ദേവൂട്ടി എന്റെ സ്വന്തം ദേവയാനി – 6

ഒരു മറുപടിയും പറയാതെ ജിത്തു അവരെ നോക്കി ഒരു ‘പുച്ചച്ചിരി ചിരിച്ചു ‘..
“”അതോടെ ഒരു കാര്യം എനിക്കുറപ്പിക്കുവാൻ സാധിച്ചു ” പഞ്ചപാവമായ ജിത്തു ഇത്രയും ക്രൂരമായ് അവനെ തല്ലണമെങ്കിൽ ഇവർക്കിടയിൽ എന്തോ വലിയ പ്രശ്നമാണ് നിലനിൽക്കുന്നത് “…
അതൊരിക്കലും ഈ മുറിയിൽ കോമ്പർ മൈസായ് പോവില്ല തുടർന്ന് പഠിക്കാൻ സാധിച്ചാൽ ഇനിയും ഇതിന്റെ ബാക്കി ഉണ്ടാവുമെന്നത് ഉറപ്പാണ്…..

വിശ്വൻ തുടർന്നു….
ഇനി ഒരു നിമിഷം പോലും ഇവരെ നിർത്തണ്ട സാറേ…
ഇപ്പോൾ തന്നെ ഇവന്മാരെ പറഞ്ഞ് വിട്ടേക്ക്… ഈ ”’ഗുണ്ടകളെ ”’….

””നിർത്തെടാ പുല്ലേ””….
‘നീ കുറേ നേരമായല്ലോ TC എന്നു പറഞ്ഞ് കൊണ കൊണ വെക്കുന്നു’….
“””നിനക്ക് അത്രക്ക് ദൈര്യമുണ്ടെങ്കിൽ നീ TC കൊടുത്തു നോക്കെടാ””” അപ്പോളറിയാം ഈ “””പോത്ത് വറീദ് “”” ആരാണെന്ന്… വിശ്വൻ്റെ മറുപടി കേട്ട് ദേഷ്യംകൊണ്ട് റോണിയുടെ പപ്പ കസേരയിൽ നിന്നും ചാടി എഴുന്നേറ്റ്
സംസാരിച്ച് തുടങ്ങി…

റോണി ഞങ്ങൾ കേൾക്കേ പറഞ്ഞു…. “”വിശ്വാ നീ തീർന്നെടാ നീ തീർന്ന് “”…..

‘വറീദ് തൻ്റെ ഉഗ്രരൂപം പൂണ്ട് സംഹാരം തുടർന്നു’…

”’അധ്യാപകരില്ലേ എന്തിനാ ഒരു പ്രശ്നമുണ്ടാക്കുന്നതെന്ന് കരുതിയാ ഞാനിത്രയും നേരം മിണ്ടാതിരുന്നത് അപ്പോൾ താനൊക്കെ കൂടി തലയിൽ കേറി അണ്ടി ചുട്ട് തള്ളുന്നോ”’???…

വാസുദേവൻ സർ മാന്യമായല്ലെ നിങ്ങളോട് സംസാരിച്ചത് അദ്ദേഹത്തിൻ്റെ അഭിപ്രായം നീയൊക്കെ മാനിച്ചോ???….

പോത്ത് വറീദിൻ്റെ പെർഫോമൻസിൽ എല്ലാരുടെയും റിലേ പോയി ഇരിക്കുകയാണ് അത് വരെ കത്തിക്കയറിയ വിശ്വനും പ്രിൻസിയും പെട്ടെന്ന് നിശബ്ദമായ് ലക്ഷ്മി മിസ് എന്താ നടന്നതെന്ന് പോലുമറിയാതെ ഇരിപ്പാണ്….

താനൊക്കെ ഒരു അധ്യാപകനാണോ???..

‘പഠിപ്പിക്കുന്ന കുട്ടികളെപ്പോലും വേർതിരിച്ചു കാണുന്നു’…

”’ഇത് പോലെ പ്രശ്നമാവും എന്നറിഞ്ഞിട്ടും പിള്ളേർ ക്ലാസ്സിൽ കയറി ഇവന്മാരെ തല്ലണമെങ്കിൽ അതിന് വ്യക്തമായ കാരണം ഉണ്ടായിരിക്കും”’. “പിള്ളേര്
തല്ലുവാനുണ്ടായ കാരണം ആദ്യം തിരക്കണം അതാണ് നല്ല അധ്യാപകർ ചെയ്യുന്നത്”
”’ അല്ലാതെ ഒരു കൂട്ടരുടെ വാദം മാത്രം കേട്ട് എൻ്റെ കുട്ടികളുടെ നെഞ്ചത്തിട്ട് കൊട്ടാമെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടേൽ ഇവിടെ വെച്ച് നിർത്തിക്കോണം എല്ലാം”’…

“””ദാണ്ട നിക്കണ തൻ്റെ പാല്മാത്രം കുടിക്കുന്ന മോനുണ്ടല്ലോ””
ഈ പാവപ്പെട്ടവനെ ഇന്നലെ രാവിലെ ഇതേ കോളേജിൽ വെച്ച് മറ്റാരുമറിയാതെ തല്ലി (ജിത്തുവിനെ വലിച്ച് മുന്നിലേക്ക് നിർത്തി വറീദ് പറഞ്ഞു)
ഇവനെ തല്ലിയത് കണ്ട് എന്റെ കുട്ടികൾക്ക് സഹിച്ചില്ല….
“കൺമുന്നിൽ വെച്ച് സ്വന്തം കൂട്ടുകാരനെ തല്ലുന്നത് നോക്കി നിൽക്കുന്ന കൂട്ടത്തിലുള്ളതല്ല എൻ്റെ കുട്ടികൾ” …
”’ഇവനെ തല്ലിയ 3 പേരെയും കുട്ടികളും അധ്യാപകരും കാൺകേ തന്നെയാണ് പിള്ളേര് തല്ലിയത്”’…
റോണി എന്നോട് പറഞ്ഞിരുന്നു അവന്റെ കൂട്ടുകാരനെ 3 പേർ ചേർന്ന് തല്ലിയെന്ന്…. ”’തല്ലിയവരെ തിരിച്ചടിക്കണമെന്ന് ഞാനാണ് അവനോട് പറഞ്ഞത്”’
” അവന്മാരെ പോലെ ഒളിച്ചും മറഞ്ഞും അടിക്കണ്ട ക്ലാസിൽ കയറി തന്നെ പൊട്ടിച്ചോളാൻ” ബാക്കി എന്തു വന്നാലും ഞാൻ നോക്കിക്കോളാമെന്ന് വാക്കും കൊടുത്തു…

””ചങ്കുറപ്പുള്ള തന്തയ്ക്ക് ജനിച്ച ഗുണം അതാണിവര് നാലുപേരും കാണിച്ചത്””…
അല്ലാതെ തൻ്റെ മോനെപ്പോലെ “പ്രശ്നമാകുമോന്ന് ഭയന്ന് ഒളിഞ്ഞും മറഞ്ഞുമല്ല അടിച്ചത്”, ”’10 ആളുകൾ കാൺകെയാ തല്ലിയത്”’…

ഒരു നിമിഷം ഞാൻ വിശ്വനെയും സെബാട്ടിയേയും മാറി മാറി നോക്കി “””രണ്ട് പേരും മൂർഖൻ പാമ്പിനെയാണല്ലോ കയറി ചവിട്ടിയത് എന്ന അവസ്ഥയിലാണ്”””…

”’വറീദ് വീണ്ടും വീണ്ടും ആഞ്ഞുകൊത്തുവാൻ തുടങ്ങി”’…

വാസുദേവൻ സാർ പറഞ്ഞപോലെ എൻ്റെ പുള്ളേരിവിടുന്ന് പുറത്തായിട്ടുണ്ടേൽ ദാണ്ട ഈ”’ മലരൻമ്മാർ”’ മൂന്നും ഉണ്ടാവണം അല്ലാതെ ഞങ്ങളുടെ കുട്ടികളെ മാത്രം പുറത്താക്കാൻ നിന്നാൽ ”’ഈ വറീദിൻ്റെ തനികൊണം നിങ്ങളറിയും”’ …

“കൂടുതൽ കളിച്ചാൽ ഇന്ന് വൈകുന്നേരത്തിനുള്ളിൽ തൻ്റെ ഈ കസേര ഞാൻ തെറിപ്പിക്കും” [പ്രിൻസിയെ ചൂണ്ടി വറീദ് പറഞ്ഞു] ‘ഈ കസേരയുള്ളത് കൊണ്ടാണ് തന്നെപ്പോലൊരാളെ കുട്ടികൾ സഹിക്കുന്നത്’ ഇതെങ്ങാനും തെറിച്ചാൽ ഒരു പുഴുവിൻ്റെ വില പോലും തനിക്കിവിടെ ഉണ്ടാവില്ല….
”’വറീദ് ആരാണെന്ന് തനിക്കൊന്നും അറിയില്ല”’ “””വേണമെങ്കിൽ ഞാൻ അറിയിച്ചു തരാം ഞാൻ വിചാരിച്ചാൽ എന്തൊക്കെ നടക്കുമെന്ന് “””…….

‘അധ്യാപകരെ എന്നും ബഹുമാനിച്ചിടേയുള്ളു ഞാൻ, അത് സത്യവും ന്യായവും നോക്കുന്നവരെ മാത്രം എന്തിൻ്റെ പേരിലായാലും കുട്ടികളെ വേർതിരിച്ചു കാണാതെ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുന്നവരെ’,
അല്ലാതെ തന്നെയൊക്കെപ്പോലുള്ളോരെ വറീദ് എന്നും ‘അകറ്റി നിർത്തിയിട്ടേയുള്ളു’…

വന്നപ്പോൾ മുതൽ താനൊക്കെ പറയുന്നതാണല്ലോ
”’ടി സി ഉണ്ടാക്കും ടി സി ഉണ്ടാക്കുമെന്ന്”’, “നീയൊക്കെ കുറെ പുളുത്തും” .

” വറീദ് കൂട്ടത്തിൽ നിൽക്കുന്നവരെ കൈവിടാതെ എന്നും ചേർത്ത്
നിർത്തിയിട്ടേയുള്ളു. അതേ ഗുണം തന്നെയാ എൻ്റെ മോനും കിട്ടിയിരിക്കുന്നത്”.
”’ഇന്ന് മുതൽ ഇവർ 4 പേരും എൻ്റെ സ്വന്തം മക്കളാണ് ”’
ഇപ്പോൾ നടന്ന ഈ പ്രശ്നത്തിൻ്റെ പേരിൽ എൻ്റെ കുട്ടികൾക്കിവിടെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായെന്ന് ഞാനറിഞ്ഞാൽ ” ”””ബെല്ലാരീന്ന് പോത്തിനെ ഇറക്കി കോളേജിനകത്ത് കയറ്റി കെട്ടും””
പറയുന്നത്”’ വറീദാ”’
””പോത്ത് വറീദ്””
എൻ്റെ സ്വഭാവം നിങ്ങൾക്കറിയില്ല ”എടഞ്ഞാൽ ഞാൻ തനി പോത്താണ് എല്ലാം പൊളിച്ചടുക്കീട്ടേ നിലത്ത് നിൽക്കു”’….

“”അപ്പോ എങ്ങനാ സാറേ…. എൻ്റെ കുട്ടികൾ ക്ലാസിലേക്ക് പൊക്കോട്ടെ””???…..

പോത്ത് വറീദിൻ്റെ പെർഫോമൻസ് കണ്ട് പേടിച്ചുപോയ പ്രിൻസി യാന്ത്രികമായ് മൊഴിഞ്ഞു……

“”പൊക്കോളൂ””….

വീണ്ടും ക്ലാസിൽ കയറാനുള്ള അനുവാദം കിട്ടിയതും ഞങ്ങൾക്ക് അത് ഒരുപാട് സന്തോഷം സമ്മാനിച്ചു .
എന്നോടും ജിത്തൂനോടും അനൂപിനോടുമായ് റോണി ചോദിച്ചു….
“”എങ്ങനെയുണ്ടായിരുന്നു മക്കളെ പപ്പയുടെ പെർഫോമൻസ്”’ “???…

എൻ്റെ പൊന്നെടാ ഊവ്വേ ”’എജ്ജാതി”’ … കണ്ടില്ലേ വിശ്വനും പ്രിൻസിയും “ഇഞ്ചി കടിച്ച കുരങ്ങനെ പോലിരിക്കുന്നത്”
രണ്ടും കൂടി ””പടക്കത്തിന് തീ കൊളുത്തി എറിഞ്ഞത് പെട്രോൾ പമ്പിലേക്കാണെന്ന് അറിയാതെ പോയ്””….
അനൂപ് പറഞ്ഞു…

ടാ നമ്മുടെ ലക്ഷ്മി മിസ്സിൻ്റെ ഇരിപ്പ് കണ്ടോ ..
”’പാവം ഇവിടിപ്പോൾ എന്താ സംഭവിച്ചതെന്ന് പോലും അറിഞ്ഞിട്ടില്ല”’…
ലക്ഷ്മി മിസ്സിനെ നോക്കി ജിത്തു പറഞ്ഞു…

അങ്ങനെ ‘അങ്കം ജയിച്ച സന്തോഷത്തിൽ പ്രിൻസിയുടെ റൂമിൽ നിന്നും ഇറങ്ങുന്നതിനിടയിൽ വറീദ് തിരിഞ്ഞ് നിന്ന് സിനിമാ സ്റ്റൈലിൽ പ്രിൻസിയോടും വിശ്വനോടും പറഞ്ഞു’…

Leave a Reply

Your email address will not be published. Required fields are marked *