നന്ദിനി 8അടിപൊളി  

നന്ദിനി

Nandini | Author : Ajith Krishna


 

പ്രകൃതി ഭംഗി പൂത്തുലഞ്ഞു നിൽക്കുന്ന ഗ്രാമം മയ്യൻകോട്. വയലുകളും കുളങ്ങളും അമ്പലങ്ങളും ആൽത്തറകളാലും സമൃദ്ധമായ പച്ചപ്പ് നിറഞ്ഞ നാട്. ഏതൊരു മലയാളിയും കണ്ണടച്ചു കാണുന്ന നമ്മുടെ പഴയ ജീവിത ശൈലികൾ ഇപ്പോഴും നിറഞ്ഞു നിൽക്കുന്ന നാട്. നമ്മുടെ കഥകൾ പലപ്പോഴും നാടൻ ടച്ചിൽ ആയിരിക്കും..

എന്നാൽ കഴിയും വിധം ഞാൻ ഈ കഥ എഴുതുന്നു സപ്പോർട് ചെയ്യുക. വയലിന്റെ കരയിലെ ഒരു നാലു കെട്ടു വീട്. അതിനെ ചുറ്റി വെട്ടുകല്ലിൽ തീർത്ത ഒരു വലിയ മതിൽ. അത് ഒരു പഴയ നായർ തറവാട് ആണ്. വീടിന്റെ മുന്നിൽ ഒരു ചെറിയ പടിപ്പുര. ചുറ്റുമതിൽ കെട്ടിനുള്ളിൽ ഒരു ഭാഗത്തു ആയി ഒരു വലിയ വാഴ തോട്ടം അപ്പോൾ തന്നെ ആ വീട് നിൽക്കുന്ന വിസ്തൃതി നമുക്ക് മനസ്സിൽ ആകും.

അതൊരു ചെറിയ വീടല്ല നല്ലൊരു നാലു കെട്ടു വീട് ആണ്. വീടിന്റെ നടുമുറിയിൽ ആയി ഒരു തുളസി തറ. അവിടെ വിളക്ക് വെച്ച് കൊണ്ട് ഒരു പെൺകുട്ടി. ശരീരം അൽപ്പം മെലിഞ്ഞിട്ടാണ് നല്ല നീളമുള്ള കാർകുന്തൽ, തൂങ്ങിയാടുന്ന കുണ്ടലങ്ങൾ. അത് കാറ്റിൽ പറക്കുമ്പോൾ അവളുടെ കവിളിൽ മെല്ലെ തട്ടുന്നത് കാണാൻ നല്ല ഭംഗി ആണ്. വീതി കുറഞ്ഞ ചെറിയ ചുണ്ടുകൾ കണ്മഷി എഴുതിയ കണ്ണുകൾ പുരികങ്ങളുടെ ഒത്ത നടുവിൽ ഒരു കറുത്ത പൊട്ട്.

അതിനു മുകളിൽ ചന്ദനകുറി, മുടിയിൽ തുളസി കദിർ ചൂടി കൊണ്ട് അവൾ വിളക്ക് കൊളുത്തി തൊഴുതു. ആ കണ്ണുകൾ ആകാതമായി എന്തിനോ കാത്തിരിക്കുക ആണ്. അവൾ തൊഴുതു തിരിഞ്ഞു നേരെ അകത്തളത്തിലെ പടിയിൽ ചവിട്ടി മുകളിലേക്ക് കയറി. ഇത്രയും നേരം നമ്മൾ സൗന്ദര്യം വർണ്ണിച്ച ഈ പെൺകുട്ടിയാണ് ഈ കഥയിലെ നായിക പേര് “നന്ദിനി”.

അവൾ ഇന്ന് ആകാംശയോടെ കാത്തിരിക്കുന്നത് അവളുടെ മുറ ചെക്കന് വേണ്ടിയാണു. നാളുകൾക്കു ശേഷം അവൾ ഇന്ന് അവനെ കാണാൻ പോവുകയാണ്. ചെറുപ്പത്തിൽ ഒരുമിച്ച് കളിച്ചു വളർന്നപ്പോൾ തന്നെ അവരുടെ കല്യാണം വീട്ടുകാർ ഉറപ്പിച്ചതാണ്. ഇനി കഥയിലെ നായകനിലേക്ക് വരാം, അവന്റെ പേര് ഉണ്ണിക്കുട്ടൻ, നന്ദിനിയുടെ പ്രിയപ്പെട്ട കുട്ടേട്ടൻ.

നാൾ ഇത്രയും അവനു വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു. വളർന്നു വരുന്നതിനു അനുസരിച്ചു കുട്ടൻ ഭാവിയെ പറ്റി വലിയ ചിന്തകൾ ഉണ്ടായിരുന്നു. അവന്റെ ചിന്തകൾ എപ്പോഴും വലിയ പട്ടണങ്ങൾ ആയിരുന്നു. ഗ്രാമം ഇഷ്ടം അല്ലെന്ന് അല്ല എന്നാലും അവിടെ ആകുമ്പോൾ എല്ലാ കൈ എത്തും ദൂരത്തു കിട്ടും എന്നത് ആയിരുന്നു അവന്റെ ചിന്ത.

അതേ സമയം നന്ദിനി ആണെങ്കിൽ നേരെ തിരിച്ചു അവൾക്ക് ഗ്രാമം ആണ് ഇഷ്ടം സിറ്റി അവൾക്ക് ഉള്ളു കൊണ്ട് വല്ലാതെ ഭയം ആണ്. അത് പലപ്പോഴും സിറ്റിയിൽ നടക്കുന്ന ഞെട്ടിക്കുന്ന വാർത്തകൾ ആകാം. കുട്ടന് നന്ദിനിയെ ഇഷ്ടം ആണ് പക്ഷേ അവൻ അത് വലുതായി പുറത്ത് കാണിക്കില്ല കാരണം അത് അവന്റെ ശരീര ശൈലി ആണ്.

നന്ദിനി വാ തോരാതെ സംസാരിച്ചാലും പുള്ളി അതൊന്നും ശ്രദ്ധിക്കാൻ പോകാതെ ഫോൺ കളിച്ചു ഇരിക്കും. പക്ഷേ അതൊന്നും നന്ദിനിക്ക് ഒരു പ്രശ്നം അല്ലായിരുന്നു അവൾക്ക് അവൻ എപ്പോഴും അടുത്ത് ഉണ്ടായാൽ മാത്രം മതി. ഇന്ന് കാലത്ത് എഴുന്നേറ്റ് കുളിച്ചു ഒരുങ്ങി ഇരിക്കുന്നത് തന്നെ തന്റെ പ്രണയത്തെ നോക്കിയാണ്. വീട്ടിൽ ഉള്ളവർ അവളെ എന്തെങ്കിലും കളിയാക്കി പറയുമ്പോൾ ആ മുഖം നാണം കൊണ്ട് മൂടുന്നതും കാണാം…

സത്യത്തിൽ ആകെ അവർക്ക് രണ്ടാളും ഉള്ളത് മുത്തശ്ശനും മുത്തശ്ശിയും മാത്രം ആണ് പിന്നെ വകയിൽ കുറെ ബന്ധുക്കളും. നല്ല സന്തോഷത്തോടെ പോയികൊണ്ടിരുന്ന ആ കുടുംബത്തിൽ ഉണ്ടായ കാർ അപകടത്തിൽ ആരും തന്നെ ബാക്കി ഉണ്ടായിരുന്നില്ല. രണ്ടാളുടെയും മാതാപിതാക്കൾ എല്ലാം ഇല്ലാതെ ആയി സിറ്റിയിൽ നിന്നും വരുന്ന വഴി ആയിരുന്നു സംഭവം കുട്ടികൾ രണ്ടാളും സ്കൂളിൽ പോയതിനാൽ അവർ രണ്ടാളും അപകടത്തിൽ നിന്ന് ഒഴിഞ്ഞു മാറിയത് .

ചിലപ്പോൾ അതാകാം നന്ദിനി കുട്ടിക്ക് സിറ്റി എന്ന് കേൾക്കുമ്പോൾ ഭയം നിറയുന്നത്. എന്ന് കരുതി അവർ കഷ്ടപ്പെട്ട് ജീവിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. ആവുന്ന കാലത്ത് ഒരുപാട് ഉണ്ടാക്കിയിട്ടുണ്ട് അവരുടെ അച്ഛൻ അമ്മമാർ. പിന്നെ മുത്തശ്ശിയും മുത്തശ്ശനും ഓരോ പൈസയും കൂട്ടി വെക്കുന്നത് ഇവർക്ക് വേണ്ടി തന്നെ ആയിരുന്നു.

പിന്നെ പാടവും തെങ്ങും തോപ്പുകളും അവർക്ക് ഉണ്ട് അതിൽ നിന്നു തന്നെ നല്ല വരുമാനം കിട്ടുന്നുമുണ്ട് . വീട്ടിൽ അത്യാവശ്യം പുറം പണിക്കാർ വരാറുമുണ്ട്. ഇനി മുത്തശ്ശിയെ പരിചയപെടാം രാജേശ്വരി, മുത്തശ്ശൻ രവീന്ദ്രൻ നായർ. ഇനി കഥയിലെക്ക് പോകാം…

മുത്തശ്ശി :എന്താ കുട്ടിയെ, രാവിലെ തന്നെ കാത്തിരിപ്പ് തുടങ്ങിയോ…. അവൻ ഇങ്ങോട്ട് തന്നെ അല്ലേ വരുന്നത്. എപ്പോഴും വന്നു ഉമ്മറത്തു നിന്ന് പടിപ്പുര നോക്കി നിൽക്കേണ്ട കാര്യം ഉണ്ടോ…?

നന്ദിനി :ഹേയ് ഇല്ല മുത്തശ്ശി… ഞാൻ പണിക്കാർ ആരൊക്കെ ഉണ്ടെന്ന് നോക്കിയതാ…

മുത്തശ്ശൻ :അതിന് ഇന്ന് ആരെയും വിളിച്ചിട്ടില്ലല്ലോ പുറം പണിക്ക്…

മുത്തശ്ശിയുടെ പൊട്ടിചിരി തന്നെ ആയിരുന്നു അതിനുള്ള മറുപടിയും. തലയിൽ കൈ വെച്ച് കൊണ്ട് നന്ദിനി തിരികെ നടന്നു പോകുന്നത് കാണാം. ആൾ നല്ല നാണക്കാരി ആണ് അത് പോലെ കുട്ടനെ ഭയങ്കര ഇഷ്ടവും ആണ്. കഥ നടക്കുന്നത് 2020 കാലഘട്ടം ആണ്. കുട്ടൻ നാട്ടിലേക്ക് ലീവിന് വരുക ആയിരുന്നു ഒപ്പം പുള്ളിക്ക് പാസ്സ്പോർട്ട്‌ കാര്യങ്ങൾക്ക് കൂടി ആണ് നാട്ടിൽ വരുന്നതും.

നന്ദിനി ഇടയ്ക്ക് പടിപ്പുര മുന്നിൽ വന്നു വയലിൽ കൂടി ഉള്ളിലേക്ക് നോക്കും ആരെങ്കിലും വരുന്നുണ്ടോ എന്ന്. സാധാരണ കുട്ടേട്ടൻ വന്നാലും ആ വഴിയാണ് വരിക. കുട്ടേട്ടന് വയലിൽ കൂടി നടക്കുന്നത് ഭയങ്കര ഇഷ്ടം ആണ് അത് അവൾക്ക് അറിയാം. കാണാതെ വരുമ്പോൾ പാവം അത് പോലെ തിരിച്ചു പോകും.

മുത്തശ്ശി വിളിക്കുമ്പോൾ ഓടി പോകും ആ സമയത്ത് അവളുടെ കൊലുസ്സിന്റെ ശബ്ദം കേൾക്കാൻ പ്രത്യേക ചേല് ആണ്. സമയം ഉച്ചയോടു അടുത്തപ്പോൾ പടിപ്പുര വാതിൽ നിന്ന് മുത്തശ്ശി എന്നൊരു ശബ്ദം കേട്ടു. അകത്തു ഇരിക്കുക ആയിരുന്ന നന്ദിനി പെട്ടെന്ന് എഴുന്നേറ്റ് അതുവരെ കാണണം എന്ന് വിചാരിച്ചു നിന്ന ആൾക്ക് എന്തോ പെട്ടെന്ന് ഒരു നാണം വന്ന പോലെ നിന്നു.

മുത്തശ്ശി :ആ കുട്ടി വന്നുന്നു തോന്നണു… അഹ് ഇപ്പോൾ നിനക്ക് കാണണ്ടേ എന്തുപറ്റി അവൻ ഇങ്ങ് വന്നപ്പോൾ നാണം കൊണ്ട് നിന്ന് പോയോ..

മുത്തശ്ശൻ ചിരിച്ചു കൊണ്ട് വാതിൽക്കലേക്ക് നടന്നു തൊട്ടു പിറകെ മുത്തശ്ശിയും. അവൾക്ക് വല്ലാത്ത ഒരു അവസ്ഥ ആയിരുന്നു നാളുകൾക്കു ശേഷം കാണുമ്പോൾ ഉണ്ടാകുന്ന ഒരു ഫസ്ട്രേഷൻ അവൾ ആകെ ത്രില്ല് അടിച്ചു നിന്നു. മെല്ലെ കതകിന്റെ പിന്നിൽ കൂടി പുറത്തേക്ക് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *