ദേവൂട്ടി എന്റെ സ്വന്തം ദേവയാനി – 6

സകല കലിപ്പുമെടുത്ത് അനൂപ് സംസാരിച്ച് കഴിഞ്ഞതും ഞാൻ ജിത്തൂനോടായ് പറഞ്ഞു….
ജിത്തൂ…. നീ ഒന്ന് ഇങ്ങ് നോക്കിക്കേ…. എടാ “ആരതിയുടെ ഏഴ് അയലത്ത് വരുമോടാ നിൻ്റെ ആ തേപ്പ് കാരി” , ഞങ്ങൾക്ക് നല്ല വിശ്വാസമുണ്ട് ആരതിയെ…..

അവൾ ഒരിക്കലും നിന്നെ വഞ്ചിക്കില്ല, അവളൊരു പാവമാണെടാ
നിന്നെ അവൾക്ക് ജീവനാണ്…

”അവരുടെ സ്വകാര്യതയിൽ തടസ്സമായ് നിന്നിട്ടല്ല നീ ദിവ്യയോട് പകരംവീട്ടണ്ടത്” .
നിൻ്റെ സ്നേഹം വേണ്ടന്ന് വെച്ച് പോയതല്ലെ അവൾ , നിൻ്റെ സ്നേഹത്തിന് അവൾക്ക് യാതൊരർഹതയുമില്ല…
നിന്നെപ്പോലെ ഒരുത്തനെ വേണ്ടെന്ന് വെച്ച് പോയതിന് അവൾ തീർശ്ചയായും ദു:ഖിക്കും അതുറപ്പാണ്….

നീ ആരതിയെ സ്നേഹിക്ക് അവളുമായ് നമ്മുടെ കോളേജ് മുഴുവൻ പ്രേമിച്ച് നടക്ക്
ദിവ്യയെക്കാൾ സുന്ദരിയായ ഒരു പെണ്ണിനെ നിനക്ക് കിട്ടിയത് കാണുമ്പോൾ അവളുടെ പത്തി താനെ മടങ്ങിക്കോളും അതാണ് അവൾക്ക് നൽകാനുള്ള ഏറ്റവും വലിയ പ്രതികാരം “നിന്നെ എഴുതിത്തള്ളിയവളുടെ മുന്നിൽ നീ വിജയിച്ച് കാണിക്ക്”…..

ടാ…. എല്ലാം ഒന്ന് നിർത്തിക്കേ….
”’ജിത്തു നീ എൻ്റെ കൂട്ടുകാരനാണ് പക്ഷെ നിനക്ക് ദിവ്യയോട് പ്രതികാരം ചെയ്യാനൊരാള് അത് മാത്രമായാണ് നീ ആരതിയെ കാണുന്നതെങ്കിൽ ഈ റോണി ജീവിച്ചിരിക്കും വരെ അതിന് സമ്മധിക്കില്ല”’…..

“റോണീ”…..
ജിത്തുവിൻ്റെ മുഖം വാടുന്നത് കണ്ട് ഞാൻ വിളിച്ചു…..

എടാ…. നിങ്ങൾക്ക് ആരതിയെപ്പറ്റി എന്തറിയാം ?????
നമ്മുടെ ക്ലാസ്സിൽ പഠിക്കുന്ന ഒരു ”പാവം പെൺകുട്ടി”, അത്രയല്ലേ അറിയൂ…..
എന്നാൽ റിയൽ ലൈഫിൽ അതല്ലെടാ ആരതി ……

ഒരുപാട് കഷ്ടപ്പെട്ട് പഠിച്ച് വന്ന പെൺകുട്ടിയാണവൾ…
നിങ്ങൾക്കറിയുമോ…. “അവൾ 4-ാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് മത്സ്യ ബന്ധനത്തിന് പോയ തോണി മുങ്ങി അവളുടെ അച്ഛൻ മരിക്കുന്നത്” .
പിന്നീട് അവളുടെ അമ്മ ഒത്തിരി കഷ്ടപ്പെട്ടാണ് അവളെ വളർത്തിയത്, പാവം അമ്മ ഇന്നും ‘കയർ ഫാക്ടറിയിൽ കഷ്ടപ്പെട്ട് ജോലിയെടുക്കുന്നതിൻ്റെ ഫലമാണ് ആരതി നമ്മുടെ ക്ലാസ്സിൽ ഇരിക്കുന്നത്’….
ഭർത്താവ് മരിച്ച ഒരു സ്ത്രീ ഈ സമൂഹത്തിൽ നിന്നും എന്തെല്ലാം മുള്ള് വാക്കുകൾ കേൾക്കേണ്ടി വരുമെന്ന് നിങ്ങൾ ഒന്ന് ആലോചിച്ച് നോക്ക്, വേണമെങ്കിൽ അവർക്ക് രണ്ടാമതൊരു വിവാഹം കഴിക്കാമായിരുന്നു പക്ഷെ അവർ അത് ചെയ്തില്ല ആരതിയെ മാറോട് ചേർത്ത് പിടിച്ച് ”’തൻ്റെ മോൾക്കായ് മാത്രം ജീവിക്കുന്ന ഒരു സാധു സ്ത്രീയാണവർ”’ , അവരൊക്കെ അല്ലേടാ “റിയൽ ലൈഫിലെ ഹീറോസ്”…..

ആരതിയെ ഒരുപാട് പേർ ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ട് പക്ഷെ അവൾ അതെല്ലാം തിരസ്കരിച്ചു….
“”ആ മനസ്സിലാണ് ജിത്തു നീ കയറിക്കൂടിയത്””
‘നിന്നെ ഇഷ്ടമാണെന്ന് അവൾ എന്നോട് പറഞ്ഞ നിമിഷം ഞാൻ തിരിച്ചറിഞ്ഞതാണ് അവളിലെ ആത്മാർത്ഥത’.
നിന്നെ ആദ്യമായ് കണ്ടന്ന് മുതൽ അവൾക്ക് നിന്നോട് ഇഷ്ടം തോന്നിത്തുടങ്ങി
”’ അവൾ , അവളെത്തന്നെയാണ് നിന്നിൽ കണ്ടത്”’ ….
നീ എന്നും അവൾക്ക് താങ്ങും തണലുമാകുമെന്നാണ് അവൾ വിശ്വസിക്കുന്നത് ‘ജീവന് തുല്യമായ് അവൾ നിന്നെ സ്നേഹിക്കുന്നുണ്ട്’…

“ഇനി നീ പറയൂ ദിവ്യയോട് പ്രതികാരം ചെയ്യാനായ് മാത്രം” ആരതിയെ ഇഷ്ടമാണെന്ന്‌ പറയണോ????……

റോണീ …. നീ ജിത്തുവിനെ അങ്ങനൊരാളായാണോ കണ്ടിരിക്കുന്നത്???…. പറയെടാ….

ജിത്തു… അതല്ലെടാ നീ ആരതിയെപ്പറ്റി എല്ലാം അറിയണം അത്കൊണ്ട് മാത്രമാണ് ഞാനിതെല്ലാം പറഞ്ഞത്….

എടാ ….. ”ദിവ്യ”…
“അവൾ എന്ന് എന്നെ തള്ളിപ്പറഞ്ഞോ ആ നിമിഷം തന്നെ അവൾ എൻ്റെ മനസ്സിൽ മരിച്ചു”….
അതിനു ശേഷം ഞാൻ ആരെയും സ്നേഹിക്കില്ലെന്ന് തീരുമാനിച്ചതാണ് എന്നാൽ ആരതി അവളുടെ സ്നേഹം എനിക്ക് കണ്ടില്ലെന്ന് വെക്കാനായില്ലെടാ അവൾ എന്നെ ഒരുപാട് സ്നേനിക്കുന്നുണ്ടെന്ന് ഞാൻ തിരിച്ചറിയാൻ തുടങ്ങി.
ഇടിയുണ്ടാക്കി പ്രിൻസിയുടെ റൂമിന് മുന്നിൽ നിന്നപ്പോൾ ”’എനിക്കായ് അവൾ ഉതിർത്ത കണ്ണുനീരിൽ നിന്നും ഞാൻ മനസ്സിലാക്കിയതാണ് അവളിലെ സ്നേഹം”’…
പ്രശ്നമെല്ലാം തീർന്ന് നമ്മൾ ക്ലാസിൽ കയറിയപ്പോൾ ‘ചിരിച്ച മുഖവുമായ് നമ്മളെ വരവേറ്റത് ആരതി മാത്രമാണ്’……

ഒരു നിമിഷം പോലും അവളെ ഞാൻ ദിവ്യയോട് പ്രതികാരം ചെയ്യാനുള്ള ഒരു പെൺകുട്ടിയായ് കണ്ടിട്ടില്ല,” അവളെ എൻ്റെ സ്വന്തമായാണ് കാണുന്നത്”….
ഈ ജീവിതകാലം മുഴുവൻ ഞാൻ അവളോടൊപ്പം ഉണ്ടാവും
”’ഇത് ജിത്തു ഇന്ന് ഈ ഭൂമിയിൽ ഏറെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന എൻ്റെ ചങ്ക് കൂട്ടുകാർക്ക് നൽകുന്ന വാക്കാണ്”’
” ജിത്തു എന്നും ആരതിയോടൊപ്പം ഉണ്ടാവും…. ഇനി ഒരിക്കലും അവളുടെ കണ്ണ് നിറയാൻ ഞാൻ അനുവദിക്കില്ല”………

ദേ…. അത് …. ആ ഒരു ഉറപ്പ് മതി റോണിക്ക് ജിത്തു നീ ഒന്നോർത്തും പേടിക്കണ്ട ഞങ്ങൾ എന്നും നിങ്ങളുടെ കൂടെ ഉണ്ടാവും ….
നാളെ തന്നെ നമുക്ക് ആരതിയോട് പറയാം എല്ലാം സെറ്റല്ലെടാ ചങ്സേ…….

റോണിയുടെ ചോദ്യം വന്നതും അനൂപ് പറഞ്ഞു…..
അത് പിന്നെ പറയാനുണ്ടോ….. നാളെത്തന്നെ നമ്മൾ എല്ലാം സെറ്റാക്കുന്നു…

നീ എന്താടാ അജിത്തേ ഒന്നും മിണ്ടാതെയിരിക്കുന്നത് ????…..
റോണി എന്നോട് ചോദിച്ചു…..

എടാ…. എൻ്റെ അഭിപ്രായത്തിൽ ”’ജിത്തുവിന് ആരതിയെ ഇഷ്ടമാണെന്ന് ആദ്യം പറയേണ്ടത് ആരതിയോടല്ല”’…..

പിന്നെ…… എൻ്റെ അഭിപ്രായം കേട്ട് റോണി ചോദിച്ചു….

“എടാ അത് പറയേണ്ടത് ആരതിയുടെ അമ്മയോടാണ്”……
അവളുടെ അമ്മ ഇപ്പോഴും അവൾക്ക് വേണ്ടിയാണ് കഷ്ടപ്പെടുന്നത്, അവൾക്കു വേണ്ടി മാത്രമാണ് തൻ്റെ ജീവിതം സമർപ്പിച്ചത് അങ്ങനെയുള്ള അമ്മ പെട്ടെന്ന് താൻ വിശ്വസിച്ച് വളർത്തിയ മോൾ ഒരാളുമായ് സ്നേഹത്തിലാന്നെന്നറിയുമ്പോൾ അവർ ആകെ തകരും…..
ഇവൾക്കായാണല്ലോ ഞാൻ എൻ്റെ ജീവിതം അർപ്പിച്ചത് എന്നൊരു ചിന്ത ആ അമ്മയിൽ ഉടലെടുക്കും , ”’ആ നിമിഷം അവരുടെ മിഴിയിൽ നിന്നും ഉതിരുന്ന മിഴിനീർ ജിത്തുവിലും ആരതിയിലും ഒരു ശാപമായ് വന്ന് വീഴും അത് ജീവിതകാലം മുഴുവൻ ഇവരെ വേട്ടയാടും”’ ….
എല്ലാക്കാര്യങ്ങളും തുറന്ന് പറയുന്ന തൻ്റെ മോൾ ഇവൻ്റെ കാര്യം മത്രം മറച്ച് വെച്ചതറിഞ്ഞാൽ അത് അവർക്കൊരിക്കലും താങ്ങാനാവില്ല….
“ഒരു അമ്മ തൻ്റെ മക്കളെ എത്രത്തോളം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ടെന്ന് എനിക്ക് വ്യക്തമായറിയാം”….
അതുകൊണ്ട് ഇക്കാര്യം ആദ്യം പറയേണ്ടത് ആരതിയുടെ അമ്മയോടാണ് അതും ആരതിയുടെ പ്രസൻസിൽ, ‘അമ്മ സമ്മദിച്ചാൽ മാത്രം മതി എല്ലാം’…..

എൻ്റെ അഭിപ്രായം ചെന്നതും എല്ലാരും വീണ്ടും ആലോചനയിൽ മുഴുകി അൽപ്പ നേരത്തെ മൗനത്തിന് വിരാമമിട്ട്കൊണ്ട് അനൂപ് പറഞ്ഞു….

എടാ…. “അജിത്ത് പറയുന്നതിൽ കാര്യമുണ്ടെടാ….. അവളുടെ അമ്മ പാവം….
അവരോടാണ് ഇക്കാര്യം ആദ്യമേ പറയേണ്ടത് അവരുടെ അനുവാദം വാങ്ങണമെടാ” …..

Leave a Reply

Your email address will not be published. Required fields are marked *