ദേവൂട്ടി എന്റെ സ്വന്തം ദേവയാനി – 6

ടാ അജിത്തേ നിനക്ക് ഒരു വണ്ടി എടുത്തൂടെ ബസ്സ് മടുപ്പായ് അങ്ങനെയാണെങ്കിൽ നമുക്ക് ബൈക്കിൽ പോയൊരു പൊളി പൊളിക്കാം
എന്തേയ്….

ഡബിൾ ഓക്കേ…
വണ്ടി വാങ്ങിക്കണ്ട കാര്യമൊന്നുമില്ല അച്ഛൻ്റെ ഫ്രണ്ട് കണ്ണൻ ചേട്ടൻ്റെ കയ്യിലുണ്ട് ‘എൻ്റെ ഇഷ്ട വണ്ടി’ വെറുതെ ഇരിക്കുന്നത് കൊണ്ട് എന്നോട് എടുത്തോളാൻ പുള്ളി പറഞ്ഞിട്ടുണ്ട്…
നിനക്ക് വണ്ടിയുള്ള കാര്യം അറിയില്ലായിരുന്നു എങ്കിൽ ഞാൻ നേരത്തെ തന്നെ പോയ് എടുത്തേനെ …
ഇനി അടുത്ത ദിവസം തന്നെ പോയെടുത്തേക്കാം…

എതാടാ പുളളിയുടെ കയ്യിലുള്ള വണ്ടി????

””Rx 100 അണെടാ”’….

ഞങ്ങളുടെ സംസാരം കേട്ട് നിന്ന അനുപ് പറഞ്ഞു…

എൻ്റമ്മോ പൊളി സാധനം…
”’ബുള്ളറ്റും RX ഉ0 ഒരു പൊളി പൊളിക്കാം കോളേജിൽ”’

എന്തുവാടെ മൂന്നും കൂടി പൊളിക്കുന്ന കാര്യമൊക്കെ പറയുന്നു… സൈക്കിൾ സ്റ്റാൻഡിൽ വെച്ച്കൊണ്ട് ജിത്തു ചോദിച്ചു…

അത് ബൈക്കിൽ കോളേജിൽപ്പോകുന്ന കാര്യം പറഞ്ഞതാണെടാ ജിത്തൂനോടായ് റോണി പറഞ്ഞു….

ആണോ ….
റോണി നീ എന്തിനാടാ ഞങ്ങളോട് വരാൻ പറഞ്ഞത്????…

അതൊക്കെയുണ്ട് മക്കളെ… എല്ലാം ഇവിടെ നിന്നോളു ഞാൻ അമ്മയോട് ഒന്ന് പറഞ്ഞിട്ടു വരാം ….

ശരിയെടാ….

‘ബുള്ളറ്റ് പൊളിയാണല്ലോടാ ജിത്തു ഞങ്ങളോടായ് പറഞ്ഞു’..

അതെ ഇതിൽ കോളേജിൽ പോകുന്ന കാര്യമാണ് ഞങ്ങൾ ഇത്രയും നേരം പറഞ്ഞോണ്ടിരുന്നത്….
അനൂപ് പറഞ്ഞു.

ഇതിലോ…..
‘ ബുള്ളറ്റിൽ നിന്നും കണ്ണെടുക്കാതെ ജിത്തു പറഞ്ഞു”…

എന്നാൽ പോകാം കാറിൻ്റെ സെൻട്രൽ ലോക്ക് മാറ്റിക്കൊണ്ട് റോണി പറഞ്ഞു ….
അനൂപ് : കാറിലാണോ പോകുന്നത്???
നിനക്ക് കാറ് ഓടിക്കാനറിയുമോ???

ഇല്ലെടാ ഞാൻ ബോട്ടാണ് ഓടിക്കുന്നത് ….
എടാ മണ്ടാ കാറോടിക്കാനറിയില്ലേൽ ഞാൻ കാറിൻ്റെ ചാവിയുമായ് വരുമോ ???
എല്ലാം കയറി അട്ടിയിട്
ഞങ്ങൾ എല്ലാരും വണ്ടിയിൽ കയറി ….
വണ്ടി പതിയെ മുന്നോട്ട് നീങ്ങിത്തുടങ്ങി RJ നീന FM ൽ തകർക്കുകയാണ് നീന ചേച്ചിയുടെ മധുരമായ ശബ്ദം ആസ്വദിച്ചു കൊണ്ട് ഞങ്ങൾ യാത്ര തുടർന്നു ഒരു 3 KM കഴിഞ്ഞപ്പോൾ വണ്ടി പതിയെ വലത്തോട്ട് തിരിഞ്ഞു വിജനമായ ഒരു സ്ഥലത്ത് കൂടി യാത്ര തുടർന്നു…
മെയിൻ റോഡിൽ നിന്നും തിരിയുന്നതിനു മുൻപായ് ‘ഒരു ചെറിയ വീട് ‘ മാത്രമേ ആ പ്രദേശത്ത് ഉണ്ടായിരുന്നുള്ളു….

500 മീറ്റർ മുന്നോട്ട് വന്നതും “ഇരുവശവും കണ്ടൽക്കാടാൽ ചുറ്റപ്പെട്ട സ്ഥലത്തിനു നടുക്ക് കൂടി വണ്ടി ഓടിയോടി ഒരു ഗേറ്റിനകത്തേക്ക് കയറി”…
വണ്ടിയിൽ നിന്നും പുറത്തേക്കിറങ്ങിയ ഞാനും അനൂപും ജിത്തുവും മനോഹരമായ ആ കാഴ്ചകണ്ട് അമ്പരന്നുപോയ്!!!!!….

‘പുന്നമടക്കായലിനു തീരത്തായ് ഓട് പാകിയ പഴയ ശൈലിയിൽ നിർമ്മിച്ചിട്ടുള്ളൊരു വീട്’
വീടിനു ചുറ്റും ഒരുപാട് സ്ഥലവുമുണ്ട് വാതിൽക്കൽ ”’കായലിനോട് ചേർന്ന് ഒരു വലിയ മാവും അതിനു ചുറ്റും ഇരിക്കുവാനായ് വിശാലമായ കൽക്കെട്ടും”’…
”അവിടെയിരുന്ന് മുന്നിലേക്ക് നോക്കിയാൽ പുന്നമടക്കായലിലെ ചീനവലകൾ കാണാം അതിൽ നിന്നും മീൻ പിടിക്കാനായ് തക്കം പാത്തിരിക്കുന്ന കൊറ്റികളും…
മറുകരയിൽ അടുത്തടുത്തായ് കെട്ടിയിട്ടിരിക്കുന്ന ഹൗസ് ബോട്ടുകളും…
മത്സ്യ ബന്ധനത്തിലേർപ്പെട്ടിരിക്കുന്ന ചെറു വള്ളങ്ങളും …. ആകെ മൊത്തം മനസ്സിന് ആനന്ദം നൽകുന്ന നയനമനോഹരമായ ഒരു അന്തരീക്ഷം” …
“ശരീരത്തേയും മനസ്സിനെയും കുളിരണിയിച്ച് കൊണ്ട് എപ്പോഴും നല്ല ഇളം കാറ്റ് വീശിക്കൊണ്ടിരിക്കുന്നു”….

സ്ഥലത്തിൻ്റെ മനോഹാരിത ആസ്വദിച്ചുകൊണ്ട് ഞാൻ റോണിയോട് ചോദിച്ചു……

റോണി ഇതേതാ സ്ഥലം???

ഇതോ…. നമ്മുടെ ജിത്തുക്കുട്ടൻ ഒരിക്കൽ പറഞ്ഞില്ലേ ”’ബിയറടിക്കണമെങ്കിൽ നല്ല പ്രകൃതി രമണീയമായ സ്ഥലം വേണമെന്ന്”’ …. ഇതാണ് അന്ന് ഞാൻ പറഞ്ഞ എന്റെ കസ്റ്റഡിയിലുള്ള ”’ചാത്തൻതറ”’ എങ്ങനുണ്ട് ഇഷ്ടമായോ എല്ലാത്തിനും അതോ പാടവരമ്പ് നോക്കണോ???….

റോണിയുടെ ചോദ്യത്തിന് ആറാം തമ്പുരാൻ സിനിമയിലെ ലാലേട്ടനെ അനുകരിച്ച് അനൂപ് മറുപടി പറഞ്ഞു…..

“”’അതിലും എത്രയോ സുന്ദരം ഈ ചാത്തൻതറ”’” “ബിയറടിച്ചു മറിയാൻ ഇത്രയും മനോഹരമായ സ്ഥലം ഒരുക്കിത്തന്നഞങ്ങളുടെ റോണിക്കുട്ടന് ഒരായിരം നന്ദി”…..

ജിത്തു : റോണി ഇവിടാരും താമസമില്ലേ??? ഇതാരുടേയാ ഈ വീടും സ്ഥലവും ???…

ഞങ്ങളുടെ തന്നെയാ ടാ .
പപ്പയുടെ ചാച്ചൻ്റെ വീടാണ് പപ്പ ഓടിക്കളിച്ച് വളർന്ന വീട് ….

അനൂപ് : ഇത്രയും മനോഹരമായ വീടുണ്ടായിട്ടും നിങ്ങൾ എന്തിനാടാ പുതിയ വീട് വെച്ചത്???

അത് ചാച്ചൻ രാഷ്ട്രീയത്തിലൊക്കെ പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ മാറിയതാണ് അന്ന് ഞാൻ ജനിച്ചിട്ടില്ല പിന്നെ മാർക്കറ്റിലേക്ക് എത്താനുള്ള എളുപ്പവും ഫാമും എല്ലാം കൂടെ ആയപ്പോൾ അവിടേക്ക് മാറി…
ഇടക്ക് ഞാനും പപ്പയും കൂടി ഇവിടെ വരും വീടും പരിസരവും വൃത്തിയാക്കി നല്ല കാറ്റൊക്കെ കൊണ്ട് ഓരോ ബിയറടിക്കും. ”’ഇവിടിരുന്ന് ബിയറടിക്കാൻ ഒരു പ്രത്യേക മൂടാണ്”’ …
അതാണ് ജിത്തു അന്ന് പറഞ്ഞപ്പോൾത്തന്നെ ഒരു സ്ഥലമുണ്ടെന്ന് ഞാൻ പറഞ്ഞത്…

ഇവിടെ നമ്മളെ തടയാനോ ശല്യം ചെയ്യാനോ ആരും വരില്ല നിങ്ങൾക്കിഷ്ടമുള്ളത് ചെയ്തോളു ബിയറടിക്കുകയോ പാട്ട് പാടുകയോ ഡാൻസ് കളിക്കുകയോ തലകുത്തിമറിയുക കൂടി ചെയ്തോ ഒരു കുഴപ്പവുമില്ല.
പിന്നെ ആദ്യമേ ഞാനൊരു കാര്യം പറയാം ””ചാത്തൻ തറ ഇന്ന് മുതൽ നിങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണ്””…

ഞാൻ കൂടെ ഇല്ലെങ്കിലും എപ്പോഴും ഏത് സമയത്ത് വേണമെങ്കിലും നിങ്ങൾക്കിവിടെ വരാം ”ഈ ഗെയ്റ്റെന്നും നിങ്ങൾക്കായ് തുറന്ന് കിടക്കും” …
”ഇത് ഞാൻ പറഞ്ഞതല്ല പപ്പ പറഞ്ഞതാണ് ”…..

റോണിയുടെ വാക്കുകൾ ഞങ്ങൾ മൂന്ന് പേരിലും സന്തോഷം നിറച്ചു
ഞാൻ റോണിയോടായ് ചോദിച്ചു….

എന്താടാ ഈ സ്ഥലത്തെ
“ചാത്തൻ തറ ” എന്നു പറയുന്നത്????….

അതോ…. അത് ഈ വീടിൻ്റെ പേരാണ് ”ചാത്തോത്ത് മുക്ക് ” അല്ലെങ്കിൽ ”’ചാത്തൻ തറ”’…
ഇനി മുതൽ ഇവിടം ശരിക്കും ചാത്തൻതറയാവാൻ പോവുകയല്ലേ…

എങ്ങനെ????

നമ്മൾ നാല് ചാത്തന്മാരുടെയും വിഹാര കേന്ദ്രമാവാൻ പോകുവല്ലേ ഇവിടം എല്ലാ ദിവസവും വൈകുന്നേരം ഇവിടെ ഒത്തുകൂടാം നമുക്ക് പിന്നെ ആഘോഷങ്ങൾ വരുമ്പോൾ ബിയറടിയും എന്താ പോരെ???…

ധാരാളം…. ഇനിയീ ‘ചാത്തൻതറ നമുക്ക് സ്വന്തം’
ജിത്തു പറഞ്ഞു…

റോണി : ആദ്യമായെല്ലാം ചാത്തൻ തറയിലെത്തിയതല്ലെ ഒന്നാഘോഷിച്ചേക്കാം …
എങ്ങനെ ഞങ്ങൾക്ക് ഒന്നും മനസ്സിലാവുന്നില്ല സംശയത്തോടെ അനൂപ് ചോദിച്ചു…

വാടാ ജിത്തു….
റോണി ജിത്തുവിനെയും കൂട്ടി കാറിൻ്റെ പുറകിലേക്ക് പോയ് ഡിക്കി തുറന്നു തിരികെ എത്തിയത്
“8 ബിയറും കൊണ്ടാണ്”….

ജിത്തു ബിയർ ഓപ്പണാക്കാൻ പോയതും റോണി അവനെ തടഞ്ഞു…

എന്താ സംഭവമെന്നറിയാതെ ഞങ്ങൾ റോണിയെ നോക്കിയപ്പോൾ അവൻ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *