പതിവ് പോലെ ക്ലാസ് കഴിഞ്ഞ് ഞാൻ വീട്ടിലേക്കെത്തി … വാസു അച്ഛനും സിന്ധമ്മയും വാതിൽക്കൽ എന്തോ സംസാരിച്ചിരിക്കുകയായിരുന്നു …. ഞാൻ പതിയെ അവരുടെ മുന്നിലേക്കെത്തിയതും ‘അച്ഛൻ രൂക്ഷമായെന്നെ ഒന്ന് നോക്കി’.
“ദൈവമേ…. എല്ലാം പറഞ്ഞ് കോംബ്ലിമെൻ്റാക്കിയതാണല്ലോ ? പിന്നെന്താ അച്ഛനിങ്ങനെ നോക്കുന്നത് ” ??? ഞാൻ മനസ്സിൽ പറഞ്ഞു….
എത്തിയോ അമ്മയുടെ തെമ്മാടി വേഗം പോയ് കുളിക്ക് അമ്മ ചായ എടുക്കാം…
ശരിയമ്മേ…. ഞാൻ വേഗം മുകളിലേക്ക് കയറി റൂമിൽ ബാഗും വെച്ച് തിരിഞ്ഞപ്പോൾ അച്ഛൻ മുറിയിലേക്കെത്തി വന്നപാടെ വാസു അച്ഛൻ ആർത്ത് ചിരിക്കുവാൻ തുടങ്ങി … അത് കണ്ട് ഞാനും ചിരിച്ചു….
മോനേ…. പ്രിൻസിയുടെ ഇന്നത്തെ അവസ്ഥ !!!
ജീവിതത്തിൽ ഇന്നുവരെ ഇങ്ങനൊരവസ്ഥ പുള്ളിക്കുണ്ടായ് കാണില്ല ….
”’വറീദ് എല്ലാത്തിനെയും ബീഫ് ഫ്രൈ ചെയ്യും പോലെ വറുത്ത് കോരിക്കളഞ്ഞില്ലേ”’..
വറീദ് ഉണ്ടായിരുന്നേൽ ഞങ്ങളൊന്നും വരേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ല , എല്ലാം അവൻ ഡീൽ ചെയ്തേനെ….
അച്ഛൻ പറയുന്നത് ഒന്നും മനസ്സിലാവാതെ നോക്കി നിൽക്കുകയാണ് ഞാൻ….
നിനക്കിത് വരെ വറീദിനെ പിടികിട്ടിയില്ലെന്ന് തോന്നുന്നു…..
ഇല്ല … അച്ഛാ എന്താ സംഭവം??? റോണി പറഞ്ഞപ്പോൾ ഞങ്ങളാരും ഇത്രയും പ്രതീക്ഷിച്ചില്ല….
മോനേ… ”’വറീദ് ഒരു വല്ലാത്ത പഹയനാണ് ”’
“ആ കാണുന്നതല്ല അവൻ ആ കാണിച്ചതും അല്ല അവൻ ” കോളേജ് ആയത് കൊണ്ട് മാത്രമാണ് അവനൊന്നടങ്ങിയത്… ആലപ്പുഴ മാർക്കറ്റിൽ പോയ് അന്വേഷിച്ചാൽ മതി അവനെപ്പറ്റി അപ്പോൾ അറിയാം കാര്യങ്ങൾ….
അവനെ അറിയാത്തവരായ് ആരും ഉണ്ടാവില്ല …
വറീദിന് പരിചയമില്ലാത്ത വ്യക്തികളില്ല നമ്മളാരും കരുതുന്നപോലെ ചില്ലറക്കാരനല്ല വറീദ് അത്രയ്ക്ക് പിടിപാടുണ്ട് വറീദിന്…. ‘അവനൊന്ന് വിചാരിച്ചാൽ നാളെ കോളേജിന് പുതിയ പ്രിൻസിപ്പാൾ വരും അതാണ് വറീദിൻ്റെ ഹോൾഡ്’..
ഇവിടെ നമ്മുടെ അലപ്പുഴ ടൗണിൽ തന്നെ പോത്ത് വ്യാപാരത്തിൻ്റെ ഹോൾസെയിൽ ഡീലറാണ് വറീദ്…
”’കൂട്ടത്തിൽ നിൽക്കുന്നവർക്ക് വേണ്ടി ചങ്ക് പറിച്ചു നൽകും അതാണ് വറീദിൻ്റെ സ്വഭാവം”’, “അതേ ഗുണം തന്നെയാ റോണിക്കും കിട്ടിയിരിക്കുന്നത്”…
‘റോണി നിങ്ങൾക്ക് എന്നും ഒരു അസറ്റായിരിക്കും’.
പിന്നെ അവൻ്റെ അപ്പനെപ്പോലെ അവനും ‘എടുത്തു ചാട്ടക്കാരനാണ്’ പക്ഷെ അത് നിങ്ങൾക്ക് ഗുണമായ്ത്തീരുകയേ ഉള്ളു …
നിങ്ങൾ നോക്കിക്കോളൂ എത്ര വലിയ പ്രശ്നം നിങ്ങൾക്ക് വന്നാലും സ്വന്തം ജീവൻപോലും നോക്കാതെ റോണി മുന്നിലുണ്ടാവും….
റോണിയായിട്ട് ആർക്കും ഒരു കുഴപ്പവും ഉണ്ടാക്കില്ല നിങ്ങൾക്ക് വേണ്ടി ആദ്യം ഇറങ്ങുന്നത് അവനായിരിക്കും….
അവൻ്റെ അപ്പൻ്റെ അതേ ”ചങ്കുറപ്പാണ് അവന് കിട്ടിയിരിക്കുന്നത്”….
ഇനി ആ കോളേജിലെ ഒരുത്തനും നിങ്ങളുടെ അടുത്ത് പ്രശ്നമുണ്ടാക്കാൻ വരില്ല , വന്നാൽ “വറീദ് എല്ലാത്തിനെയും വെട്ടി ബീഫിൻ്റെ കൂടെ തൂക്കി വിൽക്കും അതാണ്”
“”കാലൻ വറീദ്””….
എന്താണച്ഛാ റോണിയുടെ പപ്പയെ ‘കാലൻ വറീദെന്ന് വിളിക്കുന്നത്’….
അതോ …. അത് നീ റോണിയോട് തന്നെ ചോദിക്ക്…. അവൻ പറഞ്ഞു തരും കാര്യം…
‘റോണി കാരണമാണ് വറീദിന് ആ പേര് കിട്ടിയത്’….
എന്താ അച്ഛനും മകനും കൂടി ഒരു ഗൂഢാലോചന കയ്യിൽ ഒരു കപ്പ് ചായയുമായ് കടന്നു വന്ന് സിന്ധൂട്ടി ചോദിച്ചു….
എയ് ഒന്നുമില്ല ഞാൻ വെറുതേ ഇവനോട് കോളേജിലെ കാര്യങ്ങൾ തിരക്കുകയായിരുന്നു…
എന്നാൽ ഞാൻ ഷോപ്പിലേക്ക് ചെല്ലട്ടെ ക്ലോസിംഗ് ടൈം അവാറായില്ലേ കണ്ണനും വരുന്നുണ്ടെന്ന് പറഞ്ഞ് അച്ഛൻ പുറത്തേക്ക് ഇറങ്ങി….
അമ്മൂസ് വന്നില്ലേ സിന്ധമ്മേ..????
ഇതുവരെ വന്നിട്ടില്ല … പെണ്ണിപ്പോൾ ചവിട്ടിത്തുള്ളി കയറി വരും ഞാൻ കഴിക്കാനാണേൽ ഒന്നും ഉണ്ടാക്കിയിട്ടില്ല ….
മോനെന്നാൽ ചായ കുടിക്ക് പെണ്ണിന് സ്കൂളിൽ നിന്നും വരുമ്പോൾ കഴിക്കാനൊന്നും കൊടുത്തില്ലേൽ വീട് തകർക്കുമവൾ ….
സിന്ധമ്മ മുറിയിൽ നിന്നും പോയ് …
ഞാൻ ചായ കുടിച്ച് ഇട്ടിരുന്ന ഡ്രസ് ഊരി അലക്കാനുള്ള കുട്ടത്തിലിട്ട് കുളിച്ച് റെഡിയായ് താഴെ എത്തി.
അന്നേരം കാണുന്നത് അമ്മു ദോശയുമായ്
‘അങ്കം വെട്ടുന്നതാണ്’ അവളുമായ് പിണങ്ങിയും ഇണങ്ങിയും സമയം കളഞ്ഞു…
———————————————-
