ദേവൂട്ടി എന്റെ സ്വന്തം ദേവയാനി – 6

Related Posts


ദേവൂട്ടിയുടെ കഥയ്ക്ക് പിന്തുണ നൽകുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി❤❤❤…..
തുടർന്നും നിങ്ങളുടെ സ്നേഹം പ്രതീക്ഷിക്കുന്നു ❤❤…

കഥ തുടരുന്നു…

പെട്ടെന്നാണ് കോളേജിനു മുന്നിൽ ഒരു വെളുത്ത ഹോണ്ടാ സിറ്റി വന്ന് നിന്നത് അതിൽ നിന്നുമിറങ്ങിയ ആളെക്കണ്ട് റോണി ഒഴികെ ബാക്കി എല്ലാരുമൊന്ന് അമ്പരന്നു!!!!!!!!!!!!!

“””’നമ്മുടെ കീരിക്കാടൻ ജോസിനെ പോലെ ഒരു രൂപം””””

“”””അൽപ്പം വെളുത്തിട്ട് നല്ല ഉറച്ച ശരീരത്തോട് കൂടി കട്ടി മീശയൊക്കെ വെച്ചൊരു മനുഷ്യൻ””””” ….

അദ്ദേഹത്തെ കണ്ട് കിളി പാറി നിൽക്കുന്ന അനുരാജേട്ടന്റെ ചുണ്ടുകൾ അറിയാതെ ഉരുവിട്ടു……

“””’പോത്ത് വറീദ്”””

””””’അതെ പോത്ത് വറീദ് എൻ്റെ പപ്പ””””…….

തുടരുന്ന് വായിക്കുക …….

‘കോളേജിൻ്റെ പടികൾ കയറി റോണിയുടെ പപ്പ ഞങ്ങളുടെ അടുത്തേക്ക് എത്തിച്ചേർന്നു’ .
എല്ലാവരും അദ്ദേഹത്തെ അതിശയത്തോടെ നോക്കുകയാണ് , അനൂപ് ആദ്യമായ് ഒരു ഇടിക്കേസിൽ പെട്ടതറിഞ്ഞ് അനുരാജേട്ടൻ്റെ പകുതി ഗ്യാസ് പോയിനിൽക്കുകയായിരുന്നു കൂട്ടത്തിൽ
“”പോത്ത് വറീദിനെ”” കൂടി കണ്ടപ്പോൾ അത് പൂർത്തിയായ്…..

ഒരു പുഞ്ചിരിയോടെ വറീദ് വാസു അച്ഛനോട് ചോദിച്ചു…
” വാസുദേവൻ സർ അല്ലെ “???….

‘അതെ ‘…. എന്നെ അറിയുമോ?????…
പിന്നെ ഇന്നാട്ടിൽ നിങ്ങളെയും കണ്ണൻ സാറിനെയും അറിയാത്തവരായ് ആരെങ്കിലുമുണ്ടോ????…

പക്ഷെ തമ്മിൽ പരിചയപ്പെടുന്നത് ഇങ്ങനെ ഒരു സിറ്റുവേഷനിലായ്പ്പോയെന്ന് മാത്രം…. ‘അൽപ്പം നീരസത്തോട് കൂടി വറീദ് പറഞ്ഞു’….

“””എന്റെ പേര് വറീദ് “””

അറിയാം ഞാൻ കേട്ടിട്ടുണ്ട് വാസു അച്ഛൻ മറുപടി പറഞ്ഞു……

‘ഇവരൊക്കെ’???… അനുരാജേട്ടനെയും ജിത്തുവിന്റെ അച്ഛനെയും ചൂണ്ടിക്കൊണ്ട് വറീദ് ചോദിച്ചു……

ഇത് ‘അനുരാജ്’ നമ്മുടെ അനൂപിൻ്റെ ഏട്ടനാണ് പപ്പാ,പിന്നെ ഇത് നമ്മുടെ ജിത്തുവിൻ്റെ അച്ഛൻ പേര് “രഘു ” റോണി മറുപടി പറഞ്ഞു…

“”വറീദേ പിള്ളേരോട് ഞാനാണ് പറഞ്ഞത് കൂട്ടുകാരനെ തല്ലിയാൽ തിരിച്ചും അടി കൊടുക്കണമെന്ന്””…. പക്ഷേ ഇവന്മാർ ക്ലാസ്സിൽ കയറി പൊളിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല….
പ്രിൻസിപ്പാൾ ഫോണിൽ വിളിച്ച് ഇവന്മാരുടെ വീര സാഹസം പറഞ്ഞപ്പോൾ ഞാൻ തന്നെ അതിശയിച്ചു!!!
‘മറ്റു കുട്ടികളൊക്കെ നോക്കി നിൽക്കേ ക്ലാസിലൊക്കെ കയറി അവന്മാരെ അടിക്കാനും മാത്രം ദൈര്യം നമ്മുടെ കുട്ടികൾക്കുണ്ടോന്ന്’ ????

വിശ്വസിക്കാനെ സാധിക്കുന്നില്ല….
പ്രിൻസിപ്പാൾ ഭയങ്കര ചൂടിലായിരുന്നു… ഇന്നത്തതോടെ ഇവന്മാരുടെ ചീട്ട് കീറുന്ന ലക്ഷണമാണ് കണ്ടിട്ട്….

ഹേയ് അതൊന്നും കാര്യമാക്കണ്ടെന്നേ നമുക്ക് നോക്കാം ഇതെവിടെ വരെ പോകുമെന്ന് സാർ ആദ്യമൊന്ന് മയത്തിലങ്ങ് സംസാരിച്ച് നോക്ക് ബാക്കി കാര്യങ്ങൾ എല്ലാം ഞാൻ നോക്കിക്കോളാം ……

എല്ലാരുടെയും പേരൻസ് എത്തിയോ???….
പ്രിൻസിയുടെ റൂമിൽ നിന്നും ഇറങ്ങി വന്ന മാക്രി ദാമു (പ്യൂൺ ദാമോദരൻ ) ചോദിച്ചു…

”’ആ എത്തി”’…..
ദാമുവിൻ്റെ ചോദ്യം ഇഷ്ടപ്പെടാതെ റോണി മറുപടി പറഞ്ഞു ….

എന്നാൽ ഞാനൊന്ന് സെബാസ്റ്റ്യൻ സാറിനോട് (പ്രിൻസി) ചോദിക്കട്ടെ നിങ്ങളെ അകത്തേക്ക് കയറ്റി വിടട്ടേന്ന്…..

ദാമു അകത്തേക്ക് കയറി അനുവാദം ചോദിച്ചിട്ട് ഞങ്ങളോടായ് പറഞ്ഞു…..
നിങ്ങളോട് അകത്തേക്ക് ചെല്ലാൻ പറഞ്ഞു….
ഞാൻ വിശ്വജിത്ത് സാറിനെയും നിങ്ങളുടെ ലക്ഷ്മി മിസ്സിനെയും വിളിക്കാൻ പോകുവാ നിങ്ങൾ അകത്തേക്ക് കയറിക്കോന്ന് പറഞ് ..
മാക്രി പുറത്തേക്ക് ചാടി ….

പ്രിൻസിയുടെ മുറിയിലേക്ക് കയറാൻ പോയതും എൻ്റെ മനസിൽ ഓരോ ചിന്തകൾ കടന്നു വരാൻ തുടങ്ങി …
” ഒന്നെങ്കിൽ ഇന്നത്തതോടെ കോളേജ് ജീവിതം അവസാനിക്കും അല്ലെങ്കിൽ കുറഞ്ഞ പക്ഷം 14 ദിവസം വീട്ടിലിരിക്കാം “, എന്നാലും യാതൊരുവിധ സങ്കടവുമില്ല ജിത്തു ഇപ്പോൾ നല്ല സന്തോഷത്തിലാണ് ”’അച്ഛൻ പറഞ്ഞത് പോലെ ജിത്തു തനിച്ചല്ല ഞങ്ങൾ എന്നും അവൻ്റെ കൂടെ ഉണ്ടാവും എന്നൊരു വിശ്വാസം അവനിപ്പോൾ വന്നിട്ടുണ്ട് ”” അതിലും വലുതല്ല ഞങ്ങൾക്ക് TC യും സസ്പെൻഷനും …
എന്നിരുന്നാലും തുടർന്ന് ഇവിടെ തന്നെ ഇവരോടൊപ്പം പഠിക്കാൻ സാധിച്ചാൽ മതിയായിരുന്നു…
ആ… ഇനി എന്ത് തന്നെ ആയാലും വരുന്നിടത്ത് വെച്ച് കാണാം എന്ന് ഓർത്ത്
പ്രിൻസിയുടെ റൂമിലേക്ക് കയറി…

ഞങ്ങളെ കണ്ടതും പ്രിൻസിയുടെ മുഖമാകെ ദേഷ്യത്താൽ ചുവന്നു…
സെബാട്ടിയുടെ ബാർമേറ്റിൻ്റെ മോനെയാണ് ഞങ്ങളിന്ന് പഞ്ഞിക്കിട്ടത് .
”’തല്ലാൻ പോകുന്നത് വിശ്വൻ്റെ സ്വന്തം പ്രോഡക്ടിനെയാണെന്ന്”’ ഒരു വാക്ക് ജിത്തു പറഞ്ഞിരുന്നെങ്കിൽ ഒതുക്കത്തിൽ അടിക്കാമായിരുന്നു ,ഇത് വിശ്വന് ഇങ്ങനെയൊരു സൃഷ്ടിയുള്ള കാര്യം എനിക്കോ റോണിക്കോ അനൂപിനോ അറിയില്ലായിരുന്നു
ഓ… ഇനി അതൊക്കെ ചിന്തിച്ചിട്ടെന്താ കാര്യം സംഭവിക്കാനുള്ളത് സംഭവിച്ചു.

അകത്തേക്ക് കയറിയ ഞങ്ങളുടെ പേരൻസിനോട് കലിപ്പ് മോഡിൽ തന്നെ കസേരയിൽ ഇരിക്കുവാൻ സെബാട്ടി പറഞ്ഞു…

സെബാട്ടി ഞങ്ങളെ നാലു പേരെയും ദേഷ്യത്തോടെ മാറി മാറി നോക്കുകയാണ് ….
ആ നോട്ടത്തിൽ നിന്നും ഒരു കാര്യം മനസിലായ് തീരുമാനങ്ങൾ നേരത്തെ തന്നെ വിശ്വജിത്തും പ്രിൻസിയും കൂടി എടുത്തു കഴിഞ്ഞിരിക്കുന്നു ഇനി എല്ലാരേയും കാണിക്കാൻ ഒരു പ്രഹസനം മാത്രം ….

എൻ്റെ അടുത്തായ് നിന്ന അനൂപിനോട് താഴ്ന്ന സ്വരത്തിൽ ഞാൻ പറഞ്ഞു
” ടാ പ്രിൻസിയുടെ മൗനം കണ്ടിട്ട് കാര്യങ്ങൾക്ക് ഏറെക്കുറെ തീരുമാനമായിട്ടുണ്ടെന്നാണ് തോന്നുന്നത്…

അനൂപ് ദയനീയമായ് എന്നെ ഒന്ന് നോക്കി , പക്ഷെ “റോണിയുടെ മുഖത്ത് ഒരു വിധത്തിലുമുള്ള ഭാവവ്യത്യാസവുമില്ല” അവനാണെങ്കിൽ വളരെ കൂളായിട്ടാണ് നിൽക്കുന്നത്…..
”’May I come in sir”” ….

“Yes come in”….

‘കിളിനാദം കേട്ട് വാതിൽക്കലേക്ക് നോക്കിയ ഞങ്ങൾ കാണുന്നത് ഡോറും തുറന്ന് അകത്തേക്ക് വരുന്ന ലക്ഷ്മി മിസ്സിനെയാണ്’.
പുറകെ മണം പിടിച്ചുകൊണ്ട് മാക്രിയുമുണ്ട്…
ഞങ്ങളെ കണ്ടതും മിസ്സ് വീണ്ടും മുഖത്ത് ലോഡ് കണക്കിന് “പുച്ചവും ദേഷ്യവും വാരി വിതറിക്കൊണ്ട് കസേരയിലായ് ഇരുന്നു”….

അതിനു പുറകെ വിശ്വൻ കയറി വന്നു
കൂടെ 3 ഊളകളുമുണ്ട്…
അവന്മാരെ കണ്ടതും ഞങ്ങൾക്ക് വീണ്ടും തരിച്ചു കയറി ….
തലകുനിച്ചു കൊണ്ട് അവന്മാർ വിശ്വന് പുറകിലായ് നിലയുറപ്പിച്ചു…
അൽപ്പസമയത്തെ മൗനത്തിനു ശേഷം വാസു അച്ഛൻ സംസാരിച്ചു തുടങ്ങി …

“സർ എന്താ സംഭവം”???
എന്താ ഉണ്ടായത്???…..

വാസു അച്ഛൻ്റെ ചോദ്യം ചെന്നതും അത് വരെ പിടിച്ച് നിർത്തിയ സകല ദേഷ്യവും പുറത്തെടുത്ത്കൊണ്ട് സെബാട്ടി പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *