരം വിശ്വനെപ്പോലൊരു അവതാരം പഠിപ്പിക്കാനെത്തിയതിലുള്ള സങ്കടവുമായിരുന്ന് പെൺകുട്ടികൾക്കെങ്കിൽ, ആൺകുട്ടികൾക്ക് അവരുടെ സ്വപ്ന സുന്ദരിയായ സോണിയ മിസ്സിൻ്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിയാത്തതിലുള്ള നിരാശയായിരുന്നു മുഖത്ത് നിഴലിച്ചത്’….
എല്ലാരെയും നോക്കി ഒരു വളിച്ച ചിരി ഞങ്ങൾ പാസ്സാക്കി
“”ഞങ്ങളെക്കൊണ്ട് ഇത്രയൊക്കെയല്ലേ പറ്റൂ ”” എന്ന മട്ടിൽ

മച്ചാമ്മാരേ കെമിസ്ട്രിയുടെ കാര്യത്തിൽ തീരുമാനമായിട്ടുണ്ട് കേട്ടാ … നമുക്കിട്ട് പണിയാൻ തന്നെയാണ് വിശ്വൻ വന്നിരിക്കുന്നത് മൂന്ന് പേരോടുമായ് ഞാൻ പറഞ്ഞു…

മറുപടിയെന്നോണം റോണി പറഞ്ഞു…
അതേ…..
ആ പോട്ടേ അയാളെവിടെ വരെ പോകുമെന്ന് നോക്കാമെടാ നമുക്ക്….

സോണിയ മിസ്സ് മാറിയതിൽ ഏറ്റവും കൂടുതൽ ‘സങ്കടം ശ്യാമിനായിരുന്നു’…
അവനെപ്പോലെ മിസ്സിൻ്റെ ചോര ഊറ്റിക്കുടിച്ചോണ്ടിരുന്ന മറ്റൊരാൾ ക്ലാസിലില്ലായിരുന്നു എന്നതാണ് സത്യം ….
ഞങ്ങളെ നാല് പേരോടും മിസ്സിന് ചെറിയൊരു ഇഷ്ടമുണ്ടായിരുന്നു… പഠിപ്പിക്കുമ്പോൾ മിസ്സിൻ്റെ മുഖത്ത് മാത്രം നോക്കിയിരിക്കുന്ന ആൺകുട്ടികളെന്ന് പറയുന്നത് ഞങ്ങൾ നാലുപേർ മാത്രമായിരുന്നു….
ബാക്കിയുള്ളവർ കണ്ണുകൾകൊണ്ട് മിസ്സിനെ ആവാഹിക്കുകയായിരുന്നു….

വിശ്വൻ്റെ ക്ലാസ്സ് മുന്നോട്ട് പോവുകയാണ് അറു ബോറനെന്നു പറഞ്ഞാൽ അറുബോറൻ ….
എല്ലാരും ഉറക്കത്തിൻ്റെ അലസ്യത്തിലേക്ക് നയിക്കുന്ന തരത്തിലായിരുന്നു പുള്ളിയുടെ പഠിപ്പിക്കൽ അവസാനം ക്ലാസ്സ് മുഴുവൻ ഉറക്കത്തിലേക്ക് വഴുതിവീണു…..
—————————————————

ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് തണൽ മരച്ചുവട്ടിലിരിക്കുമ്പോൾ റോണി ഞങ്ങളോടായ് പറഞ്ഞു….

‘എടാ നമുക്ക് ഇന്ന് ലാസ്റ്റ് അവറിന് മുമ്പ് ചാടണം’…..

അനൂപ് : എന്തിനാടാ????

റോണി : അതൊക്കെയുണ്ട് വീട്ടിലെത്തി ഉടനെ തന്നെ റെഡിയായ് എൻ്റെ വീട്ടിലേക്ക് പോര്…..

അതെന്തിനാടാ???…. സംശയ രൂപേണ ഞാൻ ചോദിച്ചു…

എന്തിനാണെന്നറിഞ്ഞാലേ നീ വരികയുള്ളോ???…
ഇവൻമ്മാരുടെ കൂടെ അങ്ങ് എത്തിയാൽ മതി എന്താ ഏതാന്നൊക്കെ നേരിൽ കണ്ടാൽ മതി എല്ലാം…..
ഓമ്പ്രാ…. അടിയനെത്തിക്കോളാമേ….

ജിത്തു : എടാ എനിക്ക് നിൻ്റെ വീടെവിടാന്നറിയില്ല….

പുന്നമട കാരമുക്കിൽ വന്ന് വറീദിന്റെ വീട് ഏതാന്ന് ആരോടെങ്കിലും ചോദിച്ചാൽമതി അവർ പറഞ്ഞു തന്നോളും….

മ്മ് ശരി…..

റോണി പറഞ്ഞത്പോലെ ലാസ്റ്റവറിന് മുൻപ് തന്നെ ഞങ്ങൾ നാലും ബാഗുമെടുത്ത് പുറത്തേക്കിറങ്ങാൻ ഒരുങ്ങി , പതിയെ നടന്നു നീങ്ങുന്ന കൂട്ടത്തിൽ ജിത്തു നേരത്തേ പോകുന്നത് കണ്ട് ആരതിയുടെ മുഖഭാവം മാറുന്നത് ഞാൻ ശ്രദ്ധിച്ചു…..
———————————————————

നേരത്തേ വീട്ടിലെത്തിയ എന്നെ കണ്ടതും സിന്ധമ്മയുടെ ചോദ്യമെത്തി…

ഇന്നെന്താ സാർ നേരത്തെ???…

അതിന്ന് ലാസ്റ്റവറില്ലായിരുന്നു അത്കൊണ്ട് നേരത്തേ പോന്നു, അമ്മേ ഞാനൊന്ന് റോണീടെ വീടുവരെ പോകുമേ…

എന്താ അവിടെ പരിപാടി ????….

അതറിയില്ല … ഞങ്ങളോട് 3 പേരോടും അവൻ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു…

ഉം… ശരി … നേരത്തേ വരാൻ നോക്കണം ഇല്ലേൽ അമ്മു നിന്നെക്കാണാതെ ഇവിടെ തകർത്ത് വെക്കും….

ആ…. നേരത്തേ വരാം …
…………………………………………..

ഓടിച്ചൊരു കുളി പാസ്സാക്കി
സൈക്കിളുമെടുത്ത് റോണിയുടെ വീട് ലക്ഷ്യമാക്കി ഞാൻ വെച്ചുപിടിച്ചു… പുന്നമടക്കായലിൻ്റെ ഭംഗി ആസ്വദിച്ചുകൊണ്ട് ഞാൻ റോണിയുടെ വീട്ടിലെത്തിച്ചേർന്നു…
അവൻ്റെ വീട്ടിൽ എത്തിയ എൻ്റെ കണ്ണ് ആദ്യം ഉടക്കിയത് കാറിൻ്റെ അടുത്തായ് ഇരിക്കുന്ന പഴയ മോഡൽ ”’എൻഫീൽഡിലേക്കാണ്”’ സൈക്കിൽ വെച്ച് വേഗം ഞാനതിനടുത്തെത്തി….
അലോയ് വീലൊക്കെ കയറ്റി വലിയ ഹാൻ്റിലൊക്കെ വെച്ച് കറുത്ത കളറിൽ ””രാജകീയ പ്രൗഢിയിലിരിക്കുന്ന ബുള്ളറ്റ്””….
ഞാൻ അതിൻ്റെ അടുത്ത് നിന്ന് കറങ്ങുന്നത് കണ്ട് റോണി പറഞ്ഞു
“”അത് പപ്പയുടെ ചങ്ക് കൂട്ടുകാരനാണ് മോനേ”’
എന്നോട് കോളേജിൽ കൊണ്ട് പോക്കോളാൻ പറഞ്ഞതാണ്…. നിങ്ങൾക്കാർക്കും വണ്ടി ഇല്ലാത്തത് കൊണ്ടാണ് ഞാനിത് എടുക്കാത്തത്…

Leave a Reply

Your email address will not be published. Required fields are marked *