നന്ദിനി 8അടിപൊളി  

മുത്തശ്ശൻ : അത് നന്നായി, എല്ലാരും സിറ്റിയും തിരക്കിലും ആകുമ്പോൾ ആരെങ്കിലും ഒക്കെ നാട് ഇഷ്ട്ടപെടുന്നവരും വേണ്ടേ…

കുട്ടൻ :അത് എനിക്ക് ഇട്ട് അടിച്ചത് ആണ് കേട്ടോ… എനിക്ക് നമ്മുടെ നാട് ഇഷ്ടം തന്നെ ആണ് മുത്തശ്ശ, പക്ഷേ ഇപ്പോൾ സാഹചര്യം എല്ലാം മാറി… ആലോചിച്ചു നോക്കിയേ ഒരു എമർജൻസി വന്നാൽ പോലും സൗകര്യം ഉള്ള ഒരു ഹോസ്പിറ്റൽ നാട്ടിൻപുറങ്ങളിൽ ഉണ്ടോ ഉണ്ടായാൽ തന്നെ അവിടെ വരെ എത്താൻ നല്ല റോഡ് ഉണ്ടോ…

മുത്തശ്ശൻ :നിന്നോട് തർക്കിക്കാൻ ഞാൻ ആളല്ല…

മുത്തശ്ശി : ആഹ്ഹ് അത് പോട്ടെ വന്നപ്പോളെ അവന്റെ മനസ്സ് വേദനിപ്പിക്കല്ലേ. വന്നു കേറി ആദ്യം എന്തെങ്കിലും കുടിക്കാൻ എടുക്കാം.. നല്ല ഇള നീര് ഉണ്ട് മോനെ…

കുട്ടൻ :പിന്നെന്താ…

മുത്തശ്ശി അകത്തേക്ക് നോക്കിയപ്പോൾ കതകിന്റെ സൈഡിൽ നിന്നു എത്തി നോക്കി കൊണ്ട് നിൽക്കുന്ന നന്ദിനിയെ കണ്ടു…

മുത്തശ്ശി :ആഹാ അവിടെ ഒളിഞ്ഞു നിക്കാതെ നീ ഇങ്ങോട്ട് വാ.. ഇത്രയും നേരം നിന്നെ കാണാൻ ഉള്ള ബഹളത്തിൽ ആയിരുന്നു… രാവിലെ മുതൽ തുടങ്ങിയ ഒരുക്കവും വിളക്കു വെപ്പും ആണ്..

കുട്ടൻ :ആഹാ നീ എന്നിട്ടാണോ അവിടെ നിൽക്കുന്നത്.. ഇങ്ങോട്ട് വാ…

പെട്ടെന്ന് സാരിയുടെ അറ്റത്തു പിടിച്ചു കൊണ്ട് നന്ദിനി മുന്നോട്ടു വന്നു. ശെരിക്കും അവളെ കണ്ടാൽ ഏതൊരു ആണും മയങ്ങി പോകും. എന്നാലും കുട്ടൻ എപ്പോഴും അവന്റെ ആറ്റിട്യൂട് ഇട്ട് മാത്രം ആണ് നിൽക്കുക. എന്ത് കണ്ടാലും എങ്ങനെ വന്നാലും അത് നോർമൽ ആയി മാത്രം നോക്കി കാണും. സത്യത്തിൽ ഇങ്ങനെ അണിഞ്ഞു ഒരുങ്ങി വന്നത് തന്നെ അവനെ കാണിക്കാൻ വേണ്ടിയാണ്…

മുത്തശ്ശി : എന്ത് ചാട്ടവും ബഹളവുമായിരുന്നു…

നന്ദിനി :ചുമ്മാ പറയണേയാ കുട്ടേട്ട…

കുട്ടൻ :ഉവ്‌ നീ പോയി കുടിക്കാൻ കൊണ്ട് വാ നന്ദിനി…ആ പിന്നെ ദേ ഇതെന്റെ കൂട്ടുകാരൻ ആണ് ഞങ്ങൾ ഒരുമിച്ച് ആണ് ജോലി ചെയ്യുന്നത്..

നന്ദിനി കൈ കൂപ്പി നമസ്കാരം പറഞ്ഞു… അതിൽ തന്നെ തനി മലയാളി പെണ്ണിന്റെ സൗന്ദര്യവും സ്വഭാവവും വ്യക്തമായിരുന്നു.. സത്യത്തിൽ ശ്യാമിന് അവളുടെ സൗന്ദര്യത്തിൽ ഒരു നിമിഷം കണ്ണ് മഞ്ഞളിച്ചു പോയി. കുട്ടനെ ഓർത്ത് അവൻ അസൂയ പെട്ടു. കാത്തിരിക്കാൻ സുന്ദരി ആയ ഒരു പെൺകുട്ടി. നല്ലൊരു ഗ്രാമം വീട് എല്ലാം അവൻ ഉണ്ട്… നന്ദിനി അകത്തേക്ക് നടന്നു പോയപ്പോൾ അവളുടെ ശരീരത്തിൽ ശ്യാമിന്റെ കണ്ണുകൾ ഇഴഞ്ഞു നടന്നു.

മുത്തശ്ശൻ : ലീവ് എത്ര നാൾ ഉണ്ട്….

കുട്ടൻ : രണ്ട് ആഴ്ച ഉണ്ട് മുത്തശ്ശ…

മുത്തശ്ശൻ :അതെന്താ അതിശയം ആണല്ലോ സാധാരണ വന്നാൽ രണ്ടോ മൂന്നോ ദിനം അതിൽ കൂടുതൽ കാണാറില്ലായിരുന്നു…

കുട്ടൻ :പാസ്പോർട്ട്‌ കാര്യത്തിന് എനിക്ക് തിരുവനന്തപുരം പോണം മുത്തശ്ശ..

മുത്തശ്ശൻ :ഒഹ്ഹ്ഹ് അപ്പോൾ അതാണ് കാരണം ഞാൻ കരുതി ഞങ്ങളോട് ഉള്ള ഇഷ്ടം കൊണ്ടാണ് എന്ന്…

കുട്ടൻ :ഇഷ്ട്ട കുറവ് ഒന്നും അല്ല മുത്തശ്ശ…

മുത്തശ്ശൻ :പിന്നെ നീ എന്തിനാ പെട്ടെന്ന് പുറത്തേക്ക് പറക്കാൻ നിൽക്കുന്നത്…

കുട്ടൻ :അത് എന്റെ ഒരു ഡ്രീം ആണ് മുത്തശ…

മുത്തശ്ശൻ :ഉം നിന്റെ ഇഷ്ടം…

മുത്തശ്ശൻ തല കുനിച്ചു വീടിന്റെ അകത്തേക്ക് നടന്നു പോയപ്പോൾ മുത്തശ്ശി അവന്റെ കാലിൽ കൈ വെച്ചു.

മുത്തശ്ശി :അത് വിഷമം കൊണ്ട മോൻ കാര്യം ആക്കേണ്ട…

കുട്ടൻ :എനിക്ക് അറിയാം മുത്തശ്ശി…

അപ്പോഴേക്കും നന്ദിനി ഇളനീർ വെട്ടി കൊണ്ട് വന്നു. അവൾക്ക് അത് വശം ഇല്ല എന്നാലും കണ്ട് പരിചയം കൊണ്ട് അവൾ അത് എങ്ങനെയോ വെട്ടി എടുത്തു. ഒരെണ്ണം കുട്ടനും മറ്റത് ശ്യാമിനും നൽകി. അവളുടെ കണ്ണുകൾ കുട്ടന്റെ മുഖത്തേക്ക് പരതി നടക്കുന്നത് കണ്ടപ്പോൾ തന്നെ ശ്യാമിന് അവളിൽ കത്തി നിൽക്കുന്ന പ്രണയത്തിന്റെ തീവ്രത മനസ്സിൽ ആയി.

കുടിച് കഴിഞ്ഞു അകത്തേക്ക് പോകുമ്പോൾ ശ്യാം നന്ദിനിയോട് താങ്ക്സ് പറഞ്ഞു അവൾ അതിന് ചെറിയ പുഞ്ചിരിയോടെ തല കുലുക്കി. കുട്ടേട്ടൻ അവളെ ശ്രദ്ധിക്കാതെ പോകുമ്പോൾ അവൾക്ക് ചെറിയ വിഷമം ഉണ്ട് എന്നാലും കാലം എത്ര വേണമെങ്കിലും അവനു വേണ്ടി കാത്തിരിക്കാൻ അവൾ തയ്യാറാണ്. ശേഷം മുകളിലത്തെ മുറിയിൽ പോയി അവിടെ നിന്ന് പുറത്തേക്ക് നോക്കിയാൽ വിശാലമായ വയലിന്റെ ഒരു ഉൽ ചിത്രം കാണാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *