സ്ഥലത്തിൻ്റെ മനോഹാരിത ആസ്വദിച്ചുകൊണ്ട് ഞാൻ റോണിയോട് ചോദിച്ചു……
റോണി ഇതേതാ സ്ഥലം???
ഇതോ…. നമ്മുടെ ജിത്തുക്കുട്ടൻ ഒരിക്കൽ പറഞ്ഞില്ലേ ”’ബിയറടിക്കണമെങ്കിൽ നല്ല പ്രകൃതി രമണീയമായ സ്ഥലം വേണമെന്ന്”’ …. ഇതാണ് അന്ന് ഞാൻ പറഞ്ഞ എന്റെ കസ്റ്റഡിയിലുള്ള ”’ചാത്തൻതറ”’ എങ്ങനുണ്ട് ഇഷ്ടമായോ എല്ലാത്തിനും അതോ പാടവരമ്പ് നോക്കണോ???….
റോണിയുടെ ചോദ്യത്തിന് ആറാം തമ്പുരാൻ സിനിമയിലെ ലാലേട്ടനെ അനുകരിച്ച് അനൂപ് മറുപടി പറഞ്ഞു…..
“”’അതിലും എത്രയോ സുന്ദരം ഈ ചാത്തൻതറ”’” “ബിയറടിച്ചു മറിയാൻ ഇത്രയും മനോഹരമായ സ്ഥലം ഒരുക്കിത്തന്നഞങ്ങളുടെ റോണിക്കുട്ടന് ഒരായിരം നന്ദി”…..
ജിത്തു : റോണി ഇവിടാരും താമസമില്ലേ??? ഇതാരുടേയാ ഈ വീടും സ്ഥലവും ???…
ഞങ്ങളുടെ തന്നെയാ ടാ .
പപ്പയുടെ ചാച്ചൻ്റെ വീടാണ് പപ്പ ഓടിക്കളിച്ച് വളർന്ന വീട് ….
അനൂപ് : ഇത്രയും മനോഹരമായ വീടുണ്ടായിട്ടും നിങ്ങൾ എന്തിനാടാ പുതിയ വീട് വെച്ചത്???
അത് ചാച്ചൻ രാഷ്ട്രീയത്തിലൊക്കെ പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ മാറിയതാണ് അന്ന് ഞാൻ ജനിച്ചിട്ടില്ല പിന്നെ മാർക്കറ്റിലേക്ക് എത്താനുള്ള എളുപ്പവും ഫാമും എല്ലാം കൂടെ ആയപ്പോൾ അവിടേക്ക് മാറി…
ഇടക്ക് ഞാനും പപ്പയും കൂടി ഇവിടെ വരും വീടും പരിസരവും വൃത്തിയാക്കി നല്ല കാറ്റൊക്കെ കൊണ്ട് ഓരോ ബിയറടിക്കും. ”’ഇവിടിരുന്ന് ബിയറടിക്കാൻ ഒരു പ്രത്യേക മൂടാണ്”’ …
അതാണ് ജിത്തു അന്ന് പറഞ്ഞപ്പോൾത്തന്നെ ഒരു സ്ഥലമുണ്ടെന്ന് ഞാൻ പറഞ്ഞത്…
ഇവിടെ നമ്മളെ തടയാനോ ശല്യം ചെയ്യാനോ ആരും വരില്ല നിങ്ങൾക്കിഷ്ടമുള്ളത് ചെയ്തോളു ബിയറടിക്കുകയോ പാട്ട് പാടുകയോ ഡാൻസ് കളിക്കുകയോ തലകുത്തിമറിയുക കൂടി ചെയ്തോ ഒരു കുഴപ്പവുമില്ല.
പിന്നെ ആദ്യമേ ഞാനൊരു കാര്യം പറയാം ””ചാത്തൻ തറ ഇന്ന് മുതൽ നിങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണ്””…
ഞാൻ കൂടെ ഇല്ലെങ്കിലും എപ്പോഴും ഏത് സമയത്ത് വേണമെങ്കിലും നിങ്ങൾക്കിവിടെ വരാം ”ഈ ഗെയ്റ്റെന്നും നിങ്ങൾക്കായ് തുറന്ന് കിടക്കും” …
”ഇത് ഞാൻ പറഞ്ഞതല്ല പപ്പ പറഞ്ഞതാണ് ”…..
റോണിയുടെ വാക്കുകൾ ഞങ്ങൾ മൂന്ന് പേരിലും സന്തോഷം നിറച്ചു
ഞാൻ റോണിയോടായ് ചോദിച്ചു….
എന്താടാ ഈ സ്ഥലത്തെ
“ചാത്തൻ തറ ” എന്നു പറയുന്നത്????….
അതോ…. അത് ഈ വീടിൻ്റെ പേരാണ് ”ചാത്തോത്ത് മുക്ക് ” അല്ലെങ്കിൽ ”’ചാത്തൻ തറ”’…
ഇനി മുതൽ ഇവിടം ശരിക്കും ചാത്തൻതറയാവാൻ പോവുകയല്ലേ…
എങ്ങനെ????
നമ്മൾ നാല് ചാത്തന്മാരുടെയും വിഹാര കേന്ദ്രമാവാൻ പോകുവല്ലേ ഇവിടം എല്ലാ ദിവസവും വൈകുന്നേരം ഇവിടെ ഒത്തുകൂടാം നമുക്ക് പിന്നെ ആഘോഷങ്ങൾ വരുമ്പോൾ ബിയറടിയും എന്താ പോരെ???…
ധാരാളം…. ഇനിയീ ‘ചാത്തൻതറ നമുക്ക് സ്വന്തം’
ജിത്തു പറഞ്ഞു…
റോണി : ആദ്യമായെല്ലാം ചാത്തൻ തറയിലെത്തിയതല്ലെ ഒന്നാഘോഷിച്ചേക്കാം …
എങ്ങനെ ഞങ്ങൾക്ക് ഒന്നും മനസ്സിലാവുന്നില്ല സംശയത്തോടെ അനൂപ് ചോദിച്ചു…
വാടാ ജിത്തു….
റോണി ജിത്തുവിനെയും കൂട്ടി കാറിൻ്റെ പുറകിലേക്ക് പോയ് ഡിക്കി തുറന്നു തിരികെ എത്തിയത്
“8 ബിയറും കൊണ്ടാണ്”….
ജിത്തു ബിയർ ഓപ്പണാക്കാൻ പോയതും റോണി അവനെ തടഞ്ഞു…
എന്താ സംഭവമെന്നറിയാതെ ഞങ്ങൾ റോണിയെ നോക്കിയപ്പോൾ അവൻ പറഞ്ഞു…
ഇപ്പോൾ സമയം മൂന്നരയല്ലേ ആയിട്ടുള്ളു ”’ബിയറടിക്കുന്നതിന് നല്ല ക്ലൈമറ്റ് കൂടി വേണം അതിന് ദാ സൂര്യൻ ചേട്ടനൊന്ന് അസ്തമിക്കും വരെ വെയ്റ്റ് ചെയ്യ് അപ്പോൾ മാനം ചൊക ചൊകാന്ന് ചോന്ന് വരും കായലും ചീനവലകളും ഉണരും അന്നേരം ബിയറടിക്കാനുണ്ടല്ലോ വല്ലാത്തൊരു നൊസ്റ്റാൾജിയയാ”’…
അത് വരെ നമുക്ക് എന്തെങ്കിലും സംസാരിച്ചിരിക്കാം…
എല്ലാവരും കുറച്ച് നേരം നിശബ്ദമായ്
കുറച്ച് നേരത്തിന് ശേഷം അനൂപ് റോണിയോട് ചോദിച്ചു….
എടാ പപ്പയാണോ ക്ലാസിൽ കയറി അവന്മാരെ തല്ലാൻ പറഞ്ഞത്???.
അതേടാ….
അജിത്ത് വന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ അവന്മാർക്കിട്ട് പൊട്ടിക്കണമെന്ന് ഉറപ്പിച്ചതാണ് പിന്നെ പപ്പ വന്നപ്പോൾ ഞാൻ കാര്യങ്ങൾ പറഞ്ഞു അന്നേരമാണ് പപ്പ പറഞ്ഞത് നിങ്ങൾ ആൺകുട്ടികളാണെന്ന് അവന്മാർക്ക് തെളിയിച്ചു കൊടുക്ക് “ക്ലാസിൽ കയറി വീക്കിക്കോളാൻ” അതിൻ്റെ പേരിൽ എന്ത് വന്നാലും ഞാൻ നോക്കിക്കോളാമെന്ന്…
അന്നേരവും എനിക്ക് ഒരു സംശയമുണ്ടായിരുന്നു ക്ലാസിലൊക്കെ കയറി തല്ലുമ്പോൾ കുട്ടികളെല്ലാം കൂടി നമ്മളെ തല്ലിയിരുന്നേൽ….
