അച്ഛൻ്റെ മറുപടി ചെന്നതും സ്വന്തം മകനെ തല്ലിയ കലിപ്പിൽ വിശ്വൻ ഉറഞ്ഞ് തുള്ളാൻ തുടങ്ങി…
“മാനേജ്മെൻ്റ് ഒന്നും ചെയ്യില്ല മിസ്റ്റർ ഇവിടെ ഞങ്ങളുടെ തീരുമാനമാണ് നടപ്പിലാവുക”…
‘നിങ്ങൾ ഏതറ്റം വരെ പോയാലും ഇവർ 4 പേരെയും തടർന്ന് പഠിക്കാൻ ഞങ്ങൾ അനുവദിക്കില്ല’….
”’ഇത്രയും അഹങ്കാരം നിറഞ്ഞ പിള്ളേരെ 21 വർഷത്തെ എൻ്റെ അധ്യാപന ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല”’…
സെബാസ്റ്റ്യൻ സാർ പറഞ്ഞത് പോലെ തന്നെ ഇവന്മാർ ”’താലിബാൻ”’ തീവ്രവാദികളേക്കാലും “ക്രൂരന്മാരാണ്”…
”’കണ്ടില്ലേ എൻ്റെ കുഞ്ഞിനെ ഇടിച്ചു പഴുപ്പിച്ച് വെച്ചിരിക്കുന്നത്”’…
വിശ്വൻ പറയുന്നത് കേട്ടാണ് ഞാൻ പുള്ളിയുടെ മകനെ നോക്കുന്നത്….
ഒരുവട്ടം അവനെ നോക്കിയതും എൻ്റെ ”’കണ്ണ് തള്ളിപ്പോയ്”’…
“‘എന്തുവാടെ ഇത് പെറ്റ തള്ള സഹിക്കില്ലല്ലോ “‘???…
“എന്തൊരടിയാടാ നീ കൊടുത്തത് ചെക്കൻ്റെ മോന്ത മുഴുവൻ ചുവന്നുകിടക്കുന്നു” ജിത്തുവിനെ നോക്കി ഞാൻ പറഞ്ഞു…
ഒരു മറുപടിയും പറയാതെ ജിത്തു അവരെ നോക്കി ഒരു ‘പുച്ചച്ചിരി ചിരിച്ചു ‘..
“”അതോടെ ഒരു കാര്യം എനിക്കുറപ്പിക്കുവാൻ സാധിച്ചു ” പഞ്ചപാവമായ ജിത്തു ഇത്രയും ക്രൂരമായ് അവനെ തല്ലണമെങ്കിൽ ഇവർക്കിടയിൽ എന്തോ വലിയ പ്രശ്നമാണ് നിലനിൽക്കുന്നത് “…
അതൊരിക്കലും ഈ മുറിയിൽ കോമ്പർ മൈസായ് പോവില്ല തുടർന്ന് പഠിക്കാൻ സാധിച്ചാൽ ഇനിയും ഇതിന്റെ ബാക്കി ഉണ്ടാവുമെന്നത് ഉറപ്പാണ്…..
വിശ്വൻ തുടർന്നു….
ഇനി ഒരു നിമിഷം പോലും ഇവരെ നിർത്തണ്ട സാറേ…
ഇപ്പോൾ തന്നെ ഇവന്മാരെ പറഞ്ഞ് വിട്ടേക്ക്… ഈ ”’ഗുണ്ടകളെ ”’….
””നിർത്തെടാ പുല്ലേ””….
‘നീ കുറേ നേരമായല്ലോ TC എന്നു പറഞ്ഞ് കൊണ കൊണ വെക്കുന്നു’….
“””നിനക്ക് അത്രക്ക് ദൈര്യമുണ്ടെങ്കിൽ നീ TC കൊടുത്തു നോക്കെടാ””” അപ്പോളറിയാം ഈ “””പോത്ത് വറീദ് “”” ആരാണെന്ന്… വിശ്വൻ്റെ മറുപടി കേട്ട് ദേഷ്യംകൊണ്ട് റോണിയുടെ പപ്പ കസേരയിൽ നിന്നും ചാടി എഴുന്നേറ്റ്
സംസാരിച്ച് തുടങ്ങി…
റോണി ഞങ്ങൾ കേൾക്കേ പറഞ്ഞു…. “”വിശ്വാ നീ തീർന്നെടാ നീ തീർന്ന് “”…..
‘വറീദ് തൻ്റെ ഉഗ്രരൂപം പൂണ്ട് സംഹാരം തുടർന്നു’…
”’അധ്യാപകരില്ലേ എന്തിനാ ഒരു പ്രശ്നമുണ്ടാക്കുന്നതെന്ന് കരുതിയാ ഞാനിത്രയും നേരം മിണ്ടാതിരുന്നത് അപ്പോൾ താനൊക്കെ കൂടി തലയിൽ കേറി അണ്ടി ചുട്ട് തള്ളുന്നോ”’???…
വാസുദേവൻ സർ മാന്യമായല്ലെ നിങ്ങളോട് സംസാരിച്ചത് അദ്ദേഹത്തിൻ്റെ അഭിപ്രായം നീയൊക്കെ മാനിച്ചോ???….
പോത്ത് വറീദിൻ്റെ പെർഫോമൻസിൽ എല്ലാരുടെയും റിലേ പോയി ഇരിക്കുകയാണ് അത് വരെ കത്തിക്കയറിയ വിശ്വനും പ്രിൻസിയും പെട്ടെന്ന് നിശബ്ദമായ് ലക്ഷ്മി മിസ് എന്താ നടന്നതെന്ന് പോലുമറിയാതെ ഇരിപ്പാണ്….
താനൊക്കെ ഒരു അധ്യാപകനാണോ???..
‘പഠിപ്പിക്കുന്ന കുട്ടികളെപ്പോലും വേർതിരിച്ചു കാണുന്നു’…
”’ഇത് പോലെ പ്രശ്നമാവും എന്നറിഞ്ഞിട്ടും പിള്ളേർ ക്ലാസ്സിൽ കയറി ഇവന്മാരെ തല്ലണമെങ്കിൽ അതിന് വ്യക്തമായ കാരണം ഉണ്ടായിരിക്കും”’. “പിള്ളേര്
തല്ലുവാനുണ്ടായ കാരണം ആദ്യം തിരക്കണം അതാണ് നല്ല അധ്യാപകർ ചെയ്യുന്നത്”
”’ അല്ലാതെ ഒരു കൂട്ടരുടെ വാദം മാത്രം കേട്ട് എൻ്റെ കുട്ടികളുടെ നെഞ്ചത്തിട്ട് കൊട്ടാമെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടേൽ ഇവിടെ വെച്ച് നിർത്തിക്കോണം എല്ലാം”’…
“””ദാണ്ട നിക്കണ തൻ്റെ പാല്മാത്രം കുടിക്കുന്ന മോനുണ്ടല്ലോ””
ഈ പാവപ്പെട്ടവനെ ഇന്നലെ രാവിലെ ഇതേ കോളേജിൽ വെച്ച് മറ്റാരുമറിയാതെ തല്ലി (ജിത്തുവിനെ വലിച്ച് മുന്നിലേക്ക് നിർത്തി വറീദ് പറഞ്ഞു)
ഇവനെ തല്ലിയത് കണ്ട് എന്റെ കുട്ടികൾക്ക് സഹിച്ചില്ല….
“കൺമുന്നിൽ വെച്ച് സ്വന്തം കൂട്ടുകാരനെ തല്ലുന്നത് നോക്കി നിൽക്കുന്ന കൂട്ടത്തിലുള്ളതല്ല എൻ്റെ കുട്ടികൾ” …
”’ഇവനെ തല്ലിയ 3 പേരെയും കുട്ടികളും അധ്യാപകരും കാൺകേ തന്നെയാണ് പിള്ളേര് തല്ലിയത്”’…
റോണി എന്നോട് പറഞ്ഞിരുന്നു അവന്റെ കൂട്ടുകാരനെ 3 പേർ ചേർന്ന് തല്ലിയെന്ന്…. ”’തല്ലിയവരെ തിരിച്ചടിക്കണമെന്ന് ഞാനാണ് അവനോട് പറഞ്ഞത്”’
” അവന്മാരെ പോലെ ഒളിച്ചും മറഞ്ഞും അടിക്കണ്ട ക്ലാസിൽ കയറി തന്നെ പൊട്ടിച്ചോളാൻ” ബാക്കി എന്തു വന്നാലും ഞാൻ നോക്കിക്കോളാമെന്ന് വാക്കും കൊടുത്തു…
