ഞങ്ങളെ കണ്ടതും പ്രിൻസിയുടെ മുഖമാകെ ദേഷ്യത്താൽ ചുവന്നു…
സെബാട്ടിയുടെ ബാർമേറ്റിൻ്റെ മോനെയാണ് ഞങ്ങളിന്ന് പഞ്ഞിക്കിട്ടത് .
”’തല്ലാൻ പോകുന്നത് വിശ്വൻ്റെ സ്വന്തം പ്രോഡക്ടിനെയാണെന്ന്”’ ഒരു വാക്ക് ജിത്തു പറഞ്ഞിരുന്നെങ്കിൽ ഒതുക്കത്തിൽ അടിക്കാമായിരുന്നു ,ഇത് വിശ്വന് ഇങ്ങനെയൊരു സൃഷ്ടിയുള്ള കാര്യം എനിക്കോ റോണിക്കോ അനൂപിനോ അറിയില്ലായിരുന്നു
ഓ… ഇനി അതൊക്കെ ചിന്തിച്ചിട്ടെന്താ കാര്യം സംഭവിക്കാനുള്ളത് സംഭവിച്ചു.
അകത്തേക്ക് കയറിയ ഞങ്ങളുടെ പേരൻസിനോട് കലിപ്പ് മോഡിൽ തന്നെ കസേരയിൽ ഇരിക്കുവാൻ സെബാട്ടി പറഞ്ഞു…
സെബാട്ടി ഞങ്ങളെ നാലു പേരെയും ദേഷ്യത്തോടെ മാറി മാറി നോക്കുകയാണ് ….
ആ നോട്ടത്തിൽ നിന്നും ഒരു കാര്യം മനസിലായ് തീരുമാനങ്ങൾ നേരത്തെ തന്നെ വിശ്വജിത്തും പ്രിൻസിയും കൂടി എടുത്തു കഴിഞ്ഞിരിക്കുന്നു ഇനി എല്ലാരേയും കാണിക്കാൻ ഒരു പ്രഹസനം മാത്രം ….
എൻ്റെ അടുത്തായ് നിന്ന അനൂപിനോട് താഴ്ന്ന സ്വരത്തിൽ ഞാൻ പറഞ്ഞു
” ടാ പ്രിൻസിയുടെ മൗനം കണ്ടിട്ട് കാര്യങ്ങൾക്ക് ഏറെക്കുറെ തീരുമാനമായിട്ടുണ്ടെന്നാണ് തോന്നുന്നത്…
അനൂപ് ദയനീയമായ് എന്നെ ഒന്ന് നോക്കി , പക്ഷെ “റോണിയുടെ മുഖത്ത് ഒരു വിധത്തിലുമുള്ള ഭാവവ്യത്യാസവുമില്ല” അവനാണെങ്കിൽ വളരെ കൂളായിട്ടാണ് നിൽക്കുന്നത്…..
”’May I come in sir”” ….
“Yes come in”….
‘കിളിനാദം കേട്ട് വാതിൽക്കലേക്ക് നോക്കിയ ഞങ്ങൾ കാണുന്നത് ഡോറും തുറന്ന് അകത്തേക്ക് വരുന്ന ലക്ഷ്മി മിസ്സിനെയാണ്’.
പുറകെ മണം പിടിച്ചുകൊണ്ട് മാക്രിയുമുണ്ട്…
ഞങ്ങളെ കണ്ടതും മിസ്സ് വീണ്ടും മുഖത്ത് ലോഡ് കണക്കിന് “പുച്ചവും ദേഷ്യവും വാരി വിതറിക്കൊണ്ട് കസേരയിലായ് ഇരുന്നു”….
അതിനു പുറകെ വിശ്വൻ കയറി വന്നു
കൂടെ 3 ഊളകളുമുണ്ട്…
അവന്മാരെ കണ്ടതും ഞങ്ങൾക്ക് വീണ്ടും തരിച്ചു കയറി ….
തലകുനിച്ചു കൊണ്ട് അവന്മാർ വിശ്വന് പുറകിലായ് നിലയുറപ്പിച്ചു…
അൽപ്പസമയത്തെ മൗനത്തിനു ശേഷം വാസു അച്ഛൻ സംസാരിച്ചു തുടങ്ങി …
“സർ എന്താ സംഭവം”???
എന്താ ഉണ്ടായത്???…..
വാസു അച്ഛൻ്റെ ചോദ്യം ചെന്നതും അത് വരെ പിടിച്ച് നിർത്തിയ സകല ദേഷ്യവും പുറത്തെടുത്ത്കൊണ്ട് സെബാട്ടി പറഞ്ഞു…
“”””ഇവന്മാർ 4 പേരും ഗുണ്ടകളാണോ””””???…
”’ഇന്ന് വരെ സെൻ്റ് ആൻ്റണീസിൻ്റെ ചരിത്രത്തിൽ ആരും തന്നെ അധ്യാപകരും കുട്ടികളും നോക്കി നിൽക്കെ ക്ലാസിൽ കയറി ഇതുപോലത്തെ അതിക്രമങ്ങൾ കാട്ടിയിട്ടില്ല”’
ഇതെന്താ വെള്ളരിക്കാപ്പട്ടണമോ???
‘ബീക്കോമിലെ പെൺകുട്ടികളാകെ പേടിച്ചിരിക്കുകയാണ്’…
ഇവന്മാരെന്താ വല്ല ””’താലിബാൻ””’ തീവ്രവാദികളാണോ???
അല്ല അവർക്കൊക്കെ ഒരു മയമുണ്ട് ഇത് അവരെക്കാൾ ””ക്രൂരൻമ്മാരാണ്””…
മനുഷ്യക്കുഞ്ഞുങ്ങളാണെന്ന പരിഗണന പോലും നൽകാതെയാണ് ഈ കുട്ടികളെ മർദ്ധിച്ചത് ഇവരുടെ ജീവന് ആപത്ത് സംഭവിച്ചിരുന്നെങ്കിലോ???….
ആര് സമാധാനം പറയും????……
‘കണ്ട ചന്ത ഭാഷകൾ വിളിച്ച് പറഞ്ഞ്കൊണ്ട് ക്ലാസിൽ കയറുക എന്നിട്ട് പഠിക്കാനായ് വരുന്ന കുട്ടികളെ ഒരു കാരണവുമില്ലാതെ കയറി തല്ലുക’ .
ഇക്കണക്കിന് പോയാൽ ഇവന്മാർ ഉടൻ തന്നെ “പഠിപ്പിക്കുന്ന അധ്യാപകരെയും കൈവെക്കും”
ഇവർക്ക് വീട്ടിൽ മനുഷ്യനെ തല്ലാനും കൊല്ലാനുമുള്ള ട്രെയ്നിംഗ് ആണോ നിങ്ങൾ കൊടുക്കുന്നത്……
പ്രിൻസി സകല ദേഷ്യവുമെടുത്ത് സംസാരം തുടർന്നു കൊണ്ടിരുന്നു….
ഇതെല്ലാം കേട്ട് അനുരാജേട്ടൻ ദയനീയമായ് ഞങ്ങളെ നോക്കി, ജിത്തുവിൻ്റെ അച്ഛൻ പ്രിൻസി പറയുന്നത് കേട്ട് പേടിച്ചിരിപ്പാണ് .
“”” പോത്ത് വറീദിനാണേൽ യാതൊരു കുലുക്കവുമില്ല””” ”’നമ്മളിതെത്ര കണ്ടിരിക്കുന്നു”’ എന്ന ഭാവമാണ് പുള്ളിയുടെ മുഖത്ത്….
ഏറെ നേരത്തെ പ്രിൻസിയുടെ ആക്രമത്തിന് ശേഷം വാസു അച്ഛൻ മറുപടി പറയാൻ തുടങ്ങി….
അല്ല സാർ, ഇത്രയും നേരം ഞങ്ങളുടെ കുട്ടികളെപ്പറ്റി ഓരോ കാര്യങ്ങൾ പറഞ്ഞല്ലോ ???….
സത്യത്തിൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ അന്വേഷിച്ചോ????…..
