അടുത്ത ദിവസം നേരത്തേ എഴുന്നേറ്റ് റെഡിയായ് പതിവുപോലെ ഞാൻ കോളേജിൽ എത്തിച്ചേർന്നു…
ഫസ്റ്റവർ ലക്ഷ്മി മിസ്സിൻ്റെ ക്ലാസ്സായിരുന്നു .
”പ്രധാന വില്ലൻമ്മാരായ ഞങ്ങളെ നാലു പേരെയും പരമപുച്ചത്തോടെ നോക്കി മിസ്സ് പഠിപ്പിക്കൽ തുടർന്നു”…
ബെല്ല് മുഴങ്ങിയപ്പോൾ ക്ലാസ്സ് നിർത്തി ലക്ഷ്മി മിസ്സ് പോയി , സോണിയ മിസ്സിനായ് എല്ലാരും വെയ്റ്റ് ചെയ്തിരുന്നു ….
എന്നാൽ എല്ലാരെയും ഞെട്ടിച്ച്കൊണ്ട് ”’വിശ്വൻ ക്ലാസ്സിലേക്ക് രംഗ പ്രവേശനം ചെയ്തു”’…
വന്നപാടെ ഞങ്ങളെ നോക്കി കലിപ്പിച്ചിട്ട് ബുക്ക് ടേബിളിൻ്റെ പുറത്ത് വെച്ചു എന്നിട്ട് “എല്ലാരുടെയും നെഞ്ച് നോക്കിത്തന്നെ വിശ്വൻ വെടിയുതിർത്തു”…
”’Dear students …..
ഇന്ന് മുതൽ സോണിയമിസ്സിന് പകരം ഞാനാണ് 2 വർഷവും നിങ്ങൾക്ക് കെമിസ്ടി എടുക്കുന്നത്””….
വിശ്വൻ്റെ വായിൽ നിന്നും വീണ വാക്കുകൾ കേട്ട് കുട്ടികളെല്ലാരും ഒരു നിമിഷം നിശ്ചലമായി… എല്ലാരും ദയനീയമായ് ഞങ്ങളെ നോക്കി….
‘നല്ല കമ്പനിയായ സോണിയ മിസ്സ് മാറിയതിലും പകരം വിശ്വനെപ്പോലൊരു അവതാരം പഠിപ്പിക്കാനെത്തിയതിലുള്ള സങ്കടവുമായിരുന്ന് പെൺകുട്ടികൾക്കെങ്കിൽ, ആൺകുട്ടികൾക്ക് അവരുടെ സ്വപ്ന സുന്ദരിയായ സോണിയ മിസ്സിൻ്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിയാത്തതിലുള്ള നിരാശയായിരുന്നു മുഖത്ത് നിഴലിച്ചത്’….
എല്ലാരെയും നോക്കി ഒരു വളിച്ച ചിരി ഞങ്ങൾ പാസ്സാക്കി
“”ഞങ്ങളെക്കൊണ്ട് ഇത്രയൊക്കെയല്ലേ പറ്റൂ ”” എന്ന മട്ടിൽ
മച്ചാമ്മാരേ കെമിസ്ട്രിയുടെ കാര്യത്തിൽ തീരുമാനമായിട്ടുണ്ട് കേട്ടാ … നമുക്കിട്ട് പണിയാൻ തന്നെയാണ് വിശ്വൻ വന്നിരിക്കുന്നത് മൂന്ന് പേരോടുമായ് ഞാൻ പറഞ്ഞു…
മറുപടിയെന്നോണം റോണി പറഞ്ഞു…
അതേ…..
ആ പോട്ടേ അയാളെവിടെ വരെ പോകുമെന്ന് നോക്കാമെടാ നമുക്ക്….
സോണിയ മിസ്സ് മാറിയതിൽ ഏറ്റവും കൂടുതൽ ‘സങ്കടം ശ്യാമിനായിരുന്നു’…
അവനെപ്പോലെ മിസ്സിൻ്റെ ചോര ഊറ്റിക്കുടിച്ചോണ്ടിരുന്ന മറ്റൊരാൾ ക്ലാസിലില്ലായിരുന്നു എന്നതാണ് സത്യം ….
ഞങ്ങളെ നാല് പേരോടും മിസ്സിന് ചെറിയൊരു ഇഷ്ടമുണ്ടായിരുന്നു… പഠിപ്പിക്കുമ്പോൾ മിസ്സിൻ്റെ മുഖത്ത് മാത്രം നോക്കിയിരിക്കുന്ന ആൺകുട്ടികളെന്ന് പറയുന്നത് ഞങ്ങൾ നാലുപേർ മാത്രമായിരുന്നു….
ബാക്കിയുള്ളവർ കണ്ണുകൾകൊണ്ട് മിസ്സിനെ ആവാഹിക്കുകയായിരുന്നു….
വിശ്വൻ്റെ ക്ലാസ്സ് മുന്നോട്ട് പോവുകയാണ് അറു ബോറനെന്നു പറഞ്ഞാൽ അറുബോറൻ ….
എല്ലാരും ഉറക്കത്തിൻ്റെ അലസ്യത്തിലേക്ക് നയിക്കുന്ന തരത്തിലായിരുന്നു പുള്ളിയുടെ പഠിപ്പിക്കൽ അവസാനം ക്ലാസ്സ് മുഴുവൻ ഉറക്കത്തിലേക്ക് വഴുതിവീണു…..
—————————————————
ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് തണൽ മരച്ചുവട്ടിലിരിക്കുമ്പോൾ റോണി ഞങ്ങളോടായ് പറഞ്ഞു….
‘എടാ നമുക്ക് ഇന്ന് ലാസ്റ്റ് അവറിന് മുമ്പ് ചാടണം’…..
അനൂപ് : എന്തിനാടാ????
റോണി : അതൊക്കെയുണ്ട് വീട്ടിലെത്തി ഉടനെ തന്നെ റെഡിയായ് എൻ്റെ വീട്ടിലേക്ക് പോര്…..
അതെന്തിനാടാ???…. സംശയ രൂപേണ ഞാൻ ചോദിച്ചു…
എന്തിനാണെന്നറിഞ്ഞാലേ നീ വരികയുള്ളോ???…
ഇവൻമ്മാരുടെ കൂടെ അങ്ങ് എത്തിയാൽ മതി എന്താ ഏതാന്നൊക്കെ നേരിൽ കണ്ടാൽ മതി എല്ലാം…..
ഓമ്പ്രാ…. അടിയനെത്തിക്കോളാമേ….
ജിത്തു : എടാ എനിക്ക് നിൻ്റെ വീടെവിടാന്നറിയില്ല….
പുന്നമട കാരമുക്കിൽ വന്ന് വറീദിന്റെ വീട് ഏതാന്ന് ആരോടെങ്കിലും ചോദിച്ചാൽമതി അവർ പറഞ്ഞു തന്നോളും….
മ്മ് ശരി…..
റോണി പറഞ്ഞത്പോലെ ലാസ്റ്റവറിന് മുൻപ് തന്നെ ഞങ്ങൾ നാലും ബാഗുമെടുത്ത് പുറത്തേക്കിറങ്ങാൻ ഒരുങ്ങി , പതിയെ നടന്നു നീങ്ങുന്ന കൂട്ടത്തിൽ ജിത്തു നേരത്തേ പോകുന്നത് കണ്ട് ആരതിയുടെ മുഖഭാവം മാറുന്നത് ഞാൻ ശ്രദ്ധിച്ചു…..
———————————————————
നേരത്തേ വീട്ടിലെത്തിയ എന്നെ കണ്ടതും സിന്ധമ്മയുടെ ചോദ്യമെത്തി…
ഇന്നെന്താ സാർ നേരത്തെ???…
അതിന്ന് ലാസ്റ്റവറില്ലായിരുന്നു അത്കൊണ്ട് നേരത്തേ പോന്നു, അമ്മേ ഞാനൊന്ന് റോണീടെ വീടുവരെ പോകുമേ…
